കൊച്ചിയിലെ കുസൃതികൾ – 5

കൊച്ചിയിലെ കുസൃതികൾ 5

Kochiyile Kusrithikal Part 5 | Author : Vellakkadalas | Previous Part


ഒരു പഴയ പഠിപ്പിസ്റ്റിന്റെ മതിൽ ചാട്ടവും ദീപു വായിച്ച കഥയും


സിറ്റിയുടെ തിരക്കുകൾ പിന്നിട്ട് കാർ മുന്നോട്ട് നീങ്ങുമ്പോഴും രേഷ്മയുടെ മനസ്സ് ആ തുണിക്കടയിലായിരുന്നു. ആ സെയിൽസ് മാനേജരുടെ നോട്ടവും വർത്തമാനവും അവൾക്ക് പുതിയ ഒരു അനുഭവമായിരുന്നു. ഓഫീസിൽ ഒളിഞ്ഞും തെളിഞ്ഞും ചില കമന്റ്‌ പാസാക്കുന്ന മറ്റു ചിലരെ പോലെ ആയിരുന്നില്ല അയാൾ , അവളെക്കാൾ പത്തിരുപതു വയസ്സിന്റെ മൂപ്പ് എന്തായാലും ഉണ്ടാകും. അതിന്റെ ഒരു പക്വത അയാളുടെ മുഖത്ത് ഉണ്ടായിരുന്നു. “എത്ര ഓപ്പണ് ആയാണ് അയാൾ സംസാരിച്ചത്! തന്റെ തൊലിയുരിഞ്ഞുപോയി. പിന്നെ ദീപു ആയതുകൊണ്ട് കുഴപ്പമില്ല,” അവളോർത്തു, “എങ്കിലും,  ആ പറഞ്ഞതെല്ലാം മറ്റേതെങ്കിലും അർത്ഥത്തിൽ ആകുമോ!” ജീവിതത്തിൽ അന്നേവരെ അവൾ അത്രയും സെക്സി ആയ ഒരു വേഷം ഇട്ടിട്ടില്ലായിരുന്നു. അതുമിട്ട് പുറത്തുവന്നപ്പോൾ,

അയാൾ അവളെ നോക്കിയ നോട്ടമോർത്തപ്പോൾ തന്നെ അവളുടെ രോമമാകെ എഴുന്നേറ്റുനിന്നു. അങ്ങനെ ഒരു നോട്ടം അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു എന്ന് അവൾക്ക് പോലും മനസ്സിലായത് അപ്പോൾ മാത്രമാണ്. സ്‌കൂൾ കാലത്തൊക്കെ അവൾ മെലിഞ്ഞുണങ്ങിയ ഒരു ടോപ്പർ പെണ്ണ് മാത്രമായിരുന്നു.

ഗേൾസ് സ്‌കൂൾ ആയതുകൊണ്ട് സ്‌കൂളിൽ ആരെയും കാണിക്കാൻ ഉണ്ടായിരുന്നില്ല. പിന്നെ കോലം ഇതായതുകൊണ്ട് വഴിയരികിലോ അയൽവക്കത്തോ ഉള്ള ചെറുപ്പക്കാർ പോലും നോക്കിയിരുന്നുമില്ല, ഇനി നോക്കിയിരുന്നെങ്കിൽ തന്നെ സ്‌കൂളിലെ സുന്ദരികോതകളുടെ “ചുള്ളിക്കമ്പ്” എന്ന കളിയാക്കൽ കേട്ട് കേട്ട് അവൾക്കാകെ മനം മടുത്തുപോയിരുന്നു. അതുകൊണ്ട് തന്നെ തന്നെ ഒന്നും ആരും അങ്ങനെ നോക്കില്ല എന്നുറപ്പിച്ച അവൾ ചുരിദാറിനപ്പുറം ഒരു വേഷം ധരിച്ചിട്ടേയില്ല. കോളേജിൽ പഠിയ്‌ക്കുമ്പോൾ ഹോസ്റ്റലിൽ ഒക്കെ ആയിരുന്നെങ്കിലും , സിസ്റ്റർമാർ നടത്തുന്ന കോളേജ് ആയതുകൊണ്ട് ചുരിദാറിന്റെ കൈയിറക്കം കൂടുകയും,

കഴുത്തിറക്കം കുറയുകയുമാണ് ചെയ്തത്. എന്തിനധികം പറയുന്നു മൊബൈൽ ഫോണ് ഹോസ്റ്റലിൽ പോലും അല്ലോ ചെയ്തിരുന്നില്ല എന്നും, ആഴ്ച്ചയിൽ ഒരിക്കൽ വീട്ടിലേക്ക് വിളിക്കാൻ ഹോസ്റ്റലിലെ ലാൻഡ് ഫോണിന് മുന്നിൽ ഊഴം കാത്ത് നിൽക്കേണ്ടിവന്നിരുന്നെന്നും, ക്യാമ്പസ്സിന് വെളിയിൽ എത്ര തവണ, എത്ര നേരം പോകാം എന്നതിന് വരെ നിയന്ത്രണം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ കാര്യം വ്യക്തമാവുമല്ലോ. അവിടെ ജോലി ചെയ്യുന്ന നാലഞ്ച് ജോലിക്കാരോ, മാസത്തിൽ ഒന്നോ രണ്ടോ തവണ വിസിറ്റ് ചെയ്യുന്ന രക്ഷാധികാരി ഫാദർ ആന്റണിയോ ഒഴിച്ചു നിർത്തിയാൽ ആ വലിയ മതിൽകെട്ടിനകത്ത് ആണുങ്ങളുടെ മണം കിട്ടാൻ തന്നെ പാടാണ്.

ആ വരണ്ട ഭൂമിയിൽ ആരെ എന്ത് കാണിക്കാനാണ്. കുളിയ്ക്കാതിരുന്ന് ശീലമില്ലാത്തതുകൊണ്ട് മാത്രം ദിവസവും കുളിച്ച് വേഷം മാറി പോകുമെന്ന് മാത്രം. അതിനിടയിലും ചില മതിൽ ചാട്ടക്കാർ ഒക്കെ ഉണ്ടായിരുന്നെങ്കിലും രേഷ്മ ഒരിയ്ക്കലും അതിന് മുതിർന്നിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല, എങ്ങാനും പിടിയ്ക്കപ്പെട്ടാലോ എന്ന പേടികൊണ്ട്. വീട്ടിലായാലും പഠിയ്ക്കാൻ വേണ്ടി കോളേജ് പ്രൊഫസറായ അച്ഛൻ ഇട്ടുകൊടുത്ത ടൈം ടേബിൾ വിട്ട് ഒരഞ്ചു മിനിറ്റ് പോലും അധികം കളിക്കാനോ, ടി വി കാണാനോ, അവൾ മുതിർന്നിട്ടില്ല, പിന്നെയല്ലേ കോളേജിൽ നിന്ന് ആരും കാണാതെ പുറത്തുപോകുന്നതും കറങ്ങിനടക്കുന്നതും. അങ്ങിനെ ആ കോളേജിലെ മഹാ ഭൂരിപക്ഷം കുട്ടികളെ പോലെ കൂട്ടിലിട്ട കിളിയെ പോലെ അവളും വളർന്നു.

ആ വളർച്ച അവളെ പഴയ ചുള്ളിക്കമ്പിൽ നിന്ന് ഒരുപാട് മുന്നോട്ട് കൊണ്ടുപോയി എന്ന് അവൾക്ക് മനസ്സിലായത്, ലാസ്റ്റ് സെമസ്റ്റർ പരീക്ഷയും കഴിഞ്ഞ് ചേച്ചിയുടെ കല്യാണത്തിന് വേണ്ടി വീട്ടിൽ എത്തിയപ്പോഴാണ്. അടുത്തവീട്ടിലെ റംല താത്ത മുതൽ കല്യാണം കൂടാൻ വേണ്ടി കാനഡയിൽ നിന്ന് കുട്ടിയും കുടുംബവുമായി വന്ന ചന്ദ്രമാമ വരെ പുറം പണിയ്ക്കു വന്ന ശങ്കരനും, പഴയ സ്‌കൂൾ ഫ്രണ്ട് മമിതയും, അച്ഛന്റെയും അമ്മയുടെയും കൂടെ ജോലി ചെയ്യുന്നവരും അടക്കം എല്ലാവർക്കും അവളെ കാണുമ്പോൾ പറയാനുണ്ടായിരുന്നത് ഒരേ ഡയലോഗ്, “മോളങ്ങ് വളർന്നുപോയല്ലോ, ചേച്ചീടെ പിന്നാലെ നിനക്കും ആളെ നോക്കാറായല്ലോ.”

ആദ്യമൊക്കെ കേൾക്കുമ്പോൾ ദേഷ്യം തോന്നിയിരുന്നെങ്കിലും പതുക്കെ പതുക്കെ അതിന്റെ അർത്ഥം എന്താണ് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങുകയായിരുന്നു. അങ്ങനെയാണ് ഡ്രെസ്സിങ്ങിന്റെയും മേക്കപ്പിന്റെയും  കാര്യത്തിൽ അവൾ അല്പമെങ്കിലും ശ്രദ്ധിച്ചുതുടങ്ങുന്നത്. അതുവരെ ചുരിദാറുകൾ മാത്രം നിറഞ്ഞിരുന്ന അവളുടെ അലമാറയിൽ പതുക്കെ കുർത്തകളും, ഫുൾ പാവാടകളും പ്രത്യക്ഷപ്പെട്ടു. എങ്കിലും അവൾ ഇന്നുകാണുന്ന അവൾ ആയത് ജോലികിട്ടിയ ശേഷം ആയിരുന്നു. വീട്ടിൽ നിന്ന് ഏതാണ്ട്  പത്തു മുന്നൂറു കിലോമീറ്റർ ദൂരത്ത് ആ നഗരത്തിൽ അവൾ കണ്ട സ്വാതന്ത്ര്യം അവൾക്ക് പുതിയൊരു അനുഭവമായിരുന്നു.

ചെറുപ്പം തൊട്ടേ വലിയ മതിൽകെട്ടുകൾക്കുള്ളിൽ പുസ്തകങ്ങൾക്കിടയിൽ ജീവിച്ച അവൾ ആദ്യമായി ലോകം കാണുന്ന കുട്ടിയെ പോലെ അത് ആസ്വദിയ്ക്കുകയായിരുന്നു. അതുകൊണ്ടാണ് ദീപു അടുപ്പം കാണിച്ചപ്പോൾ അവൾപോലും അറിയാതെ ദീപുവിനോട് അടുത്തുപോയത്. തന്നേയും ഒരാൾ പ്രേമിയ്ക്കുമെന്ന് അവൾ ഒരിയ്ക്കലും കരുതിയിട്ടില്ല. ഒരേ ടീമിൽ ആയതുകൊണ്ട് മിക്കവാറും സമയവും ദീപുവിനോടൊപ്പം ചിലവിടുന്നതിനാൽ ആദ്യം അവനുമായി കമ്പനിയായി, അതുകൊണ്ട് അവനോട് ഒരിഷ്ടം തോന്നി എന്ന് പറയുന്നതാവും ശരി.

സത്യത്തിൽ,  ഓഫീസിലൊക്കെ വെച്ച്, മറ്റു പലരും അവളെ നോക്കാറുണ്ടെന്ന് അവൾക്കറിയാം. അവരോടൊക്കെ സംസാരിക്കുമ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടാറുമുണ്ട്. പക്ഷെ വല്ലപ്പോഴും ചായക്കോ ലഞ്ചിനോ കൂടുമെന്നല്ലാതെ അവരൊന്നും ദീപുവിനെപ്പോലെ അവളോടൊപ്പം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് അവളെ ഇഷ്ടമായിരുന്നോ എന്നൊന്നും അവൾക്ക് ഉറപ്പില്ലായിരുന്നു. അന്ന് ദീപു അവിടെ വെച്ച് അവളോട് ഇഷ്ടം പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും ആലോചിക്കാതെ സമ്മതം പറയുകയായിരുന്നു. പണ്ട് തന്നെ “ചുള്ളിക്കമ്പ്” എന്നു വിളിച്ചു കളിയാക്കിയവരോടുള്ള പുച്ഛമായിരുന്നു അപ്പോൾ അവളുടെ മനസ്സുനിറയെ.

 

“രേഷ്മാ!” അവൾ ആലോചനയിൽ നിന്ന് ഞെട്ടിയുണർന്നു. “നീയെന്താ ഉറങ്ങുകയാണോ?” ദീപു ചോദിച്ചു. വാസ്തവത്തിൽ അപ്പോഴാണ് രേഷ്മയ്ക്ക് സ്‌ഥലകാലബോധമുണ്ടായത്. “അറേബ്യൻ ഗ്രിൽസ്” എന്നെഴുതിയ ഒരു റസ്റ്റോറന്റിന്റെ മുറ്റത്താണ് വണ്ടി നിന്നത്. “ഓ നീ ഇവിടേയ്ക്കാണോ കൊണ്ടുവന്നത്,” അത്രയും പറഞ്ഞുകൊണ്ട് രേഷ്മ പുറത്തിറങ്ങി, പുറകെ ദീപുവും ബെന്നിയും. അപ്പോഴാണ് ബെന്നി അവളെ ശരിയ്ക്കും കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *