ഗായത്രി – 5 3

ഞാൻ നടന്ന് അവളുടെ അടുത്തേക്ക് പോയി. തലയും കുമ്പിട്ടു കട്ടിലിൽ ഇരിക്കുന്ന അവളെ ഏത് വിധത്തിൽ സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലാ . ഞാൻ നടന്ന് അവളുടെ മുൻപിൽ മുട്ട് കുത്തിയിരുന്നു. അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. ഞാൻ അവളുടെ കൈയിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു. ഒരു മടിയും കൂടാതെ അവൾ എന്റെ കൂടെ വന്നു….

ഞാൻ അവളെ കൂട്ടിക്കൊണ്ട് പോയി ഡയിനിങ് ടേബിളിൽ ഇരുത്തി. ഞാൻ അടുക്കളയിലേക്ക് പോയി ഒരു പത്രത്തിൽ ചോറും കറിയുമായി അവളുടെ അടുത്തേക്ക് വന്നു അവളുടെ മുന്നിൽ വെച്ചു.

” കഴിക്ക്…… ” അവൾ എന്റെ മുഖത്തേക്ക് നോക്കി

ഞാൻ ഒന്ന് ചിരിച്ചു.

” കഴിക്ക് ” അവൾ കഴിക്കാൻ തുടങ്ങി വളരെ പയ്യെ ആണ് കഴിക്കുന്നത്. ഞാൻ അത് നോക്കി അവളുടെ അടുത്ത് തന്നെ ഇരുന്നു.

” നീ കഴിച്ചോ “കഴിക്കുന്നതിന്റെ ഇടക്ക് അവൾ

എന്നോട് ചോദിച്ചു.

ഞാൻ അതിന് ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്യ്തത്.

അവൾ കഴിപ്പ് നിർത്തി പ്ലേറ്റ് എടുത്ത് അകത്തേക്ക് പോയി ഞാൻ സോഫയിൽ പോയി ഇരുന്ന് ടീവി ഓപ്പൺ ചെയ്യ്ത് സ്റ്റാർ മൂവീസ് ചാനൽ വെച്ചിരുന്നു . റോങ്ങ്‌ ടേൺ 2 ആയിരുന്നു സിനിമ അവൾ എന്റെ അടുത്ത് വന്ന് ഇരുന്നു . എനിക്ക് ഒരു ചിരിയാണ് ആണ് വന്നത് ഇന്ന് ഇവൾ ഇവിടുന്ന് പേടിച്ച് ഓടും.

സിനിമ തുടങ്ങി എൽന പുഴയുടെ സൈഡിൽ കിടക്കുന്ന ഭാഗം ആയിരുന്നു. അവൾ സോഫയിൽ നിവർന്ന ഇരുന്ന് സിനിമ കാണുകയായിരുന്നു…..

എൽന പുഴയുടെ സൈഡിൽ കിടക്കുകയാണ് പെട്ടെന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. അവൾ ഡ്രസ്സ്‌ എടുക്കും ത്രീ ഫിംഗർസ് ഉള്ള ഒരു പെണ്ണ് ഓടി വരുന്നു. ഞാൻ സിനിമ കണ്ടതുകൊണ്ട് അടുത്തത് എന്താണ് നടക്കാൻ പോകുന്നതെന്ന് എനിക്ക് അറിയാം ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

അവളുടെ മുഖത്തേക്ക് നോക്കി നഖം കടിച്ച് എന്താണ് നടക്കാൻ പോകുന്നതെന്ന് നോക്കി ഇരിക്കുകയാണ്. ഞാൻ ടീവിയിലേക്ക് നോക്കി എൽനയുടെ പുറം വെട്ടി കീറുന്ന ഭാഗം ആണ് വരുന്നതെന്ന് എനിക്ക് മനസിലായി. ആദ്യത്തെ വെട്ട് കണ്ടപ്പോഴേക്കും ഗായത്രി എന്റെ മേത്തേക്ക് ചാഞ്ഞു. അവൾ പെട്ടെന്ന് അങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല. അവളുടെ മൃദുലമായ മാംസഗോളങ്ങൾ എന്റെ ഷോൾഡറിൽ തട്ടിയപ്പോൾ ഇടിമിന്നൽ ഏറ്റ പോലെ ഞാൻ ഒന്ന് ഞെട്ടി.

അവൾ ഇതൊന്നുമറിയാതെ എന്നോട് ചേർന്നിരുന്ന് സിനിമ കാണുകയാണ്.

അവരെ കാണുമ്പോൾ അവളുടെ മുഖത്ത് പേടി നിറയുന്നത് ഞാൻ അറിഞ്ഞു. ഞാൻ പെട്ടെന്ന് ഒരു മലയാളം ചാനൽ വെച്ചു. എന്തോ ആശ്വാസം കിട്ടിയ പോലെ. അവൾ ശ്വാസം വിട്ടു.

ഞാൻ ഒന്ന് ചിരിച്ചു അവൾ എന്റെ മുഖത്തേക്ക് നോക്കി വളരെ നിഷ്കളങ്കമായി എന്നോട് ചോദിച്ചു എന്തിനാ ഇങ്ങനെത്തെ സിനിമ ഒക്കെ കാണുന്നെ…

പെട്ടെന്ന് ആന്റി അകത്തേക്ക് വന്ന്.

” ആഹാ ഇവളുടെ പ്രതിഷേധം ഒക്കെ കഴിഞ്ഞോ ” ആന്റി കേറി വന്നതേ ചോദിച്ചു

” പ്രതിഷേധവോ ആരോട് ” ഞാൻ ആന്റിയോട് ചോദിച്ചു.

” ഇത് അങ്ങനെത്തെ ഒരു മുതൽ ആണ് ഈ ഇരിക്കുന്നത് ”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. ആാാ മുഖത്ത് ഇപ്പോൾ നാണം ആണ് ഇവൾ എന്തിനാ ഇങ്ങനെ നാണിക്കുന്നെ അങ്ങനെ ഒരു ചിന്ത എന്നിൽ നിറയാതെ ഇരുന്നില്ല.

” അല്ല ആന്റി എന്താ പെട്ടെന്ന് വന്നേ നാളെ വരും എന്നല്ലേ പറഞ്ഞെ ”

” അച്ഛൻ വിളിച്ചപ്പം ഞാൻ വിചാരിച്ചു എന്തേലും അത്യാവശ്യകാര്യം വെല്ലതും പറയാൻ ആയിരിക്കും എന്ന്. ഏട്ടന്റെ പേരിൽ എന്തോ ലെറ്റർ വന്നതാണ്

തറവാടിന്റെ അഡ്രസ്സിൽ ആണ് വന്നത് . അതും വാങ്ങി ഞാൻ ഇങ്ങ് പോന്നു ”

ഞാൻ എഴുന്നേറ്റ് മുകളിലേക്ക് പോയി ബാൽക്കണിയിൽ ഇരുന്നു. ഫോൺ എടുത്ത് വാട്സാപ്പിൽ കേറി അഭിയുടെ ഒരു മെസ്സേജ് ഉണ്ടായിരുന്നു

‘ ന്തായി ‘

‘ സെറ്റ് ആക്കി സീനില്ല ‘

പിന്നെ ഫോൺ എടുത്ത് വെച്ച് പുറത്തേക്ക് നോക്കി ഇരുന്നു. അവിടെ ഇരുന്ന് ആകെ ബോർ അടിക്കാൻ തുടങ്ങി.

എന്റെ പുറകിലായി ഒരു കാൽപ്പെരുമാറ്റം ഞാൻ കേട്ടുതിരിഞ്ഞു നോക്കി.

” ഹാ നീ ആയിരുന്നോ ”

” എന്താ ഞാൻ ആണേൽ കൊഴപ്പം ആണോ ” ഗായത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *