കല്യാണപ്പിറ്റേന്ന് 1അടിപൊളി  

 

” ആർക് മനസ്സിലായില്ലേലും നിങ്ങളുടെ മനസ്സ് എനിക്ക് മനസിലാവും ” അമ്മ കിച്ചനെ പിടിച്ച് ഉയർത്തി, കൊണ്ട് പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ കിച്ചൻ അമ്മയെ കെട്ടിപിടിച്ചു. ആ അമ്മ അവനെ ആശ്വസിപ്പിചു.

 

ഈ കല്യാണത്തിന് ബന്ധുക്കളിൽ പലർക്കും മുറുമുറുപ്പ് ഉണ്ടായിരുന്നു എന്നാ വല്യമ്മാമയുടേം ഉണ്ണിമാമയുടേം തീരുമാനിതിന് മുന്നിൽ അവർ അടങ്ങി. മുത്തശ്ശി എതിർക്കുയോ അനുകൂലിക്കുയോ ചെയ്തില്ല, എല്ലാരും ആ മൗനം സമ്മതമായി എടുത്തു.

 

പിന്നീട് എല്ലാം പെട്ടന്ന് ആയിരുന്നു, കിച്ചൻ പോയി ഡ്രസ്സ്‌ മാറി വന്നു, വധു വന്നു, അനന്ദുവിനു കുറിച്ച് കൊടുത്ത മുഹൂർത്തത്തിൽ കിച്ചൻ താരയുടെ കഴുത്തിൽ താലി ചാർത്തി, അവന്റെ പെങ്ങളുടെ സ്ഥാനത്ത് നിന്ന് ആതിര ആ കെട്ടുമുറുക്കി. താരയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയപ്പൊ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. നടക്കുന്നത് എല്ലാം സത്യം ആണോന്ന് കിച്ചന് ഉറപ്പ് ഇല്ലായിരുന്നു നല്ല സുന്ദരമായ സ്വപ്നം ആണോ എങ്കിലും അവനും വളരെ സന്തോഷവാൻ ആയിരുന്നു എല്ലാം കലങ്ങിതെളിഞ്ഞല്ലോ.

കിച്ചൻ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു ഒരു മൂളൽ അല്ലാതെ വേറെ പ്രതികരണം ഒന്നും ഉണ്ടായില്ല അവനും കൂടുതൽ ഒന്നും പ്രതീക്ഷിചില്ല അവന് അവന്റെ അച്ഛനെ നന്നായി അറിയാമല്ലോ.

 

കെട്ടു കഴിഞ്ഞു താരയേം കൊണ്ട് തറവാട്ടിൽ എത്തിയപ്പോ ഴാണ് അടുത്ത പ്രശ്നം, പെണ്ണ് വലതു കാൽ വെച്ച് കയറേണ്ടത് ചെക്കന്റെ വീട്ടിൽ അല്ലേ ഇവിടെ അല്ലല്ലോ എന്നും പറഞ്ഞ് ഒരു ബന്ധു ഉടക്കി

 

” കിച്ചനും എന്റെ പേരകിടാവ് തന്നെ യാ താര ഇവിടെ തന്നെ വലത് കാൽ വെച്ച് കയറും, സുഭദ്രെ നോക്കി നിൽക്കാതെ വിളക്ക് എടുക്ക് ”

മുത്തശ്ശിയുടെ ഉറച്ചശബ്ദം അവരുടെ വാ അടച്ചു. മുത്തശ്ശിയും തന്നെ അംഗീകരിച്ചു കിച്ചന്റെ മനസ്സും നിറഞ്ഞു.

 

റിസപ്‌ഷൻറെ തിരക്ക്‌ ഒക്കെ ആയി എല്ലാരും പഴയത് പോലെ കിച്ചനുമായി പെരുമാറാൻ തുടങ്ങി. അനന്ദു ഒഴിച്ച് അവന് ഇതൊക്കെ കിച്ചൻ അവനോട് മറച്ചു വെച്ചു എന്ന കാര്യം അംഗീകരിച്ചു കൊടുക്കാൻ പറ്റുമായിരുന്നില്ല. അത്‌ മാറാൻ ഇത്തിരി സമയം എടുക്കും എന്ന് കിച്ചന് ബോധ്യം ഉണ്ടായിരുന്നു. കെട്ടു കഴിഞ്ഞു എങ്കിലും താരയോട് ഒന്ന് മാറിയതക്ക് സംസാരിക്കാൻ പോലും അവന് അവസരം കിട്ടിയില്ല. അവസാനം രാത്രി ആയി. അവൻ തന്റെ റൂമിലേക്ക് ചെന്നു.

 

” ഹലോ മണവാളൻ ഇവിടെ എന്ത് ചെയ്യുകയാ മണിയറയിലേക്ക് ചെല്ല് ”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ആതിര ആണ്. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി. മണിഅറ അത്‌ എവിടെ യാ?? എന്റെ റൂം അല്ലേൽ ഇനി അനന്ദു വിന്റെ റൂം എങ്ങാനും ആവുമോ?? കിച്ചന്റെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു.

 

” മണിയറ ഞാൻ കാട്ടി തരാം കിച്ചേട്ടൻ വാ” അവൾ അവനെയും വിളിച്ചോണ്ട് നടന്നു, നടന്ന് അവർ മുകളിലെ നിലയിൽ എത്തി.

 

” ഇന്നലെ പാതിയിൽ നിർത്തിയത് ഇവിടെ തന്നെ പൂർത്തി ആക്കിക്കോ ” ഒരു കള്ള ചിരിയോടെ അവൾ അത്‌ പറഞ്ഞപ്പോഴാണ് ആതിര എല്ലാം കണ്ടിരുന്നു എന്ന് കിച്ചന് മനസ്സിലായത്. കിച്ചൻ തല കുനിച് നിന്നു.

 

” കിച്ചേട്ടാ ” അവൾ വിളിച്ചു, എന്താ എന്ന് അവൻ ചോദിച്ചു

 

” ഒരു രഹസ്യം പറയാൻ ഉണ്ട് ആ ചെവി ഇങ്ങ് കൊണ്ട് വാ ” അവൾ അത്‌ പറഞ്ഞപ്പോ അവൻ അവളുടെ അടുത്തേക്ക് കുനിഞ്ഞു. പെട്ടന്ന് അവനെ ഞെട്ടിച്ചു കൊണ്ട് അവന്റെ കവിളിൽ അവൾ അവളുടെ ചുണ്ട് അമർത്തി. അവൻ ഞെട്ടി പുറകോട്ട് ആയി.

 

” എനിക്ക് കിച്ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് പക്ഷെ….
ഞാൻ കിച്ചേട്ടനെ ഇഷ്ട്ടപ്പെടുന്നതിനേക്കാൾ ഒരുപാട് തരേച്ചി കിച്ചേട്ടനെ സ്നേഹിക്കുന്നുണ്ട്, ചേച്ചി ഇന്നലെ കരഞ്ഞത് പോലെ വേറെ ഒരിക്കലും കരഞ്ഞു ഞാൻ കണ്ടിട്ടില്ല അത്‌ കൊണ്ടാ അനന്തേട്ടനോട് ഞാൻ എല്ലാം പറഞ്ഞെ, എന്റെ ചേച്ചിയെ ഒരിക്കലും വേദനിപ്പിക്കരുത് ” അവൾ ഒരു ചിരിയോടെ പറഞ്ഞപ്പോ എന്താ മറുപടി പറയേണ്ടത് എന്ന് കിച്ചന് അറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *