കാമുകിയുടെ അനിയത്തി മാലിനി

“പോ ചേട്ട, എനിക്കൊരു നോട്ടവും ഇല്ല” ( ഞാൻ എന്റെ നോട്ടം പറയുമ്പോൾ അവൾ തിരിച്ചാണ് പറയുന്നത്!)

“അത് ചുമ്മാ”

“അല്ല”

“എങ്കിൽ പിന്നെ നമ്മൾ ഫോൺ ചെയ്യുകയേ വേണ്ടല്ലോ?”

“വേണ്ട”

ഞാൻ ഒരു നിമിഷം നിർത്തി.

“കള്ളപ്പരിഷ തന്നെ”

“ഞാൻ?”

“ഉം അതെ”

“ഒരാളോട് നല്ല രീതിയിൽ സംസാരിച്ചാൽ അത് മോശം ചിന്താഗതിയാണെന്ന്‌ പറയുന്നത് കഷ്ടമാണ്.”

“ഓഹോ?, ഇതാണോ നല്ല മാന്യമായ രീതി”

“ഞാൻ ഒന്നും മോശമായി സംസാരിക്കാറില്ല, ചേട്ടനാണ് വേണ്ടാത്ത വിഷയങ്ങളൊക്കെ എടുത്തിടുന്നത്”

“എങ്കിൽ ശരി ഞാനിനി അങ്ങിനൊന്നും പറയുന്നില്ല”

“അതാ നല്ലത്”

ഞാൻ സംസാരം നിർത്തി.

“ഒന്നും പറയാനില്ല?” ഞാൻ ചോദിച്ചു.

അവൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ മൂളി.

“ഫോൺ വച്ചേക്കട്ടെ?”

“ചേട്ടൻ പിണങ്ങിയോ?”

“ഇല്ല, അതിന് നീ എന്ത് പറഞ്ഞു, സത്യമല്ലേ പറഞ്ഞത്. ഞാനാണ് അനാവശ്യം പറയുന്നത്”

“അയ്യോ അങ്ങിനൊന്നും ഞാൻ ഉദ്ദേശിച്ചില്ല, ചേട്ടൻ എന്നോട് പിണങ്ങി ഫോൺ വയ്ക്കരുത് എനിക്ക് വിഷമമാകും”

“നിനക്ക് എന്നോട് അങ്ങിനുള്ള കൺസിഡറേഷൻസ് ഒക്കെ ഉണ്ടോ?”

“അതില്ലായിരുന്നെങ്കിൽ ഈ പറയുന്ന ചപ്പെല്ലാം ഞാൻ കേട്ടുകൊണ്ടിരിക്കുമോ?”

“എനിക്ക് നിന്നോടുള്ള ഇഷ്ടം നിനക്ക് ചപ്പ് അല്ലേ?”

“ചേട്ടാ ആ ഇഷ്ടം ശരിയല്ലാത്തതിനാലല്ലേ, ശാലിനി?”

അവൾ നിർത്തി…

“എടാ ( ഞാനാദ്യമായണ് അങ്ങിനെ അവളെ വിളിക്കുന്നത്) ശാലിനി വരുന്നത് വരെ എങ്കിലും നിനക്ക് എന്നെ ഒന്ന്‌ ..” വാക്ക് കിട്ടാതെ ഞാൻ വിഷമിച്ചു. എന്റെ സംസാരം തീരെ ലോ പിച്ചിൽ ആയിരുന്നു..

“ഒന്ന്‌?”

“പരിഗണിക്കരുതോ?”

അപ്പുറത്ത് നിന്നും മറുപടിയില്ല.

“വിഷമമായോ?”

“ഇല്ല”

“എന്താണ് ഞാൻ ഉദ്ദേശിച്ചതെന്ന്‌ നിനക്ക് മനസിലായോ?”

“എന്ന്‌ പറഞ്ഞാൽ ഞാൻ പൊട്ടിയല്ലേ?”

“പൊട്ടിയല്ലെന്ന്‌ എനിക്കറിയാം, പക്ഷേ പൊട്ടികളിയാണ്”

“അത് ശാലിനിയെ ഓർത്താണ്”

അടിച്ചെടാ മോനേ ലോട്ടറി!

ഇതു പോലെ ഒരു നൂലിഴയുടെ തുമ്പ് അവളുടെ കാരിരുമ്പൊത്ത ഹൃദയത്തിൽ നിന്നും പിടികിട്ടാനാണ് ഈ കാലമത്രയും വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്നത്!…

“അപ്പോൾ നിനക്കും വേണമെന്നൊക്കെയുണ്ട്?”

“എന്ത്?”

“ഞാനും ശാലിനിയും ആയി ഉണ്ടായിരുന്നതു പോലെ”

“അയ്യോ അങ്ങിനൊന്നും ഇല്ല’

“വേണ്ട മോളേ ഉരുളേണ്ട, നിന്റെ കൈയ്യിൽ നിന്നും പോയി”

“ഒന്നും പോയിട്ടില്ല”

“ശാലിനിയെ ഓർത്താണ് എന്ന്‌ പറഞ്ഞാൽ – അതല്ലായിരുന്നെങ്കിൽ നീ എല്ലാത്തിനും ഓക്കെയാണ് എന്നാണ് അർത്ഥം”

“ഞാൻ സ്നേഹത്തിന്റെ കാര്യമാണ് പറഞ്ഞത്”

“സ്നേഹമുള്ളിടത്ത് മറ്റേത് തന്നെ വന്നുകൊള്ളും”

“പിന്നെ”

“നമ്മുക്ക് കാണാം”

“ങാ കാണാം”

“അപ്പോൾ ഏതായാലും നിനക്ക് എന്നോട് സ്നേഹമുണ്ട്.”

“അത് പിന്നെയില്ലേ?”

“ആ സ്നേഹമല്ല”

“പിന്നെ”

ഞാൻ സ്വരം താഴ്ത്തി പതിയെ പറഞ്ഞു..

“കടിച്ചു പറിച്ചു തിന്നാനുള്ള സ്നേഹം”

“പോ ചേട്ടാ”

“ഉരുളല്ലേ കുട്ടാ”

“ഒന്നുമില്ല”

“ഏതായാലും ഇന്നു മുതൽ കീർത്തനയെ ഞാൻ വിടുകയാണ്”

“എന്നിട്ട് ഞാൻ അതുമിതുമൊക്കെ ചേട്ടൻ പറയുന്നത് കേൾക്കണം?”

“അതല്ലാതേയും പല മാർഗ്ഗങ്ങളും ഉണ്ട്”

“പുറത്ത് പോകുന്നില്ലേ?”

“പോകണം, ഇതിനൊരു തീരുമാനമാകട്ടെ”

“വേഗം പോകാൻ നോക്ക്”

“എന്നാൽ ശരി ഞാൻ ഫോൺ വയ്ക്കുകയാ”

“ചേട്ടൻ പിണങ്ങിയൊന്നും അല്ലല്ലോ അല്ലേ?”

“ഏയ് അല്ല”

അവൾ ഫോൺ വച്ചു, ഞാനും.

കറക്കമെല്ലാം കഴിഞ്ഞ് തിരിച്ചുവന്ന്‌ കിടന്ന്‌ രാത്രി 11:30 ആയപ്പോൾ ഒരു മിസ് കോൾ. എടുക്കുന്നതിന് മുമ്പ് കട്ടായി.

ഒരു മിനിറ്റ് കഴിഞ്ഞ് അടുത്ത കോൾ.

ഞാൻ ഫോൺ എടുത്തു.

“ചേട്ടൻ ഉറങ്ങിയോ?”

“ഇല്ലല്ലോ”

“എപ്പോൾ വന്നു?”

“10:30 ആയിക്കാണും”

“ഭക്ഷണമൊക്കെ കഴിച്ചോ?”

“ഉം”

“എനിക്കൊരു സഹായം ആവശ്യമുണ്ടായിരുന്നു”

“പറ”

“എന്റെ ഒരു വള പണയം വച്ചൊന്ന്‌ തരുമോ? ഇവിടെ പറ്റില്ല, നാട്ടുകാർ അറിയും, കുറച്ച് ദൂരെ എവിടെങ്കിലും..?”

“ഓ അതിനെന്താ, പരിചയമുള്ള കടയുണ്ട്, എന്താ ഇപ്പോൾ അത്യാവശ്യം?”

“അമ്മയ്ക്കാ, ബാങ്കിലെ ലോൺ അടയ്ക്കാനുണ്ട്, വേറെ മാർഗ്ഗമില്ല, ചിട്ടി കിട്ടുമെന്ന്‌ ഓർത്തിട്ട് കുറി വീഴുന്നുമില്ല..”

“വള എങ്ങിനെ എന്റെ അടുത്ത് എത്തിക്കും?”

“നാളെ ഞാൻ കൊണ്ടുവന്ന്‌ തരാം..”

അങ്ങിനെ പിറ്റേന്ന്‌ വള എന്റെ കൈയ്യിൽ കൊണ്ടുവന്നു തന്നു. ഞങ്ങൾ രണ്ടു പേരും ബൈക്കിൽ കയറി ആ സ്ഥാപനത്തിലെത്തി പണയം വച്ചു.

( ഈ കഥയിൽ ഒരു ചെറിയ സംഭവം ചേർക്കുന്നു, ആ ബൈക്ക് പുറകൊക്കെ പൊങ്ങി ചെത്ത് ടൈപ്പ് ആയിരുന്നു. ഇവൾ ആദ്യമായിട്ടാണെന്ന്‌ തോന്നുന്നു അതു പോലൊരു ബൈക്കിന്റെ പിന്നിൽ കയറുന്നത്. ഞാൻ ക്ലെച്ച് വിട്ടതും ആശാട്ടി ഡിം എന്ന്‌ താഴെ… ആരും കണ്ടില്ല, കടയുടെ സൈഡിലുള്ള പാർക്കിങ്ങിൽ ആയിരുന്നു ഈ സംഭവം. തീർന്നില്ല, എന്റെ ദേഹത്ത് മുട്ടാതെയാണ് ഇരിക്കുന്നത്. പോകുന്ന വഴി നാരങ്ങാ വെള്ളം കുടിക്കാൻ നിർത്തി. വീണ്ടും തിരിച്ചു കയറി, ഇരിപ്പ് എന്നെ തൊടാതെ ഒരു കിലോമീറ്റർ മാറിയാണ്, ക്ലെച്ച് അയച്ചതും രണ്ടാമത് ഒന്നു കൂടി ഡിം എന്നൊരു വീഴിച്ച.!! ഇത്തവണ പരിക്കൊന്നും പറ്റിയില്ലെങ്കിലും ആളുകൾ കണ്ടു, പോരാത്തതിന് ഞാൻ അറിഞ്ഞുകൊണ്ട് വീഴിക്കുന്നതാണോ എന്നും അവൾക്ക് സംശയം!, അവളത് ചോദിക്കുകയും ചെയ്തു. ചെറിയ പരിഭവവും മുഖത്തുണ്ടായിരുന്നു. ഒരു പക്ഷേ എക്സൈറ്റ്മെന്റ് കാരണം എന്റെ ഡ്രൈവിങ്ങും മോശമായതും കാരണമാകാം! – ഇത് കഥയുമായി വലിയ ബന്ധമൊന്നും ഉള്ളതല്ല , പറഞ്ഞാൽ ആരും വിശ്വസിക്കുകയും ഇല്ല. എങ്കിലും കുറിച്ചു എന്ന്‌ മാത്രം – ശാലിനിക്ക് ഈ സംഭവം അറിയാം.)

അങ്ങിനെ എന്റെ പിന്നിൽ ശാലിനിയല്ലാതെ ആദ്യമായി ഒരാൾ ബൈക്കിൽ കയറി. വൈകിട്ട് ഫോൺ ചെയ്തപ്പോൾ ഒന്നും ഒരു മോശം സംസാരവും ഞങ്ങളുടെ ഇടയിൽ ഉണ്ടായില്ല, എന്തെന്നാൽ പണയവും, സാമ്പത്തീകവും ആയിരുന്നു ആ ദിവസങ്ങളിലെ ചർച്ച മുഴുവനും.

മാലിനി എന്റെ കൂടെ കറങ്ങാൻ വരാൻ സാധ്യതയുണ്ടെന്ന്‌ എനിക്ക് തോന്നി.

എന്തെങ്കിലും കാര്യമുള്ള കാര്യം ആയിരിക്കണം എന്ന്‌ മാത്രം, പോരാത്തതിന് ആ നാട്ടിലൊരിടത്തു വച്ചും വരികയുമില്ല.

കുറെ ദൂരെയുള്ള ഒരു ഉത്സവത്തിന് പോകാൻ ഞാൻ പ്ലാനിട്ടു.

വിഷയം അവതരിപ്പിച്ചതേ ഞാൻ കരുതിയ പോലെ അവൾ പറഞ്ഞു. “ഇനിയും എന്നെ ഉരുട്ടിയിടാനല്ലേ? രണ്ടാമത് വീണപ്പോൾ എനിക്ക് നല്ല വേദനയെടുത്തു; ഞാനൊന്നും വരുന്നില്ലേ ഇതിന്റെ കൂടെ, പോയി ഡ്രൈവിങ്ങ് ശരിക്ക് പഠിക്ക്”

ഏതായാലും അധികം നിർബന്ധിക്കാതെ തന്നെ അവൾ വരാൻ സമ്മതിച്ചു.

അങ്ങിനെ ഉത്സവവും, ഭക്ഷണം കഴിപ്പും എല്ലാം ആയി ഞങ്ങൾ കറങ്ങി.

അതൊരു രഹസ്യമായി ഇരുവരും സൂക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഒരു കാരണവശാലും ശാലിനി അറിയരുതെന്നും ഉറപ്പിച്ചു.

അടുത്തുള്ള സംസാരവും, ഇടപെടലും മാലിനിയിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന്‌ എനിക്കറിയാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *