അവിടെ വെച്ച് പരിചയപ്പെട്ട അവർ ഒരേ ക്ലാസിൽ ആകുന്നതോടെ കൂട്ടാകുന്നു. ആ കൂട്ട് ക്ലാസും, കോളേജും കടന്ന് പുറത്തേയ്ക്ക് കൂടി നീളുന്നു. അങ്ങിനെയൊരു ദിവസം വിഷ്ണു വിദ്യയോട് പ്രണയം തുറന്നുപറയുന്നു. അന്നത് നിരസിച്ചെങ്കിലും ഏറെ വൈകാതെ അവളും സത്യം മനസ്സിലാക്കി അവനോട് സമ്മതം പറയുന്നു. വീക്കെൻഡുകളിൽ പാർക്കുകളിലോ, ബീച്ചുകളിലോ, സിനിമാ തീയേറ്ററുകളിലോ കറങ്ങിനടക്കുന്ന അവരെപ്പറ്റിയുള്ള വാർത്തകൾ വിഷ്ണുവിന്റെ കൂടെ താമസിക്കുന്ന അഞ്ച് കൂട്ടുകാരിലും എത്തുന്നു.
അലക്‌സ്, അഭിലാഷ്, സുധീഷ്, ഷഫീഖ്, അൻവർ എന്നീ അഞ്ചംഗ സംഘം അന്ന് വൈകീട്ട് വിഷ്ണുവിനെയും വിദ്യയെയും കോളേജ് വരാന്തയിൽ തടഞ്ഞു നിർത്തി ട്രീറ്റ് ചോദിച്ച് വാങ്ങുന്നു. അങ്ങനെയാണ് വിദ്യ അവരെ പരിചയപ്പെടുന്നത്. അന്ന് വൈകീട്ട് അവരോടൊപ്പം പോയി ഭക്ഷണം കഴിച്ചുകൊണ്ടാണ് എല്ലാം മാറിമാറിയാൻ തുടങ്ങുന്നത്. അതോടെ അവരെല്ലാം അവളുടെ കൂടെ ഫ്രണ്ട്സ് ആവുന്നു. ആദ്യമെല്ലാം ഗ്രൂപ്പിലെ ബർത്ത് ഡേ പാർട്ടികൾക്ക് കൂടി വിദ്യ ക്ഷണിയ്ക്കപ്പെടുന്നു. പിന്നീട് എല്ലാ മാസവും ഒരു ദിവസം ഗാങ് ഒന്നിച്ചുപോയി എവിടെയെങ്കിലും നല്ല ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്ന പരിപാടിയിലേക്കും അവൾ വിളിക്കപ്പെടുന്നു. ക്രമേണ വീക്കെൻഡുകൾ കൂടി അവൾ ആ ഗാങ്ങിന്റെ ഒപ്പം ചെലവഴിക്കാൻ തുടങ്ങുന്നതോടെ വിദ്യയുടെ പെരുമാറ്റവും കുറശ്ശേ ആയി മാറിവരുന്നുണ്ട്. വിഷ്ണു പരിചയപ്പെടുന്ന സമയത്ത് ചുരിദാർ അല്ലാതെ മറ്റൊരു വേഷവും ഇടാത്ത ആൾ പിന്നെ പിന്നെ ജീൻസും ടി ഷർട്ടും ആവുന്നു.
വിഷ്ണുവിന്റെ കൂടെ സിനിമയ്ക്ക് പോയിരുന്നപ്പോൾ ക്‌ളാസ് കട്ട് ചെയ്യാനോ വൈകുന്നേരം കുറച്ചുപോലും ലേറ്റ് ആകാനോ സമ്മതിക്കാതിരുന്നിരുന്ന വിദ്യ ഇവർ കൂടെ കൂടിയതോടെ ക്ലാസിൽ കേറാനോ, രാത്രി ഹോസ്റ്റലിൽ കേറാനോ താത്പര്യമില്ലാത്തവളാവുന്നു. പണ്ട് കള്ളുകുടിയ്ക്കുന്നവരെ ദൂരെ നിന്ന് കണ്ടാൽ തന്നെ കലിപ്പിട്ടിരുന്നവൾ പിന്നെപ്പിന്നെ ചില ദിവസങ്ങളിൽ ബിയർ നുണയാൻ തുടങ്ങുന്നു. കഥ അത്രയും ആയിട്ടെ ഉണ്ടായിരുന്നുള്ളൂ. ദീപു ബാക്കി ഭാഗം വായിക്കാൻ തുടങ്ങി, “ആയിടയ്ക്കായാണ് വിഷ്ണുവിന് ഒരു എക്സാം എഴുതാൻ മറ്റൊരു കോളേജിലേക്ക് പോകേണ്ടി വരുന്നത്. എക്സാം രാവിലെ 8 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നതിനാൽ വിഷ്ണു തലേ ദിവസം തന്നെ പോയിരുന്നു.
എന്നാൽ അവൻ അവിടെയെത്താറായപ്പോഴാണ് അന്ന് പ്രഖ്യാപിച്ച ഹർത്താൽ കാരണം എക്സാം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു എന്ന അറിയിപ്പ് അവന് കിട്ടുന്നത്. പുതുക്കിയ തീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാലും, പിറ്റേന്നത്തെ ഹർത്താലിൽ കുടുങ്ങിപ്പോകാതിരിക്കാനും അവൻ അന്നുതന്നെ മടങ്ങുകയാണ് ഉണ്ടായത്. ഫോണിന്റെ ചാർജ് തീർന്ന് ഓഫാകും വരെ എക്സാം മാറ്റിവെച്ച കാര്യവും, താൻ തിരിച്ചുവരികയാണ് വാതിൽ അടയ്ക്കരുത് എന്ന കാര്യവും അറിയിക്കാൻ വേണ്ടി അവൻ കൂട്ടുകാരെ മാറി മാറി വിളിച്ചെങ്കിലും ആരും എടുത്തിട്ടില്ലായിരുന്നു. കള്ളുകുടിയ്ക്കുമ്പോൾ അത് പതിവായിരുന്നു.
വിദ്യ നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞതുകൊണ്ടാണ് വിഷ്ണു അവളെ വിളിക്കാഞ്ഞത്. അവസാനത്തെ ബസ്സിൽ വന്നിറങ്ങിയ വിഷ്ണു താമസിച്ചിരുന്ന വീടിന്റെ മുറ്റത്തെത്തിയപ്പോഴേക്കും സമയം പന്ത്രണ്ടു കഴിഞ്ഞിരുന്നു. രാത്രി ഇനിയാരെയും ഉണർത്തേണ്ട എന്ന് കരുതി അവൻ ബെല്ലടിയ്ക്കാനോ കതകിൽ മുട്ടാനോ മിനക്കെടാതെ അവൻ സൈഡിലുള്ള സ്റ്റയർകെസ് വഴി തന്റെ മുറിയുടെ സ്പെയർ ഡോർ വരെ എത്തി. രണ്ടു വാതിലുകളുള്ള ആ മുറിയുടെ പുറ ത്തേയ്ക്കുള്ള വാതിൽ സ്ഥിരമായി പൂട്ടിയിട്ടിട്ടുണ്ട്.
അകത്തുനിന്ന് ബോൾട്ട് ഒന്നുമില്ലാത്ത അതിന്റെ ചാവി വിഷ്ണു കയ്യിൽ വെച്ചിരുന്നു. അവൻ ആ വാതിൽ തുറന്ന് അകത്തു കയറിയ ശേഷം വാതിൽ വീണ്ടും അടച്ചുപൂട്ടി. ഒന്നു ബാത്‌റൂമിൽ പോയി ഫ്രഷ് ആയപ്പോഴാണ് അവന് ദാഹിച്ചത്. അവൻ കയ്യിലിരുന്ന വെള്ളം മുഴുവൻ കുടിച്ചു. രാത്രി ഇനിയും ദാഹിച്ചാലോ താഴെ പോയി എടുത്ത് വെച്ചേക്കാമെന്നോർത്ത് അവൻ വാതിൽ തുറന്ന് പുറത്തിറങ്ങി. ആരെയും ഉണർത്തേണ്ടെന്ന് കരുതി ശബ്ദമുണ്ടാക്കാതെയാണ് വാതിൽ തുറന്നതും പുറത്തിറങ്ങിയതും. പുറത്തിറങ്ങിയ വിഷ്ണു ആ വീട്ടിൽ ഒരു പെണ്ണിന്റെ ശബ്ദം കേട്ട് ഞെട്ടിപ്പോയി. ആണുങ്ങൾ മാത്രം താമസിക്കുന്ന അവിടെ ആര് വരാനാണ് ആ നേരത്ത് എന്നതായിരുന്നു അവന്റെ ചിന്ത. ആദ്യം ടിവി ആണെന്നോർത്ത അവന് പെട്ടെന്ന് തന്നെ മനസ്സിലായി ടിവി അല്ലെന്ന്.
