ജാനി – 3

കിരൺ വേഗം തന്നെ ഷെൽഫിൽ നിന്ന് കുറച്ച് ഫോട്ടോ എടുത്ത് ജൈസണ് നൽകി

ജെയ്സൺ :ഇതൊക്കെ ആരുടെ ഫോട്ടോയാ

കിരൺ :ഇതൊക്കെ ഈ സിറ്റിയിലെ വലിയ പണകാരുടെ മക്കളാ ഞാൻ ആ ദേവന്റെ കൈയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് ഒപ്പിച്ചതാ

ജെയ്സൺ :ഇതൊക്കെ കൊണ്ട് ഞാൻ എന്ത്‌ ചെയ്യാനാ

കിരൺ :നീ ഇതിൽ നിന്ന് നിനക്ക് ഇഷ്ടപ്പെട്ട ഒരു കുട്ടിയെ തിരഞ്ഞെടുക്കണം എന്നിട്ട് ആ ദരിദ്രവാസി ജാനിയോട് പോകാൻ പറയണം

ജെയ്സൺ :അപ്പോൾ ഇതായിരുന്നോ നിന്റെ പ്ലാൻ

കിരൺ :അതെ എങ്ങനെയുണ്ട്

ജെയ്സൺ :ഞാൻ നിന്റെ ദേഹത്ത് ഇപ്പോൾ കൈ വെക്കാത്തത് നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ടാണ് ഇനിയും നീ എന്റെ ക്ഷമ പരീക്ഷിച്ചാൽ ഞാൻ അത് മറക്കും

കിരൺ :എടാ ജൈസാ അവൾക്ക് നിന്നോട് താല്പര്യമില്ലെങ്കിൽ അങ്ങ് വിട്ട് കളഞ്ഞുടെ

ജെയ്സൺ :അങ്ങനെ വിട്ടുകളയാൻ പറ്റില്ല എനിക്ക് അവളെ വേണം

കിരൺ :അപ്പോൾ പിന്നെ ജോയുടെ കാര്യം

ജെയ്സൺ :ഞാനാ അവളെ ആദ്യം സ്നേഹിച്ചത് ആർക്കു വേണ്ടിയും ഞാൻ അവളെ വിട്ട് കൊടുക്കില്ല നിനക്ക് കൂടെ നിൽക്കാൻ പറ്റുമെങ്കിൽ നിൽക്ക്

കിരൺ :കൂട്ടുകാർ തമ്മിൽ പ്രശ്നം ഉണ്ടാകണ്ടാ എന്ന് കരുതിയാ ഞാൻ നിന്നോട് അവളെ വിട്ടു കളയാൻ പറഞ്ഞത് നിനക്ക് പറ്റില്ലെങ്കിൽ വേണ്ട പിന്നെ ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും ജാനിയെയും നിന്നെയും ഒന്നിപിക്കുന്ന കാര്യം ഞാൻ ഏറ്റു

ജെയ്സൺ :നീ വെറുതേ പറഞ്ഞതാണോ

കിരൺ :അല്ലേടാ നമുക്ക് ഇന്ന്‌ തന്നെ തുടങ്ങാം ആദ്യം ഞാൻ ഒന്ന് റേഡിയാകട്ടെ

ജെയ്സൺ :നീ യാണെടാ യഥാർത്ഥ കൂട്ടുകാരൻ നീ വേഗം റെഡിയാക് ഞാൻ പുറത്ത് നിൽക്കാം

അല്പ സമയത്തിന് ശേഷം ജെയ്‌സണും കിരണും കോളേജിൽ

ജെയ്സൺ :ഇനിയെങ്കിലും പറ എന്താ പ്ലാൻ
കിരൺ :എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ജൈസാ

പെട്ടെന്നാണ് ജോയും ദേവും അങ്ങോട്ടേക്ക് വന്നത്

ജോ :നിങ്ങൾ ഇതുവരെ എവിടെയായിരുന്നു

കിരൺ :ഞാൻ ഇറങ്ങിയപ്പോൾ കുറച്ചു താമസിച്ചു പോയി അല്ല നിങ്ങൾ എങ്ങോട്ടെക്കാ

ദേവ് :ഞങ്ങൾ ലാബ് വരെ ഒന്ന് പോകുകയാ

ജോ :എന്താടാ ജൈസാ നീ ഒന്നും മിണ്ടാതെ നിക്കുന്നേ ഇന്നലത്തെ മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു

ജെയ്സൺ :അതൊക്കെ നീ എന്തിനാ അറിയുന്നേ

ജോ :നീ എന്താ ഇങ്ങനെ സംസാരിക്കുന്നെ മീറ്റിംഗിൽ വല്ല പ്രേശ്നവും ഉണ്ടായോ

ജെയ്സൺ :പ്രശ്നം ഉണ്ടായില്ലെങ്കിൽ നീ ഉണ്ടാക്കുമല്ലോ

ജോ :നീ എന്തൊക്കെയാ ഈ പറയുന്നേ

ദേവ് :നിനക്ക് കാര്യം മനസ്സിയായില്ലേ മീറ്റിംഗ് ഇവൻ ചെന്ന് കുളമാക്കി കാണും അതിന്റെ ദേഷ്യം നമ്മളോട് തീർകുന്നു അത്ര തന്നെ

ഇത് കേട്ട ജെയ്സൺ വേഗം അവിടെ നിന്ന് മുൻപോട്ട് നടന്നു

ദേവ് :ഇവനിതെന്താ പറ്റിയത്

ജോ :അവന്റ മൂഡ് ശെരിയല്ലേന്ന് തോന്നുന്നു കിരണേ നീ അവന്റെ കൂടെ ചെല്ല്

കിരൺ :ശെരി ജോ നമുക്ക് ക്ലാസ്സിൽ കാണാം

ഇതേ സമയം ജാനിയുടെ ക്ലാസ്സ് റൂമിൽ

മെറിൻ :ഞാൻ എല്ലാം അറിയുന്നുണ്ട്

ജാനി :നീ എന്ത്‌ അറിഞ്ഞെന്നാ

മെറിൻ :ഇന്നലെ ജോയുടെ കൂടെ നീ ബൈക്കിൽ കറങ്ങിയില്ലേ

ജാനി :ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത് ജോ എന്നെ വീട് വരെ കൊണ്ട് വിട്ടെന്നേ ഉള്ളു

മെറിൻ :ചുമ്മായിരിക്ക് മോളെ ഞാൻ അത്ര മണ്ടിയൊന്നുമല്ല

ജാനി :അല്ല ഞാൻ ജോയുടെ കൂടെ പോയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

മെറിൻ :എനിക്ക് ഒരു പ്രേശ്നവും ഇല്ല സന്തോഷമേ ഉള്ളു

******************************************

ഉച്ചക്ക് ലഞ്ച് ടൈമിന് മുൻപ് ജെയ്സനും കിരണും ക്യാന്റീനിൽ

കിരൺ :നീ ഇന്ന്‌ കാണിച്ചത് ഒട്ടും ശെരിയായില്ല

ജെയ്സൺ :ഞാൻ എന്ത്‌ കാണിച്ചു

കിരൺ :നീ എന്തിനാ ജോയോട് അങ്ങനെ പെരുമാറിയത്

ജെയ്സൺ :അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞുപോയതാ

കിരൺ :എന്തായാലും നീ ചെയ്തത് ശെരിയായില്ല

ജെയ്സൺ :അതൊക്കെ ഞാൻ ശെരിയാക്കികൊള്ളാം നീ ആദ്യം നമ്മൾ ഇവിടെ വന്നതെന്തിനാണെന്ന് പറ
കിരൺ :ഇവിടെ വച്ചാണ് നമ്മുടെ പ്ലാനിന്റെ ആദ്യ ഭാഗം നടക്കേണ്ടത്

ജെയ്സൺ :ഇവിടെ വച്ചോ

കിരൺ :അതെ നമ്മുടെ ഡെവിൾസ് ഗാങ്ങിൽ നമ്മൾ നാലുപേരാനുള്ളത്

ജെയ്സൺ :ഇത് ആർക്കാ അറിയാത്തത്

കിരൺ :അതിൽ ഏറ്റവും ബുദ്ധി എനിക്കാണ് സൗന്ദര്യത്തിന്റെ കാര്യത്തിൽ ദേവ് ആണ് മുൻപിൽ ജോ അന്നെങ്കിൽ സകലകലാ വല്ലഭനാണു പക്ഷെ നിനക്ക് ആകെ ഉള്ളത് കുറേ മണ്ടത്തങ്ങളും ദേഷ്യവുമാണു അത് കൊണ്ടോന്നും ജാനിയെ വീഴ്ത്താൻ പറ്റില്ല

ജെയ്സൺ :നിർത്തെടാ കോപ്പേ ഇത് പറയാനാണോ നീ എന്നെ ഇവിടെ കൊണ്ട് വന്നത്

കിരൺ :ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ

ജെയ്സൺ :എങ്കിൽ പറ

കിരൺ :ആദ്യം നീ അവളുടെ മുൻപിലുള്ള നിന്റെ ഇമേജ് മാറ്റിയെടുക്കണം

ജെയ്സൺ :അതെങ്ങനെയാടാ

കിരൺ :ഇപ്പോൾ സമയം 11:50 ഇനി പത്തു മിനിട്ടിനുള്ളി ജാനിയും കൂട്ടുകാരിയും ഭക്ഷണവുമായി ഇവിടെ വരും അപ്പോൾ കുറച്ച് കുട്ടികൾ അവളോട് മോശമായി പെരുമാറുന്നു

ജെയ്സൺ :ഞാനിവിടെയുള്ളപ്പോൾ അതൊന്നും നടക്കില്ല

കിരൺ :നടക്കണം എങ്കിലല്ലെ നിനക്ക് രക്ഷകനായി അവളുടെ മുൻപിൽ ചെല്ലാൻ പറ്റു

ജെയ്സൺ :നീ എന്തൊക്കെയടാ ഈ പറയുന്നത്

കിരൺ :എടാ ഈ പെണ്ണുങ്ങൾക്ക് അവരെ സംരക്ഷിക്കുന്നവരോടാ കൂടുതൽ താല്പര്യം ഇന്ന്‌ കുറച്ച് തെമ്മാടികളിൽ നിന്ന് നീ അവളെ സംരക്ഷിക്കുന്നു അതോടെ അവൾക്ക് നിന്നോടുള്ള വെറുപ്പോക്കെ അങ്ങ് മാറി കിട്ടും

ജെയ്സൺ :ഐഡിയയൊക്കെ കൊള്ളാം പക്ഷെ അവളെ ആരെങ്കിലും ശല്യം ചെയ്താലല്ലേ എനിക്ക് ഇടപെടാൻ പറ്റു

കിരൺ :അതിനും ഞാൻ വഴി കണ്ടിട്ടുണ്ട് നമ്മുടെ അജാസും പിള്ളേരും അത് നോക്കികൊള്ളും

ജെയ്സൺ :അവൻമ്മാർ ഇത് ചെയ്യാമെന്നേറ്റോ

കിരൺ :ആദ്യമൊക്കെ ഒഴിഞ്ഞുമാറാൻ നോക്കി പിന്നെ ജെയ്സനു വേണ്ടിയാണെന്ന് പറഞ്ഞപ്പോഴാ സമ്മതിച്ചത് അപ്പോൾ എല്ലാം മനസ്സിലായല്ലോ ജാനി വരുന്നു അവന്മാർ ശല്യം ചെയ്യുന്നു നീ പോയി രക്ഷകനാകുന്നു

ജെയ്സൺ :എന്നാലും ഇതൽപ്പം ചീപ്പ് അല്ലേ

കിരൺ :അയ്യോ ചീപ്പ് കാര്യങ്ങൾ ചെയ്യാത്തോരു മുതല് നീ മര്യാദക്ക് പറഞ്ഞത് കേട്ടാൽ മതി

പെട്ടെന്നായിരുന്നു ജാനിയും മെറിനും ക്യാന്റീനിലേക്ക് വന്നത്

കിരൺ :അവളുമാരു വന്നിട്ടുണ്ട് നീ റെഡിയായി ഇരുന്നോ
മെറിൻ :വാ ജാനി നമുക്ക് ആ ബെഞ്ചിൽ ഇരിക്കാം

ജാനി :ശെരി ഞാൻ ഇന്ന്‌ നിനക്ക് വേണ്ടി സ്പെഷ്യലായി ചിക്കനും ചപ്പാത്തിയും കൊണ്ട് വന്നിട്ടുണ്ട്

മെറിൻ :എങ്കിൽ പൊളിക്കും വാ പോകാം

രണ്ട് പേരും പുറകിലെ ബെഞ്ചിലേക്ക് പോകുവാൻ തുടങ്ങി എന്നാൽ പെട്ടെന്ന് തന്നെ അജാസും കൂട്ടുകാരും ജാനിക്കും മെറിനും ചുറ്റും കൂടി

ജാനി :വഴിയിൽ നിന്ന് മാറ് ഞങ്ങൾക്ക് കഴിക്കണം

അജാസ് :മോൾക്കെന്താ ഇത്ര ദൃതി നമുക്ക് കുറച്ച് കൊച്ചു വർത്തമാനമോക്കെ പറഞ്ഞ ശേഷം കഴിച്ചാൽ പോരെ

ജെയ്സൺ :കിരണേ ഞാൻ ഇടപെടട്ടെ

കിരൺ :ഇപ്പോൾ വേണ്ട ഇതൊന്ന് മൂക്കട്ടെ

ജാനി :നിന്നോടൊക്കെ വഴിയിൽനിന്ന് മാറാനല്ലേ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *