കാക്ക കുയില്‍ – 1 Like

” ഗുഡ് മോര്‍ണിംഗ് സുന്ദരി കുട്ടി ” അവന്‍ ചിത്രയുടെ ചെവിയില്‍ പറഞ്ഞു

” അഹ …എഴുന്നേറ്റോ … “

ചിത്ര ഫ്ലാസ്കില്‍ നിന്നു ചായ ഊറ്റി അവനു കൊടുത്തു . അവന്‍ കിച്ചന്‍ സ്ലാബില്‍ കയറിയിരുന്നു അത് കുടിക്കാന്‍ തുടങ്ങി

ചിത്ര കുളിയൊക്കെ കഴിഞ്ഞു , മുടിയൊക്കെ ചീകി തുളസിയില ഒക്കെ കുത്തി നല്ല സുന്ദരി ആയിട്ടുണ്ട് .. ചിത്ര അവനെ ശ്രദ്ധിക്കാതെ ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലാണ് ..ഒരു നിമിഷം ആ ചുറു ചുറുക്കും വേഗതയും ഒക്കെ അവന്‍ നോക്കി നിന്നു …തന്റെ അമ്മയെ പോലെ തന്നെ …..ഓടി നടന്നു ജോലി ചെയ്യുന്നു ..ആരോടും ഒരു പരിഭവമോ പിണക്കമോ ഇല്ലാതെ …..ആരും ശ്രദ്ധിക്കാനില്ലാതെ..

‘ ശ്യാമേ …..ഇപ്പൊ കഴിക്കുന്നുണ്ടോ …നല്ല ചൂടായിട്ടു ദോശ ചുട്ടു തരാം’

‘ അയ്യോ ….എനിക്കപ്പം ആയിരുന്നു വേണ്ടത് “

” അയ്യോ ….നാളെ ആവട്ടെ ……ഞാന്‍ ദോശക്കാ അരച്ചേ ‘

” ഹ്മം …..എന്നാല്‍ ഇഡ്ഡലി മതി “

” ങാ ..ഇഡ്ഡലി വേണേല്‍ തരാം….ഇഡ്ഡലിയണല്ലേ ഇഷ്ടം ….എനിക്കും ഇഡ്ഡലിയാ ..ഇഷ്ടം …..മനൂന് ദോശ ..അവള്‍ക്കു ദോശ ചുട്ടിട്ട് ഞാന്‍ ഇഡ്ഡലി വെക്കും “

ചിത്ര അവനെ നോക്കി

” മനു വന്നോ ……ഇല്ല ഏഴു കഴിയുമ്പോ ബസ് സ്റ്റാന്‍ഡില്‍ എത്തൂന്നാ പറഞ്ഞെ’

ശ്യാം വാച്ചില്‍ നോക്കി ….6.50 പത്തു മിനുറ്റ് കൂടി ഉണ്ട് “

തുടരും ……….

Leave a Reply

Your email address will not be published. Required fields are marked *