“ഇല്ല സർ. ഇതിനു മുന്നേ ഞാൻ ഫോട്ടോഷൂട്ട് ചെയ്തിട്ടുണ്ട്.”
“എന്നാ ആ സാരി തലപ്പ് മാറ്റ്.”
അപ്പോ ദേവാനന്ദൻ സാർ ബെന്നി പറഞ്ഞപോലെ തന്നെ. ഗോപിക മനസ്സിൽ ഊറിചിരിച്ചു. മഹാൻമാരെ അടുത്തറിഞ്ഞാൽ മനസിലെ തങ്കവിഗ്രഹം ഉടയുമെന്ന് കേട്ടിട്ടുണ്ട്. സത്യം തന്നെ!
ഇപ്പോ പന്ത് തൻ്റെ കയ്യിൽ ആണെന്നും കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സമയം ആയെന്നും ഗോപിക മനസ്സിലാക്കി.
അവൾ തൻ്റെ സാരി തലപ്പ് മാറ്റി താഴേക്ക് ഇട്ടു. ഒതുങ്ങിയ വയർ ആണെങ്കിലും നല്ല കുഴിഞ്ഞ പൊക്കിൾ ആണ് ഗോപികയുടെത്. തലേ ദിവസം വാക്സ് ചെയ്ത് ശരീരത്തിലെ രോമമെല്ലാം കളഞ്ഞിരുന്നതിനാൽ അവളുടെ ശരീരം പതിവിലും മൃദുലമായിരുന്നു.
ദേവാനന്ദൻ്റെ മുന്നിൽ അങ്ങനെ പൊക്കിൾ പ്രദർശിപ്പിച്ച് നിൽക്കാൻ അവൾക്ക് പ്രത്യേകിച്ച് മടിയൊന്നും തോന്നിയില്ല. കാരണം ഇതിൻ്റെ അപ്പുറം എന്തെങ്കിലും സംഭവിച്ചാലും അതിനു തയാറായിതന്നെയാണ് അവൾ ദേവാനന്ദനെ തേടി എത്തിയത്. അവളുടെ പൊക്കിൾചുഴിയിലേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കെ ദേവാനന്ദൻ സിഗരറ്റ് വലിച്ചു വിട്ടു കൊണ്ടിരുന്നു.
അയാളുടെ കണ്ണുകൾ ഒരു കഴുകനെ പോലെ അവളെ കൊത്തിവലിച്ചു. മനസ്സിൽ മറ്റെന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തിയ ശേഷം അയാൾ പറഞ്ഞു
“ഇനി ഒരു കോസ്റ്റ്യൂം ട്രയൽ നോക്കണം.”
“ഇപ്പോഴോ?”
“അതേ, ഇപ്പോ തന്നെ നോക്കാം. കോസ്റ്റ്യൂം ട്രയൽ കൂടെ ഓക്കെ ആണെങ്കിൽ നമുക്ക് അഗ്രീമെൻ്റ് ആക്കാമല്ലോ.”
“അതിന് കോസ്റ്റ്യൂം വേണ്ടെ?” ഗോപിക സംശയിച്ച് നിന്നു.
“ആ മേശയുടെ അകത്ത് നോക്ക്. അതിനുള്ളിലെ കവറിൽ ഡ്രസ്സ് ഉണ്ട്.”
അയാൾ ആവശ്യപ്പെട്ടപ്രകാരം ഗോപിക മേശ തുറന്ന് അതിൽനിന്നും ഒരു പട്ട് വസ്ത്രം പുറത്തെടുത്തു. ഒരു ചുവന്ന ബ്ലൗസും കസവു കരമുണ്ടും ആയിരുന്നു അതിൽ.
“പക്ഷേ ഇവിടെ ഡ്രസ്സ് മാറാൻ വേറെ മുറിയില്ലല്ലോ സർ?”
“ആ ബാത്ത്റൂമിൽ കയറിക്കോ, പെട്ടന്ന് വേണം.”
“ശരി സാർ.”
ഗോപിക ആ വസ്ത്രവും എടുത്ത് ബാത്തറൂമിലേക്ക് കയറി വാതിലടച്ചു. ഏതാനും നിമിഷങ്ങൾ കടന്നു പോയി. വീണ്ടുമൊരു സിഗരറ്റു കൂടെ കത്തിച്ചു വലിച്ച് കൊണ്ട് വൈദേഹിയുടെ വസ്ത്രം ധരിച്ച ഗോപികക്കായി ക്ഷമയോടെ കാത്തിരിക്കവേ ആ ബാത്റൂമിൻ്റെ വാതിൽ അയാൾക്ക് മുന്നിൽ തുറക്കപ്പെട്ടു .
ചുവന്ന പട്ടണിഞ്ഞ്, അരക്ക് താഴെ കസവ് മുണ്ടുടുത്ത് ,വൈദേഹിയായി പരകായ പ്രവേശം നടത്തിയ പോലെ അവൾ പുറത്തേക്കു വന്നു.
“പൂർണ നഗ്നയായ സ്ത്രീയേക്കാൾ എത്രയോ മടങ്ങ് കാമരൂപിണിയാണ് അർദ്ധ നഗ്നയായ സ്ത്രീ. എന്തൊരു ഐശ്വര്യം.” തൻ്റെ കയ്യിൽ നിന്നും സിഗരറ്റ് താഴെ പോയത് അയാൾ അറിഞ്ഞതേയില്ല. അയാൾ പറഞ്ഞതിലെ കാമധ്വനി മനസിലായ ഗോപിക ഉള്ളിൽ ഊറി ചിരിച്ചു.
അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ഉടനീളം പാഞ്ഞു നടന്നു. അവളുടെ ചുവന്ന ബ്ലൗസിൽ മാറിടത്തിലെ ആഴത്തിലുള്ള പിളർപ്പ് അയാൾക്ക് കാണാമായിരുന്നു.
“ഒരു ചുവന്ന പൊട്ടിൻ്റെ കുറവുണ്ട്. വൈദേഹി, ആ ബാഗിൽ ഒന്നുകൂടെ നോക്കിയാൽ കിട്ടും.”
“സാർ വൈദേഹിയല്ല, ഗോപിക,” അവൾ അയാളെ തിരുത്തി.
“ആ ബാഗ് ഒന്നുകൂടെ നോക്ക്, അതിൽ പൊട്ട് ഉണ്ട്. വേഗം.”
അയാൾ പറഞ്ഞ പോലെ ബാഗ് പരിശോധിച്ചപ്പോൾ അവൾക്ക് ഒരു ചുവന്ന പൊട്ട് അവൾക്കു കിട്ടി. കണ്ണാടി നോക്കാതെ തന്നെ അവൾ നെറ്റിയിൽ പൊട്ട് അണിഞ്ഞു.
“പെർഫെക്റ്റ് വൈദേഹീ. ഇതാണെനിക്ക് വേണ്ടത്. നീ അതീവ സുന്ദരിയാണ്.” ദേവാനന്ദൻ്റെ വാക്കുകൾ അവളുടെ മനസ്സിൽ കുളിരുകോരിയിട്ടു.
“സാർ, വൈദേഹിയല്ല. ഗോപിക,” അവൾ ദേവാനന്ദനെ വീണ്ടും തിരുത്തി.
“അല്ല. ഇന്ന് മുതൽ നീ വൈദേഹിയാണ്. എൻ്റെ കഥയിലെ അപ്സരസ്. എൻ്റെ വൈദേഹി.”
“ഇങ്ങ് അടുത്ത് വാ. നിൻ്റെ ഈ സൗന്ദര്യം എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു വൈദേഹി.” ദേവാനന്ദൻ്റെ വാക്കുകൾ അവളിൽ ഇടിത്തീ പോലെ ചെന്ന് പതിച്ചു. കാരണം അത് സ്ക്രിപ്റ്റിൽ വാസുദേവൻ നമ്പൂതിരി വൈദേഹിയോട് പറയുന്ന ഡയലോഗ് ആയിരുന്നു എന്നവൾക്ക് മനസ്സിലായി.
അയാളുടെ നോട്ടം തീ പോലെ അവളുടെ ശരീരത്തിൽ തുളഞ്ഞുകയറി.
