മഴ ഒന്ന് ശാന്തമായി പക്ഷെ മനസ്സോ?…
ഓരോന്ന് ആലോചിച്ചു പതിയെ ഞാൻ ആ കിടക്കയിലേക്ക് മറിഞ്ഞു. ഒറങ്ങാൻ സമയം വേണ്ടി വന്നില്ല.
മുഖത്ത് നല്ല വെയിൽ പതിക്കുന്നുണ്ട് രാവിലെ ആയിരിക്കുന്നു…..
ഞാൻ സമയം ഫോണിൽ നോക്കി പത്ത്‌മണിയായിരിക്കുന്നു. സാധാരണ ചേച്ചിമാർ ആരെങ്കിലും വിളിക്കാൻ വരേണ്ടതാണ് പക്ഷെ ആരും തന്നെ വന്നില്ല. ഇന്നലെ നടന്നതൊക്കെ ഞാൻ വീണ്ടും ഓർത്തു. ഉള്ളിൽ ഇപ്പോഴും ഒരു പിടപ്പ്
ഒന്ന് കുളിക്കാം മൈൻഡ് ഒന്ന് ഫ്രഷ് ആവും. അങ്ങനെ കുളി കഴിഞ്ഞു എന്നാലും……
അടിയിലേക്ക് പോകണോ ഇപ്പൊ തന്നെ എല്ലാവരും അറിഞ്ഞു കാണും. അവരായിട്ട് തന്നെ പുറത്താക്കേണ്ട.
ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്യാൻ തീരുമാനിച്ചു എന്തായാലും ഇനി ഇവിടെ നിൽക്കേണ്ട. എങ്ങോട്ടെങ്കിലും പോവാം ചേച്ചിമാർ അല്ലെ കുറച്ച് ദിവസം കഴിയുമ്പോൾ മറക്കുമായിരിക്കും.
അങ്ങനെ ബാഗ് ഒക്കെ പാക്ക് ചെയ്യുമ്പോൾ ആണ് കതകിൽ ഒരു മുട്ട് കേൾക്കുന്നേ. അവളുടെ ചേട്ടന്മാർ ആയിരിക്കണം തല്ലാൻ വന്നതായിരിക്കും…..
ഞാൻ എന്തായാലും ഡോർ തുറക്കാൻ തന്നെ വിചാരിച്ചു
“ചായ…..” വൈശാകി ആണ് കൂടെ ഇഷയും ഉണ്ട്
“എനിക്ക് വേണ്ട ” ബാഗ് പാക്ക് ചെയ്യൽ തുടർന്നുകൊണ്ട് ഞാൻ പറഞ്ഞു
ഇഷ:”നീ ഈ ബാഗും പാക്ക് ചെയ്തോണ്ട് ഇത് എങ്ങോട്ടാ….”
ഞാൻ:”ചേച്ചി അന്ന് ചോദിച്ചില്ലേ ഇങ്ങോട്ട് വന്നത് നല്ല തീരുമാനം ആയിരുന്നോ എന്ന്. അന്ന് എനിക്ക് അതിനുള്ള മറുപടി അറിയില്ലായിരുന്നു പക്ഷെ ഇപ്പൊ അറിയാം. അല്ല…. ഞാൻ ഇങ്ങോട്ട് വന്നത് ഒരു മോശം തീരുമാനം ആണ്…..”
വൈശു:”ഇങ്ങനെ ഒക്കെ പറയാനും ചെയ്യാനും ഇതിനും മാത്രം എന്താ ഇവിടെ ഉണ്ടായേ….. ഇന്നലെ നടന്നതിനു ആണോ…”
പെട്ടന്ന് ഞാൻ ഒന്ന് സ്തംഭിച്ചു. എല്ലാരും അറിഞ്ഞിരിക്കുന്നു…
ഞാൻ:”ഓഹ് അപ്പൊ എല്ലാവരും അറിഞ്ഞു ലെ 🙂”
എന്റെ ശബ്ദത്തിലെ പതർച്ച ഞാൻ അറിഞ്ഞു….
ഇഷ:”മോനെ നീ ഒന്ന് അടങ്ങ്. ആരും അറിഞ്ഞിട്ടില്ല… അതൊക്കെ ദേവുചേച്ചി പറഞ്ഞ് സോൾവ് ആക്കിയിരിക്കണം. ഞങ്ങളും നിന്റെ ചേച്ചിമാരും അല്ലാതെ വേറെ ആരും ഒന്നും അറിഞ്ഞിട്ടില്ല
കല്ലുവും ആരോടും പറഞ്ഞിട്ടില്ല അവളുടെ ഏട്ടന്മാരോടും പോലും. അവളുടെ ഏട്ടന്മാർ അറിഞ്ഞാൽ അവർ വെറുതെ നിൽക്കും എന്ന് തോന്നുന്നുണ്ടോ.”
“പിന്നെ നിങ്ങൾ എങ്ങനെ അറിഞ്ഞു ”
“അതൊക്കെ അറിഞ്ഞു നീ ആ ബാഗ് ഒക്കെ അവിടെ വച്ച് ആദ്യം ഈ ചായ കുടിക്ക്. ബാക്കി ഒക്കെ പിന്നെ സംസാരിക്കാം….”
“ഞാൻ…. ഞാൻ ഇല്ല ചേച്ചി. ഞാൻ ഇവിടെ നിന്നാൽ ശരി ആവില്ല. എന്റെ ചേച്ചി പോലും എന്നെ ആദ്യമായി തല്ലി. അവർ ഒക്കെ വെറുക്കുന്നുണ്ടാവും എന്നെ ”
വൈശു:”നീ അങ്ങനെ ഒന്നും ചിന്തിക്കാതെ നിനക്ക് ചേച്ചിമാർ ആയിട്ട് ഞങ്ങളും ഇല്ലേ പോരാത്തതിന് ഒരു അനിയത്തിയും 😊”
ചേച്ചി പറഞ്ഞത് ശെരിക്കും എന്റെ മനസ്സിൽ കൊണ്ടു. ഇവരെ കുറിച്ചാണോ ഞാൻ വേണ്ടാത്തതൊക്കെ ചിന്തിച്ചേ
“അല്ല നിങ്ങൾക്ക് എന്നോട് ഒന്നും ദേഷ്യം തോന്നുന്നില്ലേ…..”
“അതാ പറഞ്ഞെ അതൊക്കെ പിന്നെ സംസാരിക്കാം…. ഇപ്പോ മോൻ വാ…. നമ്മുക്ക് അടിയിലോട്ട് പോവാം…”
ഇഷ വന്നെന്റെ ബാഗ് പാക്ക് ചെയ്യൽ ഒക്കെ നിർത്തിച്ചു ബാഗ് സൈഡിലോട്ട് വച്ചു
ശേഷം അവരുടെ കൂടെ താഴേക്ക് ചെന്നു
അച്ഛന്മ്മാരെ ഒന്നും കാണുന്നില്ല അമ്മമാർ അടുക്കളയിലാണ് മുത്തശ്ശി റൂമിലും ബാക്കി ഉള്ളവർ ഹാളിൽ ഉണ്ട്
ഞാൻ ആദ്യം തിരഞ്ഞത് കല്ല്യാണിയേ ആണ്. അവൾ ഒരു സോഫയിൽ ഇരിക്കുന്നുണ്ട് കൂടെ കാർത്തു ചേച്ചി ഉണ്ട് അവർ കാര്യമായി എന്തോ സംസാരിക്കുകയാണ്.
ബാക്കി ഉള്ളവരും കൂട്ടം കൂടി സംസാരിക്കുന്നുണ്ട് അതിൽ എന്റേ ചേച്ചിമാരും അവളുടെ ചേട്ടന്മാരും ഉണ്ട്.
ഞാനും ഇഷയും വൈശുവും ഒന്ന് മാറി ഇരുന്നു. താര അവരുടെ ഒപ്പം ആണ്. ആരും എന്നെ മൈൻഡ് ചെയ്യുന്നില്ല എന്ന് മനസ്സിലായി. നന്ദു ചേച്ചി ഇടക്ക് ഇടക്ക് നോക്കും. പാവം.
