കിവികളുടെ നാട്ടിലൊരു പ്രണയകാലം 12

‘ ഹയ്യ്‌.. എന്റെ ബെസ്റ്റ്ഫ്രണ്ട് എന്റെ ജിനുക്കുട്ടനും..!’ സെലീന ജിനുവിനെ ഇറുകെപ്പുണർന്നു. പിന്നെ ജിനുവിന്റെ തലയെടുത്ത് നിറഞ്ഞ മാറോടു ചേര്‍ത്ത് അവളിരുന്നു. കുറച്ചുനേരം അങ്ങനെ തുടർന്നിട്ടും സെലീന വിഷയം വിട്ടില്ല. അവന്റെ ചെവിയില്‍ ചുണ്ടുചേർത്ത് അവൾ മന്ത്രിച്ചു.

‘ ജിനൂ..’

‘ ഉം..’

‘ എന്നാലും എന്റെ മോൻ മനസ്സിനിഷ്ടപ്പെട്ട ഒരു പെങ്കൊച്ചിനെ കണ്ടുപിടിക്കണം. ഡേറ്റ് ചെയ്യണം. അല്ലെങ്കിൽ ഹെല്‍ത്തിയല്ലാത്ത ലൈഫായി പോവും മോനേ അത്..’

ആന്റിയുടെ നെഞ്ചിൽകിടന്ന് ജിനു ദീർഘശ്വാസമെടുത്തു.

‘ ആന്റി…’

‘ എന്താ ജിനൂസ്സേ..’

‘ അ.. അത്…’ ജിനു എന്തോ പറയാനായി നാവുയർത്തി. പക്ഷേ ഒന്നും പുറത്തേക്കു വന്നില്ല. അവൻ സോഫയിലേക്കു മറിഞ്ഞു ഇമ്മ പൂട്ടി കിടന്നു. അവന്റെ മുഖം ചമ്മലുകൊണ്ട് വിവർണമായി.

‘ ഒന്നൂല്ല. ചുമ്മാ വിളിച്ചതാ..’

‘ കംമോൺ! എന്താ മോനേ… എന്താണേലും ആന്റിയോട് പറ..’ സെലീന അവന്റെ മുഖം അവരിലേക്ക് ബലമായിപ്പിടിച്ച് തിരിച്ചു. അവന്റെ ആർദ്രമായ മിഴികളിലേക്ക് നോക്കി.

‘ നമുക്കിടയിൽ എന്തു രഹസ്യമാ ഉള്ളത്? എന്റെ മോൻ എന്തു കാര്യവും എപ്പൊ വേണമെങ്കിലും ആന്റിയോട് പറയാറില്ലേ.. പിന്നെ ഇപ്പൊ എന്താ?… ഇങ്ങ് പോരട്ട് മാഷേ..’

സെലീനാന്റിയോട് കുറേക്കാലമായി പറയണെന്ന് കരുതി മനസ്സിൽ കൊണ്ടു നടന്ന കാര്യമായിരുന്നു ജിനുവിന് പറയാനുണ്ടായിരുന്നത്. അവന്റെ നാണത്തെപ്പറ്റിയും നാവിടർച്ചയെപ്പറ്റിയും അറിയുന്നത് അവരെ ടെൻഷനാക്കുമെന്ന് പേടിച്ച് അവന്‍ മനപ്പൂര്‍വ്വം മാറ്റിമാറ്റി വയ്ക്കുകയായിരുന്നു ആ വിഷയം. അതിനും പുറമേ പെൺവിഷയത്തെപ്പറ്റി സ്വന്തം ആന്റിയോട് സംസാരിക്കാനുള്ള ചമ്മലും അതിൽനിന്ന് വിലക്കി നിർത്തിയിരിക്കുകയായിരുന്നു. ഒടുവിൽ ഇപ്പോൾ വിഷയം എടുത്തിട്ട സ്ഥിതിയ്ക്ക് എന്തായാലും ആന്റിയോട് മനസ്സിലുള്ളത് പറയാൻ തീരുമാനിച്ചു.

‘ അത്.. അതിപ്പൊ… ഞാന്‍… എ.. എനിക്ക് പെണ്‍പ്പിള്ളേരോട് ബിഹേവ് ചെയ്യാന്‍ പറ്റുന്നില്ല… എനിക്ക്.. ഭയങ്കര നാണാ… ഏതേലും കാണാൻകൊള്ളാവുന്ന പെങ്കൊച്ച് അടുത്ത് വന്നാ.. ഞാൻ… എനിക്കൊന്നും.. എന്റെ നാക്ക് അനങ്ങണില്ല… അപ്പൊ വിക്ക് പോലെയാ..’ സെലീനയുടെ മിഴിച്ചുനോക്കുന്ന കണ്ണുകളെ നേരിടാനാവാതെ അവൻ മുഖം തിരിച്ചു.

സെലീനയ്ക്കും സത്യത്തിൽ അത്ഭുതമായിപ്പോയി.. എങ്കിലും അതവനെ കാണിക്കാതിരിക്കാൻ അവൾ പണിപ്പെട്ടു ശ്രമിച്ചു. അവനങ്ങനെ വിക്ക് ഉണ്ടാവുന്നതായി അവൾ കണ്ടിട്ടേയില്ലായിരുന്നു.

‘ ഒരു സെക്കന്റ്.. നീ എപ്പഴും എന്നേയും കാണാൻ കൊള്ളാമെന്നാണെല്ലൊ പറയാറ്.. എന്നിട്ട് എന്റടുക്കെ വരുമ്പൊ നിനക്കീ പ്രശ്നമില്ലല്ലോ.. അതെന്താ? ’

‘ തമാശ കള ആന്റി.. ഞാൻ സീരിയസ്സായിട്ട് പറഞ്ഞതാ.. അതിന് കാരണം, ഞാനിന്നേവരെ ലൈഫിൽ അടുത്തിടപഴകിയിട്ടുള്ളത് ആന്റിയോട് മാത്രാ… വേറെയൊരു പെണ്ണിനെയും ഞാനൊന്നു തൊട്ടിട്ടുകൂടിയില്ല.’

‘ പോടാ……! റിയലി?!!’ സെലീനയ്ക്ക് അതൊരു ഞെട്ടലായിരുന്നു. നാട്ടിലാണേൽ ഇതൊരു വാർത്തേയല്ല. എന്നാൽ ഇന്നാട്ടിൽ… അവന്റെ പ്രായമുള്ള മറ്റു കുട്ടികളുടെ വെർജിനിറ്റിയൊക്കെ ഒരു 15 – 16 വയസ്സിലേ നശിച്ചിട്ടുണ്ടാവും. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്നവരാണ് ഇവിടുത്തെ ടീനേജേഴ്സിൽ അധികവും. അപ്പോൾ ഇവൻ വയസ്സു 18 കഴിഞ്ഞിട്ടും പെണ്‍കുട്ടികളോട് ഇതുവരെ സംസാരിച്ചിട്ടുകൂടിയില്ലെന്ന് പറഞ്ഞാൽ…! പൊടുന്നനെ അതിനേക്കാൾ വലിയൊരു ആശങ്ക സെലീനയെ അലട്ടി.

‘ മോനേ.. നിനക്ക് പെമ്പിള്ളേരെ ഇഷ്ടമല്ല്യോടാ?’ തെല്ലൊരു സങ്കോചത്തോടെ അവൾ ഒന്നൂടി തെളിച്ച് ചോദിച്ചു. ‘അ.. അവരെ തന്നെയല്ലേ ഇഷ്ടം?’

അതൂടി കേട്ടപ്പൊ നാണക്കേട് കൊണ്ടവൻ ചൂളിപ്പോയി.

‘ ഓ എന്റെ ആന്റി!!! എനിക്ക് പെമ്പിള്ളേരെ തന്നെയാ ഇഷ്ടം…’

സെലീന ആശ്വാസപൂർവ്വം ഒന്നു ശ്വാസം വിട്ടു.

‘ ഞാൻ… ഇത്രേയുള്ളു… ഞാനിന്നുവരെ ഒരു പെണ്ണിന്റെ കൂടെയും പുറത്തുപോയിട്ടില്ല. റിയലായിട്ട് ഒരു റിലേഷന്‍ എന്റെ ലൈഫിൽ ഇതുവരെയുണ്ടായിട്ടില്ല.’

Leave a Reply

Your email address will not be published. Required fields are marked *