കിവികളുടെ നാട്ടിലൊരു പ്രണയകാലം 12

********

ആ ശനിയാഴ്ചയും വൈകുന്നേരം ജിനു പതിവുപോലെ ലിവിംഗ് റൂമിൽ ടിവിയിലും കണ്ണുംനട്ട് അലസമായി സോഫയിൽ കിടക്കുന്നത് സെലീന കണ്ടു.

Lakshmi Gopalaswami

അവൾ ചെന്ന് അവന്റെ ചന്തിക്കൊരു അടികൊടുത്തു.

‘ എടാ.. നീയെന്നതാ ഇങ്ങനെ കഴപ്പും പിടിച്ചു കെടക്കുന്നേ? ങേ? ആരെടെയെങ്കിലും കൂടെ പുറത്തൊക്കെ പോയൊന്ന് കറങ്ങി വന്നേ… എങ്കിലേ ഒരു ഉഷാറൊക്കെ വരത്തൊള്ളു… എണ്ണീറ്റേ… എന്റീശോയേ.. ഇതുപോലൊരു കുഴിമടിയൻ!’

സെലീന അവന്റെ ചുമലിൽ പിടിച്ച് ബലമായി എഴുന്നേൽപ്പിക്കാൻ നോക്കി. എല്ലാ വീക്കെൻഡിലും അവർ തമ്മിലുണ്ടാവാറുള്ള പതിവു സംഭാഷണത്തിന്റെ തുടക്കമായിരുന്നു അത്.

‘ എന്റാന്റി.. എന്നെയൊന്ന് വെറുതെ വിട്. എനിക്കിപ്പൊ പൊറത്തൊന്നും പോണ്ട. അതിനേക്കാള്‍ എനിക്കിഷ്ടം ഇവിടെ എന്റെയീ ചുന്ദരിയാന്റീടെ അടുത്തിരിക്കുന്നതാ.. എന്തേ… വല്ല കൊഴപ്പോമൊണ്ടോ?’ ഇതായിരുന്നു അവന്റെ മറുപടി. എന്നാൽ അതൊരു മുടന്തൻ ന്യായമായിരുന്നെന്ന് സെലീനയ്ക്ക് അറിയാമായിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ സെലീന സോഫയിൽ അവന്റെ അടുത്തിരുന്നു. എന്നിട്ടവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

‘ ജിനൂ.. നമ്മടെ നാട്ടിലായിരുന്നേൽ ആന്റി ഇങ്ങനൊന്നും പറയുകേലായിരുന്നു. ഒതുങ്ങി ജീവിച്ചാലും അത്ര കുഴപ്പമില്ലാരുന്നു. ഇപ്പൊ.. ഈ നാടും.. ഇവിടുത്തെ രീതികളും… ഇതൊക്കെ പഠിച്ചില്ലേൽ എന്റെ മോൻ ഇവിടെ പിടിച്ചു നിക്കാൻ കഷ്ടപ്പെടും. മോന് കേട്ടിട്ടില്ലേ… ചേരേ തിന്നുന്ന നാട്ടിൽ ചെന്നാ അതിന്റെ നടുക്കണ്ടം തിന്നണോന്ന്.. അങ്കിൾ മരിച്ചു കഴിഞ്ഞപ്പഴാ ആന്റിയ്ക്കും ഇതൊക്കെ മനസ്സിലായെ… സോഷ്യലൈസ് ചെയ്യാൻ പാടുപെട്ടു. അദ്ദേഹമുണ്ടായിരുന്നേൽ..’

ഒരു നെടുവീര്‍പ്പോടെയവൾ തുടര്‍ന്നു.

‘ മതി കെടന്നെ.. എന്റെ മോനൊന്ന് എണ്ണീറ്റേ.. നിന്റെ ക്ലാസിൽ പുതുതായിട്ട് വന്ന ആ പഞ്ചാബി പെങ്കൊച്ചില്ലേ.. നല്ല ഗോതമ്പിന്റെ നെറമാണെന്നൊക്കെ നീ പറഞ്ഞ.. നിന്റെ ബാക്ക്പാക്കിൽ അവളുടെ നമ്പർ കുറിച്ചിട്ടെന്ന് പറഞ്ഞ പെങ്കൊച്ച്.. അവളെയൊന്ന് എന്റെ ജിനൂട്ടൻ വിളിക്ക്.. എന്നിട്ട് ഒന്ന് ഔട്ടിംഗിനൊക്കെ കൊണ്ടുപോയിട്ട് വന്നേ ഇങ്ങ്..’

‘ കൊണ്ടുപോയിട്ട് എന്നാത്തിന്…?’

‘ ഓ… എന്റെ മണ്ടൂസേ… അതും ഞാൻ പറഞ്ഞു തരണോടാ… അയ്യേ… നാണക്കേട്… ആമ്പിള്ളേര് എന്നാത്തിനാ പെമ്പിള്ളേരെ പൊറത്തുകൊണ്ടു പോണെ?… ലൈനടിക്കാൻ.. അല്ലാണ്ടെന്തിനാ.. എവനെക്കൊണ്ട്.. നിന്റെ അങ്കിളിന് ഈ പ്രായത്തിൽ ഗേൾഫ്രണ്ട്സ് നാലാരുന്നു. അറിയോ?! അതും അന്നത്തെ കാലത്ത്. എന്റിച്ചായന്റെ അനന്തരവൻ തന്നെയാണോടാ നീ?!’ അവൾ അവന്റെ കവിളിലൊന്ന് കിള്ളി. പിന്നെ ശബ്ദത്തില്‍ കുറച്ചു ഗൗരവം കലർത്തി.

‘ നിന്റെ കാര്യമോര്‍ത്ത് എനിക്ക് ചെറിയ ടെന്‍ഷനുണ്ട് ജിനുക്കുട്ടാ… അങ്കിൾ പറയുമായിരുന്നു, നിന്റെയീ നാണംകുണുങ്ങി സ്വഭാവമൊക്കെ കോളേജില്‍ ചേരുമ്പോഴെങ്കിലും മാറുമെന്ന്.. ഇതിപ്പൊ…’

‘ ഈ പറേണ ആന്റിയും ബോയ്ഫ്രണ്ട് ഒന്നുമില്ലാതെ ഹാപ്പിയായിട്ട് ജീവിക്കുന്നുണ്ടല്ലൊ.. പിന്നെ എനിക്കു മാത്രമെന്തിനാ ഗേൾഫ്രണ്ട്?’

‘ പോട പൊട്ടാ… അതുപോലെയാണോ ഇത്? ഞാൻ ഒന്നു കെട്ടിയതല്ലേടാ.. അല്ലെങ്കിൽ തന്നെ ഇനിയീ പ്രായത്തില്‍ എനിക്ക് എന്നാത്തിനാ വേറൊരു കമ്പനി? എനിക്കൊരാള്‍ ഇപ്പൊ തന്നുണ്ടല്ലൊ… ദേ ഈ കൊശവൻ!!’ വാത്സല്യം കലർന്ന ഒരു കുസൃതിച്ചിരിയോടെ സെലീനാന്റി ജിനുവിന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തി.

‘ ഉം.. അങ്ങനാണേൽ എനിക്കും നല്ലൊരു കമ്പനിയുണ്ടേ… എന്റെ സെലീനാന്റി! പിന്നെന്തിനാ വേറെ ഗേൾഫ്രണ്ട്?!’ അതേ നാണയത്തിൽ മറുപടി കൊടുത്തുകൊണ്ട് ജിനു കണ്ണിറുക്കി.

‘ഹ്മം.. നമ്മളൊരു നല്ല ജോഡിയാണല്ലേ?’ അതല്ലാതെ അപ്പോള്‍ വേറെന്തു പറയണമെന്ന് സെലീനയ്ക്കു അറിയില്ലായിരുന്നു. അവന്റെയാ ഒറ്റ ഡയലോഗിൽ ചെറിയൊരു ചമ്മൽ അവൾക്ക് വന്നിരുന്നു.

‘ പിന്നല്ല… എന്റെ ആന്റിയല്ലേ എന്റെ ബെസ്റ്റ്ഫ്രണ്ട്!’ ജിനു സന്തോഷത്തോടെ ആന്റിയെ അവനിലേക്ക് അടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *