ചാരുലത ടീച്ചർ – 3അടിപൊളി  

 

അഭിമാനത്തോടെ അമ്മ പറഞ്ഞു നിർത്തി…..കേട്ടിട്ട് എനിക്ക് തന്നെ സന്തോഷം തോന്നിപ്പോയി…ഇവരുടെയൊക്കെ മകനായി ഞാൻ ജനിക്കാണെങ്കിൽ കഴിഞ്ഞ ജന്മത്തിൽ എന്തോ വല്യൊരു പുണ്യം ഞാൻ ചെയ്തിരിക്കണം….പക്ഷെ എന്ത് ചെയ്യാൻ സ്നേഹം ഉള്ളവരെ ചൊറിയുന്ന സ്വഭാവമുള്ള ഞാൻ അമ്മയേയുമൊന്ന് ചൊറിഞ്ഞു നോക്കാൻ തീരുമാനിച്ചു

 

”എന്നിട്ട് എന്തിയെ സ്നേഹ നിധിയായ നിങ്ങളുടെ ഭർത്തു…സവാള അരിയാൻ മാത്രം കൂടെ വന്നില്ലേ…?

 

ഒരു പുച്ഛംചിരിയോടെ ഞാൻ ചോദിച്ചു…എവിടന്ന് ഇതൊന്നും അമ്മയുടെ രോമത്തിൽ ഏൽക്കുകില്ലെന്ന് എനിക്ക് അറിയാലോ

 

“അങ്ങേരെയും കൂടെ പിടിച്ചു ഉള്ളിയരിയാൻ ഇരുത്തിയാൽ മീൻ വറുക്കാൻ നീ വേറെയാരെയെങ്കിലും കൊണ്ടു വരുമോ….?

 

സവാള അരിയാൻ തുടങ്ങി കൊണ്ടമ്മ ചോദിച്ചു….ഏഹ്….മീൻ വറുക്കാനോ…

 

ഞാനപ്പോ തന്നെ എണീറ്റ് അടുക്കളയിലേക്ക് നടന്നു….അതാ നിൽക്കുന്നു കഴുകി വൃത്തിയാക്കിയ മീനിൽ മസാല തേച്ചുകൊണ്ടെന്റെ അച്ഛൻ……

 

”അഹ് നീ വന്നോ…ആ ഫ്രയിങ് പാനിങ് എടുത്തേ കുട്ടാ…“

 

ഞാൻ വന്നതറിഞ്ഞ അച്ഛൻ എന്നോട് പറഞ്ഞു….അവിടുന്ന് ചമ്മി നാറിയിട്ട എങ്ങോട്ട് വന്നേ..ഇനി ഇവിടന്നു കൂടെ പ്ലിങ് ആവാൻ താല്പര്യമില്ലാതിരുന്ന ഞാൻ അച്ഛൻ പറഞ്ഞപോലെ ഫ്രയിങ് പാൻ തേടി കണ്ടുപിടിച്ചു കഴുകി കൊടുത്തു മാതൃകാ പുരുഷനായി…..

 

അന്നത്തെ കുക്കിംഗ്‌ അച്ഛന്റെ വകയായിരുന്നു…ഗുരു ആകട്ടെ അമ്മയും…വയറു നിറയെ തട്ടിയ ശേഷം ഞാൻ മേളിലേക്ക് കേറി ഒന്ന് മയങ്ങാൻ….മനസ്സ് നിറയെ ഈ ഒരാഴ്ച എങ്ങനെ തള്ളി നീക്കുമെന്ന ചിന്ത മാത്രമായിരുന്നു….ചാരു….അവളെ കാണണം…നാളെയും കോളേജിൽ പോയാലോ…ഏയ്യ് വേണ്ട… ഇപ്പൊ ഇഷ്ടം തുറന്നു പറഞ്ഞതല്ലേ ഉള്ളു….അല്പം സമയം കൊടുക്കണ്ടേ….ഇത്രയൊക്കെ ചിന്തിച്ചിട്ടും ഒരിക്കൽ പോലും അവളെന്റെ ഇഷ്ടം സ്വീകരിക്കില്ല എന്നൊരു ചിന്തയെന്റെ മനസിലേക്ക് വന്നില്ല…കാരണം എന്താണെന്ന് ചോദിച്ചാൽ….ആവോ…അറിയില്ല….ചില ജന്മങ്ങൾ അങ്ങനെ ആയിരിക്കും….എന്തൊക്കെ തടസ്സങ്ങൾ വന്നാലും ഒന്നിക്കാൻ വേണ്ടി മാത്രം ജനിച്ചവർ….

 

———-*****———******———–

 

 

“ചാരു എന്ത് പറയുന്നെടി നിന്റെ പൂച്ചക്കണ്ണൻ ചങ്ങാതി…?

 

രാത്രിയിൽ ബാൽക്കണിയിലേക്ക് അടിച്ചു കയറുന്ന കാറ്റും കൊണ്ടു ബീൻ ബാഗിലിരുന്ന ചാരുവിന്റെ അടുത്തേക്ക് നീതു വന്നു…..

 

നീതുവിന്റെ ചോദ്യം കേട്ടിട്ടും മറുപടിയൊന്നും പറയാതെ ഇരുട്ടിലേക്ക് തന്നെ നോക്കിയിരുന്ന ചാരുലതയെ കണ്ടയവൾക്ക് ഉള്ളാലെ ചിരിപൊട്ടി…

 

“കൈ വിട്ടു പോയല്ലോ മാതാവേ എന്റെ കൊച്ചിന്റെ മനസ്സ്…”

 

ചിന്തായിലാണ്ടിരുന്ന ചാരുവിന്റെ തോളിൽ ശക്തിയായി നീതുവൊന്നടിച്ചു

 

“അയ്യോ…. ഏഹ് നീയായിരുന്നോടി പട്ടി…”

 

പെട്ടെന്നുള്ളയാക്രമണത്തിൽ തിരിഞ്ഞു നോക്കിയ ചാരു ഇളിച്ചോണ്ട് നിക്കുന്ന നീതുവിനെ നോക്കി പല്ലിറുമി….

 

“ആഹ് അടിപൊളി… അപ്പൊ ഞാനിവിടെ വന്നതും നിന്നോട് ചോദിച്ചതൊന്നും നീ കേട്ടില്ലായിരുന്നോ…?

 

“നീയെന്തു ചോദിച്ചെന്നാ ഈ പറയണേ…”

 

ഒന്നുമേ മനസിലാവാതെ ചാരു ചോദിച്ചു..

 

“ഒന്നുല്ലെടാ.. എന്റെ കുട്ടിക്ക് ഒന്നുമില്ല.. ബാ അകത്തേക്ക് ഇരിക്കാം… അല്ലെങ്കിലീ കാറ്റടിച്ചുള്ള ബോധവും പോകും..”

 

അതും പറഞ്ഞവൾ ചാരുവിനെ പിടിച്ചു വലിച്ചകത്തേക്ക് കയറ്റി…

 

“നിനക്കെന്താ പ്രാന്തായോ പെണ്ണേ…?

 

അരിച്ചു കയറിയ ദേഷ്യത്തിലവൾ നീതുവിനോട് ചോദിച്ചു…

 

“അയ്യേ നീയിങ്ങനെ ചൂടാവല്ലേ… അതേണ്ടേ കവിളും മൂക്കുമൊക്കെ ചുവന്നു വരുന്നു…”

 

നീതുവതും പറഞ്ഞവളെ മറികടന്നു പോയപ്പോ ചാരുവിനും ഒരു സംശയം.. അവളപ്പോൾ തന്നെ തന്റെ മുറിയിലേക്ക് ഓടി…അലമാരയിൽ തന്നെ ചേർത്തു പിടിപ്പിച്ച വലിയ കണ്ണാടിയുടെ മുൻപിൽ പോയി നിന്നവൾ സ്വയമൊന്ന് പരിശോധിച്ചു…..

 

“ചുവന്ന കവിൾ…!

 

സ്വന്തം കവിളിലൂടെയൊന്നു വിരലോടിച്ചു കൊണ്ടവൾ പറഞ്ഞു. അതേ സമയം തന്നെയവളുടെ മനസ്സിലേക്ക് ആദിത്യൻ പറഞ്ഞ വാക്കുകളും കടന്നു വന്നു………….

 

എല്ലാം കൂടെയായപ്പോ ചാരുവിനു സ്വയമേ തന്നെ നാണം വന്നു മുഖം താഴ്ത്തി…..

 

“ദേ പിന്നേം ചുവപ്പിക്കുന്നു അവളിരുന്നു…”

 

പൊട്ടിച്ചയൊരു പാക്കറ്റ് ലയ്‌സും കൊണ്ടു മുറിയിലേക്ക് കയറിവന്ന നീതു പറഞ്ഞു

 

“ശെരിക്കും ചുവന്നു വരുവോടി…?

 

ഇരു കൈകളും കൊണ്ട് കവിളുമറച്ചുകൊണ്ട് ചാരു ചോദിച്ചു

 

“പിന്നല്ലാണ്ട്… നീ കവിളിൽ വല്ല LED ലൈറ്റും കൊണ്ടാണോടി നടക്കുന്നെ.. നാണം വന്നാലും ദേഷ്യം വന്നാലും ചിരി വന്നാലുമപ്പോ ചുവപ്പിച്ചോളും…നമുക്കുമുണ്ട് ഒരു തേഞ്ഞ കവിള്…. എന്തിനാണോ എന്തോ…”

 

സ്വന്തം കവിളിലൊന്ന് കുത്തി കൊണ്ടവൾ വന്നു ബെഡിലിരുന്നു

 

“ദേ അവിടെ അതിന്റെ പൊടിയൊന്നും ഇട്ടേക്കല്ലേ.. എന്നെകൊണ്ട് വയ്യ രാത്രി മൊത്തമിരുന്നു ഉറുമ്പുകടി കൊള്ളാൻ..”

 

ബെഡിൽ കേറിയിരുന്നു ലൈസ് കൊറിക്കുന്ന നീതിവിനെ നോക്കി ചാരു പറഞ്ഞു… എന്നാലവളുടെ വാക്കുകളെ അപ്പാടെ കാറ്റിൽ പറത്തി പുച്ഛിച്ചുകൊണ്ടവളവിടെയിരുന്നു ബാക്കി കഴിപ്പ് തുടർന്നു

 

“അല്ല നിന്റെ പൂച്ചക്കണ്ണനെ പിന്നെനി കണ്ടോ…?

 

ആദിയെ കുറിച്ചവൾ ചോദിച്ചപ്പോ എവിടെനിന്നോ അരിച്ചു കയറിയ നാണത്തെ മറക്കാൻ എന്നവണ്ണം ചാരു വീണ്ടും തന്റെ കവിളുകളെ പൊതിഞ്ഞു പിടിച്ചു..

 

“മ്മ്… ഇന്നുമവൻ കോളേജിൽ വന്നിരുന്നു…”

 

നീതുവിന് മുഖം കൊടുക്കാതെയവൾ പറഞ്ഞു..

 

“ഓഹോ… അതായിരുന്നല്ലേ ടീച്ചറു കൊറച്ചു മുന്നേ ബാൽക്കണിയിൽ പോയി നിന്ന് സ്വപ്നം കണ്ടോണ്ട് നിന്നത്…. ഞാൻ കരുതിയാ ചെക്കൻ വന്നു നിന്നെ പ്രെപോസ് ചെയ്‌തെന്ന്….അതിന്റെ ഹാങ്ങോവറിൽ നിൽക്കുവാണെന്നല്ലേ ഞാൻ വിചാരിച്ചത്…”

 

വലിയ താല്പര്യമില്ലാത്ത രീതിയിൽ നീതു പറഞ്ഞുകൊണ്ട് ബാക്കി കഴിപ്പ് തുടർന്നു… അവളെടെയാ സംസാരമൊക്കെ കേട്ട് ചാരുവിനു ഉള്ളാലെ ചിരി വന്നെങ്കിലും പെണ്ണിനെയിട്ടൊന്നു കറക്കാമെന്ന് കരുതിയവൾ

 

“ആഹ് ഞാനും ഇന്നവനെയവിടെ കണ്ടപ്പോ ഇതൊക്കെ തന്നാ പ്രതീക്ഷിച്ചത്… പക്ഷെയെന്നെ കണ്ട ഭാവം നടിച്ചില്ലെടി അവൻ..”

 

മുഖത്തൽപ്പം വിഷമം നിറച്ചുകൊണ്ട് ചാരു പറഞ്ഞു

 

“സാരമില്ലെടി… നീ ടീച്ചർ അല്ലേയെന്ന് കരുതികൊണ്ടാവും…”

 

അടുത്തു വന്നിരുന്ന ചാരുവിനെ ആശ്വാവസിപ്പിച്ചു കൊണ്ടു നീതു പറഞ്ഞു

 

“മ്മ് ഉവ്വ… ടീച്ചറെ തന്നെ കേറി പ്രെപ്പോസ് ചെയ്ത മൊതലാ അത്…”

 

സ്വയം പിറുപിറുത്തുകൊണ്ടവൾ പറഞ്ഞു…

 

“നീയെന്തെങ്കിലും പറഞ്ഞൊ..?

 

ചാരുവിന്റെ കുനിഞ്ഞിരുന്നുള്ള മുറുമുറുപ്പ് കേട്ട നീതു ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *