യാദൃശ്ചികമായി ഒന്ന് തിരിഞ്ഞതും മിഴികൾ ചെറിയ കണ്ണാടിയിലുടക്കി .. അര നിമിഷം കൊണ്ട് കഴിഞ്ഞ രാത്രി അവൾക്ക് ഓർമ്മ വന്നു ..
കുഴമ്പു തേച്ചതും കുളിച്ചതുമെല്ലാം അവളാ ചിന്തയിൽ തന്നെയായിരുന്നു ..
വസ്ത്രം മാറി, അവൾ ഹാളിലേക്കു വന്നു ..
ടി.വി ഓണാണ് ….
മോളിയെ എങ്ങും കണ്ടില്ല …
പതിയെയുള്ള സംസാരങ്ങൾ അടുക്കളയിൽ നിന്ന് കേട്ടു ..
ഹാളിൽ നിന്ന് അടുക്കളയിലേക്കുള്ള വാതിൽക്കൽ നിന്ന് അവളൊന്നു നോക്കി.
ഷാനുവിന്റെ പുറത്താണ് മോളി. അവളുടെ കൈകൾ അവന്റെ കഴുത്തിലും കാലുകൾ അവന്റെ അരക്കെട്ടിലും ചുറ്റിയിരിക്കുന്നു …
കഠിനമായ പാചകത്തിലാണ് ചേട്ടനും അനിയത്തിയും …
അവൾക്കറിയാതെ തന്നെ ചിരി വന്നു …
പാചകത്തിനൊപ്പം അവളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന അവനെയോർത്ത് ജാസ്മിൻ അത്ഭുതം കൂറി…
മോളി, ഇത്തരമൊരവസ്ഥയിൽ തന്നോട് ചോദിക്കുമ്പോൾ ഉള്ള തന്റെ മാനസികാവസ്ഥയും പ്രവർത്തിയും അവളൊന്നാലോചിച്ചു.
ഒരു തവണ, അല്ലെങ്കിൽ രണ്ടു തവണ മറുപടി കൊടുക്കും… പിന്നീടത് ദേഷ്യമാകും , ശകാരമാകും , പിന്നീടവളെ ഓടിച്ചു വിടും …
ഷാനു ക്ഷമയുടെ അങ്ങേയറ്റമാണ് ….
ആ അവനാണിന്നലെ ….!
വീണ്ടും ചിന്തകൾ വഴി പിരിഞ്ഞു …
അടുത്ത നിമിഷം തിളച്ച എണ്ണയിൽ കടുകും കറിവേപ്പിലയും മൊരിഞ്ഞ ഗന്ധം വന്നു …
ചിന്തകൾ വിശപ്പിനു വഴിമാറി …
ക്ഷീണവും വിശപ്പും അവളുടെ ജഠരാഗ്നിയെ ഇരട്ടിയാക്കി.
മർജ്ജാര പാദത്തോടെ അവളവരിലേക്കടുത്തു.
ശ്വാസം വിടാതെ, ഒരല്പം കുസൃതിയോടെ അവൾ മോളിക്കു പിന്നിൽ നിന്ന് എത്തിനോക്കി ..
ഇടം കൈ കൊണ്ട് അരിഞ്ഞു വെച്ച ക്യാരറ്റും , സവാളയും ഇഞ്ചിയും പച്ചമുളകും അവൻ ചീനച്ചട്ടിയിലേക്ക് തട്ടുന്നതും വഴറ്റുന്നതും അവൾ കണ്ടു ..
ഇടതു വശത്ത് വറുത്തു വെച്ച റവ അവൾ കണ്ടു ..
ഉപ്പുമാവാണ് പരിപാടി …..
വലത്തേ ഭാഗത്തിരുന്ന മഗ്ഗിലെ വെള്ളം, ഒരല്പം പിന്നോട്ട് മാറി ഷാനു ചീനച്ചട്ടിയിൽ ഒഴിച്ചു.
തല പിന്നോട്ടാക്കി ജാസ്മിൻ മോളിയെ തൊടാതെ നിന്നു .
ഡപ്പയിൽ നിന്ന് ഒരു നുള്ള് ഉപ്പെടുത്ത് അതിലിട്ട് തവികൊണ്ട് നന്നായി ഇളക്കിയിട്ട് , തവിയുടെ അറ്റത്തെ ഉപ്പുവെള്ളവുമായി ഷാനു , മോളിയുമായി തിരിഞ്ഞു ..
” ഉപ്പ് നോക്കുമ്മാ …..”
മോളിയും അപ്പോഴാണ് ജാസ്മിനെ കണ്ടത് ..
നിന്ന നിൽപ്പിൽ ജാസ്മിൻ പുകഞ്ഞു കത്തിപ്പോയി …
അവളുടെ ചിന്താ സരണികളുടെ ആയിരം കാതങ്ങളിലകലെപ്പോലും അതെങ്ങനെ സംഭവിച്ചുവെന്നും, അവനറിഞ്ഞുവെന്നും ഉത്തരമുണ്ടായിരുന്നില്ല ..
അറിയാതെ അവൾ വലത്തേ ഉള്ളം കൈ നീട്ടിപ്പോയി …
തന്റെ മരച്ച ഉള്ളം കൈയിൽ ആണ് തവി തൊട്ടതെന്ന് അവളറിഞ്ഞു..
അവന്റെ കണ്ണിലേക്ക് നോക്കി തന്നെ ഉള്ളം കൈ അവൾ നാക്കിലേക്ക് ചേർത്തു.
യാന്ത്രികമായി തന്നെ കുഴപ്പമില്ല എന്നയർത്ഥത്തിൽ അവൾ ശിരസ്സിളക്കിപ്പോയി..
മോളിയുമായി ഷാനു തിരിഞ്ഞു …
വെള്ളം തിളച്ചിരുന്നു ….
” ഇതായോ ഇക്കാക്കാ…?”
” ആയി മോളിക്കുട്ട്യേ …. “
പറഞ്ഞിട്ട് ഷാനു ഇടം കൈ കൊണ്ട് റവയിരുന്ന പാത്രം ചീനച്ചട്ടിയിലേക്ക് ചെരിച്ച്, അല്പാല്പമായി റവ ഇടുന്നതിനനുസരിച്ച് വലം കൈയിലെ തവി ഇളക്കിക്കൊണ്ടിരുന്നു …
ജാസ്മിന്റെ മരച്ചു പോയ ബോധമണ്ഡലം പതിയെ ഉണർന്നു തുടങ്ങി …
ഷാനു … അവൻ ഷാനു മാത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു …
ഷാനു = ഷാനു …
ഉപ്പുപരൽ തൊണ്ടയിൽ കുരുങ്ങിയ പോലെ ജാസ്മിനു തോന്നി.
തന്റെ മനസ്സിലെ അവസാന സംശയത്തിന്റെ നൂലിഴ കടുംകെട്ട് അവന്റെ ഓരോ പ്രവർത്തികളാലും അഴിഞ്ഞു തുടങ്ങുന്നത് അവൾ അറിഞ്ഞു …
ഒരു പെണ്ണ് തേടുന്നതാരോ , അവൻ തന്നെയാണിവൻ …
ജാസ്മിനും പെണ്ണായിരുന്നുവല്ലോ….
അർദ്ധ നിമിഷം …
ഷാനു ഗ്യാസ് ഓഫ് ചെയ്ത് തിരിയുന്നതിനു മുൻപേ , മോളിക്ക് പിന്നിലേക്ക് ചേർന്ന് അവൾ ഷാനുവിന്റെ നെഞ്ചിൽ പിടി മുറുക്കി …
” ന്റെ മക്കളേ … ” എന്നൊരു വിളി മാത്രം പതിയെ, വളരെ നേർത്ത് പുറത്തേക്ക് വന്നു..
അവളുടെ മുറുക്കലിൽ ശ്വാസം കിട്ടാതായത് മോളിക്കാണ് …
“ചാസം മുട്ടണ് … ”
എന്നിട്ടും ജാസ്മിൻ പിടി വിട്ടില്ല …
