” നീ ഒരു മൈരും പറയണ്ട ” ഞാൻ തിരിഞ്ഞു നടന്നു.
ഇപ്രാവിശ്യം അവൻ എന്റെ കൈയിൽ പിടിച്ചില്ല മറിച്ച്. അവൻ എന്റെ ഷോൾഡറിൽ കൂടെ കൈ ഇട്ടു.
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി അവിടെ ഒരു ചിരിയായിരുന്നു. ആ ചിരി കണ്ടപ്പോൾ എനിക്ക് ചിരി വന്നു.
ഞങ്ങൾ ഒരുമിച്ച് തിരിഞ്ഞു. അവർ രണ്ടുപേരും അണ്ടി പോയ അണ്ണാനെ പോലെ നോക്കി നിൽക്കുകയാണ്.
ഞങ്ങൾ രണ്ടുപേരും നടന്ന് അവരുടെ അടുത്തേക്ക് നടന്നു.
ആവണിയുടെ മുഖത്ത് എന്തെന്ന് ഇല്ലാത്ത ഒരു നാണം ഞാൻ കണ്ടു.
” എന്താ ഇപ്പം നടന്നെ ” നിധിൻ ഞങ്ങളോട് ചോദിച്ചു.
അതിന് ഞങ്ങൾ ഒന്ന് ചിരിച്ചു കാണിക്കുകയാണ് ചെയ്തത്.
അപ്പോഴേക്കും അടുത്ത ബെൽ അടിച്ച്.
” വാ ക്ലാസ്സിൽ പോകാം ” അഭി പറഞ്ഞു.
ഞങ്ങൾ എല്ലാരും നടന്ന് ക്ലാസ്സിൽ കേറി ഇപ്രാവിശ്യം എന്റെ അടുത്ത് ആവണിയും അഭിയും ആണ്.
ആ ഹവർ അനുശ്രീ മിസ്സ് ആണ് വന്നത്.
മിസ്സ് വന്നതേ ബാക്ക് ബെഞ്ചിലേക്കാണ് നോക്കിയത്.
ഈ തള്ള എന്തിനാ ഏത് നേരവും ഇങ്ങോട്ടേക്കു നോക്കുന്നെ ഇവിടെ എന്ന വെല്ല ഫാൻഷൻ ഷോ നടത്തുന്നുണ്ടോ.
മിസ്സ് നോട്ടം മാറ്റി.
” ഗുഡ് മോർണിംഗ് സ്റ്റുഡന്റസ് .നിങ്ങൾ എല്ലാരും നോട്സ് ഒക്കെ കംപ്ലീറ്റ് ആക്കിലെ. ന്യൂ കമ്മേഴ്‌സ് ഉണ്ടെങ്കിൽ അവർക്ക് സമയം തരാം ബാക്കി ഉള്ള എല്ലാവരും നോട്സ് കൊണ്ടുവന്ന് ടേബിളിൽ വെക്ക്.
ഞാൻ ഒന്ന് ഞെട്ടി. ഞാൻ ഒരു നോട്ട് എഴുതിയിരുന്നു. അതിപ്പം ആരടെ ബുക്ക് ആണെന്ന് ഒരു ഐഡിയയും ഇല്ലാ അത് എന്റെ ബാഗിൽ തന്നെ ഉണ്ടാകുമായിരിക്കും. ഞാൻ ആവണിയുടെ മുഖത്തേക്ക് നോക്കി.
“ഡി ”
“മ്മ്” അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
” നമ്മൾ അന്ന് എഴുതിയത് ഏതാ ഈ മിസ്സിന്റെ ആണോ ” ഞാൻ അവളോട് ചോദിച്ചു
” ആ അത് തന്നെയാ ” അത് കേട്ടപ്പോൾ എനിക്ക് എന്തെന്ന് ഇല്ലത്ത ഒരു സന്തോഷം ആയിരുന്നു.
അവൾ എന്റെയും നിധിന്റെയും ബുക്ക് വാങ്ങി കൊണ്ടു പോയി കൊടുത്തു.
അന്ന് ഉച്ച വരെയേ ക്ലാസ് ഉണ്ടായിരുന്നുള്ളു. ഞങ്ങൾ നാലുപേരും ക്ലാസ്സ് കഴിഞ്ഞപ്പോൾ സ്റ്റോൺ ബെഞ്ചിൽ പോയിരുന്നു.
വളരെ എനെർജിറ്റിക് ആയ ആവണി ഇന്ന് വല്ലാത്ത ഒരു സൈലന്റ് ആണ്. ഇവൾക്ക് എന്ത് പറ്റിയാവോ
” എടാ അക്ഷയ് മറ്റേ പുള്ളിക്കാരിനെ ഇന്ന് കണ്ടില്ലല്ലോ അല്ലേൽ വയങ്കര നോട്ടം ഒക്കെ ആർന്നല്ലോ ” ഞങ്ങൾ ഇരുന്ന് ഓരോന്ന് സംസാരിക്കുന്നതിന്റെ ഇടക്ക് നിധിൻ എന്നോട് ചോദിച്ചു.
അപ്പോഴാണ് എനിക്ക് അവളുടെ കാര്യം ഓർമ വന്നത്.
” എടാ അഭി എനിക്ക് വീട്ടിൽ പോണം നീ ഒന്ന് എന്നെ കൊണ്ടവിടണം ” ഞാൻ അത് അവനോട് പറഞ്ഞ് എഴുന്നേറ്റു കൂടെ അഭിയും വന്നു.
ഞങ്ങൾ രണ്ടും അവരോട് യാത്ര പറഞ്ഞ് ഇറങ്ങി. അഭി വേഗം ചെന്ന് ഹിമാലയൻ എടുത്തു. ഞാൻ അവനോട് വണ്ടി എടുക്കാൻ പറഞ്ഞു.
” എന്താടാ പെട്ടെന്ന് വീട്ടിൽ പോകാൻ ” വണ്ടി ഓടിക്കുന്നതിന്റെ ഇടക്ക് അവൻ എന്നോട് ചോദിച്ചു
.
ഞാൻ ഇന്നലെ നടന്നത് ഒന്നും വിടാതെ മുഴുവൻ അവനോട് പറഞ്ഞു.
പെട്ടെന്ന് ആയിരുന്നു അവൻ ബ്രേക്ക് പിടിച്ച് നിർത്തിയത്.
” എന്താടാ ” ഞാൻ അവനോട് ചോദിച്ചു.
” നീ ഇറങ്ങ് ” ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി
” അല്ല മോനെ അറിയാൻ മേലാത്ത കൊണ്ട് ചോദിക്കുവാ നിന്റെ പ്രശ്നം എന്താ ”
ഞാൻ അവനെ നോക്കി.
” നിന്റെ അമ്മ പറഞ്ഞിട്ടാ അവൾ നീ അവിടെ ഉണ്ടോ എന്ന് അന്വേഷിക്കാൻ വരുന്നത്. അത് നിനക്ക് അറിയുന്നതല്ലേ. നിനക്ക് ബൈക്ക് തരാൻ വന്നപ്പോ നീ എന്നോട് അങ്ങനെ അല്ലെ പറഞ്ഞെ. എന്നിട്ട് നീ എന്താ മൈരാ കാണിച്ചേ അത് ഒരു പെണ്ണ് അല്ലേടാ അവൾക്ക് വേദനയൊക്കെ ഉണ്ടാകില്ലേ. അനിയനെ പോലെ നിന്നെ കാണുന്ന അവളെ നീ കൈ പിടിച്ച് തിരിക്കുവാ അവളെ തെറി വിളിക്കുവാ ”
” നിനക്ക് മെഡൽ തന്ന് അല്ല അവർ കോളേജിൽന്ന് വിട്ടേ ടിസി തന്നിട്ടാ. എടാ നിന്റെ അമ്മേനോട് ഉള്ള സ്നേഹവും ഇഷ്ടവും കൊണ്ട് അല്ലേടാ അവർ നിന്നെ ഇവിടെ നിർത്തിയേക്കുന്നെ. നീ നിന്റെ പ്രവർത്തിക്ക് നിന്നെ ഏതേലും വീട്ടിൽ കേറ്റുമോ ”
ഞാൻ അവനെ തുറിച്ചു നോക്കാൻ തുടങ്ങി.
” നീ എന്നെ തുറിച്ച് നോക്കണ്ട ” അഭി പറഞ്ഞു.
