ജാനി – 3 1

ജെയ്സൺ :അല്ല ലാൻഡ്രി നീ ആളാകെ മാറി പോയല്ലോ ഇപ്പോൾ നീ ലോക്കലാണെന്ന് ആരും പറയില്ല

ജാനി :അധികം സുഖിപ്പിക്കണ്ട എനിക്ക് വീട്ടിൽ പോകേണ്ടതാ വരുന്നെങ്കിൽ വാ

ജെയ്സൺ :അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ, ഇനി ഞാൻ പറയുന്നത് ശ്രേദ്ദിച്ച് കേൾക്കണം നമ്മളിപ്പോൾ കാണാൻ പോകുന്നത് എന്റെ അമ്മയെയാണ് മിസ്സ്‌ തെരേസ്സ ബിസ്സിനെസ്സ് വുമൺ ഓഫ് ദി ഇയർ അതുകൊണ്ട് കുറച്ച് മര്യാദയ്ക്ക് പെരുമാറണം അല്ലാതെ നിന്റെ കോളനി സ്വഭാവം കാണിക്കരുത്

ജാനി :നീ പറയുന്നത് കേട്ടാൽ നിന്റെ അമ്മ എന്നെ പെണ്ണുകാണാൻ വരുന്നതാണെന്ന് തോന്നുമല്ലോ

ജെയ്സൺ :അതൊക്ക പിന്നീടുള്ള കാര്യമല്ലേ

ജാനി :ഞാൻ നിൽക്കണോ അതോ പോണോ

ജെയ്സൺ :അയ്യോ സോറി വേഗം വാ

ജെയ്‌സണും ജാനിയും വേഗം തന്നെ താഴേക്കെത്തി

ജെയ്സൺ :ലാൻഡ്രി അവിടെ ആ ചുമന്ന ഡ്രസ്സ്‌ ഇട്ടുകൊണ്ട് നിൽക്കുന്നതാണ് എന്റെ അമ്മ അപ്പോൾ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ എന്നെ കൊലക്ക് കൊടുക്കരുത്

ജെയ്‌സണും ജാനിയും അമ്മയുടെ അടുത്തേക്കെത്തി

ജെയ്സൺ :അമ്മേ

തെരേസ്സ :കുട്ടു നീ വന്നോ ഇത്രയും നേരം നീ എന്ത്‌ ചെയ്യുവായിരുന്നു

ജാനി :(കുട്ടു പറ്റിയ പേര് തന്നെ )

ജെയ്സൺ :അത് പിന്നെ അമ്മേ

പെട്ടെന്നാണ് തെരേസ്സ ജാനിയെ ശ്രെദ്ധിച്ചത്

തെരേസ്സ :അല്ല കുട്ടു ഇതാരാ

ജെയ്സൺ :ഇത് ജാൻ എന്റെ കൂട്ടുകാരിയാ നമ്മുടെ കോളേജിൽ തന്നെയാ പഠിക്കുന്നത്

തെരേസ്സ :ജാനോ നിനക്ക് അങ്ങനെ ഒരു കൂട്ടുകാരി ഉള്ളതായി എനിക്കറിയില്ലല്ലോ

ജെയ്സൺ :ഞാൻ അമ്മയോട് ഇവളെ പറ്റി പറഞ്ഞിട്ടുണ്ട് അമ്മ മറന്നു പോയതാ

തെരേസ്സ :മോളുടെ അച്ഛൻ എന്ത്‌ കമ്പനിയാ നടത്തുന്നത്

ജാനി :ആന്റി എന്റെ അച്ഛൻ ലാൻഡ്രി

തെരേസ്സ :ലാൻഡ്രിയോ?

ജെയ്സൺ :അത് അമ്മേ ലാൻഡ്രി എന്ന് വച്ചാൽ ലാൻഡ്രികാവശ്യമായ ഉപകരണങ്ങൾ നിർമിക്കുക എക്സ്പോർട്ട്‌ ചെയ്യുക അങ്ങനെയുള്ള ഒരു വലിയ കമ്പനിയാ

തെരേസ :ശെരിയാണോ മോളെ

ജാനി :അതെ അതെ

തെരേസ്സാ :എങ്കിൽ ശെരി ലേലം ഇപ്പോൾ തുടങ്ങും നിങ്ങൾ ഇവിടെ നിന്ന് കണ്ടോ
തെരേസ്സ തന്റെ p.a ആയ റാമിന്റെ അടുത്തേക്ക് നടന്നു

ജാനി :നീ എന്തൊക്കെയാ ഈ പറഞ്ഞത്

ജെയ്സൺ :മിണ്ടാതിരുന്നോ അവളുടെ ഒരു ലാൻഡ്രി ഇപ്പോൾ എല്ലാം തീർന്നേനെ ഭാഗ്യത്തിന് അമ്മക്ക് ഒരു സംശയവും തോന്നിയില്ല

ഇതേ സമയം തെരേസ്സ

“റാം നീ ജെയ്‌സന്റെ കൂടെ നിൽക്കുന്ന കുട്ടിയെ കണ്ടോ? നിനക്ക് എന്ത്‌ തോന്നുന്നു?

റാം :മാഡം അത് മോന്റെ കൂട്ടുകാരിയാണെന്നാ തോന്നുന്നത്

തെരേസ്സ :എനിക്ക് എന്തൊ പ്രേശ്നമുള്ളത് പോലെ തോന്നുന്നു എന്തായാലും നീ അവളെ കുറിച്ച് ഒന്ന് അനേഷിച്ചെക്ക്

റാം :ശെരി മാഡം

ഇതേ സമയം ജെയ്‌സണും ജാനിയും

ജാനി :ഇവിടെ എന്തൊക്കെയാ ലേലം ചയ്യാൻ പോകുന്നത്

ജെയ്സൺ :ഒരുപാട് സാദനങ്ങൾ ഉണ്ടാവും കൂടുതലും ആന്റിക്‌സ്‌ ആയിരിക്കും

ജാനി :ഒരു ഉപകാരവുമില്ലാത്ത ഈ സാധനങ്ങളൊക്കെ വാങ്ങിയിട്ട് എന്താ പ്രയോജനം

ജെയ്സൺ :നിന്നെ പോലുള്ളവർക്ക് ഇത് കൊണ്ട് ഒരു പ്രയോജനവും കാണില്ല പക്ഷെ എന്നെ പോലുള്ള പണകാർക്ക് പുരാവസ്തുക്കൾ വീട്ടിൽ വയ്ക്കുന്നത് ഒരു അന്തസാണ്

ജാനി :അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുടപിടിക്കും എന്നൊരു ചൊല്ലുണ്ട്

ജെയ്സൺ :അസൂയക്കും കുശുമ്പിനും മരുന്നില്ല എന്നൊരു ചൊല്ലുമുണ്ട്

പെട്ടെന്ന് അവിടെ അന്നൗൺസ്‌മെന്റ് കേൾക്കാൻ തുടങ്ങി

“ലേലത്തിന് വെക്കുന്ന അടുത്ത വസ്തു പ്രശസ്ത നീന്തൽ താരം സാറ ലൂയി ആദ്യമായി ഉപയോഗിച്ച സ്വിമിങ് ഗ്ലാസ്‌ ”

ജാനി :സത്യമായും അത് സാറ ലൂയി ഉപയോഗിച്ചിരുന്ന ഗ്ലാസ്‌ ആണോ

ജെയ്സൺ :ഇവിടെ ഡ്യൂപ്ലിക്കേറ്റുകൾ ലേലം ചെയ്യാറില്ല

ജാനി :എന്റെ ഇഷ്ട താരമാ സാറ ലൂയി

ജെയ്സൺ :അതിന് ഞാൻ എന്ത്‌ വേണം

ജാനി :ഒന്നും വേണ്ട എനിക്ക് വീട്ടിൽ പോകണം

ജെയ്സൺ :പോകണമെങ്കിൽ പൊക്കോ നിന്നെ ആരെങ്കിലും പിടിച്ച് വച്ചിട്ടുണ്ടോ

ജാനി :ഇപ്പോൾ അങ്ങനെയായല്ലേ അല്ലെങ്കിലും ഞാനിവിടെ നിൽക്കാൻ പോകുന്നില്ല

ജാനി തിരികെ പോകാൻ തുടങ്ങി

ജെയ്സൺ :ജാനി

ജാനി :ഇനിയെന്താ?

ജെയ്സൺ :നമുക്ക് ഫ്രണ്ട്‌സ് ആയാലോ

Leave a Reply

Your email address will not be published. Required fields are marked *