കൊച്ചിയിലെ കുസൃതികൾ – 5 1

“കേട്ടോ, നീ ഭയങ്കര ആലോചനയിലാണ് സൂക്ഷിക്കണം എന്നാണ് ബെന്നി പറയുന്നത്,” കൈ കഴുകി വന്ന ബെന്നിയെയും താടിക്ക് കൈകൊടുത്തിരിക്കുന്ന രേഷ്മയെയുംP നോക്കി ദീപു പറഞ്ഞു. അവൾ ഒരു ചമ്മിയ ചിരി ചിരിയ്ക്കുക മാത്രം ചെയ്തു. അപ്പോഴാണ് അവൾ ബെന്നിയെ ശ്രദ്ധിയ്ക്കുന്നത്. നേരത്തെ പരിചയപ്പെടുത്തുമ്പോ വേണ്ടത്ര വെളിച്ചം ഇല്ലാതിരുന്നതുകൊണ്ട് അവൾ അവനെ അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. ദീപുവിനെ പോലെ അല്ല, ഇരുനിറവും കട്ടത്താടിമീശയും ഉള്ള രൂപം. ഒരു നിമിഷം അവരുടെ കണ്ണുകൾ ഉടക്കി. അവൾക്ക് പെട്ടെന്ന് നേരത്തെ അവൾ കേട്ട തെറികൾ മുഴുവൻ ഓർമ്മ വന്നു. അവളുടെ മുഖം വിളറി. അവൾ പെട്ടെന്ന് മറ്റെങ്ങോട്ടോ നോക്കി. “ഞാൻ പറഞ്ഞില്ലേ ബെന്നി ഭയങ്കര തമാശ ആണെന്ന്,” ദീപു പറഞ്ഞു. അവൾ ഒന്നും പറഞ്ഞില്ല.

“ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ പൊതുവെ പെണ്ണുങ്ങൾ കാമുകന്റെ കൂടെ ഇരിയ്ക്കുമ്പോൾ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നുണ്ടെങ്കിൽ അത് കാമുകനെ എങ്ങനെ തേയ്ക്കാം എന്നാവും. ഇവൻ ആണെങ്കിലോ ഒരു പാവത്താനാണ് താനും,” ബെന്നി പറഞ്ഞു.

“ഓഹോ, എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആണെന്നാണോ?” രേഷ്മ ഒരു വിധത്തിൽ പറഞ്ഞു. “ആ മിക്കവാറും നിന്നെപ്പോലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ എല്ലാം” ഒരു നിമിഷം രേഷ്മയ്ക്ക് ഉത്തരം മുട്ടി. അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. അതവൾക്ക് സുഖിച്ചിരുന്നു.

“എന്നാ ഞാൻ ആ കൂട്ടത്തിൽ പെടില്ല,” കുറച്ചു സമയമെടുത്ത ശേഷം അവൾ പറഞ്ഞു. “ങേ, അപ്പൊ നിന്നെ കാണാൻ കൊള്ളില്ലെന്നാണോ?” ബെന്നി പൊട്ടിച്ചിരിച്ചു. ദീപു പിന്നേയും പറഞ്ഞു, “ഒന്നും തോന്നേണ്ട, അവൻ അങ്ങനെ ഒരു സ്വഭാവമാണ്. ഉള്ളിൽ ഒന്നുമുണ്ടായിട്ടല്ല.” രേഷ്മ ഒന്നും മിണ്ടിയില്ല. അതിനിടയിൽ അവരുടെ ഭക്ഷണം വന്നു. അവർ പിന്നെയും സംസാരിച്ചു. കോളേജിലെ കഥകളും, ഓഫിസിലെ കഥകളുമെല്ലാം ആ സംസാരത്തിന് മേമ്പൊടി കൊടുത്തു.

പതുക്കെ പതുക്കെ രേഷ്മയ്ക്ക് ബെന്നിയോടുള്ള അകൽച്ച മാറിവന്നു. പെണ്ണുങ്ങളെ സംസാരിച്ച് പാട്ടിലാക്കാൻ പണ്ടേ ബെന്നിയ്ക്ക് മിടുക്കായിരുന്നു. കഴിച്ചു തീരുമ്പോഴേയ്ക്കും ബെന്നിയും രേഷ്മയും വർഷങ്ങളായി പരിചയമുള്ളവരെപ്പോലെ സംസാരിയ്ക്കാൻ തുടങ്ങിയിരുന്നു. ദീപുവിന് ആശ്വാസമായി. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും തന്റെ പെണ്ണും തമ്മിൽ ചേരില്ലെങ്കിൽ അവർക്കിടയിൽ കിടന്ന് കഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു അവന്. രേഷ്മ പൊതുവെ പെട്ടെന്ന് കമ്പനിയാവുന്ന ആളാണ് എന്നതായിരുന്നു അവന്റെ ഒരേയൊരു ആശ്വാസം.

ബിൽ പേ ചെയ്ത് ഇറങ്ങാൻ നേരം, വാഷ് റൂമിൽ പോയ രേഷ്മ കൈ കഴുകിയ ശേഷം കണ്ണാടിയിൽ തന്നെ ഒന്നുകൂടി നോക്കി. പിന്നെ ടി ഷർട്ട് ഒന്നുകൂടി ശരിയാക്കി കുറച്ചുനേരം കണ്ണാടിയിൽ തന്നെ നോക്കി നിന്നു. “കൊള്ളാം, “അവൾ മനസ്സിലോർത്തു. പെട്ടെന്നാണ് അവൾക്ക് പെട്ടെന്നാണ് അവളുടെ ഫോണ് ശബ്ദിച്ചത്‌. വീട്ടില്നിന്നാണ്. അപ്പോഴാണ് അവൾക്ക് സമയത്തെ പറ്റി ബോധമുണ്ടായത്. നേരം പതിനൊന്നുമണി കഴിഞ്ഞിരിയ്ക്കുന്നു.

എല്ലാ വെള്ളിയാഴ്ചയും പതിനൊന്നുമണിയാകുമ്പോൾ അവൾ വീട്ടിലേയ്ക്കൊന്നു വിളിയ്ക്കും. അന്ന് അതവൾ മറന്നുപോയിരുന്നു. മകളുടെ വിളി കാണാതെ അവളുടെ അമ്മ വിലിച്ചതായിരുന്നു. ” നല്ല സുഖമില്ല, നാളെ സംസാരിയ്ക്കാം” എന്ന് പറഞ്ഞ് അവൾ കോൾ കട്ട് ചെയ്‌തെങ്കിലും അവളുടെ മനസ്സ് നിറയെ ഹോസ്റ്റലിൽ എങ്ങനെ കേറിപ്പറ്റും എന്ന ചിന്തയായിരുന്നു. ഹോസ്റ്റൽ ഗെയ്റ്റ് പതിനൊന്നുമണിയ്ക്ക് അടയ്ക്കും.

അതിനു ശേഷം അതിനു ശേഷം കയറണമെങ്കിൽ ഓഫീസ് ക്യാബിൽ ആയിരിയ്ക്കണം. അവൾ കുറച്ചുനേരം ആലോചിച്ചപ്പോൾ റൂം മേറ്റ് അപർണയെ ഓർമ്മവന്നു. അപർണ്ണ വൈകുന്നേരം വരെ കറങ്ങിനടന്നു തിരിച്ചു വരുമ്പോൾ വൈകും, അപ്പോൾ അവൾ പുറകിലെ മതിൽ ചാടി വരുന്ന ഒരു വഴിയുണ്ട്. അങ്ങനെ വരുന്ന ദിവസം രേഷ്മയെ വിളിച്ച് റൂമിന്റെ ബാൽക്കണി വാതിൽ തുറന്നുവയ്ക്കാൻ പറയും. രാത്രി എപ്പോഴോ അതിലെ പമ്മി വരും. അതാണ് പതിവ്. പക്ഷേ ആ വഴി കൃത്യമായി രേഷ്മയ്ക്ക് അറിയില്ലായിരുന്നു. എടുത്ത് അപർണ്ണയെ വിളിച്ചുനോക്കി, പക്ഷെ അപർണ്ണ എടുത്തില്ല. ഒന്നു രണ്ടുവട്ടം ട്രൈ ചെയ്തിട്ടും കിട്ടാതെ വന്നപ്പോൾ രേഷ്മയ്ക്ക് ചെറിയ ടെൻഷൻ ആയി. അവൾ പെട്ടെന്ന് ഒന്നു മുഖം കഴുകി പുറത്തിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *