ഗായത്രി – 5 3

” എന്ത്‌ കൊഴപ്പം. നിന്റെ വീട് അല്ലെ എനിക്ക് കൊഴപ്പം ഉണ്ടായിട്ട് എന്ത്‌ കാര്യം ” അതും പറഞ്ഞ് അവളെ നോക്കി.

” എടാ ”

” മ്മ് ”

” ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെടുമോ ” അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു.

” അതിപ്പം നീ ചോദിക്കുന്ന പോലെ ഇരിക്കും ” ഞാൻ മറുപടി പറഞ്ഞു.

” ആ ആവണി ഇല്ലേ……? ” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി

” അവൾക്ക് എന്താ കൊഴപ്പം ”

” അവൾക്ക് കൊഴപ്പം ഒന്നുമില്ല “

” പിന്നെന്താ നീ അങ്ങനെ പറഞ്ഞെ ”

” അതൊന്നുമില്ല ഞാൻ ഒന്നും പറഞ്ഞില്ല നീ ഒന്നും കേട്ടിട്ടുമില്ല പോരെ ” അതും പറഞ്ഞ് അവൾ മിണ്ടാതെ ഇരുന്നു.

ഞാൻ പിന്നെ ഒന്നുമിണ്ടാതെ ഇളം തിണ്ണയിൽ കിടന്നു. ഞാൻ ഒന്ന് മയങ്ങി എന്റെ മനസ്സിലേക്ക് ഒരു പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു.

ഞാനും അഭിയും ബസ് സ്റ്റോപ്പിൽ നിക്കുകയായിരുന്നു . അഭി ആണേൽ ആരെയോ ഫോണിൽ വിളിക്കുകയാണ്. റോഡിന്റെ മറുവശത്ത് ഒരാൾ ആരെയോ നോക്കി നിൽക്കുന്നു.

എന്റെ കണ്ണുകൾ അറിയാതെ അവളുടെ മുഖത്തേക്ക് പോയി നെറ്റിയിൽ ചെറു ചന്ദനക്കുറി ചാർത്തി കാതുകളിൽ തൂങ്ങി കിടക്കുന്ന ജിമിക്കിക്കമ്മൽ. ഇളം നീല കളർ അനാർക്കലി ഇട്ട് നിൽക്കുന്നു. എന്റെ മുഖത്ത് ഞാൻ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

” ഡാ ” അഭി എന്റെ ഷോൾഡറിൽ തട്ടി വിളിച്ചു

” ഹാ ”

” നീ എന്താ സ്വപ്‍നം കാണുവാണോ ”

” എടാ ആാാ കുട്ടീനെ കണ്ടോ ”

” ആ അത് അഖില അല്ലെ നിനക്ക് അറിയില്ലേ അവളെ” ഞാൻ ഒന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി

” നീ എന്താ എന്നെ മിഴിച്ചു നോക്കുന്നെ നിനക്ക് അവളെ അറിയില്ലേ ”

” ഇല്ലാ ”

” എന്റെ പൊന്ന് മോനെ നല്ല മൊണ്ണ തന്നെ ” ഞാൻ അവന്റെ മുഖത്തേക്ക് നോക്കി അവന് എന്താ പറയാൻ പോകുന്നതെന്ന് അറിയാൻ.

” എടാ അവൾ നമ്മടെ കൂടെ 10 വരെ ഇണ്ടാർന്നു ഇപ്പഴും അവൾ നമ്മടെ സ്കൂളിൽ ആണ് അവൾ സയൻസ് ആണ് എടുത്തേക്കുന്നെ ”

” എന്താടാ നീ ഇതുവരെ അവളെ കണ്ടിട്ട് ഇല്ലേ ”

ഞാൻ ഇല്ലാ എന്ന ചുമൽ കൂച്ചി.

” ഇത്രയും ഗ്ലാമർ ഉള്ള പെണ്ണ് നമ്മടെ കൂടെ പഠിച്ചായിരുന്നുലെ ” ഞാൻ അവനോട് പറഞ്ഞ് കൊണ്ട് അവളെ നോക്കി. എന്തോ എന്നെ അവളിലേക്ക് ആകർഷിക്കുന്നത് പോലെ തോന്നി.

” അയിന് നീ ഏതേലും പെണ്ണിനെ നോക്കാറുണ്ടോ ”

” ഇല്ലാ ”

” പിന്നെ എങ്ങനെയാ നീ അവളെ ഒക്കെ അറിയുന്നേ”

” ഇടക്കൊക്കെ എന്റെ പുറകെ വരണം എന്നാലേ ഇത് പോലത്തെ ചിക്ക്‌സിനെ കാണാൻ പറ്റു ”

” ഡാ അഭി ”

” ഓ മനസിലായി അവളെ കുറിച്ച് അറിയാൻ അല്ലെ ” അഭി എന്നെ നോക്കി പറഞ്ഞു.

” കുട്ടി സിംഗിൾ ആണ് ആരും ആയിട്ട് ഇതുവരെ കമ്മിറ്റിഡ് ആയിട്ടില്ല. ആൾ പക്കാ ഡീസന്റ് പാവം നല്ല ഒതുങ്ങിയ സ്വഭാവം ആണ് ”

” ഇതൊക്കെ നിനക്ക് എങ്ങനെയാ അറിയുന്നേ” ഞാൻ അവനോട് ചോദിച്ചു

” അവൾ നമ്മടെ ക്ലാസ്സിൽ ആയിരുന്നപ്പം എത്ര പേർ എന്നോട് ചോദിച്ചതാ അവളുടെ ഡീറ്റെയിൽസ് അങ്ങനെ അറിഞ്ഞതാ. ന്താടാ നിനക്ക് ഇഷ്ടയോ അവളെ ”

” അങ്ങനെ ചോദിച്ചാൽ ഇപ്പം ഞാൻ എന്താ നിന്നോട് പറയുക ”

” മ്മ് ” അവന് ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അവൾ പോയിരുന്നു. ഞങ്ങൾ രണ്ടും നടന്ന് പുറത്തേക്ക് ഇറങ്ങി അടുത്ത ബസ് പിടിച്ച് വീട് പിടിച്ചു.

” ആാാ അമ്മേന്റെ മോന്റെ മുഖത്ത് ഇന്ന് നല്ല സന്തോഷം ആണല്ലോ ”

” ഒന്നുമില്ല എന്റെ അമ്മേ ” എന്നും പറഞ്ഞ് ഞാൻ അകത്തേക്ക് കേറി.

റൂമിൽ ചെന്ന് ചാടി കട്ടിലിൽ കേറി കിടന്നു. പതിയെ കണ്ണുകൾ അടച്ചു എന്റെ മനസിലേക്ക് ആദ്യം വന്നത് അവളുടെ മുഖം ആയിരുന്നു. കണ്ണടക്കുമ്പോൾ അവളുടെമുഖം ആണ് വരുന്നത് ദൈവമേ എന്താ ഇങ്ങനെ ഹൃദയത്തിൽ വല്ലാത്ത ഒരു ഫീൽ വരാൻ തുടങ്ങി. മുഖത്ത് ഞാൻ അറിയാതെ പുഞ്ചിരികൾ നിറഞ്ഞു.

” ഞാൻ ഫോൺ എടുത്ത് അഭിനെ വിളിച്ചു ”

” ഡാ…….ഡാ…….”

” അയ്യോ ഭൂമികുലുങ്ങുന്നേ ഓടിവായോ ” ഞാൻ കാറികൂകിക്കൊണ്ട് കണ്ണ് തുറന്നു. മുന്നിൽ എന്നെ തുറിച്ച് നോക്കി നിൽക്കുന്ന ഗായത്രി.

” നിനക്ക് പ്രാന്ത് ആയോ അച്ചു . നിന്നെ ഒന്ന് തട്ടി വിളിച്ചപ്പോൾ തന്നെ ഇങ്ങനെ. നീ ഉറങ്ങി കിടക്കുമ്പോൾ നിന്നെ വിളിച്ചാൽ നീ എന്നെ കൊല്ലുന്നേ എന്ന് പറയാതിരിക്കില്ലല്ലോ ” അവൾ പറഞ്ഞപ്പോൾ ആണ് എനിക്ക് അബദ്ധം പറ്റിയ കാര്യം മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *