ജാതകം ചേരുമ്പോൾ – 6 15

 

അരുൺ അവളെ തോളിൽ കയറ്റി തറവാട്ടിലേക്ക് നടന്നു.

 

അവളെ അവളെ റൂമിൽ കിടത്തി കൂട്ടിനു വൈശുവും കാർത്തു ചേച്ചിയും ഇരുന്നു. ലക്ഷ്മി ആന്റിക്കും കുഴപ്പം ഒന്നും ഇല്ല പക്ഷെ എല്ലാർക്കും ഇത് മതിയായിരുന്നു അവരുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാൻ.

 

ഞാൻ അവിടെ നിന്നിട്ട് പ്രയോചനമില്ല എന്നത്കൊണ്ടുതന്നെ ഞാൻ എന്റെ റൂമിലോട്ട് പോന്നു…

മനസ്സ് മുഴുവൻ ഇപ്പൊ സംഭവിച്ച കാര്യങ്ങൾ ആണ്….. എന്തിനോ വേണ്ടി ഒരു ടെൻഷൻ…

 

പതുക്കെ ഞാൻ ഉറക്കത്തിലേക്ക് വീണു.

 

എന്റെ മുമ്പിൽ ഒരു ഓല മേഞ്ഞ വീടുകാണാം. സ്ഥലം കണ്ടപോലെ തോന്നുന്നു പക്ഷെ ഓർമ കിട്ടുന്നില്ല ഞാൻ. ആ വീടിനെ ലക്ഷ്യം വച്ച് നടക്കുകയാണ്. ഇത് സ്വപ്നം തന്നെ ആണോ കാരണം ഞാൻ ശരിക്കും നടക്കുകയാണ്…. ഞാൻ വീടിന്റെ ഡോർ ആണ് എന്ന് തോന്നിപ്പിക്കുന്ന ഓല മേഞ്ഞ വാതിലിൽ ശബ്ദം ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷെ എനിക്ക് അതിൽ സ്പർശിക്കാൻ സാധിക്കുന്നില്ല കൈ ഉള്ളിലോട്ടു പോവുന്ന പോലെ… അപ്പോൾ ഇതെന്റെ ആത്മാവാണോ… എന്താണ് ഞാൻ?….. എന്നെ അപ്പോൾ അലട്ടിക്കൊണ്ടിരുന്ന ചോദ്യമായിരുന്നു അത്…. ഞാൻ റൂമിൽ കിടക്കാൻ വന്നത് വരെ ഉള്ള ഓർമ എന്റെ മനസ്സിൽ തന്നെ ഉണ്ട്. അപ്പോൾ ഇത് സ്വപ്നം തന്നെ ആണോ… ആണെങ്കിൽ ഇത്രയും യാഥാർഥ്യമായി തോന്നുമോ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….ഒന്നെനിക്ക് അറിയാം ഇപ്പോൾ എനിക്ക് ഒന്നും തടസമായി നിൽക്കുന്നില്ല. ഞാൻ ആ ഓല മേഞ്ഞ വീട്ടിൽ പ്രവേശിക്കാൻ തുനിഞ്ഞു വിചാരിച്ചപോലെ തന്നെ എനിക്ക് അതിനുള്ളിൽ കൂടെ പോവാൻ പറ്റുന്നുണ്ട്. ഞാൻ ആ കുടിലിനുള്ളിൽ കയറിയ കാഴ്ച കണ്ട് അത്ഭുത പെട്ടു പോയി. അന്ന് ആ സ്വപ്നത്തിൽ കൈ കുഞ്ഞിനേയും എടുത്തുകൊണ്ടു കരയുന്ന സുന്ദരി….. അവളുടെ സൗന്ദര്യം അവിടെ കത്തിച്ചു വച്ച വിളക്കിന് പോലും പരാജയ പെടുത്താൻ സാധിക്കുന്നില്ല….അത്രക്കും തേജസ്സ്

അവൾ തനിച്ചല്ല കൂടെ ഒരു ആൺ തുണയും ഉണ്ട് അവർ എന്തോ സംസാരിക്കുകയാണ്…. മുൻപ് കണ്ട സ്വപ്നങ്ങൾ പോലെ അല്ല ഇത് എനിക്ക് വ്യക്തമായി കേൾക്കാം…..പക്ഷെ അവളുടെ കൂടെ ആരാണ്… മുഖം വ്യക്തമാവുന്നില്ല. വിളക്കിന്റെ മറ്റൊരു തലം അയാളുടെ മുഖം മറക്കുന്ന പോലെ തോന്നി എനിക്ക്

 

“അച്ഛൻ നമ്മുടെ കാര്യം അറിഞ്ഞിരിക്കുന്നു ”

അയാൾ അവളെ ചേർത്തു നിർത്തികൊണ്ട് പറഞ്ഞു…

 

“എനിക്ക് ഭയംകൊണ്ടാകെ വിറയുന്നു. വലിയവൻ ഇത് അറിഞ്ഞാൽ…”എന്നും പറഞ്ഞു അവൾ അവളുടെ നിറവയറിൽ തൊട്ടു അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്.അവൾ പൂർണ ഗർഭിണിയാണ്

“നീ എന്റെ പെണ്ണ്. എന്നെ തോൽപ്പിക്കാതെ നിന്നെ ആരും തൊടില്ല…..”അവന് അവളുടെ വയറിൽ തൊട്ട് കൊണ്ട് പറഞ്ഞു….

 

 

 

 

സിദ്ധു……സിദ്ധു….. എണീക്ക്…..

 

ഞാൻ കണ്ണ് തുറന്നു. ഇഷ ആണ്. ഞാൻ ആദ്യം നോക്കിയത് സമയമാണ് രാവിലെ ആറു മണി കഴിഞ്ഞിരിക്കുന്നു. തലക്ക് വല്ലാത്ത പെരുക്കം. കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല. കണ്ടത് സ്വപ്നം തന്നെ

 

ഞാൻ ഇഷയെ ഒന്ന് നോക്കി. പെട്ടന്നാണ് കല്ല്യാണിയുടെ ഓർമ വന്നത്.അവളെ ഓർമ വന്നതും അവളെ കുറിച്ച് ചോദിക്കാതിരിക്കാനായില്ല

 

‘കല്ല്യാണി?”

 

അവൾക്ക് കുഴപ്പം ഒന്നും ഇല്ല നീ അടിയിലോട്ട് വാ എല്ലാവരും നിന്നെ അന്വേഷിക്കുന്നു

എന്തോ ഒരു വഷപിശക്…..

 

ഞാൻ കുളിക്കാൻ ഒന്നും നിന്നില്ല പല്ല് തേച്ച് നേരെ അടിയിലോട്ട് ചെന്നു…

 

എല്ലാവരും ഉണ്ട്…. ഞാൻ വന്നതും എല്ലാവരുടെയും മുഖത്ത് പല പല വികാരങ്ങൾ ഞാൻ കണ്ടു.

 

അച്ഛൻ :”സിദ്ധു വാ വന്നിരിക്ക്….”‘

 

കാര്യങ്ങളുടെ ഏകദേശം കിടപ്പ് എനിക്ക് മനസിലായി തുടങ്ങുന്നുണ്ട്….

ഞാൻ ചേച്ചിയുടെ അടുത്തായി ഇരുന്നു. കല്ല്യാണി എന്റെ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കുകയാണ്.

 

അച്ഛൻ :”ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറയാം. ഞങ്ങൾ നിന്റെയും കല്ലു മോളുടെയും കല്ല്യാണം ഉറപ്പിച്ചു.”

 

തന്തപ്പടി മുഖത്ത് നോക്കി പറഞ്ഞു. സാധാരണ എനിക്ക് ദേഷ്യം ആണ് വരേണ്ടിയിരുന്നത് പക്ഷെ വന്നില്ല. കാരണം കല്ല്യാണിയുടെ അവസ്ഥ നോക്കിയപ്പോ ദേഷ്യപ്പെടാൻ തോന്നിയില്ല. ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിച്ചിട്ട് കാര്യം ഇല്ലല്ലോ. പിന്നെ ഇത് ഇങ്ങനെ ഒക്കെ വരൂ എന്ന് ഇന്നലെ അവൾ വീണപ്പോൾ തന്നെ മനസിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *