ജാനി – 3 1


ജെയ്സൺ :അയ്യേ എന്റെ ഡ്രെസ്സിൽ മുഴുവൻ ഛർദിച്ചല്ലോടി ദ്രോഹി ഏത് നേരത്താണാവോ ഇവളെ ഇവിടെ കൊണ്ടുവരാൻ തോന്നിയത് എടി ലാൻഡ്രി എണീയ്ക്ക് അമ്മേ ഇവളുടെ ബോധവും പോയോ

പിറ്റേദിവസം ജാനി പതിയെ കണ്ണുതുറന്നു

“അഹ് നേരം എത്രയായോ എന്തോ? അല്ല അമ്മയുടെ ശബ്ദമൊന്നും കേൾക്കുന്നില്ലല്ലോ ഇതെന്ത് പറ്റി ”

ജാനി കണ്ണ് തിരുമി ചുറ്റും നോക്കി പെട്ടെന്ന് മുൻപിലിരിക്കുന്ന ആളെ കണ്ട് ജാനി ഞെട്ടി ജെയ്സൺ ആയിരുന്നു അത്

ജാനി :നീയോ?

ജെയ്സൺ :അതെ ഞാൻ തന്നെ

ജാനി :നീ എന്താ എന്റെ വീട്ടിൽ കളിച്ച് കളിച്ച് നീ എന്റെ വീടുവരെ എത്തി അല്ലെ

ജെയ്സൺ :മാഡം ആദ്യം നല്ലത് പോലെ ചുറ്റുമൊന്ന് നോക്കിയേ

ജാനി വേഗം തനിക്ക് ചുറ്റും കണ്ണോടിച്ചു

ജാനി :അമ്മേ ഞാനിതെവിടെയാ

ജെയ്സൺ :പേടിക്കണ്ട ലാൻഡ്രി ഇത് എന്റെ വീടാ

ജാനി :നിന്റെ വീടോ അപ്പോൾ നീ എന്നെ തട്ടി കൊണ്ട് വന്നതാണല്ലേ നീ എന്നെ എന്താ ചെയ്തത്

ജെയ്സൺ :ഞാൻ എന്ത്‌ ചയ്യാൻ ചെയ്തത് മുഴുവൻ നീ അല്ലെ നീ ഇന്നലെ നടന്നതൊക്കെ ഒന്ന് ഓർത്ത് നോക്കിയെ

ജാനി :ഇന്നലെ ഇന്നലെ എന്താ (ജാനിക്ക് പെട്ടെന്ന് കഴിഞ്ഞതെല്ലാം ഓർമവന്നു )അമ്മേ ഞാൻ എന്തൊക്കെയാ ഈ ചെയ്തത്

ജെയ്സൺ :എപ്പോഴെങ്കിലും ബോധം വന്നല്ലോ എത്ര രൂപയുടെ ഡ്രെസ്സാ ഇന്നലെ നാശമാക്കിയതെന്നറിയാമോ? നിന്നെ ഇവിടെ കൊണ്ട് വരാൻ ഞാൻ എത്ര കഷ്ടപെട്ടെന്നറിയാമോ?

ജാനി :നീ പറയുന്നത് കേട്ടാൽ ഞാൻ എല്ലാം വേണമെന്ന് വച്ച് ചെയ്തതാണെന്ന് തോന്നുമല്ലോ പിന്നെ ഞാൻ നിന്റെ ജീവൻ രക്ഷിച്ചത് വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല

ജെയ്സൺ :ഇതിപ്പോൾ ഒരുപാട് വട്ടമായല്ലോ ജീവൻ രക്ഷിച്ച കാര്യം പറയുന്നു ഇതിനെക്കാൾ ഞാൻ മുങ്ങി ചാവുന്നതായിരുന്നു നല്ലത്
ജാനി :എനിക്ക് നിന്നോട് സംസാരിച്ച് നിൽക്കാൻ നേരമില്ല എന്റെ അച്ഛനും അമ്മയും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും

ജെയ്സൺ :അതോർത്തു നീ വിഷമിക്കണ്ട നീ കൂട്ടുകാരിയുടെ വീട്ടിലാണെന്ന് നിന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട്

ജാനി :നീ എന്താ കാണിച്ചത് അമ്മ ഇന്നെന്നെ കൊല്ലും

ജെയ്സൺ :കുടിച്ച് ലക്ക് കെട്ട നിന്നെ വീട്ടിലെത്തിക്കുന്നതിലും നല്ലത് അതാണെന്ന് എനിക്ക് തോന്നി

ജാനി :അതും ശെരിയാ പക്ഷെ…

പെട്ടെന്ന് ജോൺ അവിടേക്കെത്തി

ജോൺ :സാർ അമ്മ വന്നിട്ടുണ്ട്

ജെയ്സൺ :അമ്മയോ ഇതെന്താ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാം കുഴഞ്ഞല്ലോ

ജോൺ :എന്തൊ ലേലവുമായി ബന്ധപ്പെട്ട് വന്നതാ ഇന്നിവിടെ ഒരു ലേലം നടക്കുന്നുണ്ട്

ജെയ്സൺ :ശെരി അങ്കിൾ എന്ത്‌ വന്നാലും അമ്മയെ മുകളിലേക്ക് വിടരുത് ഞാൻ ഉടനെ താഴേക്ക് വരാം

ജോൺ :ശെരി സാർ എന്നാൽ ഞാൻ പോകുന്നു

ജാനി :ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത് എനിക്ക് വീട്ടിൽ പോകണം ഞാൻ പോകുകയാ

ജെയ്സൺ :എന്റെ പൊന്ന് ലാൻഡ്രി എന്നെ ചതിക്കരുത് നീ ഇപ്പോൾ ഈ കോലത്തിൽ അങ്ങോട്ടേക്ക് പോയാൽ എന്റെ കാര്യം തീരുമാനമാകും

ജാനി :അതൊന്നും എനിക്കറിയണ്ട എനിക്ക് വീട്ടിൽ പോണം

ജെയ്സൺ :ഞാൻ നിന്നെ ഒരുപാട് സഹായിച്ചതല്ലേ ജാനി പ്ലീസ് ഈ ഒരു തവണ എന്നെ ഒന്ന് സഹായിക്ക്

ജാനി :ഇത് വല്ലാത്ത കഷ്ടമായല്ലോ ശെരി ഞാൻ എന്താ ചെയ്യെണ്ടത്‌

ജെയ്സൺ :നീ ഒന്നും ചെയ്യണ്ട എല്ലാം ഇവിടുത്തെ ജോലിക്കാർ ചെയ്തോളും നീ ഒന്ന് സഹകരിച്ചാൽ മതി എന്നാൽ ഞാൻ പുറത്ത് നിൽക്കാം

ജാനി റൂമിനുള്ളിൽ കാത്തുനിൽക്കാൻ തുടങ്ങി

“എല്ലാം എന്റെ സമയ ദോഷം അല്ലെങ്കിൽ എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുമോ ഇനിയിപ്പോൾ വരുന്നത് വരട്ടെ ”

പെട്ടെന്ന് ഒരുകൂട്ടം ജോലിക്കാർ റൂമിനുള്ളിലേക്കെത്തി

“മാഡം ഞങ്ങൾ മാഡത്തെ ഒരുക്കാൻ വന്നതാണ് ”

ജാനി :മാഡമോ ഞാനോ?

അല്പസമയത്തിനു ശേഷം റൂമിന് പുറത്ത് ജെയ്സൺ

“നേരം കുറേ ആയല്ലോ അവളിതുവരെ റെഡി ആയില്ലേ അമ്മയെങ്ങാനും ഇങ്ങോട്ടേക്ക് വന്നാൽ എല്ലാം കുളമാകും ”

പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്ന് ജാനി പുറത്തേക്ക് വന്നു
ജാനി :നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ

Leave a Reply

Your email address will not be published. Required fields are marked *