ചാരുലത ടീച്ചർ – 3അടിപൊളി  

 

“ഏയ്യ് ഇല്ല…”

 

“എങ്ങീ ഞാനൊരു കാര്യം ചോദിക്കട്ടെടാ…?

 

അല്പം കൂടെ ചാരുവിനടുക്കലേക്ക് ചേർന്നിരുന്നുകൊണ്ട് നീതു ചോദിച്ചു

 

എന്താ ചോദിക്കാനുള്ളതെന്ന ഭാവത്തിൽ ചാരുവവളെ നോക്കി

 

“എന്തായാലുമാ പൂച്ചക്കണ്ണൻ നിന്നെ വിട്ടത് പോലെയാ…. അങ്ങനെയാണേൽ എനിക്കൊന്നും സെറ്റ് ആക്കി തരുവോയെന്ന് അറിയാനാ..”

 

പതിവിലും നാണത്തോടെ നീതു പറഞ്ഞു നിർത്തി… എന്നാലും ചാരുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് പുള്ളിക്കാരിയുടെ ഇരുത്തം…. നിലത്തൊരുപറ അരിയിട്ടു കൊടുത്താലവളതിൽ കാൽ വിരലുകൊണ്ട് കോലം വരക്കുമെന്ന് വരെ ചാരുവിനു തോന്നിപ്പോയി… അത്രക്കും നാണം

 

“എന്ത് ചെയ്യാനാടി ഞാൻ… അവനെന്തായാലും നിന്നെ നോക്കുമെന്ന് പോലുമെനിക്ക് തോന്നുന്നില്ല…”

 

വല്ലാത്തൊരു ദീർഘനിശ്വാസമെടുത്തുകൊണ്ട് ചാരു പറഞ്ഞു… എന്നാൽ നീതുവാകട്ടെ ഇവളിതെന്ത് തേങ്ങയാ പറയുന്നതെന്ന ഭാവത്തിലവളെ നോക്കി…

 

“അതെന്നാടി എന്നെക്കാണാൻ കൊള്ളില്ലേ. നിന്നെപ്പോലെ ലൈറ്റ് പിടിപ്പിച്ച കവിളൊന്നും ഇല്ലന്നെ ഉള്ളു… ബാക്കിയെല്ലാം ഒരുപോലല്ലേ…”

 

സ്വയം സംശയത്തോടെ നെഞ്ചും തള്ളി പിടിച്ചവൾ ചോദിച്ചു…

 

“കണ്ടോ…ഞാൻ ഒന്നെണീറ്റ് നിന്നാൽ നമ്മടെ രണ്ടു പേരുടെയും ഒരേ സൈസ് ആണെന്നേ തോന്നു…”

 

വിരിച്ചു പിടിച്ച മുലയുടെ തള്ളിച്ചയും നോക്കി നീതു പറഞ്ഞു

 

“പൊക്കോണം അസത്തെ.. അവനെന്റെ മൂടും മുലയും നോക്കിയാ പ്രൊപോസ് ചെയ്‌തെന്ന് നിന്നോടാരാ പറഞ്ഞെ…”

 

സ്വന്തം മാറിടത്തിലേക്ക് ഒന്ന് നോക്കിക്കൊണ്ട് ചാരു ചോദിച്ചു…

 

“പ്രൊപ്പോസൊ…. ഇതൊക്കെ എപ്പോ… ഏഹ് പറയെടി തക്കാളിക്കുരുവി… ഞാനറിയാത്ത എന്താ ഇന്ന് കോളേജിൽ നടന്നെ. ?

 

ചാരുവിനെ പിടിച്ചു ബെഡിലേക്ക് തള്ളി കൊണ്ടവൾ ചോദിച്ചു… പെട്ടെന്നുള്ള നീതുവിന്റെയാ പ്രവർത്തിയിൽ ചാരു ബെഡിലേക്ക് വീണു.. അതേ സമയം തന്നെ നീതു ചാടി ക്കേറിയവളുടെ അരക്കെട്ടിൽ കയറിയിരുന്നു…..

 

“ദേ കളിക്കല്ലേ പെണ്ണേ എനിക്ക് ശ്വാസം മുട്ടുന്നുണ്ടേ..”

 

നീതുവിന്റെ ഇരുത്തവും നോക്കിയൊരു ചിരിയോടെ ചാരു പറഞ്ഞു… എവടെന്ന്… നീതുവതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ലായെന്ന ഭാവത്തിൽ ഇരിക്കുവാണ്

 

“പറയെടി മോളെ… നിന്റെ ചെക്കനെന്താ പറഞ്ഞെയിന്ന്..?

 

ചുണ്ട് രണ്ടും കടിച്ചു പിടിച്ചു വല്ലാത്തയൊരു ഭാവത്തോടെ നീതുവവളെ നോക്കി ചോദിച്ചു

 

“നീയെന്നെ തിന്നുമോടി…?

 

നീതുവിന്റെ കാളിമൊത്തം കണ്ട ചാരു ചിരിയോടെ ചോദിച്ചു

 

“വേണ്ടി വന്നാൽ കൊന്നെന്നുമിരിക്കും…ഇരുപത്തഞ്ചാമത്തെ വയസ്സിലേ ചത്തു മണ്ണടിയണ്ടായെങ്കിൽ പറ… ഇന്നെന്താ കോളേജിൽ വച്ചു നടന്നെ…”

 

എന്നാലിതൊന്നും കേട്ടിട്ടും വെറും ചിരിയോടെ കിടക്കുന്ന ചാരു അവളെ നോക്കി ഇടം കണ്ണടച്ചു പറഞ്ഞു

 

“സീക്രട്ടാ…!!!!!

 

“അവളടൊരു സീക്രട്ട്… പറയടി തെണ്ടീ…”

 

എന്നലറിക്കൊണ്ട് നീതു താഴെ കിടക്കുന്ന ചാരുവിന്റെ വലത്തേ മുലയിൽ കേറി അമർത്തി

 

“അയ്യോ..!!!!

 

പെട്ടെന്നുള്ളയ പിടിയിലൊന്ന് ഞെട്ടിത്തരിച്ചു പോയ ചാരു ബെഡിൽ നിന്നെണീക്കാൻ ശ്രമിച്ചു…

 

“നീ പണഞ്ഞിട്ട് പോയാ മതി…”

 

അട്ടഹസിച്ചു ചിരിച്ചുകൊണ്ട് നീതുവളെ വീണ്ടും പിടിച്ചു കിടത്താൻ നോക്കി

 

“പറയാം.. പറയാം…..”

 

ഒടുക്കം ഗതികെട്ടതു പോലവൾ പറഞ്ഞു

 

“Good girl… വേഗന്ന് പറഞ്ഞാൽ നമുക്ക് വേഗന്ന് തന്നെ കിടന്നുറങ്ങാം…”

 

ചാരുവിനൊരു പ്രോത്സാഹനം നൽകികൊണ്ട് നീതു പറഞ്ഞു…എന്നാൽ ചാരുവാകട്ടെ പെട്ടെന്നെന്തോ ഓർത്തത് പോലെ സീലിങ്ങിലേക്ക് നോക്കി കിടന്നുകൊണ്ട് പറഞ്ഞു

 

“എനിക്കുറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ലെടി….”

 

“അതെന്ന…?

 

സംശയത്തോടെ നീതുവവളെ നോക്കി

 

“അറിയില്ല… എന്റെയുറക്കമെല്ലാം അവൻ കൊണ്ടു പോയെടി…”

 

ആദിയെ കുറിച്ചുള്ള ഓർമ്മയിലവളുടെ കണ്ണുകൾ നാണത്തോടെ കൂമ്പിയടഞ്ഞു

 

“ചാരുവേ… നീ കാര്യമായിട്ടാണോടി…?

 

പെട്ടെന്ന് അവളുടെ ദേഹത്ത് നിന്നറങ്ങി മാറി കിടന്നുകൊണ്ട് നീതു ചോദിച്ചു… പിറകെയൊരു പയ്യൻ നടക്കുന്നുണ്ടെന്ന് മാത്രമേ നീതുവും അതുവരെ ചിന്തിച്ചിരുന്നുള്ളു.. പക്ഷെ ചാരുവിനും തിരിച്ചൊരിഷ്ടം തോന്നുമെന്ന് ഒരിക്കൽ പോലുമവൾ കരുതിയിരുന്നില്ല….

 

“മ്മ്… ഇന്നവൻ കോളേജിൽ വന്നിരുന്നു… എന്നെ കാണാൻ വേണ്ടി മാത്രം… സ്റ്റാഫ് റൂമിന്റെ വെളിയിൽ കിടന്നവൻ പരുങ്ങുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയത കക്ഷിയെന്നെ തന്നെ തേടി വന്നതാണെന്ന്…”

 

“എന്നിട്ടോ…?

 

ബാക്കിയറിയാനുള്ള ത്വരയോടെ നീതു ഒരു കൈകൊണ്ടു തലക്ക് താങ്ങു കൊടുത്തിട്ട് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു

 

“എന്തൊക്കെ പറഞ്ഞാലും ഞാനവന്റെ ക്ലാസ്സ്‌ ടീച്ചർ അല്ലേ… അതുകൊണ്ട് തന്നെ വായിനോക്കാൻ മാത്രമായിരിക്കും അവന്റെയുദ്ദേശമെന്ന് കരുതിയാ ഞാനവിടേക്ക് ചെന്നത്… പാവത്തിനാണേൽ എന്നെ കാണുമ്പോളെ വിയർക്കാനും വിറക്കാനുമൊക്കെ തുടങ്ങുമെടി… ഒന്ന് കളിപ്പിച്ചു വിടാമെന്ന് കരുതി ഞാനും നിന്നു…”

 

“എന്നിട്ടു കളിപ്പിച്ചോ…?

 

ഒരാക്കി ചിരിയോടെ നീതു ചോദിച്ചു…

 

“ഹ്മ്മ്… അവനെ പറ്റിക്കാൻ ചെന്ന എന്റെ മനസ്സെടുത്തവനൊരു കളി കളിച്ചു…!

 

നാണം നിറഞ്ഞ മുഖവുമായി മുകളിലേക്ക് തന്നെ നോക്കി കിടന്ന ചാരുവിനെ കണ്ട നീതും പിന്നേം ചോദിച്ചു

 

“തെളിച്ചു പറയെടി പോത്തേ…?

 

“തെളിച്ചും മറിച്ചും പറയാൻ ഒന്നുമില്ല… അവൻ വന്നെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു… ഒരുപാട് ഇഷ്ടമാണെന്ന്….. ആള് വീട്ടിലൊക്കെ ചോദിച്ചെന്ന പറഞ്ഞെ… അവർക്കൊക്കെ സമ്മതമാണെന്ന് ഇവനാരെ ഇഷ്ടപ്പെട്ടാലും….”

 

“ന്നിട്ട് നീയെന്തു പറഞ്ഞു..?

 

“ഞാൻ എന്ത് പറയാനാ നീതുവെ.. വായിൽ നാവു കിടക്കുന്നുണ്ടോ എന്ന് പോലുമെനിക്ക് അറിയാത്ത പോലെയായി…. അവനെന്റെ കയ്യിൽ പിടിച്ചതൊന്നും ഞാനറിഞ്ഞില്ല…. പിന്നെ നീ പറഞ്ഞത് പോലെ തന്നെ തക്കാളി പോലെ ചുവന്ന കവിളാണെന്ന് പറഞ്ഞവിടെയും തലോടി….”

 

“ആഹ് ബെസ്റ്റ്… ബസ്സില് വച്ചു പുറത്തു തട്ടിയെന്ന് പറഞ്ഞല്ലെടി നീ കഴിഞ്ഞമാസമൊരുത്തന്റെ അണപ്പല്ലടിച്ചു പറിച്ചത്… എന്നിട്ടിപ്പോ എങ്ങു നിന്നോ വന്നൊരുത്തൻ കവിളും പിടിച്ചു പോയെന്ന് പറഞ്ഞിരുന്നു കുളിരു കോരുന്നു… ഇതേ.. ഇതൊണ്ടല്ലോ അസുഖം മറ്റേതാ..”

 

“മറ്റേതോ…?

 

സംശയം നിറഞ്ഞ കണ്ണുകളുമായി ചാരു അവളെ നോക്കി

 

“ആ മറ്റേത് തന്നെ… പ്രേമം… പ്രേമം തലക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ആണെന്ന വല്യ വല്യ ആൾക്കാരൊക്കെ പറയണത്… ഒള്ള ബോധവും പോയി ഏത് നേരവും സ്വപ്നലോകത്തായിരിക്കുമവർ…”

Leave a Reply

Your email address will not be published. Required fields are marked *