ദേഷ്യം ഇല്ലാ എന്നെ പറഞ്ഞിട്ടുള്ളു. സമ്മതം ആണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് അങ്ങനെ അങ്ങട്ട് സമ്മതിക്കാനും പറ്റില്ല
ഞാൻ :”നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് എന്റെ സമ്മതം ഇല്ലാതെ എന്റെ കല്ല്യാണം ഉറപ്പിച്ചത്. ഈ കല്ല്യാണം നടക്കില്ല അത് നിങ്ങൾ ആര് എന്തൊക്കെ പറഞ്ഞാലും. ഇതിൽ കൂടുതൽ എനിക്ക് പറയാൻ താൽപ്പര്യം ഇല്ലാ… ചോദിക്കാനും ആരും വരണ്ട….”
അമ്മ :”സിദ്ധു നിന്റെ ഇഷ്ടത്തിന് ഞങ്ങൾ ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല പക്ഷെ മോനെ ഇത് അമ്മടെ കുട്ടി സമ്മതിക്കണം. അല്ലെങ്കി പിന്നെ നീ ഇനി എന്നെ കാണില്ല”
തള്ള സ്ഥിരം അടവ് ഇറക്കാൻ തുടങ്ങി. ഇതും കൂടെ ചേർത്ത് ഒരു ആയിരം പ്രാവശ്യം എങ്കിലും സെയിം ഡയലോഗ് എന്നോട് പറഞ്ഞിട്ടുണ്ടാവും. ഇതും എനിക്ക് അങ്ങനെ തോന്നിയുള്ളു. അത് കൊണ്ട് എനിക്ക് അതൊന്നും കാര്യം ആയി തോന്നിയില്ല
ഞാൻ :”വേണ്ട…. ഞാൻ പൊക്കോളാം ഞാൻ ഇവിടെ നിൽക്കുമ്പോൾ അല്ലേ.. നിങ്ങൾക്ക് ഇങ്ങനെ ഒക്കെ ചിന്തിക്കാനും ചെയ്യാനും കഴിയുള്ളു. ഞാൻ ഇവിടെ നിന്നും പോയേക്കാം അപ്പോൾ പ്രശ്നം ഇല്ലല്ലോ”
ഞാൻ ഇവിടെ നിന്നും പോവാൻ തന്നെ തീരുമാനിച്ചാണ് ഇങ്ങോട്ട് വന്നത്. പക്ഷെ അത് എങ്ങനെ പറയും എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനേക്കാൾ നല്ല അവസരം ഇനി കിട്ടാത്തോണ്ട് ഞാൻ അത് ഇപ്പോൾ തന്നെ അവതരിപ്പിച്ചു
“മോനെ…….”
ഞാൻ റൂമിലോട്ട് പോവാൻ തുനിഞ്ഞതും പുറകിൽ നിന്നൊരു വിളി
ഞാൻ തിരിഞ്ഞു നോക്കി
ലക്ഷ്മി ആന്റി ആണ്…….
“മോനെ…ഞങ്ങടെ ജീവൻ ആണ് കല്ലു അവൾ ഇല്ലാത്ത ഒരു ലോകത്തെ പറ്റി പോലും ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയില്ല. എനിക്ക് അറിയാം ഞാൻ മോനോട് ഒരു വലിയ കാര്യം ആണ് ചോദിക്കുന്നത് എന്ന്. പക്ഷെ മോൻ ഈ അമ്മക്ക് വേണ്ടി ഒന്ന് സമ്മതിക്കണം.”
ഇത്രയും പറഞ്ഞപ്പോഴേക്കും ആന്റി കരയാൻ തുടങ്ങിയിരുന്നു.
കണ്ടു നിൽക്കുന്ന ആർക്കും സഹിക്കാൻ പറ്റാത്ത ഒരു രംഗം ആയിരുന്നു അത്. തന്റെ മകൾക്ക് വേണ്ടിയുള്ള ഒരു അമ്മയുടെ കണ്ണുനീർ. അവരുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ ഞാനും ഒരു തെറ്റുകാരൻ ആണ് എന്നുള്ള തോന്നൽ
“വേണേൽ ഞാൻ മോന്റെ കാലു പിടിക്കാം…” എന്നും പറഞ്ഞു ആന്റി എന്റെ കാലിലേക്ക് തളർന്നു വീണു ഞാൻ പെട്ടന്ന് തന്നെ അവരെ പിടിച്ച് ഇരുത്തി. അപ്പോഴേക്കും ദേവുചേച്ചിയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു..
ചേച്ചി എന്റെ മുഖത്തേക്ക് ദയനീയ മായി നോക്കി.
ഞാനും ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു…….
ആന്റി ആ തളർന്ന രീതിയിലും എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ്.
“മോനെ… മോൻ സമ്മതിക്കുമോ “ആന്റി അവശയായി ഒന്നൂടെ ചോദിച്ചു..
“മ്മ് “എന്റെ മറുപടി ഒരു മൂളലിൽ ഒതുങ്ങി…. ഞാൻ കാരണം ആ സ്ത്രീ ഇനിയും കരഞ്ഞാൽ…. അത് എനിക്ക് കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല. കാരണം തന്റെ മകളെ ജീവനുതുല്യം സ്നേഹിക്കുന്ന ആ സ്ത്രീയിൽ എപ്പഴോ ഞാൻ എന്റെ അമ്മയുടെ സ്നേഹം കണ്ടു പോയി കല്ല്യാണിയുടെ സ്ഥാനത്ത് എന്റെ ചേച്ചിമാരെയും
എന്റെയും കല്യാണിയുടെയും മുഖം ഒഴിച്ച് ബാക്കി എല്ലാരുടെയും മുഖത്ത് ഒരു വെളിച്ചം കാണാം.
ഞാൻ അവളെ ഒന്ന് നോക്കി… അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നു എന്നല്ലാതെ. മുഖത്ത് ഒരു നേരിയ മാറ്റം പോലും കാണാൻ സാധിക്കുന്നില്ല…
ഇവൾക്ക് ഇഷ്ട്ടം അല്ലെങ്കി അതൊന്നു പറഞ്ഞൂടെ. ഞാൻ വെറുതെ ഒന്ന് ആശിച്ചു
“എന്നാൽ നാളെ തന്നെ നടത്താം ലേ…..”അച്ഛന്റെ ശബ്ദം ആയിരുന്നു അത്…
തന്തക്ക് ചില്ലറ കഴപ്പ് ഒന്നും അല്ല. ഒരു ദിവസം കൊണ്ട് തീരുമാനിക്കലും അടുത്ത ദിവസം കല്യാണവും ഇതൊക്കെ എവിടെങ്കിലും പോയി പറയാൻ പറ്റോ….
എന്നാൽ അച്ഛന്റെ തീരുമാനം ബാക്കി ഉള്ളവരും ശരിവച്ചു….
