ജാനി – 4 3

ഇത്രയുടെ പറഞ്ഞു ജെയ്സൺ തിരിഞ്ഞു നടന്നു

“മിസ്റ്റർ കുട്ടു അവിടെ നിന്നാലും “
ജാനി ജെയ്സനെ പുറകിൽ നിന്ന് വിളിച്ചു

ജെയ്സൺ :നീ ഇപ്പോൾ എന്നെ എന്താ വിളിച്ചത്

ജാനി :കുട്ടുന്ന് എന്താ കേട്ടില്ലേ

ജെയ്സൺ :അത് എന്നെ എന്റെ അമ്മ മാത്രം വിളിക്കുന്ന പേരാ ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചുപോകരുത്

ജാനി :എന്നെ നിനക്ക് ലാൻഡ്രി എന്ന് വിളിക്കാമെങ്കിൽ എനിക്ക് നിന്നെ കുട്ടുന്നും വിളിക്കാം കുട്ടുമോൻ നല്ല പേര്

“എടി “ജെയ്സൺ വേഗം തന്നെ ജാനിയുടെ അടുത്തെക്ക് എത്തി

ജാനി :അപ്പോൾ കുട്ടു ഇന്ന്‌ സെൻട്രൽ പാർക്കിൽ പോയാലോ

ജെയ്സൺ :എന്താ

ജാനി :എന്താ ചെവി കേൾക്കില്ലേ ഇന്ന്‌ സെൻട്രൽ പാർക്കിൽ പോയാലോ എന്ന്

ജൈസൺ :നീ കാര്യമായിട്ട് ചോദിച്ചതാണോ

ജാനി :ഉം അതെ എന്തായാലും എനിക്ക് വേണ്ടി കുറേ മഞ്ഞു കൊണ്ടതല്ലേ

ജൈസൺ :അപ്പോൾ നീ എന്നെ ഫ്രണ്ട് ആക്കിയോ

ജാനി :അതൊക്കെ അവിടെ ചെന്നിട്ടു തീരുമാനിക്കാം ഇന്ന്‌ രാത്രി 7 മണിക്ക് പാർക്കിൽ വന്നാൽ മതി ഞാൻ അവിടെയുണ്ടാകും

ഇത്രയും പറഞ്ഞു ജാനി മുൻപോട്ടു നടന്നു

ജൈസൺ :താങ്ക്യൂ ലാൻഡ്രി

ജാനി :അത് നിന്റെ കയ്യിൽ തന്നെ വച്ചാൽ മതി

*********************************************

വൈകുന്നേരം ജൈസൺ തന്റെ വീട്ടിൽ

ജോൺ :സാർ ഒരുപാട് നേരമായി കുട്ടുകാർ മുകളിൽ കാത്തിരിക്കുന്നുണ്ട്

ജെയ്സൺ :ഉം ഞാൻ കണ്ട് കൊള്ളാം

ജൈസൺ വേഗം മുകളിലേക്ക് എത്തി

ദേവ് :എവിടെ പോയി കിടക്കുവായിരുന്നെടാ ഇത്ര നേരം

ജെയ്സൺ :അത് പിന്നെ..

പെട്ടെന്നാണ് ജെയ്സൺ സോഫയിൽ ഇരിക്കുന്ന ജോയെ കണ്ടത്

ദേവ് :എന്തിനാടാ അവനെ ഇങ്ങനെ നോക്കുന്നത് അവനെ ഇടിക്കാൻ തോന്നുന്നുണ്ടോ നീ ആരാന്നാടാ നിന്റെ വിചാരം

ജോ :മതിയെടാ ദേവ്
ദേവ് :എന്ത് മതി അവനോട് മാത്രമല്ല എനിക്ക് നിന്നോടും ചോദിക്കാനുണ്ട് നീ യൊക്കെ എന്താ കരുതിയിരിക്കുന്നത് കോളേജിൽ മനുഷ്യൻ നാണം കെട്ടുപോയി

കിരൺ :വിടളിയാ

ദേവ് :നീ യാണ് മൈരേ എല്ലാത്തിനും വളം വച്ച് കൊടുക്കുന്നത് ഞാൻ അവിടെ ഇല്ലാത്തത് നിന്റെയൊക്കെ ഭാഗ്യം എന്തായാലും നടന്നത് നടന്നു ഇനി ബാക്കി നോക്കാം

കിരൺ :അതാണ് വേഗമാകട്ടെ രണ്ട് പേരും പിണക്കം മാറ്റിക്കേ

ജോ :അതിന് എനിക്ക് ഇവനോട് ഒരു പിണക്കാവുമില്ല

ദേവ് :കേട്ടല്ലോ ജൈസാ അവനു നിന്നോട് ഒരു പിണക്കവുമില്ല നിനക്ക് അവനോട് വല്ല പിണക്കവുമുണ്ടോ

ജൈസൺ :എനിക്ക് ആരോടും ഒരു പിണക്കവുമില്ല

ദേവ് :എങ്കിൽ നീ അവനോട് ഒരു സോറി പറഞ്ഞേക്ക്

ജെയ്സൺ :സോറിയോ അതെന്തിനാ ഞാൻ ജാനിയോട് സോറി പറഞ്ഞിട്ടുണ്ട് അത് മതി

ദേവ് :ജാനി ജാനി നിന്നോട് ഇപ്പോൾ ഞാൻ അവളെ പറ്റി വല്ലതും ചോദിച്ചോ നീയാ ആദ്യം ജോയുടെ ദേഹത്ത് കൈ വച്ചത് അതുകൊണ്ട് നീ ആദ്യം അവനോട് സോറി പറ അതിനു ശേഷം അവൻ നിന്നോടും പറയും

ജൈസൺ :ശെരി

ജെയ്സൺ പതിയെ ജോയുടെ അടുക്കൽ എത്തി

ജൈസൺ :സോറി ജോ

ജോ :നീ എന്നോടും ക്ഷമിക്ക് എനിക്കും പെട്ടെന്ന് ദേഷ്യം വന്നുപോയി

കിരൺ :എങ്കിൽ രണ്ട് പേരും വേഗം കൈ കൊടുത്തേ

ജെയ്സനും ജോയും വേഗം കൈ കൊടുത്തു ശേഷം

ജോ :അപ്പോൾ നമ്മൾ തമ്മിൽ ഇപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ

ജെയ്സൺ :ഇനി എന്ത് പ്രശ്നം

ജോ :എനിക്ക് ഒരു കാര്യം മാത്രമേ നിന്നോട് പറയാനുള്ളു ജൈസാ ജാനി അതൊരു പാവം കൊച്ചാ അവളെ നീ ഇനി ഉപദ്രവവിക്കരുത്

ദേവ് :മൈര് വീണ്ടും അവൻ ജാനിയെയും കൊണ്ട് വന്നു ഇത്രക്ക് നോവാൻ
അവൾ നിന്റെ ആരാടാ

ജോ :അവളും എനിക്കിപ്പോൾ നിങ്ങളെ പോലെ തന്നെയാ എന്റെ ബെസ്റ്റ് ഫ്രണ്ട്‌

ജെയ്സൺ :ഞാൻ ഇനി അവളെ ഉപദ്രവവിക്കില്ല മറിച്ചു സംരക്ഷിക്കും

ദേവ് :കൊള്ളാം രണ്ടിനും വട്ടായി നീയൊക്കെ അവളെ വളർത്തുകയോ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ ഇനി മേലാൽ തമ്മിൽ തല്ലരുത് മനസ്സിലായോ

കിരൺ :ഉം അത് കറക്റ്റ് എന്തായാലും ഇവരുടെ പിണക്കം മറിയത് നമുക്ക് ഒന്ന് ആഘോഷിക്കണം നമുക്കിന്നു രാത്രി പുറത്തു പോയാലെന്താ ദേവ്

ജെയ്സൺ :ഹേയ് ഇന്ന്‌ പറ്റില്ല എനിക്കിന്ന് വേറൊരു കാര്യം ഉണ്ട്

ദേവ് :എന്ത് കാര്യം

Leave a Reply

Your email address will not be published. Required fields are marked *