പ്രേമിക്കുന്ന ശാലിനി എനിക്കായി കാപ്പി കൊണ്ടുവന്ന് തരുന്നതും, ചോറുണ്ണാൻ വിളിക്കുന്നതും, കൂടെ എന്തെങ്കിലും ജോലിക്കിറങ്ങുന്നതും ഒരു ഔചത്യ കുറവുള്ളതിനാൽ ആ ഭാഗം അഭിനയിക്കേണ്ടിയിരുന്നത് മാലിനിയായിരുന്നു. അതിനാൽ തന്നെ മാലിനിയുമായി ഞാനും ഹൃദയം കൊണ്ട് അടുത്തു.
ശാലിനിയുടെ നിഷ്ടൂരമായ പെരുമാറ്റങ്ങൾക്ക് മുന്നിൽ മാലിനി ഒരു ആശ്വാസമായിരുന്നു. അതേ പെരുമാറ്റങ്ങളോട് മാലിനിക്ക് ഉണ്ടായിരുന്ന വെറുപ്പ് സഹതാപമായി എന്നോട് ഉണ്ടായിരുന്നു താനും.
ഇങ്ങിനൊക്കെ മുന്നോട്ട് പോകുമ്പോൾ പിണക്കങ്ങളും, അതിന്റെ വേദനയും എനിക്ക് പറയാൻ പലപ്പോഴും മാലിനി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ശാലിനി പിണങ്ങിയാൽ നമ്മൾ അത്രയും കാലവും നൽകിയ സ്നേഹത്തിന് പുല്ലു വില കൽപ്പിച്ച് പോകുക എന്നതാണ് രീതി. പട്ടിയുടെ വില പോലും നമ്മൾക്ക് നൽകില്ല.
എന്നെ തിരിച്ചു വിളിച്ചു കൊണ്ട് വരുവാൻ വീട്ടിൽ വന്നിരുന്നത് മാലിനിയായിരുന്നു. പിന്നീട് ഞങ്ങളെ വീണ്ടും യോജിപ്പിൽ എത്തിച്ചിരുന്നതും അവൾ തന്നെ.
അധികം പഴങ്കഥപറഞ്ഞ് വായനക്കാരെ മുഷിപ്പിക്കുന്നില്ല..
ഇനി സംഭവങ്ങളുടെ സീക്വൻസ് പറയാം.
ഒരു ദിവസം ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ ശാലിനി ഉണ്ടായിരിക്കും എന്നാണ് കരുതിയത്. പുറത്ത് ആരേയും കണ്ടില്ല. പതിയെ പതുങ്ങി ഉള്ളിൽ ചെല്ലുമ്പോൾ മാലിനി ഒരു പുസ്തകം വായിച്ചു കൊണ്ട് കട്ടിലിൽ കിടക്കുന്നു.
(ആ കട്ടിലിനും ഒരു പ്രത്യേകതയുണ്ട് ശാലിനിയുമായി ആദ്യമായി ബന്ധപ്പെട്ടത് ആ കട്ടിലിൽ വച്ചായിരുന്നു)
ശാലിനിയോടുള്ളതു പോലുള്ള അടുപ്പം ഇല്ലെങ്കിലും മാലിനിയുമായും ഞാൻ കളിതമാശകൾ പറഞ്ഞിരുന്നു.
എന്നെ കണ്ടതും മാലിനി ആ പുസ്തകം ഒളിപ്പിക്കാൻ ശ്രമിച്ചു. ഞാനത് പിടിച്ചു വാങ്ങി. പുറം ചട്ട നോക്കിയപ്പോൾ “സ്ത്രീകളും ലൈംഗീകതയും” എന്ന ഒരു പുസ്തകമാണ്. ഞാനത് തിരിച്ചു കൊടുത്തു.
അവൾ നന്നായി ചമ്മിയതുപോലെ കാണപ്പെട്ടു.
“എന്താ ഇപ്പോ ഇതു പോലുള്ള പുസ്തകം ഒക്കെ വായിക്കാൻ?”
“ഓ ഒന്നുമില്ല” അവൾ ലജ്ജിച്ച് മൊഴിഞ്ഞു.
മാറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്റെ സംഭാഷണം ആ രീതിയിൽ ആകുമായിരുന്നില്ല മുന്നോട്ട് പോകുക. “എന്നിട്ട് എല്ലാം പഠിച്ചോ?”,
“നിനക്ക് ഇതൊക്കെ അറിയാമെന്നാണ് ഞാൻ കരുതിയിരുന്നത്”,
“വായിച്ചു കഴിഞ്ഞ് എനിക്ക് തരണം കെട്ടോ, നിങ്ങൾ മാത്രം ഇതെല്ലാം പഠിച്ചിരുന്നാൽ ഞങ്ങൾ ആണുങ്ങളുടെ കാര്യം കുഴപ്പത്തിലാകില്ലേ?”,
“എവിടുന്ന് കിട്ടി ഈ സംഭവം?” എന്നിങ്ങിനെ ചാനൽ തിരിച്ചു വിടുന്ന എന്തെങ്കിലും ഒക്കെ ഞാൻ പയറ്റുമായിരുന്നു.
മാലിനി എന്റെ ട്രാക്കിൽ വീഴുമോ എന്നതിനേക്കാൾ ശാലിനിയോടുള്ള സത്യസന്ധതയുടെ പേരിൽ ഞാൻ ഒരു ഭാവവ്യത്യാസവും കാണിക്കാതെ ആ മുറിവിട്ട് പോയി.
എന്നിരുന്നാലും ആ സംഭവത്തോടെ കുറച്ച് നാളത്തേയ്ക്ക് അവൾക്ക് എന്റെ അടുത്ത് ഭയങ്കര വിമ്മിഷ്ടം ഉള്ളതായി മനസിലാകുമായിരുന്നു.
ഈ കാലഘട്ടത്തിൽ തമിഴ് സിനിമയിലെ ഒരു പ്രസിദ്ധമായ ഗാനം മാലിനിയെ കളിയാക്കാനായി ഞാൻ പാടിയിരുന്നു. പിന്നെ പിന്നെ ഈ ഗാനത്തിന്റെ റ്റ്യൂൺ ചൂളം വിളിക്കുമ്പോഴെ മാലിനി ചമ്മുമായിരുന്നു. അതിന് പ്രത്യേകിച്ച് എന്തെങ്കിലും ദുരർത്ഥം ഒന്നും ഇല്ലായിരുന്നു. ക്രമേണ ഞാൻ എവിടെങ്കിലും ഉണ്ടെങ്കിൽ മാലിനിയ്ക്കും ശാലിനിക്കും സിഗ്നൽ കൊടുക്കാൻ ഈ റ്റ്യൂൺ ചൂളം വിളിക്കാൻ തുടങ്ങി.
അന്ന് അയൽവക്കത്തുള്ളവർക്കൊക്കെ അറിയാമായിരുന്നു ഈ വിസിലടി ഞാനാണ് നടത്തുന്നതെന്നും ശാലിനിയെ അന്വേഷിച്ചാണ് അടിക്കുന്നതെന്നും.
അതായത് മാലിനിയെ കളിയാക്കാനുപയോഗിച്ച റ്റ്യൂൺ പിന്നീട് എന്റെ ഒരു ബ്രാൻഡ് ആയി മാറി. മാലിനിയിൽ നിന്നും അത് ശാലിനിയിലേയ്ക്ക് എത്തി.
അടുത്ത സംഭവം ചുരുക്കി പറയാം.
മാലിനിയുമായി സന്ധ്യാസമയത്താണ് ഷഡാങ്ങ് വച്ചിരുന്നത്.
താഴത്തെ തൊട്ടിയിൽ ( പറമ്പ്, വസ്തു) ഒരു ഇടുങ്ങിയ കയ്യാലകൾ ചേരുന്ന പൊഴിയുണ്ടായിരുന്നു. പുറമെ നിന്ന് നോക്കുന്നവർക്ക് ശരിക്ക് കാണാൻ സാധിക്കില്ല. മാലിനി-ശാലിനിമാരുടെ വീട്ടിൽ നിന്നും ഇറങ്ങി ആ കൈയ്യാലയുടെ മുകളിൽ നിന്ന് താഴേയ്ക്ക് നോക്കിയാൽ ഞങ്ങളെ കാണാൻ സാധികും. അതിന് സാധ്യത തീരെ കുറവായിരുന്നു. മുൻപ് പറഞ്ഞ വിസിലടി വഴിയാണ് ഞാൻ ഇരുവരേയും താഴെ എത്തി എന്ന് അറിയിച്ചിരുന്നത്. അവിടെ ഒരു കവുങ്ങ് ( കമുക്) ഉണ്ടായിരുന്നു. അതിന്റെ താഴെയായിരുന്നു ഞങ്ങളുടെ സംഗമ സ്ഥലം.
