“അവൾക്ക് ഒരു സൂചന കിട്ടിയാലുള്ള കാര്യം ആലോചിച്ചിട്ടുണ്ടോ?”
“നീ എന്നെ പേടിപ്പിക്കാതെ”
“അപ്പോൾ പേടിയുണ്ട്?”
“നീ പറയാതെ ഇത് അവൾ അറിയില്ല”
“ഞാൻ പറയില്ല”
“അതെന്താ?”
“ആ എനിക്കറിയില്ല”
“ഒക്കെ ഞാനും കീർത്തനയും ആയുള്ള ബന്ധം ശാലിനി അറിഞ്ഞ് അവൾ എന്നെ ഉപേക്ഷിച്ചാലും നീ എന്നെ സ്വീകരിക്കുമോ?”
“അയ്യോടാ എന്താ ഒരു പൂതി, ചേച്ചി ചോരയൂറ്റിക്കഴിഞ്ഞ് ചണ്ടി എനിക്ക്?!!”
“പൊയ്ക്കോണം ഞാൻ നല്ല എക്സ്പീരിയെൻസ്ഡ് ഹാൻഡാ എന്ന് കരുതിയാൽ മതി”
“ഓ അത്രയ്ക്ക് എക്സ്പീരിയെൻസ് നമ്മക്ക് വേണ്ടേ”
“വേണ്ടെങ്കി വേണ്ട”
“വെറുതെ അതുമിതുമൊക്കെ കാട്ടിക്കൂട്ടാതെ മര്യാദയ്ക്ക് ജീവിക്ക്. കീർത്തനയുമായി ഒരു ഇടപാടും ഇനി വേണ്ട കെട്ടോ”
“നോക്കട്ടെ”
“ഇതിനെന്താ ഇത്ര നോക്കാൻ?”
“പിന്നെ നീ തരുമോ അവളുടെ അടുത്തു നിന്നും എനിക്ക് കിട്ടുന്നതൊക്കെ?”
“അതിനല്ലേ ശാലിനി?”
“അവളിവിടില്ലല്ലോ? തന്നെയുമല്ല അവളുടെ സ്വഭാവം വച്ച് അവളിപ്പോൾ അവിടെ ആരൊക്കെയായി ബന്ധം ആയിക്കാണും എന്ന് ആർക്കറിയാം?!!”
“ചേട്ടാ അങ്ങിനൊക്കെ പറയാതെ, അവൾക്കൊരുതവണ തെറ്റ് സംഭവിച്ചു എന്നും കരുതി എന്നും ആ കണ്ണിലൂടെ കാണരുത്.”
“ഞാൻ ചുമ്മാ പറഞ്ഞതാ”
“എനിക്കിതെല്ലാം കേട്ടിട്ട് പേടിയാകുന്നു. ഈ ബന്ധം എന്താകുമോ എന്തോ?”
“അത് എനിക്കും ഇപ്പോൾ തോന്നുന്നുണ്ട്”
“ഞാൻ അവളോട് അവധി കിട്ടുമ്പോൾ വരുവാൻ പറഞ്ഞിട്ടുണ്ട്”
“നീ ഞങ്ങൾക്ക് വേണ്ട സൗകര്യം ഒക്കെ ചെയ്ത് തരണം”
“എന്തോന്ന്? പൊയ്ക്കോണം”
“ങാ ഇതാ കുഴപ്പം, നിനക്ക് ഒന്നും കഴിയില്ല ഞാൻ അവളെ കെട്ടുകയും വേണം”
“അതെല്ലാം കല്യാണം കഴിഞ്ഞിട്ട് പോരെ?”
“അതിരിക്കട്ടെ നിനക്ക് നൂറുശതമാനം ഉറപ്പ് പറയാൻ കഴിയുമോ, ശാലിനിക്ക് ഇപ്പോൾ മറ്റൊരു ബന്ധം ഇല്ലാ എന്ന്?”
അവൾ നിശബ്ദയായി.
“പറ്റില്ല അല്ലേ?”
“അങ്ങിനെ ചിന്തിക്കാതെ, അവൾക്ക് ചേട്ടനെ വലിയ കാര്യമാണ്”
“ദേ എനിക്ക് അവളേയും വലിയ കാര്യമല്ലേ, എന്നിരുന്നാലും ഞാൻ ഇപ്പോൾ കീർത്തനയുമായി ഫോൺ ചെയ്ത്തും മറ്റുമില്ലേ? നീ എന്റെ സ്വന്തമായതിനാലും, ശാലിനിയേക്കാൾ നിന്നോട് അടുപ്പമുള്ളതിനാലുമല്ലേ നിന്നോട് ഞാനിതൊക്കെ പറയുന്നത്?”
“ശാലിനി അങ്ങിനൊന്നും പോകില്ല”
“ഇപ്പോൾ നിന്റെ തന്നെ കാര്യം നോക്ക്; ചേച്ചിയുടെ കെട്ടിയോനാകാൻ പോകുന്ന എന്നോട് ആ ഒരു ബന്ധമാണോ നിനക്കുള്ളത്?”
“ആ ബന്ധം തന്നെയാണ്”
“അല്ല എന്ന് ഞാൻ പറയും, മനസിൽ എങ്കിലും ചേച്ചിയില്ലായിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടില്ലേ?”
“പോ ചേട്ടാ”
“ആ പോ ചേട്ടായ്ക്ക് ഒരു ശക്തിയില്ല”
“നല്ല ശക്തിയുണ്ട്”
“അതൊക്കെ ചുമ്മാ”
“എന്നാൽ ചുമ്മായാണ്”
“മാലിനി കണ്ണടച്ച് ഇരുട്ടാക്കരുത്, ശാലിനി ഇല്ലായിരുന്നെങ്കിൽ നീയിപ്പോൾ എന്റെ ഒപ്പം എല്ലാം കഴിഞ്ഞേനെ, എനിക്കും നിനക്കും അതിനൊക്കെ ആഗ്രഹമുണ്ട്, ശാലിനിയാണ് അതിനുള്ള വിലങ്ങുതടി”
“ഞാൻ ഫോൺ വയ്ക്കുകയാണ്”
“ഓക്കെ”
അങ്ങിനെ ആ സംസാരം അവിടെ അവസാനിച്ചു.
അടുത്ത ദിവസം ഫോൺ വരുന്ന സമയമായിട്ടും അവൾ വിളിച്ചില്ല. എനിക്ക് വിളിക്കാൻ സാധിക്കില്ല, അവരുടെ വീട്ടിൽ ആരെങ്കിലും ഉണ്ടായിരിക്കും, പോരാത്തതിന് പെൺകുട്ടികൾ ഉള്ള വീടായതിനാൽ കോളർ ഐഡിയും ഉണ്ടായിരുന്നു.
മാലിനി വിളിക്കില്ലാ എന്ന് തോന്നിയപ്പോൾ ഞാൻ ടൗണിലേയ്ക്ക് പോകാൻ ഇറങ്ങി. അപ്പോൾ പിന്നിൽ നിന്നും ഫോൺ റിങ് ചെയ്തു.
ഹൃദയത്തിൽ ഐസ് കട്ട വച്ചതു പോലെ. ( നസ്റിയ പറയുന്നത് വയറിൽ തണുപ്പ് എന്നാണ്! – ഓം ശാന്തി ഓശാന)
ഓടി ചെന്ന് ഫോൺ എടുത്തു.
“ചേട്ടൻ പുറത്തേയ്ക്ക് പോയി എന്ന് ഞാൻ കരുതി”
“പുറത്ത് പോകുവാൻ തുടങ്ങുകയായിരുന്നു, നിന്റെ ഫോൺ വരാഞ്ഞതിനാൽ ഞാൻ കരുതി ഇന്നലെ ഞാൻ പറഞ്ഞത് കേട്ട് നീ പിണങ്ങിയെന്ന്”
“ഓ അത്. അതിനൊക്കെ പിണങ്ങാൻ പോയാൽ പിണങ്ങാനേ നേരം കാണൂ”
“നീ പിണങ്ങി എന്നു കരുതി എനിക്ക് ഭയങ്കര വിഷമമായി പോയി”
“കീർത്തനയെ വിളിക്കാൻ വയ്യായിരുന്നോ?”
“അത് നിനക്ക് ഇഷ്ടമല്ലല്ലോ?”
“അതിരിക്കട്ടെ കീർത്തനയുടെ അടുത്ത് എന്റെ കാര്യങ്ങളും പറഞ്ഞിട്ടുണ്ടോ?”
