ഇവിടെ ഇപ്പൊ സന്ദോഷം ഇല്ലാത്ത രണ്ട് കണ്ണുകൾ മാത്രമേ ഉള്ളു. അത് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് ഊഹിക്കാലോ.
ദേഷ്യത്തോടെ എന്നെ തന്നെ നോക്കി നിൽക്കാണ് കല്ല്യാണി. എന്നോടുള്ള സ്നേഹപ്രകടനം ഒന്നും അവൾക്ക് അങ്ങോട്ട് പിടിക്കുന്നില്ല….
നീ എന്ത് വിചാരിച്ചടി കോപ്പേ….. എന്നെ ഇവരിൽ നിന്നും അകറ്റാൻ പറ്റുമെന്നോ…
ഞാൻ മനസ്സിൽ പറഞ്ഞു….
കുറച്ച് നേരം കഴിഞ്ഞപ്പോൾ പൂജ ചെയ്യാൻ പോയവരും വന്ന് കഴിഞ്ഞിരുന്നു. പിന്നെ കുറച്ച് നേരം ഉത്സവവും കണ്ട് തിരിച്ചു പോവാൻ തീരുമാനിച്ചു. ഇനി കുറച്ചു നാൾ ഇതൊക്കെ തന്നെ ആണ് പരിപാടി…
തിരിച്ചു പോവുമ്പോൾ ഞാൻ ചേച്ചിമാരുടെ ഒപ്പം തന്നെ ആയിരുന്നു അത് കൊണ്ട് വന്നപ്പോൾ കിട്ടിയ സുഖം ഇപ്പൊ ഇല്ല. ഞാൻ വൈശൂനെ ഒരു ഇടം കണ്ണിട്ടു നോക്കി കറക്റ്റ് ടൈംമിൽ അവളും നോക്കി
എന്താണ് മോനെ. എന്ന ഭാവമുള്ള ഒരു ചിരി ആയിരുന്നു സമ്മാനം… ഞാൻ ഒന്നും ഇല്ല എന്ന് തലയാട്ടി. എന്തൊക്കെ പ്ലാൻ ചെയ്തതാ തിരിച്ചു പോവുമ്പോൾ. അതൊക്കെ പാഴായി. പക്ഷെ ഞാൻ നല്ല ഹാപ്പി ആണ് ട്ടോ. പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞല്ലോ…
കാട്ടിലൂടെ ആണ് ഞങ്ങൾ ഇപ്പൊ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്… തറവാട് എത്താൻ ആയി….
ഇതിനിടക്ക് പത്തു ദിവസം കൂടെ കഴിഞ്ഞാൽ കല്യാണിയുടെ പിറന്നാൾ ആണ് എന്ന് ലക്ഷ്മി ആന്റി പറയുന്നത് കേട്ടു. ആന്റി കരയുന്നുണ്ടായിരുന്നോ എന്ന് സംശയമില്ലാതില്ല… കാരണം ആ ദിവസം കഴിഞ്ഞാൽ ആണ് ജാതകപ്രകാരം അവൾ മരിക്കും എന്ന് പറഞ്ഞത്.
ഒന്നല്ലെങ്കിൽ ഞാൻ അവളെ കെട്ടണം അല്ലെങ്കിൽ ജാതക പൊരുത്തമുള്ള വേറെ ആളെ കെട്ടണം. എന്റെ കാര്യത്തിൽ അവൾക്ക് ഒട്ടും പ്രതീക്ഷ വേണ്ട കാരണം അത് നടക്കാൻ ഈ സിദ്ധു സമ്മതിക്കൂല്ല 😏.
നിങ്ങൾ ഇപ്പൊ വിചാരിക്കുന്നുണ്ടാവും എന്ത് കണ്ണിൽച്ചോര ഇല്ലാത്തവനാ ഈ സിദ്ധു എന്നൊക്കെ. പക്ഷെ എനിക്ക് അറിയാം ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന് ഓരോരോ അന്ധവിശ്വാസങ്ങൾ അല്ലാതെ എന്താ പറയാ… പത്തല്ല ഇരുപതു ദിവസം കഴിഞ്ഞാലും ഇവളൊന്നും ചാവാൻ പോവുന്നില്ല… അങ്ങനെ ചാവുന്ന ജന്മം ഒന്നും അല്ല ഇവൾ… 😏
അമ്മ:”നീ…. ഒന്ന് മിണ്ടാണ്ടിരി എന്റെ ലക്ഷ്മി.വെറുതെ പറഞ്ഞ് കൊച്ചിനേം കൂടെ പേടിപ്പിക്കല്ലേ. ഇനി ആരേം കിട്ടിയില്ലേൽ കല്ലു മോളുടെ കഴുത്തിൽ സിദ്ധു മിന്ന് കെട്ടും…ആ കാര്യത്തിൽ പേടിയേ വേ…..”
“നോക്കി ഇരിക്കത്തെ ഉള്ളു….”ഞാൻ അമ്മ പറഞ്ഞു തീരും മുൻബ് പറഞ്ഞു…
“നിങ്ങൾ എല്ലാർക്കും എന്താ വയ്യേ ഏതോ ഒരു മന്ത്രവാദി പറയുന്ന കേട്ടിട്ട് പേടിക്കാൻ. ഇവളെ കണ്ടാൽ പറയോ പത്ത് ദിവസം കഴിഞ്ഞാൽ മറിക്കും എന്ന് ”
ഞാൻ എല്ലാവരോടും ആയി കല്ല്യാണിയേ ചൂണ്ടി കാണിച്ച് പറഞ്ഞു…
പറഞ്ഞതേ ഓർമ ഉള്ളു പെണ്ണ് വെട്ടി ഇട്ട വാഴതണ്ട് പോലെ ഒറ്റ വീഴ്ച്ച…… 😳
എല്ലാരും ഓടി വന്നു ഫോണിലെ ഫ്ലാഷ് ലൈറ്റ് അടിച്ചു. അവാളേ കണ്ട് എല്ലാരും ഒന്ന് പകച്ചു നിന്നു. പെണ്ണിന് ബോധം ഇല്ല മൂക്കിൽ നിന്നും രക്തവും ഒഴുകുന്നുണ്ട്…
അവളെ കണ്ടതും ലക്ഷ്മി ആന്റിയുടെയും ബോധം പോയി….. ആകെ ഒരു വല്ലാത്ത അവസ്ഥ…
അരുൺ:”കല്ലു… മോളെ കണ്ണ് തുറക്ക്…” അരുൺ അവളെ തട്ടി വിളിക്കുണ്ട്. പക്ഷെ പ്രയോചനം ഒന്നും ഉണ്ടായില്ല
“എടി കാർത്തു ഒന്ന് വന്നു പെട്ടന്ന് നോക്കെടി….” ദേവുചേച്ചി കാർത്തു ചേച്ചിയോടായി പറഞ്ഞു
കാർത്തു ചേച്ചി കല്ല്യാണിയേ പരിശോധിക്കുകയാണ്. എല്ലാവരും നല്ല ടെൻഷനിൽ ആണ് എന്തൊക്കെയോ ആലോചിക്കുന്നു ആരൊക്കെയോ വിളിക്കുന്നു. ഞാൻ ആണെങ്കിൽ സ്തംഭിച്ചു നിൽക്കുകയാണ്…. ഒരു വേള ഇതൊക്കെ സത്യമാവുമോ എന്നുള്ള പേടി….
കാർത്തു ചേച്ചി:”പൾസ് ഒക്കെ നോർമൽ ആണ്. അവൾക്ക് ബോധം പോയെന്നെ ഉള്ളു. ഉണരാൻ കുറച്ച് ടൈം എടുക്കും ബട്ട് ഷി ഈസ് ഓൾറൈറ്. ബ്ലഡ് വന്നത് കണ്ട് ആരും ടെൻഷൻ അടിക്കേണ്ട…. ഇപ്പൊ അത്യാവശ്യം ആയി വേണ്ടത് റസ്റ്റ് ആണ്. ആരെങ്കിലും ഇവളെ ഒന്ന് പിടിക്കുമോ..”
