Related Posts
ഈ ഭാഗം കുറച്ച് അധികം വൈകി എന്ന് അറിയാം എല്ലാരോടും ക്ഷമ ചോദിക്കുന്നു. അടുത്തത് പറ്റുന്ന പോലെ നേരത്തെ തരാൻ ശ്രെമിക്കാം
നമ്മക്ക് പുതിയ ഒരു മെമ്പർ കൂടെ ഉണ്ട് ” അതും പറഞ്ഞു. പുറത്തു നിക്കുന്ന ആളെ മിസ്സ് അകത്തേക്ക് വിളിച്ചു. പുറത്തു നിന്ന് ആൾ അകത്തേക്ക് വന്നു
ഞാൻ ഒന്ന് ഞെട്ടി.
” അഭി ”
” നിനക്ക് ഇവനെയും അറിയുമോ” നിധിൻ എന്നോട് ചോദിച്ചു. ഞാൻ ഒന്നുംമിണ്ടാതെ വണ്ടർ അടിച്ച് ഇരിക്കുകയാണ്.
അവൻ സ്വയം പരിചയ പെടുത്തി. എല്ലാ ബെഞ്ചുകളും ഫുൾ ആയ കൊണ്ട് അവൻ വന്ന് നിധിന്റെ അടുത്ത് ഇരുന്നു.
അവൻ ഇവിടെ അഡ്മിഷൻ എടുക്കും എന്ന് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ. ഈ ഹവർ ഒന്ന് കഴിയട്ടെ.
അവൻ ഇടക്കിടക്ക് എന്നെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്.
ബെൽ അടിക്കുന്ന കേട്ട് ഞാൻ ആവണിയോട് ചോദിച്ചു.
“ഇത്ര പെട്ടെന്ന് തീർന്നോ ”
” നി ഇവിടെയൊന്നും അല്ലെ അക്ഷയ് ”
ബെൽ അടിച്ച് മിസ്സ് പോയത് മാത്രം ആണ് ഞാൻ അറിഞ്ഞത്. അതു വരെ മിസ്സ് പറഞ്ഞത് എന്താന്നോ മിസ്സിനെ മര്യാദക്ക് ഒന്ന് വായിനോക്കാൻ കൂടെ പറ്റില.
” ഡാ ” ആ വിളി എനിക്ക് സുപരിചിതമാണെങ്കിലും ഞാൻ അതിനെ വക വെക്കാതെ ഇരുന്നു.
അപ്പോൾ തന്നെ അടുത്ത ടീച്ചർ ക്ലാസ്സിലേക്ക് വന്നു.
പിന്നെ അവന്റെ ഭാഗത്തു നിന്നും യാതൊരു വിധ പ്രതികരണങ്ങളും ഇല്ലായിരുന്നു.
അവൻ നിധിനുമായി കൊറേ നേരം സംസാരിക്കുന്നുണ്ടായിരുന്നു. ആവണി ഇടക്ക് ഇടക്ക് ആ ഭാഗത്തേക്ക് നോക്കുന്നുണ്ട്. പുതിയ ആൾ വന്നിട്ട് പരിചയപ്പെടാൻ ഉള്ള തൊരയാണ് അവൾക്ക്. ഞാൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി മുഖം കടുപ്പിച്ചപ്പോൾ അവൾ പിന്നെ ആ ഭാഗത്തേക്ക് തന്നെ നോക്കാൻ പോയില്ല.
ഒന്നും മനസിലാകുന്നില്ലെങ്കിലും ഞാൻ ആ സാറിന്റെ മുഖത്തേക്ക് തന്നെയാണ് നോക്കി ഇരിക്കുന്നത്. ഇടക്ക് ഞാൻ ചിന്തിക്കും ഇയാൾ എന്ത് മാങ്ങയാണ് ഈ പറയുന്നത്.
ഇന്റർവെല്ലിനുള്ള ബെൽ അടിച്ചപ്പോൾ ഞാൻ ആദ്യമേ പുറത്തേക്ക് ഇറങ്ങി.
ഞാൻ ഇറങ്ങുന്ന കണ്ടപ്പഴേ ആവണിയും നിധിനും എന്റെ കൂടെ ഇറങ്ങി ഞാൻ ആരെയും നോക്കാതെ ഒറ്റ നടത്തം ആയിരുന്നു.
” എടാ അച്ചു ഒന്ന് നിക്ക് നീ ” അവൻ എന്റെ കൈയിൽ കേറി പിടിച്ചു.
” നായിന്റെ മോനെ എന്റെ കൈയിൽ നിന്ന് വിട്ടോ ” അവന്റെ കൈ ഞാൻ വിടുവിച്ചു പിന്നെയും നടന്നു. അവനന്റെ കൈ വിടുവിപ്പിക്കുന്നതിന്റെ ഇടക്ക് ഞാൻ ആവണിയുടെയും നിധിന്റെയും മുഖത്തേക്ക് നോക്കി ആവണിയുടെ മുഖത്ത് വലിയ വ്യത്യാസം ഇല്ലാ പക്ഷെ നിധിൻ അന്തളിച്ചു നിൽപ്പാണ്.
ഞാൻ പിന്നെ കുറച്ചുകൂടെ മുൻപോട്ട് നടന്നു. വീണ്ടും എന്റെ കൈയിൽ ഒരു പിടി വീണു. ഞാൻ വീണ്ടും അഭിയുടെ കൈ വിടുവിപ്പിക്കാൻ നോക്കി.
” എന്നാ അങ്ങോട്ട് പോടാ മൈരേ. അവന്റെ കോപ്പിലെ ഒരു ജാഡ ”
അത് പറഞ്ഞു തീരലും ഞാൻ അവന്റെ മുഖത്തിനിട്ട് ഒന്ന് കൊടുത്ത്. അടി കിട്ടിയപ്പോൾ അവൻ ഒന്ന് വേച്ചു പോയി. ഞാൻ അവന്റെ ഷർട്ടിനു കേറി പിടിച്ചു . എന്റെ ഉള്ളിലെ ദേഷ്യവും അവൻ ഇത് എന്നോട് മറച്ചതിനുള്ള അമർഷവും കൂടിയപ്പോൾ ഞാൻ ആകെ നിയന്ത്രണം വിട്ടു.
” എത്ര കൊല്ലാം ആയി മൈരേ നീ എന്റെ കൂടെ നടക്കാൻ തുടങ്ങിയിട്ട് ഞാൻ ഇതുവരെ ഏതേലും ഒരു കാര്യം നിന്നോട് മറച്ചുവെച്ചിട്ട് ഉണ്ടോ ” എന്റെ കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു.
ഞാൻ വീണ്ടും പറഞ്ഞു. ” എന്ത് കാര്യം ഉണ്ടെങ്കിലും വേറെ ആരോടും പറയുന്നതിന് മുൻപേ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ. എന്നിട്ട് അവന് ഇവിടെ അഡ്മിഷൻ എടുക്കുന്നതിനു ഒന്ന് എന്നോട് പറയാൻ പറ്റില്ല അല്ലെ. പോടാ പോ…. ഞാൻ അവന്റെ ഷർട്ടിൽ നിന്നും കൈ അയച്ചു.
” എടാ മൈരേ നിന്നോട് ഞാൻ ഏത് കാര്യമാട പറയാത്തെ ഇരുന്നിട്ടൊള്ളെ. എനിക്ക് നീ അല്ലാതെ വേറെ ആരാ ഒള്ളെ. എനിയ്ക്കു നീ ഒരു ഫ്രണ്ട് മാത്രം ആണോ. ഞാൻ ഏത് കാര്യത്തിനാടാ നിന്നോട് പറയാതെ ഇരുന്നത്. ഇത് നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി പറയാതെ ഇരുന്നതാ ”
