ജാതകം ചേരുമ്പോൾ – 6 15

 

“അയ്യേ…. എന്റെ ദേവൂസ് കരയാണോ……”

ഞാൻ ആ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു

 

“അതേയ് ഈ പെൺ സിംഹങ്ങൾ കരയാറില്ല ട്ടോ”ചേച്ചിയുടെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി ആ കവിളിൽ പിച്ചി കൊണ്ട് ഞാൻ പറഞ്ഞു…

 

“പോടാ… 😡. എന്നെ കരയിപ്പിച്ചതും പോരാ…ഇനി നീ ഞങ്ങളോട് മിണ്ടാതെ നടക്ക് കാണിച്ച് തരാം ഞാൻ…..”എന്റെ വയറ്റിക്ക് ഒരു കുത്തും തന്ന് ചേച്ചി പറഞ്ഞു. എന്റെ പഴയ ദേവൂസിനേ പോലെ…..

 

“അതിന് ഞാൻ അല്ലാലോ മിണ്ടാതെ നടന്നെ നിങ്ങൾ അല്ലേ…. അതോണ്ടല്ലേ ഞാനും…..”

 

ചേച്ചി:”നിനക്ക് ഒരു കാര്യം അറിയോ. നിന്നെ തല്ലിയില്ലേ അന്ന് ഞാൻ ഉറങ്ങിയിട്ടില്ല. ഒരുപാട് കരഞ്ഞു എന്റെ കരച്ചിൽ കണ്ട് കാര്യം ചോദിച്ചത് കൊണ്ട് കർത്തുനോടും പാറുനോടും കാര്യങ്ങൾ ഒക്കെ പറയേണ്ടി വന്നു. ശേഷം ഞങ്ങൾ എല്ലാവരും കൂടെ കല്ലു മോളെ കാണാൻ അവൾടെ റൂമിൽ പോയി…. നന്ദുന്റെ തോളിൽ ചാരി പൊട്ടി കരയാർന്നു പാവം…..എന്നിട്ട് ഞങ്ങളാ ആരോടും പറയണ്ട എന്ന് പറഞ്ഞത്. ആ കുട്ടി അപ്പോൾ തന്നെ അത് സമ്മതിക്കുകയും ചെയ്തു. ഇതൊക്കെ ചെയ്തിട്ടും എന്റെ മനസ് മുഴുവൻ നിന്നെ തല്ലിയതിനുള്ള വേദന ആയിരുന്നു. രാവിലെ തന്നെ സോറി കണ്ട് പറയാം എന്ന് വിചാരിച്ചു ഇരുന്നതാ. നീ അവരുടെ കൂടെ വരുന്നതും ഞങ്ങളെ മൈൻഡ് ചെയാത്തതും കൂടെ കണ്ടപ്പോ….. സഹിക്കാൻ പറ്റിയില്ലെടാ….”

 

ചേച്ചി അന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ എടുത്തു പറഞ്ഞു കൊണ്ടിരുന്നു.

 

“ആരാ പറഞ്ഞെ ഞാൻ മൈൻഡ് ചെയ്തില്ല എന്ന്. നിങ്ങടെ മുഖത്തിലേക്ക് നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തോണ്ടായിരുന്നില്ലേ… അല്ലാതെ എന്റെ ചേച്ചിമാരെ ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കുമോ. നിങ്ങളല്ലേ എന്റെ പാതി”

 

ഞാൻ ചേച്ചിയെ ചേർത്പിടിച്ചു കൊണ്ട് പറഞ്ഞു….

 

“നിനക്ക് ഞങ്ങൾ മതി ചേച്ചിമാർ ആയിട്ട് വേറെ ആരും വേണ്ട. എനിക്ക് അത് ഇഷ്ട്ടല്ല….” ഒരു കൊച്ചു കുട്ടിയായി മാറിയിരുന്നു ചേച്ചി. ഇതാണ് ചേച്ചിയുടെ മറ്റൊരു മുഖം എനിക്കും ചേച്ചിക്കും മാത്രം അറിയുന്ന മുഖം….

 

ഞാൻ:”അയ്യേ… കുശുമ്പി….. ശേ… മോശം.. മോശം…. 🤭”

 

“പോടാ ” പിന്നെയും കിട്ടി ഒരു കുത്ത്‌.

 

കുറച്ച് ദിവസത്തെ എല്ലാം കാര്യങ്ങളും ഞങ്ങൾ സംസാരിച്ചു തീർത്തു…..

 

ചേച്ചി:”എന്നാലും എന്തിനാ മോനെ… നീ ആ കുട്ടിയെ അന്ന് തല്ലിയത്. അതൊരു പാവം ആട. ആ കാണുന്ന പോലെ… അല്ല…”

 

“ചേച്ചി അന്ന് സംഭവിച്ചത് എന്താണ് എന്ന് പോലും എനിക്ക് ഓർമ ഇല്ല. എന്റെ ശരീരം മറ്റൊരാൾ കണ്ട്രോൾ ചെയ്യുന്ന പോലെ ആയിരുന്നു അന്ന്.അല്ലാതെ ഞാൻ അങ്ങനെ ഒക്കെ ചെയ്യും എന്ന് തോന്നുന്നുണ്ടോ ചേച്ചിക്ക് അതും ഒരു പെണ്ണിനോട്…”

 

“നിന്റെ ശരീരം വേറെ ഒരാൾ കണ്ട്രോൾ ചെയ്യുന്ന പോലെയോ. അതെങ്ങനെ🤔”

 

“ആ എനിക്കും അറിയില്ല. അതിന്റെ കാര്യം ഒക്കെ വിട്. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ഒന്നും എനിക്ക് താൽപ്പര്യം ഇല്ല.”

 

പിന്നെ കൊറച്ചു നേരം മൗനമായിരുന്നു… പക്ഷെ ഞങ്ങൾ അതെ ഇരിപ്പ് തന്നെ ആണ്. ചേച്ചി കൈ മുറുകെ പിടിച്ചിട്ടുണ്ട് പാവം. ഒരു പാട് വിഷമിച്ചു കാണും….അതാ എന്നെ ഇങ്ങനെ ചേർത്തു പിടിക്കുന്നെ…..

 

അപ്പോഴേക്കും ഭക്തജനങ്ങൽ ഒക്കെ വന്നിരുന്നു. അമ്മമാരും അച്ഛന്മാരും ഒന്നും ഇല്ലാട്ടോ. വരുന്ന വഴി പൂജയോ മറ്റോ ഉണ്ട് എന്ന് പറഞ്ഞിരുന്നു…..

 

“ആഹാ രണ്ടുപേരും ഇപ്പോ സെറ്റ് ആയോ…”

കാർത്തു ചേച്ചി ആയിരുന്നു അത്

 

“എന്നാലും എന്റെ സിദ്ധു നീ കാരണം ദേവുചേച്ചി കരയുന്നത് ഒന്ന് കാണാൻ പറ്റി 😁”

 

പാറു ദേവൂചേച്ചിയെ നോക്കി കൊണ്ട് പറഞ്ഞു…ചേച്ചി കൈ ഓങ്ങിയത് കൊണ്ട് അവളും ഒന്ന് അയഞ്ഞു. പിന്നെ കൊറച്ച് നേരം ഞങ്ങൾ സഹോദരങ്ങൾ തമ്മിൽ ഉള്ള സ്നേഹപ്രകടനം ആയിരുന്നു. പാറു ഇടക്ക് ഇടക്ക് ഓരോന്ന് പറഞ്ഞ് തല്ലുന്നുണ്ട് അതിന് ബാക്കി ഉള്ളവരും സപ്പോർട്ട്…

 

ഞാൻ വൈശുവിനെ ഒന്ന് നോക്കി പെണ്ണും ഹാപ്പി ആണ്. ചെല സമയത്ത് വൈശു ദേവൂച്ചേച്ചിനെക്കാൾ പക്വത ഉള്ള ആളായിട്ട് തോന്നാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *