ജാനി – 3 1

ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞുവരാം

കിരൺ :പറ്റില്ല നീ വന്നേ

ജെയ്സൺ :ഞാൻ ഇവിടെ ഉണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു

കിരൺ :ആ അജാസ് ആണ് പറഞ്ഞത് അവൻ ഇതുവഴി പോയപ്പോൾ നിന്നെ കണ്ടെന്ന് നീ വന്നേ നമുക്ക് പോകാം

ജെയ്സൺ :ഇല്ലെടാ ചിലപ്പോൾ അവൾ വന്നലോ

കിരൺ :ആരുടെ കാര്യമാ നീ പറയുന്നത്

ജെയ്സൺ :ഡാ ആ ലാൻഡ്രിയോട് ഞാൻ ഇന്നിവിടെ വരാൻ പറഞ്ഞിരുന്നു അവൾ ഉടനെ വരും അതാ ഞാൻ നിന്നോട് പോകാൻ പറഞ്ഞത്
കിരൺ :നിനക്കെന്താഡാ വട്ടാണോ അവളൊന്നും വരാൻ പോകുന്നില്ല

ജെയ്സൺ :അത് നീ പറഞ്ഞാൽ മതിയോ

കിരൺ :മതി അവൾ വരില്ല നീ ഇതൊന്ന് നോക്ക്

കിരൺ ഫോൺ ജെയ്സന് നേരെ നീട്ടി

ജെയ്സൺ :അതിലെന്താ

കിരൺ :കുറച്ച് മുൻപ് ജോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോകളാ അവനിപ്പോൾ ആ ജാനിയുടെ കൂടെയുണ്ട് അവൻ മാത്രമല്ല ദേവും ഉണ്ട് നീ ഇവിടെ മഞ്ഞും കൊണ്ട് നിന്നോ അവൾ വരാൻ പോകുന്നില്ല

ജെയ്സൺ വേഗം ഫോൺ വാങ്ങി നോക്കാൻ തുടങ്ങി

കിരൺ :കണ്ടല്ലോ ഇനി വാ നമുക്ക് പോകാം

അടുത്ത നിമിഷം ജെയ്സൺ ഫോൺ താഴേക്ക് വലിച്ചെറിഞ്ഞു

കിരൺ :നിനക്കെന്താ വട്ടായോ

ജെയ്സൺ :മൈര് ഇത്രയും നേരം ഞാൻ ഇവിടെ ഊമ്പാനാണോ നിന്നത്

കിരൺ :എടാ നീ ഈ തെറി വിളി ഒന്ന് നിർത്ത് ആളുകൾ ശ്രേദ്ധിക്കുനുണ്ട്

ജെയ്സൺ :നീ വാ നമുക്ക് അങ്ങോട്ടേക്ക് പോകാം

കിരൺ :എവിടേക്ക്

ജെയ്സൺ :ആ ബേക്കറിയിലോട്ട്

കിരൺ :അതൊക്ക എപ്പോഴേ ക്ലോസ് ചെയ്തു കാണും

ജെയ്സൺ :എങ്കിൽ വാ ജോയുടെ വീട്ടിൽ പോകാം

കിരൺ :നീ ആദ്യം എന്റെ കൂടെ വാ നീ ഇപ്പോൾ നല്ല മൂഡിലല്ല നമുക്ക് നാളെ എല്ലാം ശെരിയാക്കാം

ജെയ്സൺ :എന്ത്‌ എന്ത്‌ ശെരിയാക്കാമെന്നാ

കിരൺ :നിന്റെ പ്രശ്നമൊക്കെ ഞാൻ നാളെ തീർത്തു തരാം

ജെയ്സൺ :കോപ്പ് വാ പോകാം

പിറ്റേ ദിവസം അതിരാവിലെ കിരണിന്റെ വീട്ടിൽ

കിരൺ :എടാ ജൈസാ നീ എന്തിനാ ഇത്ര നേരത്തെ ഇങ്ങോട്ട് കെട്ടിഎടുത്തത് മനുഷ്യനെ കിടന്നുറങ്ങാനും സമ്മതിക്കില്ലേ

ജെയ്സൺ :നീ അല്ലേ പറഞ്ഞത് ഇന്ന്‌ എല്ലാം ശെരിയാക്കാമെന്ന്

കിരൺ :എന്ത്‌ ശെരിയാക്കാനാ നീ ഈ പറയുന്നത്

ജെയ്സൺ :ദേ കിരണേ എല്ലാമേറ്റിട്ട് ഒരുമാതിരി മറ്റേ പണി കാണിക്കരുത്

കിരൺ :എന്ത്‌ ഏറ്റെന്നാ നീ ഈ പറയുന്നേ

ജെയ്സൺ :എടാ ജാനിയുടെ കാര്യം

കിരൺ :എന്നെ ഒരു തരത്തിലും നീ ജീവിക്കാൻ അനുവദിക്കില്ലേ

ജെയ്സൺ :എടാ മൈരെ നീ കൂടുതൽ ഉണ്ടാക്കല്ലേ
കിരൺ :നീ ചൂടാവല്ലേ നിനക്കിപ്പോൾ എന്താ ജാനിയുടെ പ്രശ്നം തീർക്കണം അത്രയല്ലേ ഉള്ളു എന്റെ കൂടെ വാ

കിരൺ ജൈസണുമായി റൂമിലേക്കെത്തി

ജെയ്സൺ :ഇനിയെങ്കിലും പറ എന്താ പ്ലാൻ

കിരൺ വേഗം തന്നെ ഷെൽഫിൽ നിന്ന് കുറച്ച് ഫോട്ടോ എടുത്ത് ജൈസണ് നൽകി

ജെയ്സൺ :ഇതൊക്കെ ആരുടെ ഫോട്ടോയാ

കിരൺ :ഇതൊക്കെ ഈ സിറ്റിയിലെ വലിയ പണകാരുടെ മക്കളാ ഞാൻ ആ ദേവന്റെ കൈയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് ഒപ്പിച്ചതാ

ജെയ്സൺ :ഇതൊക്കെ കൊണ്ട് ഞാൻ എന്ത്‌ ചെയ്യാനാ

കിരൺ :നീ ഇതിൽ നിന്ന് നിനക്ക് ഇഷ്ടപ്പെട്ട ഒരു കുട്ടിയെ തിരഞ്ഞെടുക്കണം എന്നിട്ട് ആ ദരിദ്രവാസി ജാനിയോട് പോകാൻ പറയണം

ജെയ്സൺ :അപ്പോൾ ഇതായിരുന്നോ നിന്റെ പ്ലാൻ

കിരൺ :അതെ എങ്ങനെയുണ്ട്

ജെയ്സൺ :ഞാൻ നിന്റെ ദേഹത്ത് ഇപ്പോൾ കൈ വെക്കാത്തത് നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ടാണ് ഇനിയും നീ എന്റെ ക്ഷമ പരീക്ഷിച്ചാൽ ഞാൻ അത് മറക്കും

കിരൺ :എടാ ജൈസാ അവൾക്ക് നിന്നോട് താല്പര്യമില്ലെങ്കിൽ അങ്ങ് വിട്ട് കളഞ്ഞുടെ

ജെയ്സൺ :അങ്ങനെ വിട്ടുകളയാൻ പറ്റില്ല എനിക്ക് അവളെ വേണം

കിരൺ :അപ്പോൾ പിന്നെ ജോയുടെ കാര്യം

ജെയ്സൺ :ഞാനാ അവളെ ആദ്യം സ്നേഹിച്ചത് ആർക്കു വേണ്ടിയും ഞാൻ അവളെ വിട്ട് കൊടുക്കില്ല നിനക്ക് കൂടെ നിൽക്കാൻ പറ്റുമെങ്കിൽ നിൽക്ക്

കിരൺ :കൂട്ടുകാർ തമ്മിൽ പ്രശ്നം ഉണ്ടാകണ്ടാ എന്ന് കരുതിയാ ഞാൻ നിന്നോട് അവളെ വിട്ടു കളയാൻ പറഞ്ഞത് നിനക്ക് പറ്റില്ലെങ്കിൽ വേണ്ട പിന്നെ ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും ജാനിയെയും നിന്നെയും ഒന്നിപിക്കുന്ന കാര്യം ഞാൻ ഏറ്റു

ജെയ്സൺ :നീ വെറുതേ പറഞ്ഞതാണോ

Leave a Reply

Your email address will not be published. Required fields are marked *