ജാനി – 3

ജോ :ഞങ്ങൾ ജാനിയെ ഒന്ന് കാണാൻ വന്നതാ

ജിൻസി :ജാനിയെ കാണാനോ അതിന് നിങ്ങൾ ആരാ

ദേവ് :ചോദ്യം ചോദിച്ചോണ്ട് നിൽക്കാതെ നീ ആദ്യം അവളെ ഇങ്ങോട്ടൊന്നു വിളിച്ചേ

ജിൻസി :ആദ്യം നിങ്ങളാരാണെന്ന് പറ

ദേവ് :പറയാൻ മനസ്സില്ല നീ എന്ത്‌ ചെയ്യും

ജോ :നീ ഒന്ന് മിണ്ടാതിരുന്നേ ദേവ് ഹലോ കുട്ടി ഞങ്ങൾ ജാനിയുടെ കൂട്ടുകാരാ ഞാൻ ജോ ഇത് ദേവ്

ജിൻസി :ജോയോ ജാനി ഒരുപാട് പറഞ്ഞിട്ടുണ്ട് ഞാൻ ഇപ്പോൾ അവളെ വിളിക്കാം എടി ജാനി എങ്ങോട്ട് വന്ന് ഇതാരാണെന്ന് നോക്ക് വേഗം വാടി
വേഗം തന്നെ ജാനി അങ്ങോട്ടേക്ക് എത്തി

ജാനി :എന്തിനാടി ഇങ്ങനെ വിളിച്ചു കൂവുന്നത്

ജിൻസി :നീ ഇത് ആരാ വന്നിരിക്കുന്നതെന്ന് ഒന്ന് നോക്ക് ജാനി

ജാനി :ഇവിടെ ആര് വരാനാടി

ജോ :hi ജാനി

പ്രതിക്ഷിക്കാതെ ജോയെ കണ്ട് ജാനി അത്ഭുതപെടുന്നു

ജാനി :ജോ നീയോ

ജാനി :അതെ ഞാൻ തന്നെ

ജാനി :നീ എങ്ങനെയാ ഇവിടെ എത്തിയത്

ജോ :എല്ലാം പറയാം നമുക്ക് കുറച്ചു ഇരുന്ന് സംസാരിച്ചാലോ

ജാനി :സോറി ജോ നിന്നെ കണ്ട നെട്ടലിൽ ഒന്ന് ഇരിക്കാൻ പോലും പറഞ്ഞില്ല നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം ദേവ് നീയും വാ

അവരെല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കാൻ തുടങ്ങി

ജാനി :എന്നാലും ജോ നീ എങ്ങനെ ഈ സ്ഥലം കണ്ടുപിടിച്ചു

ജോ :ഈ ജോക്ക് പറ്റാത്ത എന്തെങ്കിലുമുണ്ടോ

ജാനി :അല്ല ഇപ്പോൾ ഇങ്ങോട്ടേക്ക് വരാൻ എന്താ കാരണം

ജോ :എന്താ കാരണമൊന്നുമില്ലാതെ ഇങ്ങോട്ടേക്ക് വരാൻ പാടില്ലേ

ജാനി :അങ്ങനെയൊന്നുമില്ല എന്നാലും എന്തെങ്കിലും ഒരു കാരണം കാണുമല്ലോ

ജോ :ഇന്ന്‌ നീ കോളേജിൽ വന്നില്ലല്ലോ നീ അങ്ങനെ കോളേജിൽ വരാതിരിക്കിലല്ലോ അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നോക്കാൻ വന്നതാ

ജാനി :ഹേയ് ഒരു കുഴപവുമില്ല എനിക്ക് ഇന്ന്‌ അത്ര സുഖമില്ലായിരുന്നു അതാ കോളേജിൽ വരാൻ പറ്റാത്തത്

ജോ :നിന്നെ കണ്ടിട്ട് പ്രശ്നമൊന്നും ഉള്ളതായി തോന്നുന്നില്ലല്ലോ

ജാനി :ഇപ്പോൾ പ്രശ്നമൊന്നും ഇല്ല ജോ

ജിൻസി :എടി ജാനി ഇവരെ ഇങ്ങനൊ ഇരുത്തിയാൽ മതിയോ എന്തെങ്കിലും കൊടുക്കണ്ടേ

ജാനി :അയ്യോ ഞാനത് മറന്നു

ജിൻസി :ഞാൻ പോയി കഴിക്കാൻ എടുക്കാം ജോക്ക് എന്താ വേണ്ടത്

ജോ :എന്തായാലും മതി

ജിൻസി :ദേവന് എന്താ വേണ്ടത്

ദേവ് :ദേവൻ അല്ല ദേവ്

ജിൻസി :എന്നാൽ ദേവ് എന്താ വേണ്ടത്

ദേവ് :എനിക്ക് ഒന്നും വേണ്ട ഞാൻ ഇതുപോലുള്ള സ്ഥലങലിൽ നിന്ന് ഒന്നും കഴിക്കാറില്ല പിന്നെ ഇവിടെ ഉള്ളതിനോക്കെ വൃത്തി ഉണ്ടോയെന്ന് ആർക്കറിയാം

ജിൻസി :നീ ദേവനോ ഇന്ദ്രനോ ആരോ ആയിക്കോട്ടെ കടയെ പറ്റി എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ വന്നപ്പോൾ മുതൽ തുടങ്ങിയതാ അവന്റ അഹങ്കാരം എന്തായാലും നിന്നെക്കാൾ വൃത്തി എനിക്കുണ്ട്
ജോ :വിട്ടേക്ക് ജിൻസി ഇവൻ ഇങ്ങനെയാ

ജിൻസി :അത് ആരെങ്കിലും രണ്ട് കൊടുക്കാത്തതിന്റെയാ എവിടുന്ന് കിട്ടുന്നു ജോ ഇതുപോലുള്ള ഐറ്റങ്ങളെ എന്തായാലും ഞാൻ പോയി കഴിക്കാനെടുക്കാം

ദേവ് :എനിക്ക് വേണ്ട

ജിൻസി :അല്ലെങ്കിൽ തന്നെ നിനക്ക് ആരു തരുന്നു (ഇതും പറഞ്ഞു ജിൻസി അകത്തേക്ക് പോയി

ദേവ് :എന്നെ ഇവിടെ കൊണ്ട് വന്ന് അപമാനിച്ചപോൾ നിനക്ക് സമാദാനമായല്ലോ അല്ലേ

ജോ :നീ അല്ലേ വടി കൊടുത്ത് അടി വാങ്ങിയത്

ദേവ് :ഇപ്പോൾ കുറ്റം എനിക്കായല്ലേ നീ ആ ബേക്കറിയുടെ അഹങ്കാരം കണ്ടില്ലേ

ജോ :ബേക്കറിയോ നീ അതിനിടയിൽ അവൾക്ക് പെരുമിട്ടോ

ഇതേ സമയം സെൻട്രൽ പാർക്ക്‌ റോഡിൽ ജെയ്സൺ

“പാർക്ക്‌ പൂട്ടിയിട്ട് മണിക്കൂറുകളായി ഈ ലാൻഡ്രി ഇതെവിടെ പോയി കിടക്കുന്നു ഇന്ന്‌ വരണമെന്ന് ഞാൻ പറഞ്ഞതല്ലേ ഇനിയിപ്പോൾ അവൾ മറന്നു കാണുമോ ഹേയ് ഈ ജെയ്സൺ പറഞ്ഞത് അങ്ങനെ മറക്കാൻ പറ്റുമോ ഹോ നാശം നല്ല തണുപ്പാണല്ലോ ഈ ടീ ഷർട്ട്‌ ഇടണ്ടായിരുന്നു എന്തായാലും കുറച്ച് കൂടി നോക്കാം ”

ജെയ്സൺ വീണ്ടും കാത്തു നിൽക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

ജെയ്സൺ :അവളെ കാണുന്നില്ലല്ലോ

“എടാ ജൈസാ ”

പെട്ടെന്നാണ് ജെയ്സൺ പുറകിൽ നിന്ന് ആ വിളി കേട്ടത്

അത് കിരൺ ആയിരുന്നു

കിരൺ :നീ എന്താടാ ഈ തണുപ്പത്ത് ഇങ്ങനെ നില്കുന്നത്

ജെയ്സൺ :ഹേയ് ഒന്നുമില്ല

കിരൺ :എന്ത്‌ ഒന്നുമില്ല നീ വന്നേ നമുക്ക് പോകാം

ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞുവരാം

കിരൺ :പറ്റില്ല നീ വന്നേ

ജെയ്സൺ :ഞാൻ ഇവിടെ ഉണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു

കിരൺ :ആ അജാസ് ആണ് പറഞ്ഞത് അവൻ ഇതുവഴി പോയപ്പോൾ നിന്നെ കണ്ടെന്ന് നീ വന്നേ നമുക്ക് പോകാം

ജെയ്സൺ :ഇല്ലെടാ ചിലപ്പോൾ അവൾ വന്നലോ

കിരൺ :ആരുടെ കാര്യമാ നീ പറയുന്നത്

ജെയ്സൺ :ഡാ ആ ലാൻഡ്രിയോട് ഞാൻ ഇന്നിവിടെ വരാൻ പറഞ്ഞിരുന്നു അവൾ ഉടനെ വരും അതാ ഞാൻ നിന്നോട് പോകാൻ പറഞ്ഞത്
കിരൺ :നിനക്കെന്താഡാ വട്ടാണോ അവളൊന്നും വരാൻ പോകുന്നില്ല

ജെയ്സൺ :അത് നീ പറഞ്ഞാൽ മതിയോ

കിരൺ :മതി അവൾ വരില്ല നീ ഇതൊന്ന് നോക്ക്

കിരൺ ഫോൺ ജെയ്സന് നേരെ നീട്ടി

ജെയ്സൺ :അതിലെന്താ

കിരൺ :കുറച്ച് മുൻപ് ജോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോകളാ അവനിപ്പോൾ ആ ജാനിയുടെ കൂടെയുണ്ട് അവൻ മാത്രമല്ല ദേവും ഉണ്ട് നീ ഇവിടെ മഞ്ഞും കൊണ്ട് നിന്നോ അവൾ വരാൻ പോകുന്നില്ല

ജെയ്സൺ വേഗം ഫോൺ വാങ്ങി നോക്കാൻ തുടങ്ങി

കിരൺ :കണ്ടല്ലോ ഇനി വാ നമുക്ക് പോകാം

അടുത്ത നിമിഷം ജെയ്സൺ ഫോൺ താഴേക്ക് വലിച്ചെറിഞ്ഞു

കിരൺ :നിനക്കെന്താ വട്ടായോ

ജെയ്സൺ :മൈര് ഇത്രയും നേരം ഞാൻ ഇവിടെ ഊമ്പാനാണോ നിന്നത്

കിരൺ :എടാ നീ ഈ തെറി വിളി ഒന്ന് നിർത്ത് ആളുകൾ ശ്രേദ്ധിക്കുനുണ്ട്

ജെയ്സൺ :നീ വാ നമുക്ക് അങ്ങോട്ടേക്ക് പോകാം

കിരൺ :എവിടേക്ക്

ജെയ്സൺ :ആ ബേക്കറിയിലോട്ട്

കിരൺ :അതൊക്ക എപ്പോഴേ ക്ലോസ് ചെയ്തു കാണും

ജെയ്സൺ :എങ്കിൽ വാ ജോയുടെ വീട്ടിൽ പോകാം

കിരൺ :നീ ആദ്യം എന്റെ കൂടെ വാ നീ ഇപ്പോൾ നല്ല മൂഡിലല്ല നമുക്ക് നാളെ എല്ലാം ശെരിയാക്കാം

ജെയ്സൺ :എന്ത്‌ എന്ത്‌ ശെരിയാക്കാമെന്നാ

കിരൺ :നിന്റെ പ്രശ്നമൊക്കെ ഞാൻ നാളെ തീർത്തു തരാം

ജെയ്സൺ :കോപ്പ് വാ പോകാം

പിറ്റേ ദിവസം അതിരാവിലെ കിരണിന്റെ വീട്ടിൽ

കിരൺ :എടാ ജൈസാ നീ എന്തിനാ ഇത്ര നേരത്തെ ഇങ്ങോട്ട് കെട്ടിഎടുത്തത് മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കില്ലേ

ജെയ്സൺ :നീ അല്ലേ പറഞ്ഞത് ഇന്ന്‌ എല്ലാം ശെരിയാക്കാമെന്ന്

കിരൺ :എന്ത്‌ ശെരിയാക്കാനാ നീ ഈ പറയുന്നത്

ജെയ്സൺ :ദേ കിരണേ എല്ലാമേറ്റിട്ട് ഒരുമാതിരി മറ്റേ പണി കാണിക്കരുത്

കിരൺ :എന്ത്‌ ഏറ്റെന്നാ നീ ഈ പറയുന്നേ

ജെയ്സൺ :എടാ ജാനിയുടെ കാര്യം

കിരൺ :എന്നെ ഒരു തരത്തിലും നീ ജീവിക്കാൻ അനുവദിക്കില്ലേ

ജെയ്സൺ :എടാ മൈരെ നീ കൂടുതൽ ഉണ്ടാക്കല്ലേ
കിരൺ :നീ ചൂടാവല്ലേ നിനക്കിപ്പോൾ എന്താ ജാനിയുടെ പ്രശ്നം തീർക്കണം അത്രയല്ലേ ഉള്ളു എന്റെ കൂടെ വാ

കിരൺ ജൈസണുമായി റൂമിലേക്കെത്തി

ജെയ്സൺ :ഇനിയെങ്കിലും പറ എന്താ പ്ലാൻ

Leave a Reply

Your email address will not be published. Required fields are marked *