അങ്ങനെ പതിയെ ഞാൻ അവരുടെ കുടുംബത്തിലെ ഒരംഗമായി… മിക്കവാറും ഭക്ഷണം അവരുടെ വീട്ടിൽ നിന്നാക്കി.. അഭിയെ കാണുമ്പോ എനിക്ക് എന്തൊക്കെയോ തോന്നാറുണ്ടെങ്കിലും ഞാനതൊക്കെ അടക്കി.. ഇപ്പോൾ അവർ സിനിമയ്ക്കു പോകുമ്പോഴും പാർക്കിൽ പോകുമ്പോഴും ഒക്കെ ഞാനില്ലാതെ പോവില്ല എന്ന രീതിയിൽ ആയി.. ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചാലും എന്തെങ്കിലും പറഞ്ഞു അവരെന്നെ വീഴ്ത്തും…
അങ്ങനെ ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു വന്നിട്ട് മാസം മൂന്നു കഴിഞ്ഞു… ഞാൻ കൊടുത്ത ടിക്കറ്റ് അവർ ഇനിയും ഉപയോഗിച്ചിട്ടില്ല. അപ്പോഴാണ് കമ്പനിയുടെ വാർഷീകാഘോഷം വന്നത്. അന്ന് ഫാമിലെ ഡേ ആണ് എംപ്ലോയീസ് ഒക്കെ ഫാമിലിയെയും കൂട്ടി വരും.. കല്യാണം കഴിക്കാത്തവർക്കു അച്ഛനമ്മമാരെ കൂട്ടി വരാം .. എനിക്ക് പിന്നെ അങ്ങനെ കൂട്ടി വരാൻ ആരും ഇല്ലാത്തതു കൊണ്ട് ഞാൻ ധനീഷിന്റെ കൂടെ തന്നെ കാറിൽ പോയി.. ഒരു റിസോർട് ബുക്ക് ചെയ്തിട്ട് അവിടെ നിന്നാണ് പരിപാടികൾ. ഞാൻ ഫുൾ ടൈം പച്ചക്ക് ആയിരിക്കും എന്നറിയുന്നത് കൊണ്ട് അവർ എന്നെ ഓർഗനൈസിങ് കമ്മിറ്റിയിൽ പിടിച്ചിട്ടിരുന്നു… കൊള്ളീഗ്സ് എല്ലാം വന്ന് അവരുടെ ഫാമിലിയെ പരിചയപ്പെടുത്തി തന്നു കൊണ്ടിരുന്നു.. ഒട്ടു മിക്ക ആൾക്കാരുടെയും നോട്ടം അവന്തികയുടെ നേരെ ആയിരുന്നു… കുറെ നേരം ആൾക്കാരെ പരിചയപ്പെടുത്തികൊണ്ടിരുന്നു ധനീഷ് മദ്യപാന കൌണ്ടർ ഓപ്പൺ ആയതു കണ്ടു അഭിയെ ആരുടെയൊക്കെയോ ഫാമിലിയുടെ കൂടെ ആക്കിയിട്ട് മെല്ലെ അങ്ങോട്ട് വലിഞ്ഞു..
കുറെ നേരം അവരോടൊക്കെ സംസാരിച്ചു കൊണ്ടിരുന്ന അഭി പിന്നെ അവരുടെ കൂട്ടക്കാർ വന്നതോടെ കൂട്ടത്തിൽ ചെരാതായി. അവൾ മെല്ലെ ഒരു സൈഡിൽ കസേരയിൽ പോയിരുന്നു.. ഞാൻ ഓടി നടന്നു കാര്യങ്ങൾ ശ്രദ്ധിക്കുന്നതിന്റെ ഇടയിൽ ആണ് തനിച്ചിരിക്കുന്ന അഭിയെ കണ്ടത്.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു .” അഭീ, നീ എന്താ ഇവിടെ ഇരിക്കുന്നത്.. ധനീഷ് എവിടെ?” ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി..ഞാൻ അവളെ പിടിച്ചെഴുന്നേല്പിച്ചു.. ” അഭി പ്ളീസ്… ആരെങ്കിലും കാണും… ” അവൾ ഉടനെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് കരയാൻ തുടങ്ങി..
ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായ ഞാൻ മെല്ലെ അവളുടെ തോളിൽ പിടിച്ചു അവിടെ നിന്ന് പുറത്തേക്കു നടന്നു.. അവിടെ നിന്നും ഒരു ബോട്ടിൽ മിനറൽ വാട്ടർ എടുത്തു ഞാൻ അവൾക്കു കൊടുത്തു… അതും കുടിച്ചു കൊണ്ട് അവൾ മെല്ലെ ഏങ്ങലടക്കി… ” അഭി .. പറ എന്താ പ്രോബ്ലം… ” അവൾ കണ്ണ് തുടച്ചു മറുപടി പറയുന്നതിന് മുന്നേ ഓഫീസിലെ പ്യൂൺ ഓടി വന്നു… ” അജു സാറേ, വേഗം ഒന്ന് വന്നേ.. അവിടെ ധനീഷ് സാറും വേറെ ആരാണ്ടൊക്കെയോ കൂടി തല്ലുണ്ടാക്കുന്നു.. “
ഞാൻ അഭിയെ ഒന്ന് നോക്കി എന്നിട്ടു വേഗം അയാളുടെ കൂടെ സംഭവം നടക്കുന്നിടത്തേക്ക് ഓടി. പുറകെ ഓടി വരുന്ന അഭിയെ ഞാൻ കണ്ടു. . അവിടെ ധനീഷ് വേറെ രണ്ടു എംപ്ലോയീസും കൂടെ തല്ലു കൂടുകയാണ്.. ആൾക്കാരൊക്കെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. മൂന്നു പേരും നല്ല വെള്ളത്തിൽ ആണ്.. അവർ പരസ്പരം ഷർട്ടിന്റെ കോളറിന് കുത്തി പിടിച്ചിരിക്കുകയാണ്.. ഞാൻ ചെന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചു.. എന്നാൽ അവർ വിടാൻ കൂട്ടാക്കുന്നില്ല.. അവസാനം വേറെ ഗതിയില്ലാതെ ഞാൻ ധനീഷിന്റെ കരണത്തിട്ടൊന്നു പൊട്ടിച്ചു.. അതോടെ അവർ പിടി വിട്ടു.. ധനീഷ് താഴെ വീണു.. ” സ്റ്റെപ് ബാക്ക്.. ” ഞാൻ തല്ലു കൂടി കൊണ്ടിരുന്ന മറ്റുള്ളവരോട് അലറി.. ” ആരാടാ എന്നെ തല്ലിയത് എന്നും പറഞ്ഞു ധനീഷ് വീണ്ടും എഴുന്നേറ്റു വന്നു.. ” ഞാൻ അവനെ പിടിച്ചു.. ” അവൻ എന്നെ നോക്കി… അളിയാ നീ ആരുന്നോ … നീ എന്നെ തല്ലിയാലും കൊന്നാലും എനിക്ക് നോ പ്രോബ്ലം.. ” അവൻ എൻറെ കവിളത്തു ഒരുമ്മ തന്നു.. ” ധനീ മതി.. വാ പോകാം.”. ഞാൻ അവനോട് പറഞ്ഞു.. ” നീ പറഞ്ഞാൽ പോകാം.. ” അവൻ എന്റെ കൂടെ നടന്നു.. ഞാൻ അവന്റെ ഷർട്ട് നേരെയാക്കിയിട്ട് എന്നെ വന്നു വിവരം അറിയിച്ച പ്യൂണിനെ വിളിച്ചു ഞാൻ പോയി എന്ന് ഓർഗനൈസിങ് കമ്മിറ്റിയെ അറിയിക്കണം എന്ന് പറഞ്ഞു.. എന്നിട്ടു ഞാൻ സ്തബ്ധയായി നോക്കികൊണ്ടിരുന്ന അഭിയെ വിളിച്ചു.. ” വാ പോകാം.. “
