“ശരി നോ പ്രോബ്ലം,” ബെന്നി കാറിനടുത്തേയ്ക്കും ദീപു എതിർദിശയിലും നടന്നു.
ഫോണിൽ നോക്കി ടെൻഷൻ ആയിരിയ്ക്കുകയായിരുന്ന രേഷ്മ ബെന്നി ഡോർ തുറന്ന് അകത്തു കയറിയിരുന്നപ്പോൾ മാത്രമാണ് ദീപു കയറിയിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചത്. “ദീപു എവിടെ?” അല്പം ആകുലതയോടെ അവൾ ചോദിച്ചു.
“അവൻ.. അവൻ … അവന്റെ ഒരു ബന്ധു ആശുപത്രിയിൽ ആയി എന്ന് ഫോണ് വന്നു. അപ്പൊ അങ്ങോട്ട് പോയി. എന്നോട് നിന്നെ കൊണ്ടുപോയി ആക്കാൻ പറഞ്ഞിട്ടുണ്ട്.” “എന്നോട് പറഞ്ഞില്ലല്ലോ.”
“സമയം ഇല്ലാത്തതുകൊണ്ടാകും, നിന്നെ ഫോണ് ചെയ്തോളും,” ബെന്നി തന്റെ ഫോണ് ചാർജ് ചെയ്യാൻ വെയ്ക്കുന്നതിനിടയിൽ പറഞ്ഞു.
“എന്നാലും…” രേഷ്മയ്ക്ക് ദീപു അവളോട് പറയാതെ പോയതിൽ പരിഭവം തോന്നി. “എന്താ ഞാൻ പറഞ്ഞത് വിശ്വാസമില്ലേ? ഞാൻ നിന്നെ കടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല,” വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അവൻ പൊട്ടിച്ചിരിച്ചു. ഇത്തവണ ടെന്ഷനിടയിലും രേഷ്മയും ചെറുതായി ചിരിച്ചു. അത് ബെന്നി ശ്രദ്ധിച്ചു. വണ്ടി ചില വളവുകൾ തിരിഞ്ഞ് മുന്നോട്ട് നീങ്ങി. കുറച്ചുനേരമായിട്ടും രേഷ്മ ഒന്നും മിണ്ടാതിരുന്നപ്പോൾ ബെന്നി അവളെ നോക്കി. അത്രനേരം ഭക്ഷണം കഴിയ്ക്കുന്ന സമയം മുഴുവൻ സംസാരിച്ചിരുന്ന പെണ്ണാണ്. “എന്താ നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ? ദീപു നിന്നെ വിളിച്ചോളും,” അവൻ പറഞ്ഞു.\\
“അതല്ല, ഹോസ്റ്റൽ അടച്ചുകാണും. നേരായ വഴി കേറാൻ പറ്റില്ല അതാ.” “അപ്പോ നേരല്ലാത്ത വഴി ഉണ്ടല്ലോ. പിന്നെന്താ? ഇനി അത് നടന്നില്ലെങ്കിൽ നമുക്ക് ദീപുവിന്റെ വീട്ടിൽ പോകാം.” ബെന്നി അങ്ങനെ പറഞ്ഞത് വേറെ ചില ഉദ്ദേശം വെച്ചായിരുന്നു. ഒരു രാത്രി മുഴുവൻ അവളെ കിട്ടിക്കഴിഞ്ഞാൽ ദീപുവിന്റെ ശ്രദ്ധ മാറുന്ന സമയത്ത് അവളെ വളക്കാൻ നോക്കാമല്ലോ. “അയ്യോ അതൊന്നും വേണ്ട. എങ്ങനെയെങ്കിലും ഹോസ്റ്റലിൽ കേറാം.” “ശരി വേണ്ടെങ്കിൽ വേണ്ട. ഞാൻ പറഞ്ഞെന്നു മാത്രം. എന്തായാലും നീ വഴിയിൽ പെട്ടുപോവില്ല,” ബെന്നി പറഞ്ഞു. അവൾ ചിരിച്ചു.
“നീ ചെലപ്പോ ഭയങ്കര റൂഡ് ആണ്,” കുറച്ചുനേരം റോഡിൽ നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു. “അതെന്താ അങ്ങിനെ പറഞ്ഞത്?”
“അല്ല, നീ അവിടെ ഇരിയ്ക്കുമ്പോ പറഞ്ഞില്ലേ, പെണ്ണുങ്ങൾ തേയ്ക്കാൻ വേണ്ടി ആണ് ആലോചിയ്ക്കുന്നതെന്ന്.” “നിന്നെപ്പോലെ കാണാൻ ഭംഗിയുള്ള പെണ്ണുങ്ങൾ… അങ്ങനെയാണ് ഞാൻ പറഞ്ഞത്.” “ഒന്നു പോ കളിയാക്കാതെ,” രേഷ്മ അത് പറയുമ്പോൾ കാർ മെയിൻ റോഡിലേയ്ക്ക് തിരിഞ്ഞുകയറുകയായിരുന്നു.
“കളിയാക്കിയതല്ല, നീ ലുക്കല്ലേ… നിന്നോട് കുറേ പേരെങ്കിലും പറഞ്ഞുകാണുമല്ലോ.” രേഷ്മയുടെ മുഖം ഒരിയ്ക്കല്കൂടി നാണംകൊണ്ട് ചുവന്നുതുടുത്തു. “സത്യം പറ, ദീപു എത്രാമത്തെ ലൈൻ ആണ്?” “സത്യം എനിക്ക് വേറെ ലൈൻ ഒന്നും ഇല്ല. ” “എനിയ്ക്ക് വിശ്വസിയ്ക്കാൻ പറ്റുന്നില്ല. ” “ഞാൻ പഠിച്ചത് ഗേൾസ് കോളേജിലാ.”
“ആ അങ്ങനെ പറ, ഞാനും വിചാരിച്ചു. അല്ല എന്നാലും പുറത്തൊക്കെ കാണുമല്ലോ.” “ഹേയ് ഇല്ല, ഞാൻ അങ്ങനെ അധികം പുറത്തൊന്നും പോയിരുന്നില്ല,” അവൾ അത്രമാത്രം പറഞ്ഞു. “ഓ ഋഷ്യശൃംഗന്റെ പെൺരൂപം ആണല്ലേ!” രേഷ്മ പിന്നെയും ചിരിച്ചു.
“ഞങ്ങളൊക്കെ പഠിയ്‌ക്കുമ്പോൾ നിന്റെ പകുതി ലുക്ക് ഇല്ലാത്ത പെണ്ണുങ്ങൾക്ക് വരെ ഒരേ സമയം ഒന്നിലധികം ലൈൻ ഉണ്ടായിരുന്നു,” ബെന്നി പറഞ്ഞു. “ചുമ്മാ” “സത്യം. ഉദാഹരണത്തിന് ആലപ്പുഴക്കാരി ഒരു ജിൻസി ഉണ്ടായിരുന്നു. കാണാൻ നിന്റെ അത്രയൊന്നും ഇല്ല. മെലിഞ്ഞുണങ്ങി പൊക്കം കുറഞ്ഞ ഒരുത്തി. ആകെപ്പാടെ മുഖം നമ്മുടെ സിനിമാനടി അമലാപോളിന്റെ ചെറിയൊരു കട്ട് ഉണ്ട്. മുഖം മാത്രം.അവൾ ഒരേ സമയം രണ്ടുപേരുമായി പ്രേമം ഉണ്ടായിരുന്നു.”
“രണ്ടുപേരോ!” “ആ അതേ. എനിയ്ക്ക് അവന്മാരെ ആലോചിച്ചിട്ടാ,” ബെന്നി ചിരിച്ചു. “രണ്ടുപേരുമായി ഉണ്ടായിരുന്നു എന്ന് ബെന്നിയ്ക്ക് എങ്ങനെ അറിയാം? ബെന്നി ആയിരുന്നോ അതിലൊരാൾ” രേഷ്മ കളിയാക്കി ചിരിച്ചു.
“ഹ ഹ ഹ, അതിന് അവളിത്തിരി പുളിക്കും. എനിക്ക് അവളൊന്നും പോര.” “ഓ പിന്നെ ബെന്നിയ്ക്ക് ലോകസുന്ദരി വേണമായിരിയ്ക്കും.” “ലോകസുന്ദരി ഒന്നും വേണ്ട, മിനിമം നിന്നെപ്പോലെ ഒരു സുന്ദരിയായാലും മതി,” ബെന്നി വണ്ടി നാലാമത്തെ ഗിയറിലേക്ക് മാറ്റി.
