” ഓരോ തന്തയില്ലാത്തരം കാണിച്ച് വെച്ചിട്ട്. നിന്നെ അവർ ആ വീട്ടിൽ കേറ്റിയില്ലേ. അത് നീ അത്രക്ക് പുണ്ണ്യാളൻ ആയ കൊണ്ടൊന്നും അല്ല നിന്റെ അമ്മേനെ പോലെ ആ ആന്റിയും നിന്നെ മോൻ ആയിട്ട് കണ്ടിട്ട് തന്നെയാ. വേറെ ഒന്നും പറയുന്നില്ല മര്യാദക്ക് അവളോട് സോറി പറഞ്ഞോണം ” അവൻ അത്രയും പറഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു വിങ്ങൽ പോലെ.
” നീ കേറ് ” അവൻ പറഞ്ഞപ്പോൾ ഞാനും ബൈക്കിൽ കേറി അവൻ എന്നെ വീട്ടിലേക്ക് ഇറക്കി.
” ഞാൻ പോകുവാ. മര്യാദക്ക് സോറി പറഞ്ഞേക്ക് അല്ലേൽ നാളെ നിന്റെ പല്ല് അടിച്ച് പൊഴിക്കും ” അതും പറഞ്ഞ് അവൻ ബൈക്ക് എടുത്തു പോയി.
ഞാൻ വീടിന്റെ അകത്തേക്ക് കേറി.
ആന്റി എവിടെയോ തിരക്കിട്ട് പോകാൻ നോക്കുന്ന പോലെ എന്തൊക്കെയോ ചെയ്യുന്നു.
” ആ അച്ചു നീ വന്നോ ”
” ആ ആന്റി എങ്ങോട്ടേലും പോകുവാണോ ”
” ഞാൻ ഒന്ന് ഏട്ടന്റെ വീട് വരെ പോകുവാ ”
” എന്തേലും വിശേഷം ഉണ്ടോ ആന്റി ”
” അച്ഛൻ അങ്ങോട്ടേക്ക് വരാൻ പറഞ്ഞു എന്താണെന്ന് അറിയില്ലാ ഞാൻ ചിലപ്പോൾ നാളെയെ വരുവൊള്ളൂ ”
” അവൾ വരുന്നുണ്ടോ ആന്റി ”
” ഇല്ലടാ അവൾ വരുന്നില്ല പോലും സാധാരണ അവിടേക്ക് ആണെന്ന് പറഞ്ഞാൽ ചാടി ഇറങ്ങുന്നവളാ. അവൾ ഇന്നലെ അതിൽ കേറിതാ പുറത്തേക്ക് ഇറങ്ങിയിട്ടേ ഇല്ലാ കഴിക്കാൻ ഞാൻ കൊറേ വിളിച്ചു വന്നില്ലാ ”
” ആ അച്ചു ഞാനും പോകുവാ ഇപ്പം ഒരു ബസ് ഇണ്ട് വീട്ടിലേക്ക്. പിന്നെ നീ ഒന്ന് അവളോട് ചോദിച്ചോക്ക് നിന്നോട് ചിലപ്പോൾ പറഞ്ഞാലോ ” അതും പറഞ്ഞ് ആന്റി പുറത്തേക്ക് ഇറങ്ങി. ഞാൻ ഡോർ അടച്ച് അകത്തേക്ക് കേറി.
ദൈവമേ അവളോട് എങ്ങനെ പോയി സംസാരിക്കും എന്ന് ആശയക്കുഴപ്പത്തിൽ ആണ് ഞാൻ. എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ.
ഞാൻ നടന്ന് മുകളിലേക്ക് കേറി. അവളുടെ റൂമിന്റെ മുന്നിൽ ചെന്നു നിന്നു. വിളിക്കണോ…….? വിളിച്ചാൽ ചിലപ്പോൾ തുറക്കില്ല….. വാതിലിൽ തട്ടി.
” അമ്മേ ഞാൻ വരുന്നില്ലെന്ന് പറഞ്ഞില്ലേ ” അകത്തു നിന്നും ഗായത്രി പറഞ്ഞു. ഇവൾ ആന്റി ആണെന്നാണ് കരുതിയത്.
ഞാൻ ഒന്നൂടി കതകിൽ തട്ടി. വാതിലിന്റെ അടുത്തേക്ക് അവൾ വരുന്നതിന്റെ പാദസര കിലുക്കം എനിക്ക് കേൾക്കാം….
കതകിന്റെ കുറ്റി താഴേക്ക് വീണപ്പോഴേക്കും. ഞാൻ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കേറി.
ഞാൻ ആണ് അവളെ വിളിച്ചതെന്ന് കണ്ടപ്പോൾ അവളുടെ മുഖത്ത് ഒരു അമ്പരപ്പ് നിറഞ്ഞു.
ഞാൻ അകത്തേക്ക് കേറി അവളെ തന്നെ നോക്കി.
അവൾ ഒന്നുംമിണ്ടാതെ അവൾ കട്ടിലിൽ കേറി ഇരുന്നു
“നീ എന്താ റൂമിൽ തന്നെ ഇരിക്കുന്നെ ”
” അതൊക്കെ എന്തിനാ നീ അറിയണേ ” അവൾ എന്നോട് തിരിച്ച് ചോദിച്ചു. പ്രതീക്ഷിച്ച ചോദ്യം തന്നെയായിരുന്നു അത്. അവൾടെ ഈ വർത്താനത്തിന് ഞാൻ അവളുടെ തന്തക്ക് വിളിച്ചേനെ എന്റെ മനസ്സിൽ രണ്ട് മുഖങ്ങൾ ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു.
“എടി സോറി എനിക്ക് ദേഷ്യം വന്നത്കൊണ്ട് അല്ലെ ഞാൻ നിന്നോട് അങ്ങനെ ചെയ്തതും തെറി പറഞ്ഞതും ” അവൾ ഒരു ഭാവവ്യത്യാസവും illathe😆 എന്നെ നോക്കി നിന്നു.
” കഴിഞ്ഞോ ” അവൾ എന്നോട് ചോദിച്ചു.
” എന്ത് ”
” അല്ല നിന്റെ പ്രസംഗം…..? “
” എടാ നീ എന്നോട് അങ്ങനെ ചെയ്തതിൽ ഞാൻ തെറ്റ് കാണുന്നില്ല പക്ഷെ….? ”
അവൾ പെട്ടെന്ന് പറഞ്ഞ് വന്നത് നിർത്തി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ എന്താണ് സംസാരം നിർത്തിയത് എന്ന് അറിയാൻ . സങ്കടം നിറഞ്ഞ മുഖം ഞാൻ ആകെ എന്താ പറയേണ്ടതെന്ന അവസ്ഥയിലായി.
” അച്ചു നിനക്ക് അറിയുമോ ” ഞാൻ അവളുടെ മുഖത്തേക്ക് നോക്കി എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ.
” പണ്ട് നീ ഇവിടെ നിന്ന് പോകാൻ സമ്മതിക്കില്ലായിരുന്നു. എപ്പഴും ഞാൻ കൂടെ വേണാർന്നു. ചേച്ചിന്ന് പറഞ്ഞ് എന്റെ പുറകെ തന്നെ ആയിരിക്കും. എനിക്കും അങ്ങനെ ആയിരുന്നു. ആ നീ ഇങ്ങനെ മാറിയെന്ന് എനിക്ക് ഇപ്പഴും വിശ്വസിക്കാൻ കൂടെ പറ്റിയിട്ടില്ല. എന്റെ അടുക്കൽ നിന്ന് മാറാത്ത നീ….. ” അതും പറഞ്ഞ് അവൾ വീണ്ടും കരയാൻ തുടങ്ങി….
” എടി ഞാൻ….” എന്ത് പറഞ്ഞ് അവളെ സമാധിനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ആകെ തലക്ക് ഒരു മത്ത് പിടിച്ചത് പോലെയായിരുന്നു.
