കൊച്ചിയിലെ കുസൃതികൾ – 5 1

രേഷ്മയ്ക്ക് നാണം വന്നെങ്കിലും, “ശ്ശോ എന്റെ ഒരു കാര്യം,” എന്നുപറഞ്ഞൊപ്പിച്ചു. “വല്ലാതെ അഹങ്കരിയ്ക്കേണ്ട, മിനിമം എന്നാണ് പറഞ്ഞത്” ബെന്നി പൊട്ടിച്ചിരിച്ചു. “അത് വിട്, ജിൻസിയ്ക്ക് രണ്ടുപേർ ഉണ്ടായിരുന്നു എന്ന് എങ്ങനെ അറിഞ്ഞു അതുപറ” “അതുപിന്നെ കോളേജിൽ ബോയ്സിന്റെ ഇടയിൽ ഒക്കെ പാട്ടായതാണ്. അവളെ കയ്യോടെ പൊക്കിയപ്പോൾ”

“എങ്ങനെ?”

“അതുപിന്നെ, ഒരു ഞായറാഴ്ചയോ മറ്റോ ഇവൾ ഒരുത്തന്റെ കൂടെ ഇരുന്ന് കൊഞ്ചുന്നതും കുഴയുന്നതും മറ്റു പലതും ചെയ്യുന്നതും ഇവളുടെ ലിസ്റ്റിൽ ഉള്ള വേറെ മറ്റവൻ കണ്ടു. കയ്യോടെ പിടിച്ചു. വഴക്കായി, വക്കാണമായി. അവസാനം രണ്ടുപേരും അവളെ ഒന്നു കുടഞ്ഞു. ചോദിയ്ക്കേണ്ട രീതിയിൽ ചോദിച്ചപ്പോൾ കാര്യങ്ങൾ വെളിച്ചത്തുവന്നു. അവളുടെ ഫോണ് ചെക്ക് ചെയ്തപ്പോൾ വേറെ നാലുപേർക്ക് കൂടി ചാറ്റും കോളും എല്ലാം നല്ല എരിവും പുളിയും ഒക്കെ ഉള്ള ചാറ്റ്.” “അയ്യേ എന്നിട്ടോ? പാവങ്ങൾ!”

“അത്ര പാവങ്ങൾ ഒന്നുമല്ല. അവന്മാർ ആത്മാർത്ഥ പ്രേമം ആയി കൂടിയതോന്നുമല്ല. അതല്ല അതിലെ ഹൈലൈറ്റ്. ആദ്യം പറഞ്ഞ രണ്ടുപേരും അടുത്ത ചങ്ങാതിമാരും റൂം മേറ്റ് ഒക്കെ ആയിരുന്നു. അവർ പോലും അറിയാതെ അവൾ ഒരേ സമയം രണ്ടുപേരുടെ കൂടെയും കറങ്ങിനടന്നിരുന്നു.” “ശ്ശോ. എന്നിട്ട് എന്തുണ്ടായി?” “ഒന്നും ഉണ്ടായതൊന്നുമില്ല. അവന്മാരും ഇതത്ര സീരിയസ് ആയ ഒരു റിലേഷൻ ആയി കണ്ടിട്ടില്ലാത്തതുകൊണ്ട് വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല. അതുവരെ പരസ്പരം അറിയാതെ ജിൻസിയുടെ കൂടെ വേറെ വേറെ കൊഞ്ചിക്കുഴയുകയും കെട്ടിമറയുകയും ചെയ്തിരുന്ന അവർ രണ്ടുപേരും അന്നുമുതൽ ഇതൊക്കെ ഒന്നിച്ച് ചെയ്യാൻ തുടങ്ങി.” “അയ്യേ, അനാവശ്യം!”

“താളവട്ടത്തിൽ ജഗതി പറയുന്നപോലെ, നിന്റെ അനാവശ്യം, അവരുടെ അത്യാവശ്യം,” ബെന്നി ചിരിച്ചു. “അയ്യേ, എന്നാലും!” “ഞാൻ പറയും അവർ മൂന്നുപേർക്കും ബുദ്ധിയുണ്ടെന്ന്” “അതെന്താ?”

“പരിശുദ്ധ പ്രേമം എന്നൊക്കെ പറയുന്നത് നമ്മൾ പറഞ്ഞുണ്ടാക്കുന്ന തട്ടിപ്പാണ്. അവർക്ക് അത് അറിയാവുന്നതുകൊണ്ട് അവളെ കൊന്നില്ല, തമ്മിൽ അടിച്ചിട്ട് ചത്തുമില്ല. പകരം അവർക്ക് സന്തോഷം കിട്ടുന്ന തരത്തിൽ ജീവിച്ചു.”

രേഷ്മ ഒന്നും പറയാതെ ആളൊഴിഞ്ഞ റോഡിലേക്ക് നോക്കിയിരുന്നു. അവളുടെ മനസ്സിൽ അപ്പോൾ ജിൻസിയും ജിൻസിയുടെ രണ്ടു കാമുകന്മാരുമായിരുന്നു.

 

അധികം വൈകാതെ വണ്ടി ഹോസ്റ്റലിന്റെ മുന്നിലെത്തി. രേഷ്മ നോക്കി സമയം ഏതാണ്ട് പതിനൊന്നേ മുക്കാൽ ആയിരിയ്ക്കുന്നു. “പണി കിട്ടി,” അവൾ മനസ്സിലോർത്തു. “പതിനൊന്നര കഴിഞ്ഞ് അഞ്ചുമിനിറ്റ് കഴിഞ്ഞാൽ പോലും ആ സെക്യൂരിറ്റി അകത്തേയ്ക്ക് കടത്തിവിടില്ല. അതുകൊണ്ടാണല്ലോ അപർണ രാത്രി മതിൽ ചാടി വരുന്നത്.” അവൾ അപർണ്ണയുടെ കാര്യം ആലോചിച്ചപ്പോൾ അവളെ ഒന്നുകൂടി വിളിച്ചുനോക്കാൻ വേണ്ടി രേഷ്മ ഫോണ് എടുത്തു. അതാ അതിൽ അപർണ്ണയുടെ ഒരു മിസ്ഡ് കോൾ ഉണ്ട്. ” അപർണ്ണയെ വിളിച്ചു. “ഇല്ല എടുക്കുന്നില്ല”

“എന്തുപറ്റി?” രേഷ്മയുടെ മുഖത്തെ ടെൻഷൻ കണ്ട ബെന്നി ചോദിച്ചു. “അല്ല, ആ വളഞ്ഞവഴി എനിക്ക് അറിയില്ല. അറിയാവുന്നവളെ വിളിച്ചിട്ട് എടുക്കുന്നുമില്ല.” “ടെൻഷൻ ആവണ്ട. നമുക്ക് ആ വഴി ഒന്ന് തപ്പി നോക്കാം”

അവർ വണ്ടി ഒരു ഇരുട്ടിലേക്ക് മാറ്റിയശേഷം പുറത്തിറങ്ങി. ഹോസ്റ്റലിന്റെ പുറകിലൂടെ പോകുന്ന നടവഴി അവൾക്ക് വലിയ പരിചയമില്ലെങ്കിലും രേഷ്മ പതുക്കെ അതുവഴി നടന്നു. ബെന്നി അവൾക്ക് പുറകെയും. കുറച്ചുനേരത്തെ നടത്തിനു ശേഷം അവർ ഹോസ്റ്റൽ മതിലിന് പൊക്കം കുറഞ്ഞ ഒരു സ്ഥലത്തെത്തി. രേഷ്മ മുകളിലേക്ക് നോക്കിയ ശേഷം ഒരു ബാൽക്കണി ചൂണ്ടിക്കാട്ടി പറഞ്ഞു, ” ദാ അതാണ് ഞങ്ങളുടെ മുറി. ലൈറ്റുണ്ട്. അവൾ മുറിയിലുണ്ട്. ചെലപ്പോ ഫോണ് സൈലന്റ് ആകും. എങ്ങനെയെങ്കിലും ബാൽക്കണിയിൽ എത്തിക്കിട്ടിയാൽ രക്ഷപ്പെട്ടു.”

ബെന്നി മതിലിന്റെ ഓരം പിടിച്ചു അവൾ ചൂണ്ടിക്കാട്ടിയ മുറിവരെ നടന്നിട്ട് തിരിച്ചുവന്നു, “ആദ്യം മതിലിൽ കയറണം, പിന്നെ മതിലിന്റെ മുകളിലൂടെ നടന്ന് നിന്റെ ബൽക്കണിയ്ക്ക് താഴെ എത്തണം. അവിടെനിന്ന് ബാൽക്കണിയിലേയ്ക്ക്.”

Leave a Reply

Your email address will not be published. Required fields are marked *