കൂട്ടുകാരന്‍റെ ഭാര്യ – 1 1

” സോറി , ഇത് പോലുള്ള നല്ല ഭക്ഷണം കഴിച്ച കാലം മറന്നു.. അഭിയെ ഞാൻ സമ്മതിച്ചിരിക്കുന്നു.. ഇതിനാണ് കൈ പുണ്യം എന്ന് പറയുന്നത്. ” ഞാൻ അവളെ മനസ്സ് തുറന്ന് അഭിനന്ദിച്ചു… അഭിയുടെ മുഖത്ത് വിടർന്ന ആ പുഞ്ചിരി എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്തു കുളിർമഴ പെയ്യിച്ചു.

അവരെ കൊണ്ട് നിർബന്ധിക്കാൻ നിൽക്കാതെ തന്നെ ഞാൻ ഒരു മൂന്നു ഇഡ്ഡലി കൂടെ എടുത്തു കഴിച്ചു.. ” അഭീ, ഇവൻ നിന്റെ കുക്കിങ്ങിനെ സമ്മതിച്ചിട്ടുണ്ടെങ്കിൽ നീ ഭയങ്കരി തന്നെ. ഇവൻ ഒരു ഭയങ്കര കുക്ക് ആണ്.. ഇവന്റെ കൂടെ കഴിഞ്ഞ മൂന്നര കൊല്ലം എനിക്ക് പട്ടിണി എന്താണെന്നറിയേണ്ടി വന്നിട്ടില്ല.. ഇവൻ പോയതിനു ശേഷം അത് പോലുള്ള ഒരു ഭക്ഷണം ഞാൻ കഴിച്ചിട്ടും ഇല്ല. ” ധനീഷിന്റെ വാക്കുകൾ കേട്ട് അവളുടെ മുഖം പതിയെ വാടി … തന്റേതിനേക്കാൾ ഭർത്താവിന് വേറെ എന്തെങ്കിലും ഇഷ്ടം ആണെന്ന് പറയുന്നത് കേട്ടാൽ ഏതു ഭാര്യക്കും അത് പിടിക്കില്ല… ” എന്റെ പൊന്നു മോനെ… അത് നിനക്ക് ആ സമയത്തു വേറെ ഓപ്ഷൻസ് ഇല്ലാത്തോണ്ട് തോന്നിയതാ.. ഞാൻ ഉണ്ടാക്കുന്നതൊന്നും ഈ സാമ്പാറിന്റെ ഏഴയലത്തു വെക്കാൻ കൊള്ളില്ല… ” ഞാൻ കുറച്ചു കൂടി സാമ്പാർ എടുത്തു ഇഡ്ഡലിയിലേക്കു ഒഴിച്ച് കൊണ്ട് പറഞ്ഞു.. അഭിയുടെ മുഖത്ത് വീണ്ടും ആ പുഞ്ചിരി വിരിഞ്ഞു… ” എന്തായാലും അജുവേട്ടന്റെ കുക്കിങ് എങ്ങനെ ഉണ്ടെന്നു എനിക്കും ഒന്നറിയണം.. ” അവളുടെ വാക്കുകൾ കേട്ട് കുളിരാർന്ന ഹൃദയത്തോടെ ഞാൻ അവളെ നോക്കി.. അവളുടെ അജുവേട്ടൻ എന്നുള്ള വിളി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു… ” അതിനെന്താ അഭീ. നമുക്ക് നാളെ തന്നെ ശരിയാക്കാം.. ” ഞാൻ അവളോട് പറഞ്ഞു.. ” ഗുഡ്, നിന്റെ ചിക്കൻ ഐറ്റംസ് കൂട്ടി അടിച്ച കാലം മറന്നു.. ആ ഞാൻ ചോദിക്കാൻ മറന്നു ഞാൻ പറഞ്ഞ സാധനം നീ കൊണ്ട് വന്നിട്ടില്ലേ.. ” ധനീഷിന്റെ ചോദ്യം കേട്ട് ഞാൻ ഇടകണ്ണിട്ടു അഭിയെ നോക്കി.. അവളുടെ കണ്ണിൽ സംശയം കണ്ട് ഞാൻ നോട്ടം പിൻവലിച്ചു.. അവനു മറുപടി കൊടുക്കാതെ ഞാൻ പതിയെ ചായ എടുത്തു കുടിച്ചു .
ഞാൻ പതിയെ പ്ലേറ്റും എടുത്തു എഴുന്നേറ്റു.. “ഏയ് അജുവേട്ടാ ഇതെവിടെ പ്ലേറ്റും കൊണ്ട്. അത് ഞാൻ കഴുകിക്കോളാം ” അവന്തിക പറഞ്ഞു ” അപ്പൊ എന്നെ അന്യയായി കാണാനുള്ള പരിപാടി ആണല്ലേ. ” അഭിയുടെ ചോദ്യം കേട്ട് ഞാൻ ഒന്നമ്പരന്നു… കാര്യം ശരിയാണ്.. നമ്മുടെ നാട്ടിലെ സെറ്റപ് വച്ച് വീട്ടിലെ പെണ്ണിന്റെ കളിയാക്കുന്ന ഏർപ്പാടാണ് ഞാൻ ചെയ്തത്.. ” സോറി അഭീ… ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല…. ” ഞാൻ പ്ലേറ്റ് തിരികെ വച്ചു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ കൈ കഴുകി വന്നു..

” നീ വാ , വന്നു കയ്യോടെ ആ സാധനം എടുത്തു താ ..” ധനീഷ് എന്നോട് പറഞ്ഞു.. ” നിന്റെ സാധനം അവിടെ തന്നെ ഉണ്ട് ബ്രോ.. അതാരും കൊണ്ട് പോവില്ല.. ” എനിക്ക് പെട്ടെന്ന് അവിടം വിട്ടു പോകാൻ ഒരു മടി പോലെ… ” അതൊന്നും ശരിയാവൂല്ല മോനേ . അത് കയ്യിൽ കിട്ടാതെ എനിക്ക് സമാധാനമാവില്ല.. ” അവൻ എന്നെ നിർബന്ധിച്ചു.. അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു.. ” അഭീ ഞങ്ങൾ ഇപ്പൊ വരാം. ” ധനീഷ് വിളിച്ചു പറഞ്ഞു കൊണ്ട് എന്നെയും ഉന്തി തള്ളി പുറത്തേക്കു നടന്നു.. ഞാൻ തിരിഞ്ഞു അടുക്കളയിലേക്കു നോക്കുന്നതിനു മുന്നേ അവൻ വാതിലടച്ചു കഴിഞ്ഞിരുന്നു..

ഞങ്ങൾ എന്റെ വീട്ടിലേക്കു പോയി. chivas regalഇന്റെ ഒരു ബോട്ടിൽ അവന്റെ കയ്യിലേക്ക് കൊടുത്തു… ” ടാ.. നീയിപ്പോ ഇതും കൊണ്ട് അങ്ങോട്ട് പോവണ്ട.. അവൾക്കു നീ കുടിക്കുന്നത് അത്ര ഇഷ്ടമല്ല എന്നാ തോന്നുന്നത്.. ” ഞാൻ അവനോടു പറഞ്ഞു.. ” ഇല്ല.. ഞാൻ ഇവിടെ തന്നെ ഇത് ലോക്ക് ചെയ്തു വെച്ചോളാം.. ” അവൻ പറഞ്ഞു എന്നിട്ട് പണ്ട് അവൻ ഉപയോഗിച്ചിരുന്ന ലോക്കർ തുറന്നു അതിനുള്ളിലേക്ക് ബോട്ടിൽ വച്ചു. അത്രയെങ്കിലും സമാധാനം… കണ്ട ദിവസം തന്നെ അവന്തികയ്ക്ക് ഒരു ബാഡ് ഇമ്പ്രെഷൻ കൊടുക്കണ്ടല്ലോ…

ഞങ്ങൾ എന്റെ വീട് പൂട്ടി ധനീഷിന്റെ വീട്ടിലേക്കു തിരിച്ചു നടന്നു… അവൻ കയ്യിലുണ്ടായിരുന്ന കീ ഉപയോഗിച്ച് വാതിൽ തുറന്നു… ” അഭീ, നീ എവിടെയാ… ” ധനീഷ് വിളിച്ചു ചോദിച്ചു. ഉടനെ അവന്തിക അവരുടെ ബെഡ്റൂമിൽ നിന്നും ഞാൻ കൊടുത്തിരുന്ന സമ്മാന പൊതികളും ആയി പുറത്തു വന്നു.. ” നോക്കൂ ഏട്ടാ… എന്തൊക്കെയാ അജുവേട്ടൻ കൊണ്ട് വന്നിരിക്കുന്നതെന്ന്.. അവൾ അതിൽ ഉണ്ടായിരുന്ന ഒരു സ്വർണ മാലയും വളകളും എടുത്തു അവനെ കാണിച്ചു.. അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.. ധനീഷ് എന്നെ നോക്കി..” എടാ മഹാപാപീ.. ഈ നീയാണോ. എനിക്ക് പണ്ട് ആവശ്യം വന്നപ്പോ തരാൻ പൈസ ഇല്ലെന്നു പറഞ്ഞത്..
” ഞാൻ ചിരിച്ചു.. ” നിനക്ക് എന്തിനാണ് പൈസ എന്ന് എനിക്കറിയാവുന്നതല്ലേ.. ” ഞാൻ പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു.. അപ്പോഴേക്കും അഭി അതിൽ ഉണ്ടായിരുന്ന കവർ പുറത്തെടുത്തു ഓപ്പൺ ചെയ്തിരുന്നു.. ” അത് കുളു മണാലി പോയി വരാൻ ഉള്ള പാക്കേജ് ടിക്കറ്റ് ആണ്.. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു.. തീയതി അഡ്ജസ്റ്റ് ചെയ്യാം.. നീ പണ്ട് പറഞ്ഞത് ഓർമ്മയില്ലേ.. നിനക്ക് അവിടെയാണ് ഹണിമൂൺ വേണ്ടതെന്നു.. ” ഞാൻ ധനീഷിനോട് ചോദിച്ചു.. അഭിയുടെ മുഖത്ത് എന്തോ സന്തോഷം ഇല്ലാത്തതു പോലെ… ” എന്താ അഭീ അത് ഇഷ്ടമായില്ലേ … ഇല്ലേൽ പറഞ്ഞാൽ മതി ട്രാവെൽസ് വേറെ എവിടേക്കെങ്കിലും മാറ്റി തരും.. ” ഞാൻ അവളോട് പറഞ്ഞു.. ” ഉം … റ്റ്അതല്ല അജുവേട്ടാ ഞാൻ ലീവിന്റെ കാര്യം ഓർക്കുകയായിരുന്നു.. ” അവൾ ഒരു താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.. ” എന്തായാലും താങ്ക്സ് ” ഞാൻ ചിരിച്ചു.. ” ഓ, വരവ് വച്ചിരിക്കുന്നു… “

Leave a Reply

Your email address will not be published. Required fields are marked *