കിരൺ :അത് പിന്നെ അവൾ പോയി
ദേവ് :എവിടെ പോയി
കിരൺ :അവൾ ഇന്നലെ uk ക്ക് പോയി ഞാനും വിവരം ഇപ്പോഴാ അറിയുന്നത്
ജോ :നീ എന്തടാ ഈ പറയുന്നത് അവൾ എന്നോട് പറയാതെ പോകില്ല
കിരൺ :സത്യമാടാ ജോ അവൾ പോയി
ജോ വേഗം തന്നെ ഫോൺ എടുത്ത് സോഫിയെ വിളിച്ചു
ജോ :നാശം കിട്ടുന്നില്ലല്ലോ നീ പറഞ്ഞത് സത്യം തന്നെയാണോ
കിരൺ :അതേടാ നിന്നെ വിഷമിപ്പിക്കണ്ടാ എന്ന് കരുതിയായിരിക്കും അവൾ പറയാത്തത് അവൾ ഇനി തിരിച്ചു വരില്ലേന്നാ കേട്ടാത്
ഇത് കൂടി കേട്ടത്തോടെ ജോ കയ്യിലിരുന്ന ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞു
ദേവ് :എന്താടാ ഈ കാണിക്കുന്നത്
ജോ :എല്ലാരും എന്നെ വിട്ട് പോകുന്നതെന്താ ആദ്യം എന്റെ കുടുംബം ഇപ്പോൾ അവളും എന്നോട് ഒരു വാക്ക് പോലും പറയാൻ അവൾക്ക് തോന്നിയില്ല
സങ്കടത്താൽ ജോയുടെ കണ്ണുകൾ നിറഞ്ഞു ജാനി വേഗം തന്നെ ജോയുടെ അടുത്തെത്തി
ജാനി :വിഷമമിക്കണ്ട ജോ നിനക്ക് ഞങ്ങളൊക്കെ ഇല്ലേ പോകുമെന്ന് പറഞ്ഞെങ്കിലും സോഫി ചേച്ചി ഇത്ര പെട്ടെന്ന് പോകുമെന്ന് ഞാനും കരുതിയില്ല
ജോ :അപ്പോൾ അവൾ പോകുമെന്ന് നിനക്ക് അറിയാമായിരുന്നോ
ജാനി :അത് പിന്നെ ജോ ചേച്ചി എന്നോട് പോകുമെന്ന് പറഞ്ഞിരുന്നു
ജോ :അപ്പോൾ എല്ലാം അറിഞ്ഞു വച്ചിട്ടും നീ എന്നോട് പറയാത്തതാണല്ലേ
ജാനി :അങ്ങനെയല്ല ജോ
ജോ :വേണ്ട നീ ഇനി ഒന്നും പറയണ്ട നിന്നിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല
ജെയ്സൺ വേഗം തന്നെ ജോയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :അവൾ പോയതിന് നീ എന്തിനാണ് ഇവളോട് ചൂടാകുന്നത് ജാനി എന്ത് തെറ്റാ ചെയ്തത്
ഇത്രയും പറഞ്ഞു ജൈസൺ ഫോൺ കയ്യിലെടുത്തു ആരെയോ വിളിച്ചു
ജെയ്സൺ :ഹലോ അങ്കിൾ ജോൺ ഒരു അത്യാവശ്യകാര്യമുണ്ട് ഉടനെ തന്നെ uk ക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യണം ഇന്ന് തന്നെ വേണം
ഇത്രയും പറഞ്ഞു ജൈസൺ ഫോൺ കട്ട് ചെയ്തു
ദേവ് :നീ എന്തിനാടാ uk ക്ക് പോകുന്നത്
ജൈസൺ :ഞാൻ അല്ല പോകുന്നത് ജോയാ
ദേവ് :ജോയോ എന്തിന്
ജൈസൺ :സോഫി ഇവനോട് പറയാതെ പോയതല്ലേ ഇവൻ അവളെ അവിടെ ചെന്ന് കാണട്ടെ എങ്കിലേ എല്ലാം ശെരിയാകു എന്താ ജോ അവിടെ ചെന്ന് കാര്യങ്ങൾ നേരിട്ടു ചോദിക്കുന്നതല്ലേ നല്ലത്
ജോ :നീ പറഞ്ഞത് ശെരിയാ ഞാൻ അവിടെ ചെന്ന് അവളെ കാണും
ജെയ്സൺ :എങ്കിൽ വേഗം ചെന്ന് വേണ്ട സാധനങ്ങളൊക്കെ പാക്ക് ചെയ്തോ ദേവ് നീയും ഇവനോടൊപ്പം വീട്ടിലേക്ക് ചെന്ന് ഇവനെ സഹായിക്ക് അപ്പോഴേക്കും നാനും കിരണും ബാക്കി കാര്യങ്ങൾ നോക്കാം
ജോ :ശെരി ജൈസാ
ജോയും ദേവും വേഗം തന്നെ വീട്ടിലേക്ക് പുറപ്പെട്ടു ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ജാനിയെയും മെറിൻ ക്ലാസ്സിലേക്ക് കൂട്ടികൊണ്ട് പോയി അതിനു ശേഷം ജൈസാനും കിരണും സ്പോർട്സ് റൂമിൽ
കിരൺ :എടാ മൈരെ എനിക്ക് ഒന്നും മനസ്സിലാകില്ല എന്ന് കരുതിയോ
ജൈസൺ :എന്ത് മനസ്സിലായെന്നാ നീ ഈ പറയുന്നത്
കിരൺ :നീ ജോയെ മനഃപൂർവം ഒഴിവാക്കിയതല്ലേ
ജൈസൺ :അതെ അതിനിപ്പോൾ എന്താ അവൻ ഇവിടെ ഉള്ളപ്പോൾ എനിക്ക് ജാനിയുമായി അധികം അടുക്കാൻ പറ്റുന്നില്ല ഏത് സമയവും അവനും ജാനിയോടൊപ്പം കാണും ഇനി കുറച്ച് നാളത്തെക്ക് എനിക്ക് ജാനിയെ ഒറ്റക്ക് കിട്ടും
കിരൺ :എന്നാലും വേണ്ടായിരുന്നേടാ
ജൈസൺ :ഞാൻ അതിന് തെറ്റായിട്ടോന്നും ചെയ്തില്ലല്ലോ അവനെ ഞാൻ നിർബന്ധിച്ചു പോലുമില്ല അവനു പോകണം എന്ന് തോന്നി അവൻ പോകുന്നു അത്ര തന്നെ ഓരോന്ന് പറഞ്ഞു കൊണ്ട് നിൽക്കാതെ നീ വാ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്
വൈകുന്നേരം ജെയ്സൺ ജാനിയും അടുത്ത്
ജൈസൺ :എന്താ ലാൻഡ്രി ഒരു വിഷമം
ജാനി :ഹേയ് ഒന്നുമില്ല
ജൈസൺ :നിന്നെ കണ്ടാൽ അറിയാം എന്തൊ വിഷമമുണ്ടെന്ന് ഞാൻ നിന്റെ കൂട്ടുകാരൻ അല്ലേ എന്തായാലും എന്നോട് പറ
ജാനി :അത് ജോ അവൻ എന്നോട് ആദ്യമായാ ദേഷ്യപ്പെടുന്നത്
ജൈസൺ :ഇതാണോ കാര്യം അവനോട് പോകാൻ പറ നിന്റെ കൂടെ നിന്റെ കട്ട ചങ്ക് ജെയ്സൺ ഇല്ല എന്തായാലും നീ വീട്ടിലേക്ക് ചെല്ല് ജോയുടെ ഫ്ലൈറ്റിനു സമയമാകുന്നു എനിക്ക് അവനെ യാത്രയാക്കണം
ജാനി :ഞാനും കൂടെ വരട്ടെ
