“പുറത്ത് പോകുന്നില്ലേ?”
“പോകണം, ഇതിനൊരു തീരുമാനമാകട്ടെ”
“വേഗം പോകാൻ നോക്ക്”
“എന്നാൽ ശരി ഞാൻ ഫോൺ വയ്ക്കുകയാ”
“ചേട്ടൻ പിണങ്ങിയൊന്നും അല്ലല്ലോ അല്ലേ?”
“ഏയ് അല്ല”
അവൾ ഫോൺ വച്ചു, ഞാനും.
കറക്കമെല്ലാം കഴിഞ്ഞ് തിരിച്ചുവന്ന് കിടന്ന് രാത്രി 11:30 ആയപ്പോൾ ഒരു മിസ് കോൾ. എടുക്കുന്നതിന് മുമ്പ് കട്ടായി.
ഒരു മിനിറ്റ് കഴിഞ്ഞ് അടുത്ത കോൾ.
ഞാൻ ഫോൺ എടുത്തു.
“ചേട്ടൻ ഉറങ്ങിയോ?”
“ഇല്ലല്ലോ”
“എപ്പോൾ വന്നു?”
“10:30 ആയിക്കാണും”
“ഭക്ഷണമൊക്കെ കഴിച്ചോ?”
“ഉം”
“എനിക്കൊരു സഹായം ആവശ്യമുണ്ടായിരുന്നു”
“പറ”
“എന്റെ ഒരു വള പണയം വച്ചൊന്ന് തരുമോ? ഇവിടെ പറ്റില്ല, നാട്ടുകാർ അറിയും, കുറച്ച് ദൂരെ എവിടെങ്കിലും..?”
“ഓ അതിനെന്താ, പരിചയമുള്ള കടയുണ്ട്, എന്താ ഇപ്പോൾ അത്യാവശ്യം?”
“അമ്മയ്ക്കാ, ബാങ്കിലെ ലോൺ അടയ്ക്കാനുണ്ട്, വേറെ മാർഗ്ഗമില്ല, ചിട്ടി കിട്ടുമെന്ന് ഓർത്തിട്ട് കുറി വീഴുന്നുമില്ല..”
“വള എങ്ങിനെ എന്റെ അടുത്ത് എത്തിക്കും?”
“നാളെ ഞാൻ കൊണ്ടുവന്ന് തരാം..”
അങ്ങിനെ പിറ്റേന്ന് വള എന്റെ കൈയ്യിൽ കൊണ്ടുവന്നു തന്നു. ഞങ്ങൾ രണ്ടു പേരും ബൈക്കിൽ കയറി ആ സ്ഥാപനത്തിലെത്തി പണയം വച്ചു.
( ഈ കഥയിൽ ഒരു ചെറിയ സംഭവം ചേർക്കുന്നു, ആ ബൈക്ക് പുറകൊക്കെ പൊങ്ങി ചെത്ത് ടൈപ്പ് ആയിരുന്നു. ഇവൾ ആദ്യമായിട്ടാണെന്ന് തോന്നുന്നു അതു പോലൊരു ബൈക്കിന്റെ പിന്നിൽ കയറുന്നത്. ഞാൻ ക്ലെച്ച് വിട്ടതും ആശാട്ടി ഡിം എന്ന് താഴെ… ആരും കണ്ടില്ല, കടയുടെ സൈഡിലുള്ള പാർക്കിങ്ങിൽ ആയിരുന്നു ഈ സംഭവം. തീർന്നില്ല, എന്റെ ദേഹത്ത് മുട്ടാതെയാണ് ഇരിക്കുന്നത്. പോകുന്ന വഴി നാരങ്ങാ വെള്ളം കുടിക്കാൻ നിർത്തി. വീണ്ടും തിരിച്ചു കയറി, ഇരിപ്പ് എന്നെ തൊടാതെ ഒരു കിലോമീറ്റർ മാറിയാണ്, ക്ലെച്ച് അയച്ചതും രണ്ടാമത് ഒന്നു കൂടി ഡിം എന്നൊരു വീഴിച്ച.!! ഇത്തവണ പരിക്കൊന്നും പറ്റിയില്ലെങ്കിലും ആളുകൾ കണ്ടു, പോരാത്തതിന് ഞാൻ അറിഞ്ഞുകൊണ്ട് വീഴിക്കുന്നതാണോ എന്നും അവൾക്ക് സംശയം!, അവളത് ചോദിക്കുകയും ചെയ്തു. ചെറിയ പരിഭവവും മുഖത്തുണ്ടായിരുന്നു. ഒരു പക്ഷേ എക്സൈറ്റ്മെന്റ് കാരണം എന്റെ ഡ്രൈവിങ്ങും മോശമായതും കാരണമാകാം! – ഇത് കഥയുമായി വലിയ ബന്ധമൊന്നും ഉള്ളതല്ല , പറഞ്ഞാൽ ആരും വിശ്വസിക്കുകയും ഇല്ല. എങ്കിലും കുറിച്ചു എന്ന് മാത്രം – ശാലിനിക്ക് ഈ സംഭവം അറിയാം.)
അങ്ങിനെ എന്റെ പിന്നിൽ ശാലിനിയല്ലാതെ ആദ്യമായി ഒരാൾ ബൈക്കിൽ കയറി. വൈകിട്ട് ഫോൺ ചെയ്തപ്പോൾ ഒന്നും ഒരു മോശം സംസാരവും ഞങ്ങളുടെ ഇടയിൽ ഉണ്ടായില്ല, എന്തെന്നാൽ പണയവും, സാമ്പത്തീകവും ആയിരുന്നു ആ ദിവസങ്ങളിലെ ചർച്ച മുഴുവനും.
മാലിനി എന്റെ കൂടെ കറങ്ങാൻ വരാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി.
എന്തെങ്കിലും കാര്യമുള്ള കാര്യം ആയിരിക്കണം എന്ന് മാത്രം, പോരാത്തതിന് ആ നാട്ടിലൊരിടത്തു വച്ചും വരികയുമില്ല.
കുറെ ദൂരെയുള്ള ഒരു ഉത്സവത്തിന് പോകാൻ ഞാൻ പ്ലാനിട്ടു.
വിഷയം അവതരിപ്പിച്ചതേ ഞാൻ കരുതിയ പോലെ അവൾ പറഞ്ഞു. “ഇനിയും എന്നെ ഉരുട്ടിയിടാനല്ലേ? രണ്ടാമത് വീണപ്പോൾ എനിക്ക് നല്ല വേദനയെടുത്തു; ഞാനൊന്നും വരുന്നില്ലേ ഇതിന്റെ കൂടെ, പോയി ഡ്രൈവിങ്ങ് ശരിക്ക് പഠിക്ക്”
ഏതായാലും അധികം നിർബന്ധിക്കാതെ തന്നെ അവൾ വരാൻ സമ്മതിച്ചു.
അങ്ങിനെ ഉത്സവവും, ഭക്ഷണം കഴിപ്പും എല്ലാം ആയി ഞങ്ങൾ കറങ്ങി.
അതൊരു രഹസ്യമായി ഇരുവരും സൂക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും ശാലിനി അറിയരുതെന്നും ഉറപ്പിച്ചു.
അടുത്തുള്ള സംസാരവും, ഇടപെടലും മാലിനിയിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് എനിക്കറിയാമായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഫോൺ വിളി മുറുകി.
“ചേട്ടാ ഇത് ഇങ്ങിനെ പോയാൽ ശരിയാകുമോ? – ചേട്ടൻ എന്താ തീരുമാനിച്ചിരിക്കുന്നത്?”
“ആ എനിക്കറിയാമോ? നീ എന്ത് തീരുമാനിക്കുന്നോ അതു പോലെ”
“എന്റെ തീരുമാനം നമ്മുക്ക് എല്ലാം നിർത്താം എന്നാണ്”
“അതിന് നമ്മൾ ഒന്നും തുടങ്ങിയില്ലല്ലോ?”
