ബാക്കി ഉള്ളവർക്ക് ഒരു മൈൻഡും ഇല്ല ഞാൻ അത് പ്രതീക്ഷിച്ചത് തന്നെ ആണ്. ഒരുകണക്കിന് അതും നല്ലതാണ്.അവളുടെ ചേട്ടന്മാർ ജസ്റ്റ് ഒന്ന് നോക്കി എന്നല്ലാതെ അവിടെയും കാര്യമായ മുഖവ്യത്യാസം ഇല്ല അവർ അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായി
“അല്ല ഇവളുടെ ചേട്ടന്മാർ എങ്ങനെ ആണ്”
ഞാൻ വൈശു ചേച്ചിയോടായി ചോദിച്ചു
“ആ കാണുന്നതാണ് അരുൺ ” നമ്മടെ മറ്റേ പ്രഭാസ് ഇല്ലേ അവനെ നോക്കി പറഞ്ഞു
“അവനാണ് മൂത്തത് എന്റെയും നിന്റെ ദേവുചേച്ചിയെക്കാളും ഒരു വയസിന് മൂത്തതാണ്. ആളൊരു പോലീസ് ആണ്….”
സിവനേ…….😐സുരാജിന്റെ അവസ്ഥ ആയിരുന്നു എനിക്ക്…അല്ല ഞാൻ എന്തിന് പേടിക്കണം. പീഡിപ്പിച്ചിട്ടൊന്നും ഇല്ലല്ലോ ചെറുതായി ഒന്ന് തല്ലി എന്നല്ലേ ഉള്ളു….
അത് അല്ല ഇവൾടെ കഴുത്തിലെ പാട് ഒക്കെ എവിടെ…. ഇത്രം വേഗം അതൊക്കെ പോയോ…
ആഹ്ഹ് വെറുതെ അല്ല സംഭവം അപ്പൊ ഞാൻ പതുക്കെയേ പിടിച്ചിട്ടുള്ളു. അവളുടെ ശരീര പ്രകൃതി കാരണം ചുവന്നതാവും.
ആശ്വസിക്കാൻ ഓരോരോ കാരണങ്ങളെ…..
“അത് അർജുൻ ആൻഡ് നീരജ് ട്വിൻസ് ആണ് അവർ രണ്ടുപേരും ഒരു സ്റ്റാർട്ടപ്പ് തുടങ്ങിട്ടുണ്ട് അത്യാവശ്യം ഫേമസ് ആണ്. പിന്നെ ഉള്ളതാണ് നവീൻ അവനെ നീ ചെലപ്പോ കണ്ടിട്ടുണ്ടാവും സിനിമയിൽ ഒക്കെ ഉണ്ട് ഫേമസ് ആണ്”
ഓഹ് ഞാൻ ഒന്നും കണ്ടിട്ടില്ല. എന്നാലും ഞാൻ അതല്ല വിചാരിക്കുന്നെ. ഞങ്ങടെ ഫാമിലി പോലെ ആണ് അവരുടെ ഫാമിലിയും. പറഞ്ഞ് പ്ലാൻ ചെയ്ത് പ്രസവിച്ച പോലെ…. എന്താണോ എന്തോ….
മുറ്റത് ഒരു കാറിന്റെ ശബ്ദം കേൾക്കാം…അച്ചന്മാർ ആണ് കൂടെ ഒരു വയസ്സായ ആളും പിന്നെ രാജീവനും. അപ്പൊ ഇതാണ് മെയിൻ തിരുമേനി ദി ഗ്രേറ്റ് ഇരവിൽ മാണിക്യൻ… കണ്ടാൽ തന്നെ പേടി തോന്നും കള്ള താടിയേ.
വണ്ടിയുടെ ശബ്ദം കേട്ടിട്ടാവണം അടുക്കളയിൽ നിന്നും സ്ത്രീ ജനങ്ങളും എത്തിച്ചേർന്നു…
“ദീപ്തി അമ്മയെ കൂട്ടി വരു”ചന്ദ്രമാമൻ ചിറ്റയോടായി പറഞ്ഞു
അങ്ങനെ എല്ലാരും എത്തിച്ചേർന്നു. മാണിക്യനെ കണ്ടതും വയസ്സായ എല്ലാവരുടേം മുഖത്ത് ഒരു സന്തോഷവും ആദരവും ഞാൻ കണ്ടുഇയാൾ അത്ര വലിയ സംഭവം ആണോ. ഞാൻ എന്നോട് തന്നെ ചോദിച്ചു.
“അഹ്.. മാണിക്യ സുഖം തന്നെ അല്ലെ…”മുത്തശ്ശി ആയിരുന്നു ചോദിച്ചത്…
“സുഖം” അയാൾ മറുപടി പറഞ്ഞു മുത്തശ്ശിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി
ശേഷം ആ വിശാലമായ ഹാളിന്റെ നടുക്കായി സ്ഥാനം ഉറപ്പിച്ചു…..
“കാര്യങ്ങൾ ഒക്കെ ഇവർ പറഞ്ഞിരുന്നു അപ്പോൾ ഇവിടെ രണ്ടുപേർക്കാണ് പ്രശ്നം ലെ…..” അയാൾ കവടി നിരത്തി ആരോടെന്നില്ലാതെ ചോദിച്ചു….
“അതെ ” അമ്മയുടെ വക ആയിരുന്നു മറുപടി….
“എന്തായാലും ഞാൻ ഇവരുടെ ജാതകങ്ങൾ ഒന്ന് നോക്കട്ടെ ”
പിന്നെ പറയണ്ടല്ലോ കണ്ണടച്ചു തിരിക്കലായി മറിക്കലായി അവസാനം ആ കണ്ണ് ഒന്ന് തുറന്നു….
“ഈ കുട്ടിയുടെ ജാതകത്തിൽ 24 വയസ്സ് കഴിഞ്ഞാൽ ആയുസ് കാണുന്നില്ല….. ” കല്ല്യാണിയേ നോക്കി അയാൾ പറഞ്ഞു…
ട്വിസ്റ്റ്…. ട്വിസ്റ്റ്……
ഇവൾ അങ്ങനെ ഒന്നും ചാവില്ല ആരെങ്കിലും തല്ലിക്കൊന്നാൽ മാത്രെ ഉള്ളു😤
“ഇനി ഈ പയ്യന്റെ കാര്യം ആണെങ്കിൽ. രാജീവൻ പറഞ്ഞായിരുന്നു നിങ്ങളുടെ വീട്ടിൽ വന്നതിനെ പറ്റി. ഇയാളുടെ ജാതകവും ഒരു അപൂർവ ജാതകമാണ് കൂടുതൽ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കുന്നില്ല
ഒരു മൂന്ന് മാസം കൂടെ കഴിഞ്ഞാൽ ഇവിടുത്തെ കാവിലെ ഉത്സവമാണ് അത് വരെ നിങ്ങൾ ഇവിടെ ഉണ്ടാവണം
ഈ മൂന്നുമാസം കൊണ്ട് ഒരുപാട് സംഭവ വികാസങ്ങൾ അരങ്ങേറും. നിങ്ങൾ ഇവിടെ ഉണ്ടായാൽ മാത്രമേ എനിക്ക് നിങ്ങളെ സംരക്ഷിക്കാൻ കഴിയു….”
എല്ലാവരുടെ മുഖത്ത് ഒരു ഭയം കാണാം. എനിക്ക് ഇതെല്ലാം കണ്ടിട്ട് ചിരി ആണ് വന്നത്. ഇതെന്താ വല്ല നാടകവും മറ്റോ ആണോ. അയാളുടെ ഒരു അപൂർവ ജാതകം
“തിരുമേനി ഇതിനെന്താ ഒരു പ്രതിവിധി”
“എനിക്ക് അനന്ത ലക്ഷ്മി അമ്മ ആയിട്ടൊന്നു ഒറ്റക്ക് സംസാരിക്കണം”
