ജാനി – 3 1

ജാനി :അയ്യോ വേണ്ടേ നാനൊക്കെ വെറും ലോക്കൽ നിനക്ക് വേറേ നല്ല ഫ്രണ്ട്സിനെ കിട്ടും ഞാൻ പോകുന്നു
ജെയ്സൺ:നിൽക്ക് ജാനി

ജാനി :ഇത് വല്യ ശല്യമായല്ലോ?

ജെയ്സൺ :ലാൻഡ്രി ഇന്ന്‌ വൈകുന്നേരം 6മണിക്ക് സെൻട്രൽ പാർക്കിൽ വരാൻ പറ്റുമോ

ജാനി :എന്തിനാ

ജെയ്സൺ :അതൊക്കെയുണ്ട്

ജാനി :എനിക്കൊന്നും പറ്റില്ല

ജെയ്സൺ :ഞാൻ കാത്തുനിൽക്കും

ജാനി :അവിടെ നിൽക്കത്തെ ഉള്ളു

ജാനി വേഗം വീടിനു പുറത്തിറങ്ങി

“അവന്റ ഒരു സെൻട്രൽ പാർക്ക്‌ അവൻ ആരാന്നാ അവന്റ വിചാരം എന്റെ ദിവസം മുഴുവൻ ഇല്ലാതാക്കിയിട്ട് ഇനി പാർക്കിലും കൂടി പോണമെന്ന് എന്റെ പട്ടി പോകും ”

ജാനി വേഗം റോഡിലൂടെ നടക്കാൻ തുടങ്ങി

“എത്രയും വേഗം വീട്ടിലെത്തണം അമ്മയുടെ കൈയിൽ നിന്ന് എന്തായാലും നല്ലത് കിട്ടും ഇന്ന്‌ കോളേജിലും പോകാൻ പറ്റിയില്ല ഓട്ടോയിൽ പോകാമെന്നു വച്ചാൽ കൈയിൽ പയിസയുമില്ല ”

പെട്ടന്ന് ജാനിയുടെ മുൻപിൽ ഒരു കാർ വന്ന് നിന്നു

ജാനി :ഇതാരാ

പെട്ടെന്ന് തന്നെ കാറിനുള്ളില്നിന്ന് സോഫി പുറത്തേക്ക് വന്നു

ജാനി :സോഫി ചേച്ചി ആയിരുന്നോ

സോഫി :എങ്ങോട്ടാ ജാനി

ജാനി :ഞാൻ വീട്ടിലോട്ട് പോകുവായിരിന്നു

സോഫി :എന്നാൽ കാറിൽ കയറിക്കോ ഞാൻ കൊണ്ട് വിടാം

ജാനി :അത് സാരമില്ല ഞാൻ പോയ്കോളാം

സോഫി :അത് പറഞ്ഞാൽ പറ്റില്ല നീ വേഗം കാറിൽ കയറിയെ

ജാനി സോഫിയോടൊപ്പം കാറിലേക്ക് കയറി

സോഫി :ഈ ഡ്രെസ്സിൽ നീ സുന്ദരിയായിട്ടുണ്ട്

ജാനി :താങ്ക്സ്

സോഫി :ഇന്ന്‌കോളേജിൽ പോയില്ലേ

ജാനി :ഇല്ല ഒരുപാട് താമസിച്ചുപോയി

സോഫി :അതിരിക്കട്ടെ ജാനിയുടെ വീടെവിടെയാ

ജാനി :എന്നെയാ തമ്പി സ്ട്രീറ്റിൽ വിട്ടാൽ മതി

സോഫി :ശെരി ജാനി ഇനി ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ

ജാനി :എന്താ ചോദിക്കാനുള്ളത്

സോഫി :ജോയെ പറ്റി നിന്റെ അഭിപ്രായമെന്താ

ജാനി :ജോ വളരെ നല്ലവനാ ഡെവിൾസ് ഗ്യാങിലെ മറ്റുള്ളവരെ പോലെയല്ല അവനു മറ്റുള്ളവരെ മനസിലാക്കാനുള്ള ഒരു കഴിവുണ്ട് പിന്നെ നിങ്ങൾ രണ്ടുപേരും നല്ല ജോഡിയുമാണ്

സോഫി :നീ എന്തൊക്കെയാ ഈ പറയുന്നത് ഞാനും ജോയും നല്ല ജോഡിയാണെന്നോ

ജാനി :നിങ്ങൾ രണ്ടുപേരും ഇഷ്ടത്തിലല്ലേ

സോഫി :ഹ ഹ ഹ ഈ കള്ളമൊക്കെ നിന്നോട് ആരാ പറഞ്ഞു തന്നത് ഞാനും ജോയും നല്ല ഫ്രണ്ട്‌സ് മാത്രമാണ്
ജാനി :സത്യമായും എനിക്കപ്പഴേ തോന്നി നിങ്ങൾ നല്ല ഫ്രണ്ട്‌സ് ആണെന്ന്

സോഫി :അത് പറഞ്ഞപ്പോൾ ജാനികെന്താ ഇത്ര സന്തോഷം

ജാനി :ഹേയ് ഒന്നുമില്ല ഞാൻ വെറുതെ

സോഫി :നിനക്ക് ജോയോട് ഇഷ്ടമുണ്ടല്ലേ

ജാനി :ഹേയ് അങ്ങനെയൊന്നുമില്ല

സോഫി :നീ എന്തൊക്കെ പറഞ്ഞാലും നിന്റെ മുഖത്തു എഴുതി വച്ചിട്ടുണ്ട് നിനക്ക് ജോയെ ഇഷ്ടമാണെന്ന്

ജാനി :ഞാനും ജോയും തമ്മിൽ ഒരിക്കലും ചേരില്ല അവൻ എന്നെ ഒരു കൂട്ടുകാരിയായാണ് കാണുന്നത്

സോഫി :എനിക്ക് തോന്നുന്നില്ല നിന്നെ പറ്റി സംസാരിക്കുമ്പോൾ അവനു നൂറു നാവാണ് പിന്നെ അവൻ അങ്ങനെ പെൺകുട്ടികളോടൊന്നും അധികം മിണ്ടാറില്ല പക്ഷെ നിന്നോട് മാത്രം അവനു എന്തൊ ഒരു പ്രേതേക താല്പര്യമുണ്ട് എന്റെ ഊഹം ശെരിയാണെങ്കിൽ അവനു നിന്നെ ഇഷ്ടമാണ്

ജാനി :ജോക്ക് ഇഷ്ടമായാലും അവന്റ വീട്ടുകാർക്ക് എന്നെ ഇഷ്ടമാവില്ല

സോഫി :അതിന് ജോക്ക് മറ്റാരുമില്ല

ജാനി :അതെന്താ

സോഫി :രണ്ട് വർഷം മുൻപുണ്ടായ ഒരു ആക്സിഡന്റിൽ അവന്റെ അച്ഛനും അമ്മയും മരിച്ചു ഏറ്റവും വിഷമകരമായ സംഭവം അന്ന് കാർ ഓടിച്ചത് ജോയായിരുന്നു എന്നതാണ് അതിന്റെ കുറ്റബോധത്തിലാണ് അവൻ എപ്പോഴും ജീവിക്കുന്നത്

ജാനി :ദൈവമേ ഇതൊന്നും എനിക്കറിയില്ലായിരുന്നു

സോഫി :ഇപ്പോൾ കാർ എന്ന് കേൾക്കുന്നത് തന്നെ ജോക്ക് പേടിയാണ് ഇത്രയും നാൾ ഒരു ഫ്രണ്ട് ആയി ഞാൻ അവന്റെ കൂടെ ഉണ്ടായിരുന്നു എന്നാൽ അടുത്ത ആഴ്ച ഞാൻ uk യിലേക്ക് പോകുയായാണ് ഇനി ഒരിക്കലും ഇങ്ങോട്ടേക്കു മടങ്ങി വരില്ല

ജാനി :ഇത് ജോക്ക് അറിയാമോ

സോഫി :ഞാൻ ഇതുവരെ അവനോട് പറഞ്ഞിട്ടില്ല

ജാനി :ഇതറിഞ്ഞാൽ അവനു ഒരുപാട് വിഷമമാകും

സോഫി :എനിക്കറിയാം പക്ഷെ നീ അവനെ സമാധാനിപിക്കണം

ജാനി :ഞാൻ ശ്രെമിക്കാം ചേച്ചി

Leave a Reply

Your email address will not be published. Required fields are marked *