ശ്യാം അയാളോട് റൂം മാറിയ കാര്യം പറഞ്ഞു ..
” അതിനെന്നാ …വാ “
ശ്യാമിനെയും കുട്ടി അയാള്‍ ബെഡ് ഒക്കെയുള്ളിടത്തെക്ക് നടന്നു
” ശ്യാം സാറെ …ഇത് ഇമ്പോര്‍ട്ടട് ബെഡ് ആണ് …വിലയല്‍പം കൂടുതലാണെങ്കിലും നല്ല മറെരിയലാ …ഇപ്പൊ പുതു മോഡികള്‍ ഒക്കെ ഇതാ കൊണ്ട് പോകാറ്”
‘ അതിനു ഞാന്‍ കല്യാണം കഴിച്ചിട്ടില്ലല്ലോ ” ശ്യാം ചിരിച്ചു
” ജോലി ഒക്കെ ആയല്ലോ …ഇനിയിപ്പോള്‍ ആലോചിക്കാം …നമ്മുടെ പരിചയത്തില്‍ നല്ല പെണ് പിള്ളേര്‍ ഉണ്ട് കേട്ടോ “
” ഹം ….എന്തായാലും ഈ ബെഡ് എടുത്തേക്കാം … എനിക്കൊരു ടിവി വേണം …”
” ആഹാ …പോരെ ..അപ്പുറത്തെ ഷോപ്പ് എന്റെയാ …നമുക്കങ്ങോട്ടു പോകാം “
ബെഡും പില്ലോയും ഒക്കെ പാക്ക് ചെയ്യാന്‍ പറഞ്ഞിട്ട് അവര്‍ അപ്പുറത്തെ ഷോപ്പിലേക്ക്പോയി . ചിത്ര ഒന്നും മിണ്ടാതെ അവരുടെ കൂടെ നടന്നതെയുള്ളൂ
അത്രയും നേരം എന്തൊക്കെയോ ആലോചിച്ചു നിന്നിരുന്ന ചിത്ര , ശ്യാം ടിവി നോക്കുന്നത് കണ്ടു പറഞ്ഞു
ശ്യാമേ ..അല്‍പ നേരത്തേക്ക് മാത്രം എന്തിനാ ടിവി താഴേന്നു കണ്ടാല്‍ പോരെ
അയ്യോ ..അതല്ല ചേച്ചി
ശ്യാം എന്തൊക്കെ പറഞ്ഞിട്ടും ചിത്ര അവനെ ടിവി എടുക്കാന്‍ സമ്മതിച്ചില്ല
അവരുടെ സംസാരം കേട്ടു നിന്ന മുതലാളി ഇടപെട്ടു
ചേച്ചി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ടിവി എടുക്കണ്ട ശ്യാം സാറെ
അവര്‍ പുറത്തേക്കു നടന്നു
ശ്യാം അയാളെ മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു
വാ ചേച്ചി ..പോകാം ..
എന്താ ശ്യാമേ ബെഡ് എടുക്കണ്ടേ ?
അതൊക്കെ അവര്‍ വീട്ടില്‍ എത്തിചോളും ചേച്ചി .
അവര്‍ പിന്നെ പോയത് ഒരു ടെക്സ്റയില്‍സിലെക്കാന്
ശ്യാം ഒന്ന് രണ്ടു ബെഡ് ഷീറ്റും മാറ്റും ഒക്കെയെടുത്തു.
പിന്നെ ഒന്ന് രണ്ടു ലുങ്കിയും മറ്റും .
ചേച്ചിക്ക് വല്ലതും വാങ്ങാനുണ്ടോ?
ഏയ് ..എനിക്കൊന്നുമില്ല
ശ്യാം അവിടെ നിന്ന് രണ്ടു ജീന്‍സും ഷര്‍ട്ടും കൂടിയെടുത്തു സാരി സെക്ഷനിലേക്ക് നടന്നു
ഇതെന്താ ശ്യാമേ വല്ല പെണ്പിള്ളേര്‍ക്കും കൊടുക്കാനാണോ ?
അയ്യോ എനിക്കങ്ങനെ കമ്പനി ഒന്നും ഇല്ലേ . ചേച്ചി രണ്ടു മൂന്നു സാരി എടുക്കണം.
ആര്‍ക്കാ?
ഒന്ന് ജയ ചേച്ചിക്ക് പിന്നെ അമ്മക്ക് രണ്ടു മൂന്നെണ്ണം സാരി മാത്രമല്ല കേട്ടോ ബ്ലൌസും ഒക്കെ വേണം.
ചിത്ര പെട്ടന്ന് പഴയ പ്രസരിപ്പ് വീണ്ടെടുത്ത് സാരി നോക്കാന്‍ തുടങ്ങി .അല്ലെങ്കിലും തനിക്കു വേണ്ടി അല്ലെങ്കില്‍ പോലും സാരി ഒക്കെ നോക്കാന്‍ പെണ്ണുങ്ങള്‍ക്ക് വലിയ ഉത്സാഹം ആണല്ലോ
ശ്യാമേ ..ഇത് നോക്ക് ചിത്ര ഓരോ സാരിയും എടുത്തു അവനോടു അഭിപ്രായം ചോദിച്ചു കൊണ്ടിരുന്നു
എന്റെ ചിത്രേച്ചി ഇതൊന്നും എനിക്കറിയില്ല ചിത്രേച്ചി തന്നെ എടുത്താല്‍ മതി
ശ്യാമിന്റെ അമ്മക്ക് ശ്യാമിന്റെ കളര്‍ തന്നെയല്ലേ ?
അല്ല ..അമ്മ കറുത്തിട്ടാ.ഇരു നിറം എന്ന് വേണേല്‍ പറയാം അതിലും അല്‍പം മങ്ങിയ കളര്‍
ഓ .അപ്പൊ ശ്യാമിന് അച്ഛന്റെ നിറമായിരിക്കും കിട്ടിയിരിക്കുന്നതല്ലേ ?
” അച്ഛന് അമ്മയേക്കാള്‍ അല്‍പം കൂടി നിറമുണ്ട് ….ഇരു നിറം “
ചിത്ര വേറൊന്നും ചോദിക്കാതെ തന്നെ മൂന്നാല് സാരി എടുത്തു .
” അയ്യോ …ശ്യാമേ …നമുക്ക് ജയക്ക് ഇതെടുക്കാമായിരുന്നു ……വിലയും .അത്ര തന്നെയേ ഉള്ളൂ ‘
ചിത്ര അവിടെ തൂക്കിയിട്ടിരിക്കുന്ന , ബ്ലാക്ക് കളറില്‍ തീമഞ്ഞ ബോര്‍ഡര്‍ ഉള്ള ഒരു സാരി തിരിച്ചും മറിച്ചും നോക്കി പറഞ്ഞു
” വിലയൊന്നും നോക്കണ്ട ചേച്ചി …അതെടുത്തോളൂ …പിന്നെ ഒരു ചുരിദാര്‍ കൂടി വേണം “
” അതും അമ്മക്ക് തന്നെയാണോ ?’
” ഹം .”
ചിത്ര റെഡി മെയ്ഡ് സെക്ഷനിലേക്ക് പോയി ചുരിദാറും എടുത്തു മടങ്ങി വന്നു . ശ്യാം അവിടെ തന്നെ നിന്നതേയുള്ളൂ ..
ശ്യാം പര്‍ച്ചേസ് കഴിഞ്ഞ് ബില്‍ കൊടുത്തിട്ട് പുറത്തേക്കിറങ്ങി .
സമയം ആറര കഴിഞ്ഞു.
അവന്‍ ഒരു ഹോട്ടലിന്‍റെ മുന്നില്‍ നിര്‍ത്തി .
” വാ ചേച്ചി …വല്ലതും കഴിക്കാം “
” അയ്യോ ..ശ്യാമേ …ഞാന്‍ അത്താഴം ഉണ്ടാക്കിയിട്ടുണ്ട് “
” അത് സാരമില്ല “
ശ്യാം ഒരു കാബിനില്‍ കയറി , അവിടെ മറ്റാരും ഇല്ലായിരുന്നു .
