ജെയ്സൺ :നീ നിലവിളിക്ക് ആര് വരുമെന്ന് കാണാമല്ലോ
ജാനി :ജൈസാ പ്ലീസ് വേണ്ട
എന്നാൽ ജെയ്സൺ തന്റെ ചുണ്ടുകൾ പതിയെ ജാനിയുടെ ചുണ്ടുകൾക്കരികിലേക്ക് കൊണ്ട് പോയി ഇത് കൂടിആയതോടെ ജാനി കരയുവാൻ തുടങ്ങി
“വേണ്ട ജൈസാ പ്ലീസ് ഞാൻ ഇവിടുന്നു പോയികൊള്ളാം ഇനി ഒരിക്കലും ഈ കോളേജിലേക്ക് വരില്ല എന്നെ വിട്ടേക്ക് ജൈസാ ഒന്നും ചെയ്യല്ലേ ”
ജാനിയുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി ജെയ്സൺ വേഗം തന്നെ ജാനിയെ വിട്ടുമാറി നിന്നു ശേഷം പതിയെ അവളുടെ കണ്ണുനീർ തുടക്കാൻ തുടങ്ങി
ജെയ്സൺ :നിന്നെ എന്തെങ്കിലും ചെയ്യണമായിരുന്നെങ്കിൽ നിന്നെ എന്റെ വീട്ടിൽ കൊണ്ട്പോയ ആ രാത്രി തന്നെ ഞാൻ ചെയ്തേനെ മനസ്സിലായോ നീ ഡ്രസ്സ് മാറിയിട്ട് പുറത്തേക്ക് വാ എനിക്ക് നിന്നോട് സംസാരിക്കണം അത്ര ഉള്ളു
ഇത്രയും പറഞ്ഞു ജൈസൺ അവിടെ നിന്ന് പുറത്തേക്കിറങ്ങി അല്പനേരത്തിനുള്ളിൽ ഡ്രസ്സ് മാറ്റിയ ശേഷം ജാനി ജെയ്സനരികിലേക്ക് പേടിയോട് കൂടി ചെന്നു
ജാനി :എന്താ പറയാനുള്ളത്
ജെയ്സൺ :നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഞാൻ നിന്നെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞില്ലേ
ജാനി :എനിക്ക് പേടിയൊന്നുമില്ല ഞാൻ എന്തിനാ നിന്നെ പേടിക്കുന്നത്
ജെയ്സൺ :അങ്ങനെയാകണം ആ ലാൻഡ്രിയെയാണ് എനിക്കിഷ്ടം
ജാനി :എന്താ പറയാനുള്ളത് എനിക്ക് വീട്ടിൽ പോകണം
ജൈസൺ :ഇന്ന് നടന്നതിനെല്ലാം സോറി ഞാൻ ഒന്നും വേണമെന്ന് വെച്ച് ചെയ്തതല്ല ഒരു അബദ്ധം പറ്റിയതാണ്
ജാനി :എന്നെ ആക്രമിക്കാൻ ആളെ വിടുന്നതാണോ അബദ്ധം
ജെയ്സൺ :അക്രമിക്കാനൊന്നുമല്ല ലാൻഡ്രി ഞാൻ വെറുതെ ഒന്ന് പേടിപ്പിക്കാനെ പറഞ്ഞുള്ളൂ
ജാനി :പേടിപ്പിക്കാനോ എന്തിന്
ജെയ്സൺ :അത് പിന്നെ നീ എന്നെ ഫ്രണ്ട് ആക്കില്ല എന്നല്ലേ പറഞ്ഞത് അത്കൊണ്ട് നിന്നെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പ്ലാനാ
ജാനി :എന്നെ ഇമ്പ്രെസ്സ് ചെയ്യാനോ
ജൈസൺ :അത് പിന്നെ അവൻമാർ നിന്നെ വിരട്ടുമ്പോൾ ഞാൻ നിന്നെ രക്ഷിക്കുന്നു അതോടെ നമ്മൾ ഫ്രിണ്ട്സ് ആകുന്നു അതായിരുന്നു പ്ലാൻ പക്ഷെ എല്ലാം ആ ജോ കാരണം ചീറ്റിപോയി
ജാനി :അയ്യേ നിനക്കാരാ ഈ തോട്ടി ഐഡിയയോക്കെ പറഞ്ഞു തരുന്നത്
ജെയ്സൺ :എല്ലാം ആ കിരണിന്റെ ബുദ്ധിയാ ദ്രോഹി ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ല
ജാനി :അപ്പോൾ ഇതാണ് ഉണ്ടായത് അല്ലേ സത്യം പറഞ്ഞാൽ ഞാൻ നിന്നെ ഫ്രണ്ട് ആക്കുന്ന കാര്യം ആലോചിച്ചു വരുകയായിരുന്നു എന്നാൽ ഇനി അത് നടക്കില്ല ഇങ്ങനെയുള്ള ഒരാളെ എങ്ങനെ ഫ്രണ്ട് ആക്കാനാ
ജെയ്സൺ :നിനക്കെന്താ എന്നെ ഫ്രണ്ട് ആക്കിയാൽ നീ ജോയെ ഫ്രണ്ട് ആക്കിയില്ലേ
ജാനി :ജോയെ പോലെയാണോ നീ
ജെയ്സൺ :എനിക്കെന്താ കുഴപ്പം
ജാനി :നിനക്ക് കുഴപ്പമേ ഉള്ളു കുറച്ച് മുൻപ് വരെ നീ അത് തെളിയിച്ചതല്ലേ
ജെയ്സൺ :എന്നാൽ ശെരി നീ എന്നെ ഫ്രണ്ട് ആക്കിയില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല എനിക്ക് വേറേ പിള്ളേരെ കിട്ടും
ഇത്രയും പറഞ്ഞു ജെയ്സൺ അവിടെ നിന്ന് പോകാനൊരുങ്ങി എന്നാൽ എന്തൊ ആലോചിച്ച ശേഷം അവിടെ തന്നെ നിന്നു
ജാനി :എന്താ പോകുന്നില്ലേ
ജെയ്സൺ ഉടൻ തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു സ്വിമ്മിങ് ഗ്ലാസ് പുറത്തെടുത്തു ശേഷം അത് ജാനിയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു
ജാനി :ഇതെന്താ
ജെയ്സൺ :സാറ ലൂയി
ജാനി :സാറലൂയിയോ
ജൈസൺ :അതെ അവർ ഉപയോഗിച്ച ഗ്ലാസ്സാ ഞാൻ ഇത് ലേലത്തിൽനിന്ന് പൊക്കി
ജാനി :ഇതെന്തിനാ എനിക്ക്..
ജൈസൺ :നീ തന്നെയല്ലേ അന്ന് പറഞ്ഞത് സാറലൂയി നിന്റെ ഇഷ്ട സ്വിമ്മർ ആണെന്ന് അത് കൊണ്ടാ ഞാൻ ഇത് വാങ്ങിയത് ഇത് തരാൻ വേണ്ടിയാ അന്ന് നിന്നോട് സെൻട്രൽ പാർക്കിൽ വരാൻ പറഞ്ഞത് എന്നിട്ട് നീ വന്നില്ലല്ലോ ഞാൻ കുറേ മഞ്ഞു കൊണ്ടത് മിച്ചം
ജാനി :അത് പിന്നെ ഞാൻ
ജൈസൺ :ഉം ഒന്നും പറയണ്ട നീ എന്നെ ഫ്രണ്ട് ആക്കുകയും വേണ്ട എന്നാൽ ശെരി കാണാം
ജാനി :നിൽക്ക് ജൈസാ ഫ്രണ്ട്ആകണ്ടങ്കിൽ പിന്നെന്തിനാ നീ എനിക്ക് ഇത് തന്നത്
ജൈസൺ :ഒരു തവണ നീ എന്റെ ജീവൻ രക്ഷിച്ചതല്ലേ അതിനു പകരമായി കരുതിയാൽ മതി ഇനി നമ്മൾ തമ്മിൽ ഒരു കടപ്പാടും വേണ്ട
