ഗീതാഗോവിന്ദം – 3 Like

ചില നേരത്തെ നാണം കാണുമ്പൊ ഇവളെന്നെ ആദ്യയായിട്ട് കാണുന്ന പോലെ തോന്നും…

ദിവസങ്ങൾ കൊഴിഞ്ഞു … അന്ന് വ്യാഴാഴ്ചയായിരുന്നു. ഇന്ത്യ വെസ്റ്റിഡീസ് ട്വന്റി ട്വന്റി . ഇന്ത്യ അടിച്ച് പറത്തി .രോഹിത്തിന് സെഞ്ച്വറി. മറുപടിയായി വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് കാണാനിരുന്ന ഞാൻ അവരുടെ തുഴയൽ കണ്ട് സോഫയിലിരുന്ന് എപ്പോഴോ ഉറങ്ങി പോയി.

ഗീതു തട്ടി വിളിച്ചപ്പോളായിരുന്നു ഞാൻ ഞെട്ടി ഉണർന്നത്.

“ഗോവിന്ദേട്ടാ …. ഗോവിന്ദേട്ടാ…..”
രഹസ്യം പറയും പോലെയാണ് ഗീതു എന്നെ കുലുക്കിയുണർത്തിയത് :

“എന്താടി…. ആരാ ….എന്താ……”
അവൾടെ ഭാവം കണ്ടപ്പൊ ഞാൻ കരുതി വീട്ടില് കള്ളനെങ്ങാനും കേറിയെന്ന് …..

“ഒന്നൂല്ല… ടി വി മിട്ട് ഇവിടെ കിടന്നുറങ്ങുവാണോ…., ”

“ആഹ് ഞാനൊന്ന് മയങ്ങി പോയ്. സമയമെത്രയായെടി …. ?വെസ്റ്റ് ഇൻഡീസ് കരയ്ക്കടുത്തോ എന്തോ….”

“ഏഹ് … എന്ത്വവാ മനുഷ്യാ നിങ്ങൾക്ക് … മണി 1:30 ആയി……..”
“ഓ…. നീ എന്താ ലൈറ്റിടാത്തെ ….” ഞാനൊരു കോട്ടുവായോടെ എണീറ്റു.

പക്ഷെ അതിനുത്തരം തരാതെ എന്നേം വലിച്ചോണ്ടൊരു പോക്കായിരുന്നു…

“ഏഹ് … ടീ പെണ്ണേ …. ലൈറ്റിട് മറിഞ്ഞടിച്ച് വന്ന് വീഴും…….”

“മിണ്ടാതെ വന്നേ മനുഷ്യാ ….. ഇരുട്ടിലും ഗീതൂന്റെ തുറിച്ചുള്ള നോട്ടം ഞാൻ കണ്ടു. ലൈറ്റൊന്നുമിടാതെ അവൾ നേരെ ചെന്ന് അടുക്കള കതക് തുറക്കുന്നത് കണ്ടപ്പൊ എനിക്ക് ചെറിയ പന്തികേട് തോന്നി……”

“ഗീതു നീ ഇത് എവിടേയ്ക്കാ എന്നേം കൊണ്ട് ഈ നട്ടപാതിരായ്ക്ക്…. ? ”

“വാ പറയാം……..”

സത്യത്തിൽ എനിക്കൽപ്പം ആകാംഷ തോന്നി തുടങ്ങി…..

“നീയുമെന്നെ പോലെ നാച്ചുർ ഫ്രണ്ട്‌ലിയായോ …..”
ഞാൻ രാത്രി തെങ്ങിൽ മൂട്ടിലാണ് മുള്ളുന്നത്. അതോണ്ട് തമാശയായി ചോദിച്ചു ……

“അയ്യാ….. മിണ്ടാതെ ഇങ്ങോട്ട് വാ………..”

അടുക്കള വാതിൽ തുറന്നതും നിലാവെളിച്ചം പരന്നു. നിലാവെളിച്ചം ഗീതൂന്റെ നീല ചുരിദാറിന്റെ മാറ്റ് കൂട്ടി … അതിൽ നെഞ്ചിന്റെ ഭാഗത്ത് പതിച്ചിരുന്ന ചെറിയ വെള്ളക്കല്ലുംകൾ വൈരം പോലെ തിളങ്ങി.. അവളുടെ വെളുത്ത മുഖത്ത് നിലാവ് ഒരു നീലച്ചായം വരച്ചു. ഗീതു ആകാശത്ത് നിന്നിറങ്ങി വന്ന പോലെ തോന്നി എനിക്ക് … എന്നേയും ആ മേഘ കെട്ടുകളിലേയ്ക്ക് ക്ഷണിക്കാനാണോ മാലാഖയുടെ രൂപത്തിൽ ഇവൾ ഈ രാത്രി എന്നെ ഉണർത്തിയത്. ഉറക്കച്ചടവിൽ ഞാനെന്തെക്കൊയോ ചിന്തിച്ചു. അതിനെ പിന്താങ്ങി ആകാംഷയും……….

എന്നേയും വലിച്ച് അവൾ ചെന്ന് നിന്നത് വീടിന്റെ മോന്തായത്തിലേക്ക് ചരിച്ച് വച്ച ഏണിയുടെ മുമ്പിലാണ്…..

“മ്……. ഇനി ……?”
എന്തോ വലിയ സംഭവം നടക്കാൻ പോകുന്ന മട്ടിൽ ഞാൻ കൗതുകത്തോടെ ചോദിച്ചു…
“വാ കേറാം ….”
ഗീതു ഏണിയിൽ വലത് കാലെടുത്ത് വച്ച് കൊണ്ട് ആവേശത്തോടെ പറഞ്ഞു.

” കേറീട്ട് ….? ”
എനിക്കും ആവേശം കേറി ….

“മേൽക്കൂരയിലേക്ക് കേറാം ……”

“എന്നിട്ട് …..?”

“എന്നിട്ട് നമ്മുക്ക് ആകാശോം നക്ഷത്രങ്ങളേ മൊക്കെ നോക്കി അവടെ ഇരിക്കാം… എന്ത് രസായിരിക്കോന്നറിയോ……?”
ഗീതൂന്റെ മുഖം ആവേശത്താൽ വിവർണ്ണമായിരുന്നു.

പക്ഷെ എന്റെ അവസ്ഥ നേരെ തിരിച്ചായിരുന്നു.. മേഘക്കെട്ടുകൾക്കിടയിലേക്ക് കൊണ്ട് പോകാനാണോ എന്ന് ചിന്തിച്ചത് ശരിയായിരുന്നു. പക്ഷെ അത് ഈ രീതീലാണെന്ന് ഒരിക്കലും കരുതീല്ല….

“പാതിരാത്രി, 1:30 മണിക്ക് , ഉറങ്ങിക്കിടന്ന എന്നെ നീ വിളിച്ചുണർത്തിയത് ഈ ഓടിന്റെ മണ്ടേല് കേറാനാ……?”
എനിക്കൽപ്പം ദേഷ്യം വന്നു…

“പിന്നേ…പിന്നെന്തിനാന്ന കരുതിയെ….. മ്‌ഹും…..”
എന്റെ ദേഷ്യം വകവയ്കാതെ ഗീതൂന്റെ അർത്ഥം വെച്ചുള്ള ചോദ്യം കേട്ട് ഞാൻ പതറി പോയി…..

“അല്ല അവിടെന്താ ഇത്ര പ്രത്യേകത, നമ്മുക്ക് താഴെ നിന്ന് ആകാശം കണ്ടാ പോരെ …..”

“അത് മുകളിച്ചെല്ലുമ്പൊ മനസിലാവും ….”

ഗീതു എന്നെ കൂസാതെ ഏണിയിൽ കാലെടുത്ത് വച്ച് കഴിഞ്ഞു….

“രണ്ടു ദിവസം മുന്നേ ചെയ്ത മഴയില് ആ ഓട് മുഴുവൻ പായല് പിടിച്ച് കിടക്കാവും … ദേ പെണ്ണേ ചറുകി വീഴും കേട്ടോ ….
പാതിരാത്രിയാണ് അവൾടെ ഒരു കിന്നാരം…”

“അത് രണ്ടീസം മുന്നേ അല്ലെ. ഇന്ന് നല്ല വെയിലൊണ്ടാരുന്നു….”
അവള് കേറി തുടങ്ങി …..

“ഗീതു ഇത് പഴയ വീടാ ഞാൻ കേറിയാലും പ്രശ്നമില്ല. നീ കേറിയാലിത് പൊട്ടിവീഴും കേട്ടോ….
നിന്റെ ഫ്രണ്ടും ബേക്കും തന്നെ കാണും ഒരമ്പത് കിലോ …..”
ഏണിയിൽ കേറുന്നതിനോടൊപ്പം വിരിഞ്ഞ് ഉന്തിയാടുന്ന ഗീതൂന്റെ ചന്തി നോക്കി ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അവളത് കേട്ടില്ല…….

“ഓ ഞാനങ്ങ് സഹിച്ചു.. വീണാലും മച്ചിന്റെ മണ്ടേലെ വീഴോളു. പേടിക്കണ്ടാ…”
ഗീതു ഏതാണ്ട് ഓടിനടുത്തെത്തിയിരുന്നു….

“ടീ ……”
അവസാന ശ്രമമെന്നോണം ഞാൻ വിളിച്ചു…

“ഹൊ…. ഇങ്ങനൊരു ബോറൻ മനുഷ്യൻ … ഈശ്വരാ ഇതുപോലൊരുത്തനെ ആർക്കും ഭർത്താവായി കൊടുക്കല്ലേ…”
മുകളിലെത്തിയ ഗീതു തിരിഞ്ഞ് നോക്കി നെറ്റിയിൽ മുഷ്ടി പതിച്ച് പറഞ്ഞു….

“ബോറൻ ……..!!!”
അതെന്റെ ആത്മാദിമാനത്തിനെ ചോദ്യം ചെയുതതായിരുന്നു
ആഹാ അത്രയ്ക്കായോ എങ്കിൽ കാണണോല്ലൊ… ഞാനും ഏണീൽ വലിഞ്ഞ് കേറാൻ തുടങ്ങി. കേറി കേറി ഗീതൂന്റെ ഉന്തി നിന്ന ചന്തീൽ മുഖം തട്ടുമാറ് വന്നപ്പൊ നിന്നു.

“നിക്ക് നിക്ക് …. ഒരു പടി താഴെ ഇറങ്ങ്…. ഞാൻ മണ്ടേൽ കേറീട്ട് ഏട്ടന് കേറാം …..”

അവളുടെ ചന്തി എന്നെ ഒന്ന് കാന്തം പോലെ ആകർഷിച്ചെങ്കിലും ഞാൻ ഒരു പടി താഴെ ഇറങ്ങി … ഏണിയുടെ ശക്തി അപാരം തന്നെ ആവേശം കേറിയപ്പൊ അതോർത്തില്ല…

ഗീതു ഏണിയിൽ നിന്ന് നിസ്സാരമായി ഓടിന്റെ മണ്ടേല് കേറണ കണ്ടപ്പൊ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയ്… ഇവളിതെങ്ങനെ ….

“വാ ….. ”
ചിരിയിൽ ആവേശം നിറച്ച് ഗീതു വിളിച്ചു….

വീഴുമോന്ന് ഭയന്നും ഓട് പൊട്ടുമോന്ന് ഭയന്നും ഞാൻ ഏണീടെ മണ്ടേല് തന്നെ അറച്ച് നിന്നു… കോളേജ് കഴിഞ്ഞപ്പൊ വിരമിച്ചതാ മതിൽച്ചാട്ടവും മരം കേറലുമൊക്കെ …..

“ദേ കേറീലെങ്കി ഞാനിപ്പൊ ഏണിയോടെ തള്ളിയിടും കേട്ടോ ….” ഗീതു ഏണി പിടിച്ച് കുലുക്കി….

“ഡെയ് ഡെയ് ഡെയ്…. നിക്ക് ..നിക്ക് ….. കേറാം കേറാം….”

“ആാ നിക്കുവാ കൊറേ നേരായിട്ട്…..”

പെണ്ണ് പറഞ്ഞാൽ അതേ കണക്ക് ചെയ്ത് കളയും ഒന്നാതെ സമയദോഷം…. അതുകൊണ്ട് തപ്പിതടഞ്ഞ് ഞാൻ ഓടിന്റെ മണ്ടേല് കേറി….
കേറിയ ഉടനെ ഈ താടക ഏണി തള്ളി താഴെ ഇട്ടു…..

“ഡീ…. അയ്യോ….. ഏണി പോയ് …..”
താഴേക്ക് നോക്കിയ എനിക്ക് തല കറങ്ങി… താഴെ നിന്ന് മുകളിലേയ്ക്ക് നോക്കുമ്പൊ ഇത്രേം ആഴമില്ലല്ലോ ഈശ്വരാ …..

“നിനക്കെന്താ വട്ടാണോ….? ഇനി എങ്ങനെ ഇറങ്ങുമെന്നാ…..? ഓടിന്മേൽ നാലുകാലിലിരുന്ന് ചിരിക്കുന്ന ഗീതൂനോട് ഞാൻ ദേഷ്യപ്പെട്ടു…..

“ചാടും……”

“ആഹ് ബെസ്റ്റ് ….. ചാടി കൊട്… നിന്റെ നടു ഒടിയും……”

“അതിന് ഞാൻ ചാടുന്നില്ലല്ലോ….”

Leave a Reply

Your email address will not be published. Required fields are marked *