കൂട്ടുകാരന്‍റെ ഭാര്യ – 1

മലയാളം കമ്പികഥ – കൂട്ടുകാരന്‍റെ ഭാര്യ – 1

ഞാൻ അജിത്ത് . അടുപ്പമുള്ളവർ എന്നെ അജു എന്ന് വിളിക്കും. ബാംഗ്ലൂരിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. തരക്കേടില്ലാത്ത സാലറിയും കുഴപ്പമില്ലാത്ത ജോലിയും ഒക്കെ ആയതു കൊണ്ട് വലിയ കുഴപ്പമില്ലാതെ പോകുന്നു.

ഓഫീസിന്റെ അടുത്ത് ഒരു അപാർട്മെന്റ് വാടകയ്ക്ക് എടുത്താണ് താമസം. കൂടെ ഒരാൾ കൂടെ ഉണ്ട്. ധനീഷ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് കമ്പനിയിൽ ജോയിൻ ചെയ്തത്. ബാച്ചിൽ ഉള്ള മലയാളികൾ എന്ന നിലയിൽ ഞങ്ങൾ വേഗം സുഹൃത്തുക്കൾ ആയി. ജീവിതം ബാംഗ്ലൂരിൽ ആണെങ്കിലും ഞാൻ അങ്ങനെ അധികം മദ്യപിക്കാറൊന്നും ഇല്ല. ധനീഷിന് കമ്പനി കൊടുക്കാൻ വേണ്ടി മാത്രം ചിലപ്പോ ബിയർ കഴിക്കും. പക്ഷെ ധനീഷ് ഒരു മദ്യടാങ്ക് ആണ്. ഞങ്ങൾ രണ്ടു പേർക്കും ഉള്ളത് അവൻ ഒറ്റയ്ക്ക് കുടിക്കും. മാസത്തിൽ രണ്ടു തവണ കമ്പനി വക ടീം ഔട്ടിങ് ഉണ്ടാകും. അന്ന് അവൻ അടിച്ചു പൂസായിരിക്കും. പിന്നെ അവനെ താങ്ങിയെടുത്തു വീട്ടിൽ കൊണ്ട് പോകേണ്ടത് എൻറെ ഉത്തരവാദിത്തമാണ്..

അധികം ജോലി ഭാരം ഇല്ലാത്തതിനാൽ എനിക്ക് അത്യാവശ്യം ഫ്രീ ടൈമുകൾ കിട്ടുമായിരുന്നു. കിട്ടുന്ന സമയമെല്ലാം കമ്പനിയിൽ ഉള്ള ജിമ്മിലും ബാഡ്മിന്റൺ ക്ലബ്ബിലും ഒക്കെ ചിലവഴിച്ചു ശരീരം ഒക്കെ നല്ല രീതിയിൽ കൊണ്ട് പോകാനും പറ്റുന്നുണ്ട്. പിന്നെ വീട്ടിൽ എത്തിയാൽ ഞങ്ങൾ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് പതിവ്. വീക്ക്എൻഡ് എവിടെയെങ്കിലും ഒക്കെ കറങ്ങാൻ പോകും. അന്നത്തെ ഫുഡ് പുറത്തു നിന്നാക്കും..

ഇങ്ങനെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോയികൊണ്ടിരിക്കുമ്പോഴാണ് കമ്പനി എന്നെ ക്ലൈന്റ് സൈറ്റിലോട്ട് അയക്കുന്നത്.. ആറു മാസം ജർമ്മനിയിൽ ഉള്ള ഓഫീസിൽ ജോലി ചെയ്യണം. അങ്ങനെ ഞാൻ ജർമനിയിലോട്ടു കെട്ടി എടുത്തു. അവിടെ പോയി ഇവിടെ വെറുതെ ഇരുന്നതും കൂടി ചേർത്തുള്ള പണിയായിരുന്നു. ഓഫീസിൽ ഹോട്ടൽ. ഹോട്ടൽ ഓഫീസ് എന്ന റൊട്ടീൻ… അങ്ങനെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ധനീഷിന്റെ കാൾ വരുന്നു. വീട്ടുകാർ അവനു കല്യാണം ഉറപ്പിച്ചത്രേ. അവന്റെ അമ്മയുടെ കൂടെ വർക്ക് ചെയ്യുന്ന ഒരു ടീച്ചറുടെ മകളാണ് വധു. പേര് അവന്തിക. കാനറാ ബാങ്കിൽ ക്ലാർക് ആയി ജോലി ചെയ്യുന്നു. അങ്ങനെ അവന്റെ അമ്മയുടെ നിർബദ്ധം സഹിക്കാൻ കഴിയാതെ അവൻ കുട്ടിയെ കാണാൻ പോയി. കണ്ട ഉടനെ അവന് ഇഷ്ടപ്പെട്ടു. എട്ടു മാസത്തിനു ശേഷം കല്യാണം.
മൂന്നു മാസം കഴിഞ്ഞു നാട്ടിൽ എത്തി അവന്റെ കല്യാണം അടിച്ചു പൊളിക്കാം എന്നൊക്കെ അവനോട് പ്രോമിസ് ചെയ്തിരുന്ന എനിക്ക് കമ്പനി വക അടുത്ത പണി. അടുത്ത ആറു മാസം ധനീഷ് ആയിരുന്നു പോകേണ്ടി ഇരുന്നത്. അവന്റെ കല്യാണത്തിന്റെ സമയം ആയിരുന്നത് കൊണ്ട് അവർ എന്നോട് തന്നെ പോകാൻ അവശ്യ പെട്ടു. അങ്ങനെ നാട്ടിൽ ഒരാഴ്ച താമസിച്ചിട്ട് ഞാൻ വീണ്ടും ജർമനിയിലേക്ക് തിരിച്ചു. എന്തായാലും അവന്റെ കല്യാണം കൂടാൻ പറ്റില്ല എന്ന് ഉറപ്പായി. അങ്ങനെ ഞാൻ അവനു പകരമായി വീണ്ടും ജർമനിയിൽ മരിച്ചു പണി എടുത്തു കൊണ്ടിരിക്കവേ അവൻ കല്യാണം ഒക്കെ ഗംഭീരമാക്കി. മൂന്നു മാസത്തിനു ശേഷം അവന്തികയ്ക്കു ബാംഗ്ലൂരിലെ കാനറാ ബാങ്കിന്റെ ശാഖയിലേക്ക് സ്ഥലം മാറ്റം കിട്ടി. അങ്ങനെ അവൻ ഞങ്ങൾ താമസിച്ചു കൊണ്ടിരുന്ന അതെ അപ്പാർട്മെന്റിൽ വേറൊരു വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി.

അവസാനം ഒരു വർഷത്തെ ജർമ്മൻ വാസവും കഴിഞ്ഞു ഞാൻ വീണ്ടും നാട്ടിലെത്തി..അങ്ങനെ ശനിയാഴ്ച രാവിലെ ഞാൻ ബാംഗ്ലൂരിൽ തിരിച്ചെത്തി. രണ്ടു ദിവസം കൊണ്ട് റൂമൊക്കെ ക്ലീൻ ചെയ്തെടുക്കണം എന്ന് കരുതിയാണ് അവധി ദിവസം ബാംഗ്ലൂരിൽ എത്തിയത്. പക്ഷെ വീട്ടിനുള്ളിലേക്ക് കയറിയ ഞാൻ ഞെട്ടി പോയി. പണ്ട് വലിച്ചു വാരിയിട്ടിരുന്ന റൂമൊക്കെ ആകെ അടുക്കി പൊറുക്കി വച്ചിരിക്കുന്നു… റ്റ്കാളിങ് ബെൽ ശബ്ദിക്കുന്നത് കേട്ട് വാതിൽ തുറന്നു നോക്കിയ ഞാൻ കണ്ടത് ധനീഷിനെ ആണ്. ” മച്ചാനെ.. ” എന്നും പറഞ്ഞു ഞങ്ങൾ കെട്ടിപിടിച്ചു. “എന്തൊക്കെയുണ്ടെടാ വിശേഷം. കല്യാണമൊക്കെ കഴിഞ്ഞു നീ ആകെ അങ്ങ് ചീർത്തല്ലോടാ പന്നീ.. ” ഞാൻ അവന്റെ നെഞ്ചിൽ പതിയെ ഇടിച്ചു കൊണ്ട് ചോദിച്ചു.. അവൻ ഒരു നാണിച്ച ചിരി ചിരിച്ചു. ” എന്തായാലും നീ ഇവിടൊക്കെ അടുക്കി വച്ചതു കൊണ്ട് ഞാൻ രക്ഷപെട്ടു. ” ഞാൻ അവനെ നന്ദി അറിയിച്ചു. ” അതൊക്കെ അവന്തികയുടെ പരിപാടിയാ.” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” നീ വേഗം വാ. ബ്രേക്ഫാസ്റ് കഴിച്ചിട്ട് സംസാരിക്കാം. ” അവൻ എന്നെ അവന്റെ വീട്ടിലേക്കു ക്ഷണിച്ചു. ” ഞാൻ ഒന്ന് ഫ്രഷായിട്ടു വരാം . നീ പൊയ്ക്കോ. ” ഞാൻ അവനെ മടക്കിയയച്ചത്തിന് ശേഷം ബാത്റൂമിൽ കയറി നല്ല ഒരു കുളി പാസാക്കി.. ഡ്രസ്സ് ചെയ്തതിനു ശേഷം ഞാൻ അവനു വാങ്ങിയ സമ്മാനങ്ങളും ആയി അവന്റെ വീട്ടിലേക്കു നടന്നു.. കാളിങ് ബില്ലിൽ വിരലമർത്തിയ ശേഷം ഞാൻ വാതിൽ തുറക്കാനായി കാത്തു നിന്ന്. ധനീഷ് വാതിൽ തുറന്ന് എന്നെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കടന്ന ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു .. റൂമാകെ നല്ല വൃത്തിയിൽ അലങ്കരിച്ചിരിക്കുന്നു.
” അഭീ ഇതാണ് ഞാൻ പറഞ്ഞ അജു.. ” ധനീഷിന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവന്റെ അടുത്ത് നിൽക്കുന്ന അവന്റെ ഭാര്യയെ കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി. കല്യാണ ഫോട്ടോയിൽ ഞാൻ കണ്ടതിൽ നിന്നും നല്ല വ്യത്യാസം ഉണ്ട്. നല്ല വെളുത്ത നിറം തുടുത്ത കവിളിണകൾ ചോര തൊട്ടെടുക്കാവുന്ന രീതിയിൽ ഉള്ള വിടർന്ന ചുണ്ടുകൾ. മുഖത്തിന് ചേർന്ന അളവിൽ നീണ്ടു വിടർന്ന നാസിക. കരിനീല കണ്ണുകൾ. അവളുടെ സൗന്ദര്യത്തിൽ മയങ്ങി പോയ എന്റെ തലച്ചോറിലേക്ക് പെട്ടെന്ന് ഒരു സിഗ്നലായി അവളുടെ കുളിർ ശബ്ദം കടന്നു ചെന്നു . ” യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു. ” അവളുടെ ചോദ്യം എന്നെ ഒരു മായാലോകത്തിൽ നിന്നും ഉണർത്തിയത് പോലെ എനിക്ക് തോന്നി.

” യാത്രയൊക്കെ സുഖമായിരുന്നു. ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ” കുറച്ചു വൈകിയിട്ടാണ് എന്നാലും. വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവൾക്ക് എന്റെ കയ്യിലിരുന്ന സമ്മാന കവറുകൾ കൈ മാറി. എന്റെ വിഷസ് കേട്ട ഉടനെ അവളുടെ മുഖത്ത് ഒരു ദുഃഖഭാവം മിന്നി മറിഞ്ഞുവോ.. റ്റ്എന്തായാലും അവൾ ചിരിച്ചു കൊണ്ട് എന്റെ സമ്മാനങ്ങൾ കൈപറ്റി. ” ഇതൊന്നും വേണ്ടായിരുന്നു. ” അവൾ ഔപചാരികവാക്ക് പറഞ്ഞു.. ” ഇവന്റെ അടുത്ത് നിന്ന് എന്തെങ്കിലും കിട്ടുമ്പോ അതൊന്നും വേണ്ടെന്നു പറഞ്ഞേക്കല്ലേ മോളെ. അല്ലെങ്കിൽ തന്നെ ആളൊരു പിശുക്കനാണ്.. ” ധനീഷ് എന്റെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു.. ” അത് കേട്ട് ഞങ്ങൾ രണ്ടു പേരും ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *