ചാരുലത ടീച്ചർ – 3അടിപൊളി  

 

“എന്താ ചോദിക്കാനുള്ളത്…?

 

പതിഞ്ഞ സ്വരത്തിൽ അല്ലെങ്കിൽ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ എന്ന് പറയുന്നത് ആണ് ശെരി… ചെറിയൊരു കാറ്റടിക്കുന്നത് പോലവൾ ചോദിച്ചു……അപ്പോളുള്ള അവളുടെ ഭാവം….ഞാനിപ്പോ അതെങ്ങനാ നിങ്ങൾക്ക് പറഞ്ഞു തരിക….ആ നമ്മുടെ നിവിൻ പോളിയുടെ തട്ടത്തിൻ മറയത്തിൽ വിനോദ് ആദ്യമായി ആയിഷയെ കാണുന്നൊരു സീനില്ലേ…..പരസ്പരമറിയാതെ ഓടിവന്നു തട്ടിതടഞ്ഞു ആയിഷ കോണിപ്പടിയിൽ നിന്നു താഴേക്ക് വീഴുമ്പോൾ അവളുടെയൊരു നോട്ടമുണ്ട്…..ആ നോട്ടം….അതുപോലൊരു ചങ്കിൽ പിടിച്ചു വലിക്കുന്നത് പോലൊരു നോട്ടത്തോടെയാ അവളെന്നോട് ചോദിച്ചത്……ശെരിക്കും വിനോദ് പരിസരം പോലും മറന്നവളെ നോക്കി നിന്നത് പോലെയാണ് എന്റെയും അവസ്ഥ….അതുപോലെയാണ് എന്റെ ചാരുവിന്റെ കണ്ണുകൾ…..ഞാൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് അറിയാനുള്ള ആകാംഷമുഴുവനും അവിടെ കാണാം…..

 

“ചാരുവിന് എന്നെ വിശ്വാസമുണ്ടോ….എന്റെ പ്രണയത്തിൽ വിശ്വാസമുണ്ടോ…..അതോ എട്ടും പൊട്ടും തിരിയാത്ത പയ്യന്റെ വെറുമൊരു തമാശ മാത്രമായിട്ടാണോ നിനക്കിപ്പോഴും തോന്നുന്നത്…”

 

കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചു നിന്നയവളുടെ കൈകളിൽ കയറി ഞാൻ പിടിച്ചു…പിടിച്ചെന്ന് പറഞ്ഞാൽ ബാലൻ കെ നായര് സ്റ്റൈൽ പിടിയല്ല…വളരെ സാവധാനം സമയമെടുത്തു വളരെ വളരെ മൃതുലമായി എന്റെ വിരലുകൾ അവളുടെ സോഫ്റ്റ്‌ ആയ വിരലുകൾക്ക് ഇടയിലേക്ക് ഇറക്കി പിടിച്ചു……പാവം…ഞാൻ കയ്യിൽ പിടിച്ചത് പോലുമറിഞ്ഞിട്ടില്ല….ഇത്ര പെട്ടന്ന് പ്രധീക്ഷിച്ചു കാണില്ല ഞാൻ കേറി ഇഷ്ടമാണെന്ന് പറയുമെന്ന്….ഞാനും പ്രധീക്ഷിച്ചില്ലല്ലോ സത്യത്തിൽ

 

“ആദി….നീ എന്തൊക്കെയാ ഈ പറയുന്നേ…..”

 

എന്റെ മാത്രം ചാരുവിൽ നിന്നവൾ പെട്ടെന്നൊരു ഉത്തരവാദിത്ത ബോധമുള്ള ടീച്ചറായി മാറി…പക്ഷെ കൈ ഇപ്പഴും എന്റെ കയ്യിൽ തന്നെ ആണേ…..തലക്കുള്ളിലെ ബുദ്ധിയും ബോധവും എന്റെ വാക്കുകളുമായി പൊരുത്തപ്പെടാൻ തയ്യാറായില്ലെങ്കിലും മനസ്സുകൊണ്ടവൾ സമ്മതം മൂളിയതായിട്ട് ആണെനിക്ക് തോന്നിയത്…അതിന്റെ തെളിവാണ് ഇപ്പഴും പിടിവിടാതെ എന്റെ വിരലുകളോട് ചേർന്നിരിക്കുന്ന അവളുടെ കൈ……അത്രയും മതിയായിരുന്നു എനിക്ക്……മറുത്തൊന്നും പറയാതെ എപ്പോഴോ ചുണ്ടിൽ വിരിഞ്ഞയതേ ചിരിയോടെ ഞാനവളുടെ കൈകളെ സ്വാതന്ത്രമാക്കികൊണ്ട് തിരിഞ്ഞു നടന്നു

 

അപ്പോളും എന്താ നടക്കുന്നതെന്ന് മനസിലാവാത്ത പോലെ നിൽക്കുന്ന ചാരുവിനെ തിരിഞ്ഞു നോക്കി ഞാൻ പറഞ്ഞു

 

“ഇഷ്ടവാടോ ഇയാളെ…ഒരുപാട്….എന്റെ ടീച്ചർ ആണെന്ന് അറിയുന്നതിനും മുൻപേ തോന്നിയ ഇഷ്ടമാ…അതങ്ങനെയൊന്നും വേണ്ടെന്ന് വക്കാൻ വയ്യാത്തത് കൊണ്ട ഇപ്പൊ പറഞ്ഞത്….”

 

അപ്പോളും ചാരുവൊരു ശില കണക്കെ നിൽക്കുകയായിരുന്നു…പാവത്തിനെ ഇങ്ങനെയൊരു അവസ്ഥയിലാക്കി പോകാനെന്നിക്ക് തോന്നീലാ….ഉള്ളിലെവിടെയോ ഒരിഷ്ടം എന്നോട് ഉണ്ടവൾക്ക്…അല്ലെങ്കിൽ എത്രയോ മുന്നേ തന്നെയാ കൈയെന്റെ കവിളിൽ പതിഞ്ഞേനെ……

 

അവളെന്നെ തല്ലിയില്ല ഇത്രയൊക്കെ ആയിട്ടും…ആ ഒരു വിശ്വാസമായിരുന്നു വീണ്ടും എന്നെ അവളുടെ മുൻപിലേക്ക് നടക്കാൻ പ്രേരിപ്പിച്ചത്…..

 

“ചാരു…!

 

ഞാനവളുടെ കവിളിലെന്റെയൊരു കൈ ചേർത്തു വെച്ചു കൊണ്ടു വിളിച്ചു

 

”ഏഹ്…!!!!

 

ഉറക്കത്തിൽ ഞെട്ടിയെണീറ്റത് പോലവളെന്റെ കണ്ണിലേക്കു നോക്കി വിളിക്കേട്ടു

 

“നിന്നെ ഞാൻ നിർബന്ധിക്കില്ല ഒരിക്കലും…പക്ഷെ ഉള്ളിന്റെയുള്ളിലെവിടെയെങ്കിലും….ഒരു തരിയെന്നോട് സ്നേഹമുണ്ടെങ്കിൽ മുൻപെന്നെ കാണുമ്പോ തന്നുകൊണ്ടിരുന്നയാ ചിരിയുണ്ടല്ലോ….അതെനിക്കു തരണം….പോട്ടെ….”

 

അതും പറഞ്ഞു ഞാൻ തിരിഞ്ഞു പോലും നോക്കാതെ നടന്നു നീങ്ങി……ഹോ….ഇഷ്ടം തോന്നിയ പെണ്ണിനോട് വളരെ ആത്മാർത്ഥമായി പ്രണയം തുറന്നു പറയുമ്പോ കിട്ടുന്നൊരു ഫീൽ ഉണ്ടല്ലോ…അല്ലെങ്കിലാ സന്തോഷം….അത് പറഞ്ഞറിയിക്കാൻ പറ്റുകേല…ഒരിക്കലെങ്കിലും ജീവിത്തിലത് അനുഭവിച്ചറിയണം…….ഇന്നെനിക്കതു പറ്റി………ഒരിഷ്ടം തുറന്നു പറഞ്ഞതിനിത്രയും സന്തോഷിക്കാൻ ഉണ്ടോയെന്നു ചോദിച്ചാൽ…ഉണ്ട്….എനിക്കുണ്ട് ആ സന്തോഷം…കാരണം യാതൊരുവിധ തയ്യാറെടുപ്പുമില്ലാതെ വന്നാണ് ഞാൻ പറഞ്ഞത്…എന്റെ ഹൃദയം കൊണ്ടു….

 

തിരിഞ്ഞു നോക്കണമെന്നുണ്ട്..പക്ഷെ വേണ്ട….അവളുടെ കണ്ണിൽ എന്നോട് ഉള്ള ഇഷ്ടം പലപ്പോഴായി ഞാൻ കണ്ടതായിട്ടാണ് എനിക്ക് ഓർമ്മ….അതുകൊണ്ട് തന്നെ ആളിപ്പോ എന്റേയൂഹം ശെരിയാണെങ്കിൽ തക്കാളിപ്പഴം പോലെ ചുവന്നു തുടുത്ത കവിളുമായി ലിയനാർഡോ ഡാ വിഞ്ചി വരച്ച ചിത്രം കണക്കെ നില്കുവായിരിക്കും……………..

 

ഓരോന്ന് ആലോചിച്ചു വന്നപ്പോളേക്കും അജയനുണ്ട് എന്നേം കാത്തു നിൽക്കുന്നു…..

 

“നീയെന്നാ മൈരെ കൊത്തു തേങ്ങ കിട്ടിയ എലിയെ പോലെ ചിരിക്കണേ…?

 

എന്റെ ചിരിച്ചുകൊണ്ടുള്ള വരവും കണ്ടവൻ ചോദിച്ചു…ഞാനൊന്നും പറഞ്ഞില്ല…പറയാൻ തോന്നിയില്ല….എന്തോ ചുറ്റിനുമുള്ളതിനൊക്കെ വല്ലാത്തൊരു സൗന്ദര്യമുള്ളത് പോലെ….എല്ലാം ആസ്വദിച്ചു കൊണ്ടു ഞാൻ വന്നു വണ്ടിയിൽ കയറി…പിറകെ തന്നെ അജയനും…

 

”ഇനിയിപ്പോ അടുത്തയാഴ്ച്ച മുതൽ ക്ലാസ്സിൽ കേറണമല്ലേ…“

 

നിരാശയോടെ അവൻ പറഞ്ഞു….ഇവനോടൊക്കെ ഞാനെന്തു തിരിച്ചു പറയാനാ…

 

”ഡാ കുട്ടാ…നീയെന്താ ഒന്നും പറയത്തെ…ദേ ഇവിട വന്നു പഠിക്കാം എന്നൊരു ഉദ്ദേശം ഉണ്ടേൽ നടക്കുകേല കെട്ടോ….ആദ്യമേ പറഞ്ഞേക്കാം…“

 

അവനെന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു….

 

”മമ്…..“

 

ഒരു മൂളലിൽ ഉത്തരമൊതുക്കികൊണ്ട് ഞാൻ വണ്ടി തിരിച്ചു……അവനെ വീട്ടിലാക്കി ഞാൻ നേരെയെന്റെ വീട്ടിലേക്ക് വിട്ടു

 

 

“എന്താടാ വല്യ സന്തോഷത്തിലാണല്ലോ..?

 

വീടിനുള്ളിലൂടെ ഓടി ചാടി നടന്ന എന്നെ കണ്ടമ്മ പറഞ്ഞു…..പാവം ഒറ്റക്കിരുന്നു സവാളയുടെ തൊലി കളയുകയായിരുന്നു….

 

”പിന്നേയ്….നമുക്ക് ഒക്കെ എന്ത് സന്തോഷമാണമ്മേ….“

 

അല്പം നിരാശാ സ്വരത്തിൽ പറഞ്ഞുകൊണ്ട് ഞാനടുത്തു കിടന്ന കസേരയിലിരുന്നു

 

”ഉവ്വ…കൊല്ലം കൊറച്ചായെടാ മകനെ നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട്…“

 

എന്റെ അഭിനയത്തിന് പുല്ലു വില കൽപ്പിച്ചു കൊണ്ടമ്മ പറഞ്ഞു….

 

”ഹ്മ്മ്…..അല്ലമ്മ ഞാൻ കൊറേ ആയില്ലേ ചോയ്ക്കുന്നു നിങ്ങടെ ലവ് സ്റ്റോറി ഒന്ന് പറഞ്ഞു തരാൻ…..ഇന്നെങ്കിലും പറയന്നെ….“

 

ഞാൻ തൊലി കളഞ്ഞു വെച്ചൊരു സവാളയെടുത്തു തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു….ഇതങ്ങടെ രണ്ടും ലവ് മാര്യേജ് ആയിരുന്നന്നാ കുടുംബക്കാരിൽ നിന്നും കിട്ടിയ റിപ്പർട്ട്…ഒരുത്തരവാദിത്തമുള്ള മകനെന്ന നിലയിൽ അതിലെന്തെങ്കിലും സത്യമുണ്ടോയെന്ന് അന്വേഷിക്കണമല്ലോ….

Leave a Reply

Your email address will not be published. Required fields are marked *