ജാനി :കണ്ടോ തനി സ്വഭാവം പുറത്ത് വരുന്നത് കണ്ടോ
ജൈസൺ :ഞാൻ അതിന് തെറ്റൊന്നും പറഞ്ഞില്ലല്ലോ
ജാനി :ഉം നിന്നെ എനിക്ക് അറിയില്ലേ പിന്നെ ജോയുമായുള്ള വഴക്ക് എന്തായി
ജൈസൺ :അതൊക്കെ എപ്പഴേ കോംപ്രമൈസ് ആയി
ജാനി :അതെന്തായാലും നന്നായി നിന്നോട് വഴക്ക് കൂടിയത് ഓർത്ത് ജോക്ക് നല്ല വിഷമം ഉണ്ടായിരുന്നു
ജെയ്സൺ :ഹോ വലിയ വിഷമം അവനല്ലേ ഇങ്ങോട്ട് ഉടക്കാൻ വന്നത്
ജാനി :എങ്ങനെ ആദ്യം ദേഹത്ത് കൈ വച്ചത് ആരാ
ജെയ്സൺ :അത് പിന്നെ അങ്ങനെയൊക്കെ പറഞ്ഞാൽ ആരായാലും കൈ വച്ചുപോകും നീ അവനെ അപ്പോൾ കൊണ്ട്പോയത് നന്നായി ഇല്ലെങ്കിൽ അവൻ ഇന്ന് എന്റെ കയ്യിൽ നിന്ന് കുറേ വാങ്ങി കൂട്ടിയേനെ
ജാനി :ഉം നടന്നത് തന്നെ ജോ എടുത്തിട്ടു അലക്കത്തത് ഭാഗ്യം
ജെയ്സൺ :ഓഹ് ഈ കാര്യങ്ങൾ ഒക്കെ വിട് നമുക്ക് വേറേ എന്തെങ്കിലും സംസാരിക്കാം
ജാനി :ഇനി എന്ത് സംസാരിക്കാൻ എനിക്ക് വീട്ടിൽ പോകണം
ജൈസൺ :ഇത്ര പെട്ടെന്നൊ
ജാനി :പെട്ടെന്നോ സമയം എത്രയായെന്നാ മോന്റെ വിചാരം ഇനിയും താമസസ്സിച്ചാൽ അമ്മ എന്നെ കൊല്ലും
ജെയ്സൺ :ശെരി പിന്നെ പൊയ്ക്കോ ഇനി വൈകണ്ട
ജാനി :എന്നാൽ ശെരി പിന്നെ നിന്നെ എന്റെ ഫ്രണ്ട് ആക്കുന്ന കാര്യം ഞാൻ ഒന്നുകൂടി ആലോചിച്ച ശേഷം തീരുമാനിക്കാം
ജൈസൺ :ഇനി എന്താ ലാൻഡ്രി ആലോചിക്കാനുള്ളത്
ജാനി :ഉം ശെരി നീ ഇന്ന് മുതൽ എന്റെ ഫ്രണ്ട് ആണ് ഏറ്റവും അകന്ന ഫ്രണ്ട്
ജെയ്സൺ :ഏറ്റവും അകന്ന ഫ്രണ്ടോ
ജാനി :അതെ അകന്ന ഫ്രണ്ട് നിന്റെ പെരുമാറ്റത്തിനനുസരിറിച്ചു അതിൽ മാറ്റം വരുത്താം
ജൈസൺ :അകന്ന ഫ്രണ്ട് എങ്കിൽ അകന്ന ഫ്രണ്ട് എന്തായാലും ഫ്രണ്ട് ആക്കിയല്ലോ അത് മതി
ജാനി :എന്നാൽ ശെരി ജൈസാ നാളെ കോളേജിൽ കാണാം പിന്നെ ഞാൻ വിളിച്ചപ്പോൾ വന്നതിന് താങ്ക്സ്
ജൈസൺ :അത് നിന്റെ കയ്യിൽ തന്നെ വച്ചാൽ മതി
ഇത്രയും പറഞ്ഞു ജെയ്സൺ തിരിഞ്ഞു നടന്നു.
ഈ സംഭവങ്ങൾക്കെല്ലാം ശേഷം ജാനിയും ഡെവിൾസ്ഗ്യാങ്ങുമായി നന്നായി അടുത്തു
ഒരാഴ്ചയ്ക്ക് ശേഷം ജാനിയും മെറിനും ഡെവിൾസ് ഗ്യാങ്ങിനൊപ്പം സ്പോർട്സ് റൂമിൽ
ജോ :ജാനി നിന്റെ കോംമ്പറ്റിഷൻ അടുത്ത് വരുകയല്ലേ പ്രാക്ടീസ് ഒക്കെ എങ്ങനെ പോകുന്നു
ജാനി :അതൊക്കെ നന്നായി നടക്കുന്നുണ്ട്
മെറിൻ :ഈ വർഷവും മെഡൽ നമ്മുടെ കോളേജിനു തന്നെയാ
ജെയ്സൺ :ലാൻഡ്രി തോറ്റിട്ടെങ്ങാനും വന്നാൽ ഉണ്ടല്ലോ
ദേവ് :നിങ്ങൾക്ക് രണ്ട് പേർക്കും ക്ലാസ്സ് ഒന്നുമില്ലേ ഇപ്പോൾ ഏത് സമയവും നമ്മുടെ കൂടെയാണല്ലോ
ജോ :അതിനിപ്പോൾ എന്താടാ പ്രശ്നം
ദേവ് :പ്രശ്നം എന്താണെന്നോ ഇവരെയും നമ്മൾ ഗ്യാങ്ങിൽ എടുത്തെന്നാ ചിലവൻമ്മാർ പറഞ്ഞു കൊണ്ട് നടക്കുന്നത് പിന്നെ ഇവർ വന്നതിനു ശേഷം നമ്മുടെ സ്ഥിരം പരുപാടികൾ ഒന്നും നടക്കുന്നില്ല പിള്ളാർക്കോക്കേ ഇപ്പോൾ നമ്മളെ ഒരു പേടിയുമില്ല എല്ലാറ്റിനും മുൻപിൽ നിന്ന ജൈസണ് പോലും ഇപ്പോൾ അതിനൊന്നും സമയമില്ല
ജാനി :ദേവ് ജൈസൺ നന്നായ കാര്യം അറിഞ്ഞില്ലേ ഇനി പിള്ളേരെ പേടിപ്പിക്കാനൊന്നും ജെയ്സനെ കിട്ടില്ല പിന്നെ ഈ ഡെവിൾസ് ഗ്യാങ് എന്ന പേര് മറ്റുന്നതിനെ കുറിച്ച് ഞാൻ ജോയോടും ജൈസാനോടും പറഞ്ഞിട്ടുണ്ട്
ദേവ് :ഇനി അതിന്റ കുറവ് കൂടിയേ ഉള്ളു പെൺ കാലെടുത്തു വച്ചാൽ സർവ്വനാശം നിശ്ചയം
ജെയ്സൺ :മിനിറ്റിനു മിനിറ്റിനു ഗേൾ ഫ്രിണ്ട്സിനെ മാറ്റുന്ന നീ തന്നെ അത് പറയണം
ദേവ് :അതെ ഞാൻ മാറ്റും അതിനിപ്പോൾ എന്താ എനിക്ക് പറ്റിയ ഒരു പെണ്ണും ഇതുവരെ പിറന്നിട്ടില്ല
ജോ :ഹേയ് അത് മാത്രം പറയരുത് നിനക്ക് പറ്റിയ ഒരു പെണ്ണുണ്ട് നമ്മുടെ ജെനി രണ്ടും നല്ല കോമ്പിനേഷനാ
ദേവ് :ആ ബേക്കറിക്കാരിയെ കുറിച്ച് മിണ്ടിപോകരുത് മൂദേവി
ജെയ്സൺ :അതാരാടാ ഈ ബേക്കറി
ജോ :അതൊക്കെ ഒരു ഒരു കഥയാ ജൈസാ
പെട്ടെന്നായിരുന്നു കിരൺ അങ്ങോട്ടേക്ക് എത്തിയത്
ജോ :എവിടെ പോയി കിടക്കുവായിരുന്നെടാ
കിരൺ :അത് പിന്നെ നീ സോഫിയുടെ കാര്യം അറിഞ്ഞില്ലായിരുന്നോ
ജോ :എന്ത് കാര്യം
കിരൺ :അപ്പോൾ അവൾ നിന്നോടും പറഞ്ഞില്ല അല്ലേ
ജെയ്സൺ :എന്താണെന്നു പറയടാ കോപ്പേ
