കിരൺ :ആദ്യമൊക്കെ ഒഴിഞ്ഞുമാറാൻ നോക്കി പിന്നെ ജെയ്സനു വേണ്ടിയാണെന്ന് പറഞ്ഞപ്പോഴാ സമ്മതിച്ചത് അപ്പോൾ എല്ലാം മനസ്സിലായല്ലോ ജാനി വരുന്നു അവന്മാർ ശല്യം ചെയ്യുന്നു നീ പോയി രക്ഷകനാകുന്നു
ജെയ്സൺ :എന്നാലും ഇതൽപ്പം ചീപ്പ് അല്ലേ
കിരൺ :അയ്യോ ചീപ്പ് കാര്യങ്ങൾ ചെയ്യാത്തോരു മുതല് നീ മര്യാദക്ക് പറഞ്ഞത് കേട്ടാൽ മതി
പെട്ടെന്നായിരുന്നു ജാനിയും മെറിനും ക്യാന്റീനിലേക്ക് വന്നത്
കിരൺ :അവളുമാരു വന്നിട്ടുണ്ട് നീ റെഡിയായി ഇരുന്നോ
മെറിൻ :വാ ജാനി നമുക്ക് ആ ബെഞ്ചിൽ ഇരിക്കാം
ജാനി :ശെരി ഞാൻ ഇന്ന് നിനക്ക് വേണ്ടി സ്പെഷ്യലായി ചിക്കനും ചപ്പാത്തിയും കൊണ്ട് വന്നിട്ടുണ്ട്
മെറിൻ :എങ്കിൽ പൊളിക്കും വാ പോകാം
രണ്ട് പേരും പുറകിലെ ബെഞ്ചിലേക്ക് പോകുവാൻ തുടങ്ങി എന്നാൽ പെട്ടെന്ന് തന്നെ അജാസും കൂട്ടുകാരും ജാനിക്കും മെറിനും ചുറ്റും കൂടി
ജാനി :വഴിയിൽ നിന്ന് മാറ് ഞങ്ങൾക്ക് കഴിക്കണം
അജാസ് :മോൾക്കെന്താ ഇത്ര ദൃതി നമുക്ക് കുറച്ച് കൊച്ചു വർത്തമാനമോക്കെ പറഞ്ഞ ശേഷം കഴിച്ചാൽ പോരെ
ജെയ്സൺ :കിരണേ ഞാൻ ഇടപെടട്ടെ
കിരൺ :ഇപ്പോൾ വേണ്ട ഇതൊന്ന് മൂക്കട്ടെ
ജാനി :നിന്നോടൊക്കെ വഴിയിൽനിന്ന് മാറാനല്ലേ പറഞ്ഞത്
അജാസ് : മാറിയില്ലെങ്കിൽ നീ എന്ത് ഉണ്ടാക്കുമെന്ന് എനിക്കൊന്ന് കാണാണം
ഇത് കേട്ട ജാനി അജാസിനെ തള്ളിമാറ്റി മുൻപോട്ടു പോകാൻ ശ്രമിമ്മിച്ചു എന്നാൽ അജാസ് ഉടനെ ജാനിയുടെ കയ്യിൽ കയറി പിടിച്ചു ശേഷം അവളുടെ ലഞ്ച് ബോക്സ് പിടിച്ചുവാങ്ങി ദൂരേക്ക് വലിചെറിഞ്ഞു
അജാസ് :നീ ആരാന്നാടി മറ്റവളെ നിന്റെ വിചാരം അടിച്ചു നിന്റെ..
കിരൺ :മൈര് ഇവൻമ്മാർ ഓവർ ആക്കും ടാ ജെയ്സാ വേഗം പോയി ഇടപെട്ടോ
ജെയ്സൺ :ശെരി ശെരി
ജെയ്സൺ വേഗം തന്നെ ബെഞ്ചിൽ നിന്ന് എഴുനേറ്റു എന്നാൽ അടുത്ത നിമിഷം അജാസ് ദൂരേക്ക് തെറിച്ചു വീഴുന്നതാണ് ജെയ്സൺ കണ്ടത് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ കിരണും ജെയ്സനും മുൻപോട്ടു നോക്കി അവിടെ അവർ കണ്ടത് ജാനിയുടെ അരികിൽ നിൽക്കുന്ന ജോയെയാണ് ജോ വേഗം തന്നെ നിലത്തു വീണ അജാസിനെ പൊക്കിയെടുത്ത് ചുമരിൽ ചേർത്തു വെച്ചു
ജോ :നായിന്റെ മക്കളെ നിനക്കൊന്നും വേറേ ഒരു പണിയുമില്ലേ ഇവളുടെ റെഡ് കാർഡ് പിൻവലിച്ചത് നീ യൊന്നും അറിഞ്ഞില്ലേ
ഇത്രയും പറഞ്ഞു ജോ അജാസിനെ ഇടിക്കാൻ കൈ ഓങ്ങി
അജാസ് :ഇനി ഇടിക്കല്ലേ ചേട്ടാ ഞങ്ങൾ വേണോന്ന് വെച്ച് ചെയ്തതല്ല എല്ലാം ജെയ്സൺ ചേട്ടൻ പറഞ്ഞിട്ടാ
അജാസിന്റെ വാക്കുകൾ കേട്ട ജോ ഒരു നേട്ടലോടെ അവനു നേരെ ഉയർത്തിയ കൈ താഴ്ത്തി
കിരൺ :ഊമ്പി അളിയാ വേഗം വാ ഇവിടുന്ന് പോകാം
കിരണിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ജെയ്സൺ ജോയുടെയും ജാനിയുടെയും അടുക്കലേക്ക് നടന്നു
അജാസ് :ദാ ജെയ്സൺ ചേട്ടൻ വരുന്നുണ്ട് വിശ്വാസമില്ലേങ്കിൽ അങ്ങോട്ട് ചോദിച്ചു നോക്ക്
ജോ :ജൈസാ ഇവൻ പറഞ്ഞത് സത്യമാണോ
ജെയ്സൺ :നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ എല്ലാം ഞാൻ പിന്നെ പറയാം
ജോ :നീ കൂടുതൽ ഒണ്ടാക്കണ്ട ജൈസാ ചെറ്റത്തരം കാണിച്ചതും പോര
ജോ പറഞ്ഞു തീരുന്നതിനു മുൻപു തന്നെ ജെയ്സൺ ജാനിയുടെ അടുത്തെത്തിയിരുന്നു ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞ കണ്ണുകളാൽ അവൾ ജെയ്സനെ നോക്കി
ജെയ്സൺ :ലാൻഡ്രി നീ വിചാരിക്കുന്നപോലെയല്ല കാര്യങ്ങൾ നീ എന്റെ കൂടെ വാ ഞാൻ എല്ലാം പറയാം
ജെയ്സൺ ജാനിയുടെ കയ്യിൽ പിടിച്ചു മുൻപോട്ടു നടക്കാൻ ശ്രമിച്ചു എന്നാൽ അടുത്ത നിമിഷം ജോ ജെയ്സന്റെ കൈ ദൂരേക്ക് തട്ടിമാറ്റി
ജെയ്സൺ :നീ എന്തടാ ഈ കാണിക്കുന്നെ എനിക്ക് ഇവളോട് സംസാരിക്കണം
ജോ :നീ ഇനി ഇവളോട് ഒന്നും പറയണ്ട വേഗം ഇവിടുന്നു പോകാൻ നോക്ക്
ജെയ്സൺ :അത് നീ യാണോടാ മൈരേ തീരുമാനിക്കേണ്ടത്
ജോ :തൽക്കാലം ഞാൻ തീരുമാനിച്ചാമതി
ഇത്രയും പറഞ്ഞു ജോ ജാനിയുമായി പോകാൻ ഒരുങ്ങി എന്നാൽ അടുത്ത നിമിഷം ജെയ്സൺ ജോയുടെയുടെ കുത്തിനു പിടിച്ചു ഈ കാഴ്ച്ച കണ്ട് കുട്ടികൾ എല്ലാം ഇരുവരുടെയും ചുറ്റിലും കൂടി കലി ഇളകിയ ജോ ജെയ്സനെ ദൂരേക്ക് തള്ളിമാറ്റി വർദ്ധിച്ച ദേഷ്യത്തിൽ ജെയ്സൺ ജോക്കരുകിലേക്ക് നടന്നടുത്തു
