“നീ പേടിക്കണ്ട ജാനി ഇത് ഞാൻ നോക്കികൊള്ളാം “ഇത്രയും പറഞ്ഞു ജോയും ജൈസനു നേരെ നടന്നു എന്നാൽ അടുത്ത നിമിഷം കിരൺ ജൈസനെ ശക്തമായി പിടിച്ചു നിർത്തി
കിരൺ :വേണ്ട അളിയാ നമുക്ക് എല്ലാം പറഞ്ഞു തീർക്കാം
ജൈസൺ :ഇനി പറയാൻ ഒന്നുമില്ല അവന്റെ കഴപ്പ് ഞാൻ ഇന്നത്തോടെ തീർത്തുകൊടുക്കാം
ജോ :നീ മാറി നിൽക്ക് കിരണേ അവൻ എന്ത് ഉണ്ടാക്കും എന്ന് കാണട്ടെ
കിരൺ :നീ കൂടി ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ ജോ ദയവ് ചെയ്തു ഒന്ന് ക്ഷമിക്ക് നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലിയാൽ അതിന്റെ നാണക്കേട് നമ്മുടെ ഡെവിൾസ് ഗാങ്ങിനാ
ജോ :ആ ബോധം എനിക്കുമാത്രം ഉണ്ടായാൽ പോര
കിരൺ :നമുക്ക് എല്ലാം ശെരിയാക്കാം തല്ക്കാലം നീ ഇവിടെ നിന്നോന്ന് പോ
കിരണിന്റെ വാക്കുകൾ കേട്ട ജോ ജെയ്സനെ ഒന്ന് തുറിച്ചുനോക്കിയ ശേഷം ജാനിയുമായി പുറത്തേക്കിറങ്ങി
ജോ :നിനക്ക് എന്തെങ്കിലും പറ്റിയോ ജാനി
ജാനി :ഇല്ല ജോ എനിക്കൊന്നുമില്ല
ജോ :നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം തീർന്നെന്നാ ഞാൻ കരുതിയത്
ജാനി :ഞാനും അങ്ങനെ തന്നെയാ കരുതിയത് പക്ഷേ ജെയ്സൺ അവൻ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്
ജോ :അവനു മുഴുത്ത വട്ടാ മൈ..
ജാനി :ഞാൻ കാരണം നിങ്ങൾ തമ്മിൽ വഴക്കായല്ലേ സോറി ജോ
ജോ :അത് നീ കാര്യമാക്കണ്ട ഞങ്ങൾ തമ്മിൽ പണ്ടും വഴക്കിടാറുണ്ടായിരുന്നു ഇത് അധിക നേരമൊന്നും നിലനിൽക്കില്ല
ജാനി :ഞാൻ ഇവിടെ പഠിക്കുന്നതാണ് ജൈസന്റെ പ്രശ്നമെങ്കിൽ ഞാൻ മാറി പോയേക്കാം അതിന്റ പേരിൽ ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട
ജോ :അതിന്റ ഒരാവശ്യവുമില്ല ജാനി ഇനി ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ
നോക്കികൊള്ളാം ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും
ഇത്രയും പറഞ്ഞു ജോ ജാനിയുടെ തലയിൽ പതിയെ തലോടി
ജോ :എന്നാൽ ശെരി ജാനി നീ ക്ലാസ്സിലേക്ക് പൊക്കോ എനിക്കും ക്ലാസിനു സമയമായി
ഇതേ സമയം ജെയ്സനും കിരണും
കിരൺ :നിനക്ക് എന്തിന്റെ കേടാടാ ജൈസാ ജോയുടെ ദേഹത്ത് കൈവെക്കാൻ നിനക്ക് എങ്ങനെ തോന്നി
ജൈസൺ :സത്യത്തിൽ നിനക്കിട്ടായിരുന്നു ആദ്യം രണ്ട് പൊട്ടിക്കേണ്ടത് അവനും അവന്റ മൈരിലെ ഐഡിയയും അവളുടെ മുൻപിൽ എന്റെ ഉള്ള വില കൂടി പോയി
കിരൺ :നീ ഒന്ന് ക്ഷമിക്കളിയാ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാൻ കരുതിയോ എന്തായാലും നീ ആ ജാനിയെ അങ്ങ് മറന്നുകള ഇന്ന് കൊണ്ട് ഒരു കാര്യം ഉറപ്പായി ജോക്കും അവളോട് പ്രേമമാണ് അല്ലെങ്കിൽ അവൻ നിന്നോട് വഴക്കിനു വരുമായിരുന്നോ
ജെയ്സൺ :ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ ജാനിയെ മറക്കുന്ന പ്രശ്നമില്ല നീ നോക്കിക്കോ എനിക്ക് തന്നെ അവളെ കിട്ടും
ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു. അന്ന് മുഴുവനും കോളേജിലെ സംസാരവിഷയം ജോയും ജെയ്സനും തമ്മിലുള്ള വഴക്കായിരുന്നു അതുവരെയും ജാനിയോട് മിണ്ടുക പോലും ചെയ്യാത്ത പല കുട്ടികളും അവളോട് അതിനെ പറ്റി അനേഷിക്കാൻ ചെന്നു ഇതെല്ലാം കൊണ്ട് തന്നെ ജാനി അന്ന് വളരെ അസ്വസ്ഥയായിരുന്നു അതിനാൽ തന്നെ അവൾ അന്ന് കൂടുതൽ നേരം പൂളിൽ ചിലവഴിച്ചു കോളേജ് ടൈമിനു ശേഷവും അവൾ പ്രാക്ടീസ് തുടർന്നു ജൈസനോടുള്ള എല്ലാ ദേഷ്യവും അവൾ സ്വിമ്മിങ്ങിലൂടെ തീർത്തു എന്നാൽ അവൾ ഒട്ടും പ്രതീക്ഷിക്കാതെ സ്വിമ്മിങ് ഏരിയയിലേക്ക് ജെയ്സൺ കടന്നു വന്നു ഇത് കണ്ട ജാനി വേഗം തന്നെ പൂളിൽ നിന്ന് പുറത്തേക്കിറങ്ങി
ജെയ്സൺ :എനിക്ക് നിന്നോട് സംസാരിക്കണം
എന്നാൽ ജാനി ജെയ്സനെ മൈൻഡ് ചെയ്യാതെ ഡ്രസ്സിങ് റൂമിനടുത്തേക്ക് നടന്നു
കലിയിളകിയ ജൈസൺ വേഗം തന്നെ ജാനിയെ ഡ്രസിങ് റൂമിലേക്ക് വലിച്ചു കയറ്റിയ ശേഷം വാതിൽ കുറ്റിയിട്ടു
ജാനി :എന്താടാ പട്ടി ഈ കാണിക്കുന്നെ ഞാൻ ഇപ്പോൾ നിലവിളിക്കും
അടുത്ത നിമിഷം ജെയ്സൺ ജാനിയുടെ കൈകളിൽ പിടിച്ചു അവളെ അനങ്ങാൻ പറ്റാത്ത വിധം മതിലോട് ചേർത്തു നിർത്തി ശേഷം പതിയെ തന്റെ മുഖം അവൾക്കരികിലേക്ക് കൊണ്ട് പോയി അവർ തമ്മിലുള്ള അകലം കുറച്ചു
