ഇടത്തേ ചെവിയിൽ നനവു കൂട്ടി ഒരടി കിട്ടിയപ്പോൾ ഒരു മാത്ര ഷാനു വേച്ചു പോയി …
ഒരു മൂളക്കം അവന്റെ ചെവിയിൽ അലയടിച്ചു ….
തരിച്ചു പോയ തന്റെ കൈ ഒന്ന് കുടഞ്ഞിട്ട് പുറം കൈ കൊണ്ട് അവന്റെ വലത്തേക്കവിളിലും അവളടിച്ചു …
“ബേണ്ട ജാച്ചുമ്മാ ….”
മോളി എവിടുന്നോ ഓടി വന്ന് അവളെ കടന്നു പിടിച്ചു …
“ക്കാക്കാനേ തല്ലണ്ടാ …”
അവന്റെ കവിളത്തു വീണ തന്റെ കയ്യുടെ പെരുപ്പിൽ അവളൊന്നടങ്ങി …
ഷാനു സ്തബ്ധനായിരുന്നു ….
അവന് ഒന്നും തന്നെ മനസ്സിലായില്ല …
“നിക്കെന്തായാലനക്കെന്താ ….?”
ജാസ്മിനിൽ നിന്ന് വാക്കുകൾ ചതഞ്ഞു വീണു..
” അനക്ക് കൂട്ടും കൂടി നടന്നാൽ മതീല്ലോ …”
അടികൊണ്ട കവിൾ തിരുമ്മാൻ പോലും ശേഷിയില്ലാതെ ഷാനു നിന്നു …
അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു …
“ങ്ങള് കാര്യം പറ മ്മാ ….”
ചിലമ്പിച്ച സ്വരത്തിൽ അവൻ പറഞ്ഞു …
” അനക്കറിയണല്ലേ …. ?”
” ഇനി ന്റെ വായീന്നത് കേക്കണല്ലേ…”
” പൊയ്ക്കോ ന്റെ മുമ്പീന്ന് ….”
പറഞ്ഞിട്ട് ജാസ്മിൻ മുഖം പൊത്തി തിരിഞ്ഞു …
ഒന്നും മനസ്സിലാകാതെ, കാഴ്ച മറച്ച കണ്ണുനീരുമായി ഷാനു ആടിയാടി മുറിയിലേക്ക് കയറി …
കയ്യിലിരുന്ന കവർ കിടക്കയിലേക്ക് ഇട്ടു …
ടവർ ബോൾട്ടിട്ട ശേഷം വാതിലിലേക്ക് ചാരി അവൻ തേങ്ങി …
” ന്റെ ജാസൂമ്മാ ……”
താങ്ങാനൊരാശ്രയമില്ലാതെ വാതിലിലൂടെ നിരങ്ങി , അവൻ തറയിലേക്ക് വീണു ….
5: 12 PM
തുടരെത്തുടരെ ഷാനുവിന്റെ ഫോൺ സെറ്റിയിൽ കിടന്ന് ബെല്ലടിച്ചുകൊണ്ടിരുന്നു ..
സംഗതി പന്തിയല്ലെന്നു കണ്ട മോളി, ടി. വി ഓഫാക്കി കട്ടിലിൽ അഭയം തേടിയിരുന്നു …
കരഞ്ഞു , സെറ്റിയിൽ തളർന്നിരുന്ന ജാസ്മിൻ ശബ്ദം അസഹ്യമായപ്പോൾ അവൾ ഫോണെടുത്തു …
മിഥുൻ കോളിംഗ് …
ജാസ്മിൻ ഫോണെടുത്തു …
“ഹലോ…” പതറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“ഷാനു എവിടെ ഉമ്മാ …”
” കുളിക്കുവാ …”
“അവനോടൊന്ന് വിളിക്കാൻ പറയണേ ….”
“അവനിന്നങ്ങ് വന്നില്ലേ ….?”
” എവിടെ …? രണ്ടു ദിവസമായി ന്നെ വിളിച്ചിട്ടു തന്നെ … ”
ഫോണും പിടിച്ച് അവൾ ഒരു നിമിഷം അന്തിച്ചിരുന്നു …
“വിളിക്കാൻ പറയണേ ഉമ്മാ …”
മിഥുന്റെ സ്വരം അവൾ കേട്ടു .. അപ്പുറത്ത് ഫോൺ കട്ടായി …
ഷാനു പിന്നെ ഇത്ര നേരം എവിടെപ്പോയി ….?
തനിക്ക് തെറ്റുപറ്റിയോ …?
ഒരാപത്ശങ്കയോടെ അവൾ വീണ്ടും കത്തിത്തുടങ്ങി …
അവൻ പിന്നെ എവിടെപ്പോയിരുന്നു ….?
5:57 P M
ഷാനുവിന്റെ ഫോൺ വീണ്ടും ബല്ലടിച്ചു ..
ടവർ ബോൾട്ട് നിരങ്ങുന്ന ശബ്ദം ജാസ്മിൻ കേട്ടു. അവൾ മുഖമുയർത്തിയില്ല …
ഷാനു വന്ന് ഫോണെടുത്ത് , തിരികെ മുറിയിലേക്ക് പോകുന്നതും അവളറിഞ്ഞു ….
6:10 PM
ഇരുട്ടു കനത്തു തുടങ്ങിയിരുന്നു …
തലയൊന്നുയർത്തിയപ്പോൾ ചുറ്റും അന്ധകാരം പടർന്നത് മനസ്സിലാക്കി ജാസ്മിൻ എഴുന്നേറ്റു .
ലൈറ്റുകൾ ഓൺ ചെയ്ത് അവൾ അടുക്കളയിലേക്ക് കയറി …
വല്ലാത്ത തലവേദന …
അവൾ ചായയ്ക്ക് വെള്ളം വെച്ചപ്പോൾ ഷാനു തുണികളുമായി പുറത്തെ ബാത്റൂമിലേക്ക് പോകുന്നത് കണ്ടു ..
6: 35 PM
മുൻവശത്തെ വാതിലടച്ച്, ജാസ്മിൻ മുറിയിലേക്ക് കയറി ..
മോളി പുതച്ചു കിടന്നുറങ്ങുന്നു …
അവൾ തോർത്തുമെടുത്ത് ബാത്റൂമിലേക്ക് കയറി …
7: 10 PM
മേൽ കഴുകിയ ശേഷം ജാസ്മിൻ ഡ്രസ്സ് മാറി ഹാളിലേക്കു വന്നു …
ഷാനുവിനെ ഹാളിൽ കണ്ടില്ല …. അവന്റെ മുറിയുടെ വാതിൽ അടഞ്ഞു കിടന്നിരുന്നു ..
ഒരു ഗ്ലാസ്സ് ചായ കൂടി ഉണ്ടാക്കി കുടിച്ച്, പിൻവശത്തെ വാതിലുമടച്ച് അവൾ മുറിയിൽ കയറി ..
ഫോൺ എടുത്തു കൊണ്ട് അവൾ കിടക്കയിലേക്ക് ചാഞ്ഞു …
ഷാനുവിന്റെ മെസ്സേജ് വന്നു കിടക്കുന്നത് കണ്ട് ആകാംക്ഷയോടെ അവളതു തുറന്നു …
” അലമാരയിലെ രണ്ടാമത്തെ തട്ടിൽ രണ്ടു ഗുളികകളുണ്ട് … ഒന്ന് കഴിച്ചാൽ മതി .. ഇന്ന് തന്നെ കഴിക്കണം … ”
ഒറ്റ നിമിഷം കൊണ്ട് ജാസ്മിൻ ആവിയായിപ്പോയി …
പ്രചണ്ഡതാണ്ഡവമാടുന്ന കൊടുങ്കാറ്റിലെന്നവണ്ണം അവളുടെ ശരീരം വിറച്ചു കൊണ്ടിരുന്നു …
അവൾ മെസ്സേജ് പിന്നിലോട്ട് ഒന്നോടിച്ചു …
“വഴിയുണ്ടാക്കാം ..”
അവൻ അവസാനം വിട്ട മെസ്സേജ് അതാണ് ..
ഈ കാര്യത്തിന് വഴിയുണ്ടാക്കാൻ പോയതായിരുന്നോ അവൻ …?
