ഗീതാഗോവിന്ദം – 3 Like

“ഓ ഞാനങ്ങ് സഹിച്ചു.. വീണാലും മച്ചിന്റെ മണ്ടേലെ വീഴോളു. പേടിക്കണ്ടാ…”
ഗീതു ഏതാണ്ട് ഓടിനടുത്തെത്തിയിരുന്നു….

“ടീ ……”
അവസാന ശ്രമമെന്നോണം ഞാൻ വിളിച്ചു…

“ഹൊ…. ഇങ്ങനൊരു ബോറൻ മനുഷ്യൻ … ഈശ്വരാ ഇതുപോലൊരുത്തനെ ആർക്കും ഭർത്താവായി കൊടുക്കല്ലേ…”
മുകളിലെത്തിയ ഗീതു തിരിഞ്ഞ് നോക്കി നെറ്റിയിൽ മുഷ്ടി പതിച്ച് പറഞ്ഞു….

“ബോറൻ ……..!!!”
അതെന്റെ ആത്മാദിമാനത്തിനെ ചോദ്യം ചെയുതതായിരുന്നു
ആഹാ അത്രയ്ക്കായോ എങ്കിൽ കാണണോല്ലൊ… ഞാനും ഏണീൽ വലിഞ്ഞ് കേറാൻ തുടങ്ങി. കേറി കേറി ഗീതൂന്റെ ഉന്തി നിന്ന ചന്തീൽ മുഖം തട്ടുമാറ് വന്നപ്പൊ നിന്നു.

“നിക്ക് നിക്ക് …. ഒരു പടി താഴെ ഇറങ്ങ്…. ഞാൻ മണ്ടേൽ കേറീട്ട് ഏട്ടന് കേറാം …..”

അവളുടെ ചന്തി എന്നെ ഒന്ന് കാന്തം പോലെ ആകർഷിച്ചെങ്കിലും ഞാൻ ഒരു പടി താഴെ ഇറങ്ങി … ഏണിയുടെ ശക്തി അപാരം തന്നെ ആവേശം കേറിയപ്പൊ അതോർത്തില്ല…

ഗീതു ഏണിയിൽ നിന്ന് നിസ്സാരമായി ഓടിന്റെ മണ്ടേല് കേറണ കണ്ടപ്പൊ സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയ്… ഇവളിതെങ്ങനെ ….

“വാ ….. ”
ചിരിയിൽ ആവേശം നിറച്ച് ഗീതു വിളിച്ചു….

വീഴുമോന്ന് ഭയന്നും ഓട് പൊട്ടുമോന്ന് ഭയന്നും ഞാൻ ഏണീടെ മണ്ടേല് തന്നെ അറച്ച് നിന്നു… കോളേജ് കഴിഞ്ഞപ്പൊ വിരമിച്ചതാ മതിൽച്ചാട്ടവും മരം കേറലുമൊക്കെ …..

“ദേ കേറീലെങ്കി ഞാനിപ്പൊ ഏണിയോടെ തള്ളിയിടും കേട്ടോ ….” ഗീതു ഏണി പിടിച്ച് കുലുക്കി….

“ഡെയ് ഡെയ് ഡെയ്…. നിക്ക് ..നിക്ക് ….. കേറാം കേറാം….”

“ആാ നിക്കുവാ കൊറേ നേരായിട്ട്…..”

പെണ്ണ് പറഞ്ഞാൽ അതേ കണക്ക് ചെയ്ത് കളയും ഒന്നാതെ സമയദോഷം…. അതുകൊണ്ട് തപ്പിതടഞ്ഞ് ഞാൻ ഓടിന്റെ മണ്ടേല് കേറി….
കേറിയ ഉടനെ ഈ താടക ഏണി തള്ളി താഴെ ഇട്ടു…..

“ഡീ…. അയ്യോ….. ഏണി പോയ് …..”
താഴേക്ക് നോക്കിയ എനിക്ക് തല കറങ്ങി… താഴെ നിന്ന് മുകളിലേയ്ക്ക് നോക്കുമ്പൊ ഇത്രേം ആഴമില്ലല്ലോ ഈശ്വരാ …..

“നിനക്കെന്താ വട്ടാണോ….? ഇനി എങ്ങനെ ഇറങ്ങുമെന്നാ…..? ഓടിന്മേൽ നാലുകാലിലിരുന്ന് ചിരിക്കുന്ന ഗീതൂനോട് ഞാൻ ദേഷ്യപ്പെട്ടു…..

“ചാടും……”

“ആഹ് ബെസ്റ്റ് ….. ചാടി കൊട്… നിന്റെ നടു ഒടിയും……”

“അതിന് ഞാൻ ചാടുന്നില്ലല്ലോ….”

“പിന്നെ ….?”

“ഏട്ടൻ ആദ്യം ചാടും പിന്നെ ഞാൻ ചാടുമ്പൊ എന്നെ പിടിക്കും …..”

“എ ടീ വഞ്ചകീ…….”
അതു കൂസാതെ ഗീതു താഴോട്ട് നോക്കി…

“ശ്ശൊ ഇച്ചിരി ആഴം ഒണ്ടെന്ന് തോന്നണ് …. തിരിച്ചിറങ്ങുമ്പൊ പേടിയാണെങ്കി ഞാൻ ചാടൂല കേട്ടോ…”

“പിന്നെ നിന്നെ താഴെ ഇറക്കാൻ സ്പൈഡർമാൻ വരോ…..?”

“ഇല്ല… ഏട്ടൻ ചാടീട്ട് ആ ഏണിയെടുത്ത് വച്ച് തന്നാതി ഞാൻ അതിലൂടെ ഇറങ്ങിക്കോളാം….”

ഒരു കൂസലുമില്ലാതെ അവളത് പറയുമ്പൊ മുകേഷ് നോക്കും പോലെ നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

മറുപടി കാക്കാതെ ഗീതു ഓടിന് മണ്ടേലൂടെ നാല് കാലേൽ നടന്ന് തുടങ്ങി …. ഗുരുവിന്റെ പാത പിന്തുടരുന്ന പോലെ ഞാനും നാല്ക്കാലിൽ അവളെ പിന്തുടർന്നു….ഹൊയ് ഹൊയ്..ഹൊയ് ഹൊയ്

“ഗീതു….. ”
“ഗീതുവേ……”

“എന്താ…….?”

“നമ്മളെ കണ്ടാലിപ്പൊ കള്ളന്മാര് പോവുന്ന പോലൊണ്ടല്ലേ…….. നാട്ടുക്കാര് വല്ലോം കണ്ടാൽ ആകെ ബഹളമാവും….”

“സ്വന്തം വീട് മോഷ്ടിക്കുന്ന കള്ളന്മാരെ നാട്ടുക്കാരൊന്നും ചെയ്യൂല ….പേടിക്കണ്ട…..”

“അല്ല…നിനക്കി താരുന്നോ പണി . ഞാൻ നിന്നെ കെട്ടണേന് മുമ്പ് ….”

“എന്ത് പണി ….?”

“മോഷണം ……”

ഗീതു ഒന്ന് നിന്നിട്ട് തിരിഞ്ഞ് എന്നെ തുറിച്ച് നോക്കി……
ഹൊ ഇപ്പൊ ഇടിച്ചേനെ ഡിക്കീല്.. ഗീതൂന്റെ നിതംബത്തിന്റെ താളത്തിനൊത്ത് യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്ന ഞാൻ ഗീതുനിന്നപ്പൊ ബ്രേക്കിടാൻ വിട്ട് പോയി…

“ഹ്.. അ… അല്ല …നിന്റെ ഈ മെയ് വഴക്കോം അനുഭവജ്ഞാനോക്കെ കണ്ട് ചോതിച്ചതാ….”

അവളുടെ നോട്ടത്തിൽ വിരണ്ടു പോയി ഞാൻ. പെണ്ണ് കാല് മടക്കി ഒന്ന് ചവിട്ടിയാ മതി….

ഗീതു വീണ്ടും മുന്നോട്ട് ചലിച്ചു. കുട്ടിയാന പോലെ പുറകേ ഞാനും..

“നമ്മടെ വീടും ഓടിട്ടതായിരുന്നല്ലോ… അപ്പൊ അതിന്റെ മണ്ടേലൊക്കെ ഞങ്ങള് കേറുമായിരുന്നു…….”

Leave a Reply

Your email address will not be published. Required fields are marked *