“അവന്റെ ഒരു പഞ്ഞിക്കെട്ട് വാ ഇങ്ങോട്ട്” അതും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ച് നടക്കാൻ തുടങ്ങി…..
ക്ഷേത്രം എത്തി അവർ ഞങ്ങളെ കാത്തു നിൽക്കുകയാണ്…… ചേച്ചിമാർ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട് കാരണം വൈശു എന്റെ കയ്യിൽ തന്നെ പിടിച്ച് നിൽക്കുകയാണ് അത് അവർക്ക് അത്ര സുഖിച്ചിട്ടില്ല…… ഞാൻ കൈ കുറച്ചൂടെ മുറുക്കെ പിടിച്ചു അവരെ കാണിക്കാൻ തന്നെ…. 😏
അതിനു ശേഷം എല്ലാവരും തൊഴാൻ പോയി…. മനുഷ്യനാണ് ദൈവം എന്ന് വിശ്വസിക്കുന്ന എനിക്ക് ബാക്കി ഉള്ള ദൈവങ്ങളിൽ വിശ്വാസം ഉണ്ടായിരുന്നില്ല. ദേവു ചേച്ചിക്കും അങ്ങനെ ആണ്. എല്ലാവരും തൊഴാൻ പോയപ്പോൾ ഞാനും ചേച്ചിയും മാത്രമായി അവിടെ.അമ്മയ്ക്കും അച്ഛനും ഞങ്ങടെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ ഞങ്ങളെ കൂടുതൽ നിർബന്ധിച്ചില്ല… നിർബന്ധിച്ചിട്ട് കാര്യം ഇല്ല എന്ന് കരുതിയിട്ടാവണം….
ഞങ്ങൾക്കിടയിൽ മൗനം തന്നെ ആണ്…
ഞാൻ കുറച്ച് മാറി കാണുന്ന ആൽമരത്തിന്റെ ചുറ്റുമുള്ള ഇരുപ്പിടത്തിൽ ചെന്നിരുന്നു. ചേച്ചിയും എന്റെ പിന്നാലെ വരുന്നു എന്നുള്ളത് എനിക്ക് നോക്കാതെ തന്നെ അറിയാൻ കഴിഞ്ഞിരുന്നു…. എനിക്ക് കുറച്ചൊക്കെ ഒരു സന്തോഷം തോന്നി….
ഞാൻ അവിടെ പോയി ഇരുന്നു അത്യാവശ്യം വലിപ്പമുള്ള ആൽ ആയത്കൊണ്ട് തന്നെ ഇരിക്കാനും വലിയ സ്ഥലമുണ്ടാക്കിയിരുന്നു അതിന് ചുറ്റും…..
ഞാൻ ഇരുന്നതിന്റെ തൊട്ടടുത്തായി ചേച്ചിയും ഇരുന്നു. ചേച്ചിയുടെ മുഖത്ത് ഒരു തരം കള്ള ചിരി കാണാം….
ചേച്ചി ഇരുന്നതും ഞാൻ കുറച്ചു നീങ്ങി ഇരുന്നു. അത് കണ്ടിട്ടാവണം ആ ചിരി പോയി മുഖത്ത് ചെറിയ ഒരു ദേഷ്യം വന്നു. എന്നിട്ട് ചേച്ചിയും എന്റെ അടുത്തേക്ക് നീങ്ങി വന്നു….. ഞാൻ വീണ്ടും നീങ്ങി ഇരിക്കാൻ തുനിഞ്ഞതും. ചേച്ചിയുടെ കൈപിടി എന്റെ കയ്യിൽ വീണിരുന്നു….
“എന്താടാ നിനക്ക് എന്റെ അടുത്ത് ഇരുന്നാൽ. അതോ നിനക്ക് നിന്റെ വൈശു ചേച്ചിയെ മാത്രമേ പറ്റുള്ളോ….😡”
കക്ഷി കുറച്ചു കലിപ്പിൽ തന്നെ ആണ് അത് പറഞ്ഞത്. ഞാൻ മറുപടി പറയാൻ പോയില്ല…. ചേച്ചി എന്റെ മറുപടി കാത്ത് എന്നെ തന്നെ നോക്കി ഇരിപ്പാണ്….
ഞാൻ ഒന്നും പറയില്ല എന്ന് കണ്ടിട്ടാവണം പുള്ളിക്കാരി തന്നെ മുൻകൈ എടുത്തു സംസാരിക്കാൻ
ചേച്ചി എന്റെ കയ്യിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു. സത്യം പറഞ്ഞാൽ എന്റെ കണ്ണൊന്നു നിറഞ്ഞിരുന്നു. ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ…..
“സിദ്ധൂട്ടാ ചേച്ചിയോട് പിണക്കമാണോ…..”
ചേച്ചി എന്റെ തോളിലേക്ക് തല ചായ്ച്ചാണ് പറഞ്ഞത് ചേച്ചിയുടെ സ്വരത്തിലേ പതർച്ച ഞാൻ അറിയുന്നുണ്ടായിരുന്നു. എനിക്ക് അത് സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമായിരുന്നു. എന്നെ പ്രസവിച്ചത് അമ്മ ആണെങ്കിലും എന്നെ നോക്കി വലുതാക്കിയത് എന്റെ ചേച്ചിമാർ ആണ്. അവർ ഞാൻ കാരണം വിഷമിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയാവുന്നതിനും അപ്പുറമാണ്. ആ ഒരു നിമിഷം എനിക്ക് ഉണ്ടായിരുന്ന എല്ലാം പ്രശ്നങ്ങളും പരിഭവങ്ങളും ഒരു കാറ്റിൽ അലിഞ്ഞു പോയി….
ഞാൻ ചേച്ചിയുടെ കൈ എന്റെ ഉള്ളം കയ്യിൽ പിടിച്ചു പതിയെ തലോടി…. എന്നിട്ട് എന്റെ തല പതുക്കെ ചേച്ചിയുടെ തലയിലേക്ക് തല ചായ്ച്ചു
“ഇല്ല ”
ചേച്ചിയോട് പിണക്കമാണോ എന്നുള്ള ആ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് അത്രയും നേരം വേണ്ടി വന്നിരുന്നു…..
“ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്റെ കുട്ടിയെ അടിച്ചു പോയതാ….. ചേച്ചിയോട് ക്ഷമിക്കട…… നീ ഇനിയും ഞങ്ങളോട് മിണ്ടാതെ ഇരിക്കല്ലേടാ… നിനക്ക് എന്നോട് ഇനിയും ദേഷ്യമുണ്ടെങ്കിൽ അവരോടെങ്കിലും മിണ്ടടാ മോനെ…. അവർക്ക് ഒക്കെ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഇത്. അവർ പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളു”
ചേച്ചി പറഞ്ഞതും ഒരു തുള്ളി കണ്ണുനീർ എന്റെ കയ്യിൽ പതിച്ചിരുന്നു.അതെ എന്റെ ദേവൂസ് കരയുകയാണ്. നെഞ്ചോക്കെ നീറുന്ന പോലെ ഒരു പക്ഷെ അന്ന് ചേച്ചി എന്നെ അടിച്ചതിലും വേദന ആയിരുന്നു…. എനിക്ക് ഈ ഒരു നിമിഷം സമ്മാനിച്ചത്
