ഗീതാഗോവിന്ദം – 3 Like

“പിന്നെ ….?”

“ഏട്ടൻ ആദ്യം ചാടും പിന്നെ ഞാൻ ചാടുമ്പൊ എന്നെ പിടിക്കും …..”

“എ ടീ വഞ്ചകീ…….”
അതു കൂസാതെ ഗീതു താഴോട്ട് നോക്കി…

“ശ്ശൊ ഇച്ചിരി ആഴം ഒണ്ടെന്ന് തോന്നണ് …. തിരിച്ചിറങ്ങുമ്പൊ പേടിയാണെങ്കി ഞാൻ ചാടൂല കേട്ടോ…”

“പിന്നെ നിന്നെ താഴെ ഇറക്കാൻ സ്പൈഡർമാൻ വരോ…..?”

“ഇല്ല… ഏട്ടൻ ചാടീട്ട് ആ ഏണിയെടുത്ത് വച്ച് തന്നാതി ഞാൻ അതിലൂടെ ഇറങ്ങിക്കോളാം….”

ഒരു കൂസലുമില്ലാതെ അവളത് പറയുമ്പൊ മുകേഷ് നോക്കും പോലെ നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

മറുപടി കാക്കാതെ ഗീതു ഓടിന് മണ്ടേലൂടെ നാല് കാലേൽ നടന്ന് തുടങ്ങി …. ഗുരുവിന്റെ പാത പിന്തുടരുന്ന പോലെ ഞാനും നാല്ക്കാലിൽ അവളെ പിന്തുടർന്നു….ഹൊയ് ഹൊയ്..ഹൊയ് ഹൊയ്

“ഗീതു….. ”
“ഗീതുവേ……”

“എന്താ…….?”

“നമ്മളെ കണ്ടാലിപ്പൊ കള്ളന്മാര് പോവുന്ന പോലൊണ്ടല്ലേ…….. നാട്ടുക്കാര് വല്ലോം കണ്ടാൽ ആകെ ബഹളമാവും….”

“സ്വന്തം വീട് മോഷ്ടിക്കുന്ന കള്ളന്മാരെ നാട്ടുക്കാരൊന്നും ചെയ്യൂല ….പേടിക്കണ്ട…..”

“അല്ല…നിനക്കി താരുന്നോ പണി . ഞാൻ നിന്നെ കെട്ടണേന് മുമ്പ് ….”

“എന്ത് പണി ….?”

“മോഷണം ……”

ഗീതു ഒന്ന് നിന്നിട്ട് തിരിഞ്ഞ് എന്നെ തുറിച്ച് നോക്കി……
ഹൊ ഇപ്പൊ ഇടിച്ചേനെ ഡിക്കീല്.. ഗീതൂന്റെ നിതംബത്തിന്റെ താളത്തിനൊത്ത് യാന്ത്രികമായി ചലിച്ചു കൊണ്ടിരുന്ന ഞാൻ ഗീതുനിന്നപ്പൊ ബ്രേക്കിടാൻ വിട്ട് പോയി…

“ഹ്.. അ… അല്ല …നിന്റെ ഈ മെയ് വഴക്കോം അനുഭവജ്ഞാനോക്കെ കണ്ട് ചോതിച്ചതാ….”

അവളുടെ നോട്ടത്തിൽ വിരണ്ടു പോയി ഞാൻ. പെണ്ണ് കാല് മടക്കി ഒന്ന് ചവിട്ടിയാ മതി….

ഗീതു വീണ്ടും മുന്നോട്ട് ചലിച്ചു. കുട്ടിയാന പോലെ പുറകേ ഞാനും..

“നമ്മടെ വീടും ഓടിട്ടതായിരുന്നല്ലോ… അപ്പൊ അതിന്റെ മണ്ടേലൊക്കെ ഞങ്ങള് കേറുമായിരുന്നു…….”

“ഐ സീ…..”

ചുവരിന് മുമ്പിലെത്തിയപ്പൊ ഗീതുനിന്നു.
ഇനിയെന്ത് പണിയാണെന്ന് ചിന്തിച്ച് ഞാനവളെ നോക്കി.
വീടിന് മുകളില് ഒരു മുറി കൂടിയുണ്ട് …. മച്ചിന് സൈഡിലായിട്ട് മുകളിലൊരു നില എന്ന് പറയാൻ അത് മാത്രമേ ഉള്ളൂ…. ആ നാല് കെട്ടിൽ ആ ഒരു മുറി മാത്രം യോജിക്കാതെ ഒറ്റപ്പെട്ട് നിന്നിരുന്നു.

അത് കോൺക്രീറ്റ് വാർത്തതാ…… അത് നമ്മളുപയോഗിക്കാറില്ല… ബ്രോക്കറ് പൂട്ടിയ ആ മുറി ഒഴിച്ചാണ് നമ്മൾക്ക് വാടകയ്ക്ക് തന്നത് … അതിനകത്ത് പഴയ എന്തൊക്കെയോ സാധനങ്ങളാണ് അത് തുറക്കണ്ടാന്നാ അയാള് പറഞ്ഞത് ….

“ദേ ആ ഓടിന്റെ മണ്ടേല് കേറിയാ നമ്മുക്ക് ഈ മുറീടെ മണ്ടേല് കേറാം … അവിടെ ആവുമ്പോ സുഖായിട്ടിരിക്കാം നമ്മുക്ക്, കോണ്ക്രീറ്റാ…”

മച്ചിന്റെ കൂരയായ ചരിഞ്ഞ ഓട് നോക്കി ഗീതു പറഞ്ഞു…..

“വേണ്ട ഞാൻ നിന്നെ പൊക്കി തരാം നീ അങ്ങ് കേറിയാൽ മതി….”

“ആണോ …? ”
കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ പെണ്ണ് കയ്യടിച്ച് ചാടാനൊരുങ്ങിയതാ… ചാടണേന് മുമ്പ് നാവ് കടിച്ച് നിന്നു….എന്നിട്ട് പൊക്കാൻ വേണ്ടി തിരിഞ്ഞ് നിന്നു.

ഞാനവളുടെ അരികിലേക്ക് ചെന്ന് ഗീതൂന്റെ ഇടുങ്ങിയ ഇടുപ്പിൽ പിടിച്ച് പൊക്കി… അന്നേരം ഇടുപ്പിൽ നിന്ന് കുടം പോലെ നിർമ്മിതമായ ഗീതൂന്റെ നിതംബം ഒരു നിമിഷത്തേക്ക് എന്റെ മുഖത്ത് പതിഞ്ഞു. പഞ്ഞിക്കെട്ടു പോലെ . അടുത്ത നിമഷം തന്നെ ഗീതു അതിവിദഗ്ദമായി മതില് ചാടുന്ന പോലെ മുകളിലേയ്ക്ക് കാലുയർത്തി വലിഞ്ഞ് കയറി…

ഈശ്വരാ ഞാൻ കെട്ടണേന് മുമ്പ് ഇവള് വല്ല പട്ടാളത്തിലുമായിരുന്നോ… ഇവൾടെ ഹിസ്റ്ററി പഠിച്ചേ പറ്റു….

ഗീതു കേറിയ ശേഷം ഞാൻ ചുവരിന്റെ മുകളിലേയ്ക്ക് ചാടി പിടിച്ച് വലിഞ്ഞ് കയറി….

“ഹൊ……”
വലിഞ്ഞ് കയറി മുട്ടുരഞ്ഞത് തടവി ഉയർന്ന് നോക്കിയതും കൈകൾ നീട്ടി പിടിച്ച് ചിരിച്ച് കൊണ്ട് നിന്ന് കറങ്ങുന്ന ഗീതുനെയാണ് ഞാൻ കണ്ടത് ….

നമ്മള് ചില സിനിമേലൊക്കെ നായികമാരുടെ ഇൻട്രാ കാണില്ലെ അതു പോലെ…

നായികയെ ആദ്യം കാണുന്ന നായകൻ അമ്പരന്ന് നിൽക്കുന്ന പോലെ ഞാനും.

പക്ഷെ ഇവിടെ നായകൻ നായികയെ ആദ്യമായിട്ട് കാണുന്നതല്ലന്ന് മാത്രം…
ഇത്രേം സുന്ദരി ആയിട്ടും സന്തോഷമായിട്ടും ഗീതുവിനെ കാണാൻ ഞാൻ 5 വർഷമെടുത്തു എന്നോർത്തപ്പോൾ നെഞ്ചിലെവിടെയോ കുറ്റബോധത്തിന്റെ ഒരു കുഞ്ഞ് നോവ് മുള്ള് പോലെ കുത്തി…..
ഗീതു എല്ലാം മറന്ന് ഏതോ അത്ഭുതലോകത്തെത്തിയ പോലെ ആകാശത്ത് നോക്കി കൈകൾ വിടർത്തി നിന്ന് കറങ്ങുകയാണ്. എന്നാൽ പെട്ടെന്ന് എന്നിലേക്ക് അവളുടെ ശ്രദ്ധ പതിഞ്ഞതും നാക്ക് കടിച്ച് നാണത്താൽ ആ കവിളുകളൾ തുടുക്കുന്നത് ഞാൻ കണ്ടു…..

“എന്നെ തുറിച്ച് നോക്കാതെ മാനത്തോട്ട് നോക്ക് മനുഷ്യാ അങ്ങോട്ട് ….. ”
വിടർന്ന അരക്കെട്ട് ഇരുവരത്തേയ്ക്കു ആട്ടി എന്റെരുകിലേയ്ക്ക് വന്ന് അത് പറഞ്ഞത് തികട്ടി വന്ന നാണം മറയ്ക്കാനാണെന്ന് നൂറു വട്ടമുറപ്പ് ….

പക്ഷെ ഗീതു കൈ ചൂണ്ടിയതിന് നേരെ മാനത്തിലേയ്ക്ക് നോക്കിയ എനിക്ക് മറ്റൊരനുഭവമായിരുന്നു….

നക്ഷത്രങ്ങളാൽ നിറഞ്ഞ് നിന്ന പാതിരാവ് … വളരെ മനോഹരമായ ദൃശ്യമായിരുന്നു അത്. തിളക്കമേറ്റിയ ചില നക്ഷത്രങ്ങൾ എന്നെ നോക്കി കൺചിമ്മുന്ന പോലെ തോന്നി എനിക്ക് .

ഗീതു എന്റെ കൈകളിൽ കൈകോർത്ത് ആ സുന്ദരമായ കാഴ്ചയിൽ എന്നോടൊപ്പം പങ്ക് ചേർന്നു….

ഞാൻ ഇത്രയും വർഷത്തെ ജീവിതത്തിൽ ആകാശം ഇത്രയും ഭംഗിയിൽ . നമ്മുക്കെവിടുന്നാ ഇതിനൊക്കെ സമയം. വാല് നീണ്ട നക്ഷ്ത്രങ്ങൾക്കിടയിൽ ചന്ദ്രനൊരു അരിവാൾ പോലെ കാണപ്പെട്ടു. എന്തോ എനിക്കൊരുപാട് സന്തോഷം തോന്നി. ഗീതുവിനോട് ബഹുമാനവും . കുറച്ച് അസൂയയും എനിക്ക് മുന്നേ അവളിതെല്ലാം ആസ്വാദിച്ചിട്ടുള്ളതിനാൽ ….

വല്ലാത്തൊരു കുളിർക്കാറ്റ് വീശി.. നിലാവെളിച്ചത്തിൽ കുളിച്ച് നിന്ന ഗീതൂന്റെ മുഖത്ത് തഴുകി അവളുടെ മുടിയിഴകളെ തലോടി ആ കാറ്റ് പോയി… ആയിരം താരങ്ങൾ പ്രഭ ചൊരിഞ്ഞ് നിന്നപ്പോഴും അതിനെ അവഗണിച്ച് ഞാൻ ഗീതൂന്റെ മുഖത്ത് തന്നെ നോക്കി നിന്നു.. പ്രകാശവർഷങ്ങൾക്കകലെ നിൽക്കുന്ന നക്ഷത്രങ്ങളെക്കാൾ പ്രഭ ചൊരിഞ്ഞ് എന്റെ അരികെ ഒരു നക്ഷത്രം നിക്കുന്നുണ്ടായിരുന്നു. ചിമ്മി തിളങ്ങി…..

“സൂപ്പർ അല്ലേ……….” മാനത്ത് നോക്കി കൺചിമ്മി ഗീതു ചോദിച്ചു….

” അതെ….”
ഗീതൂന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവാതെ ഞാൻ പറഞ്ഞു.

“എന്തൊരു മടിയായിരുന്നു വരാൻ …… മടിയൻ ……. ഇപ്പൊ കണ്ടോ……?”

” കണ്ടു……”
“ഇത്രേം സുന്ദരായിട്ട് ഗോവിന്ദേട്ടൻ എപ്പോഴേലും കണ്ടിട്ടുണ്ടോ ……” മാനത്ത് നോക്കി ഗീതു ചോദിച്ചു.

” ഇല്ല ഗീതു… ഇല്ല…..”
ഗീതൂനെ അത്രയും സുന്ദരമായിട്ട് ഞാനന്നായിരുന്നു കണ്ടത് ……

തണുത്ത ഇളം കാറ്റ് വീശി കൊണ്ടേ ഇരുന്നു. വസ്ത്രങ്ങൾക്കിടയിലേക്ക് കുളിര് കേറിയതും ഞാൻ ഇരുകൈകളും ചേർത്ത് കെട്ടിപിടിച്ചു… പക്ഷെ ഗീതുവിന് ആ തണുപ്പ് ഒരു പ്രശ്നമായിട്ടെ തോന്നീല്ല… അവൾ കൈയും വീശി ആ ടെറസിന്റെ ഒരു മൂലയിലേയ്ക്ക് ചെന്നിരുന്നു.. കാല് തിട്ടയ്ക്ക് പുറത്ത് തൂക്കിയിട്ട് കൈകൾ തിട്ടയിലൂന്നി ഇരുന്ന് ഗീതു ആകാശത്ത് തന്നെ നോക്കി ഇരുന്നു… ഞാനും അവളെ പോലെ മറ്റേ മൂലയിലേയ്ക്ക് ചെന്നിരുന്ന് വാനനിരീക്ഷണം നടത്തി. തണുത്ത കാറ്റത്ത് അവിടിരിക്കാൻ വല്ലാത്തൊരു സുഖം തോന്നി. താഴോട്ട് നോക്കിയാൽ എല്ലാം കാണാമായിരുന്നു. മുറ്റം, തുളസിത്തറ എന്തിന് നമ്മുടെ നടുമുറ്റം പോലും …..

Leave a Reply

Your email address will not be published. Required fields are marked *